1 GBP = 88.00 INR                       

BREAKING NEWS

പുല്‍പ്പള്ളിയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതിയെ 48മണിക്കൂറിനകം പിടികൂടി പൊലീസ്; കൊലയ്ക്ക് ശേഷം കാട്ടിലേക്ക് കടന്ന പ്രതിയെ പിടികൂടിയത് ചീയമ്പം 73 വനമേഖലയില്‍ നിന്ന്; വെടിവയ്പ്പില്‍ കലാശിച്ചത് അതിര്‍ത്തി തര്‍ക്കം; പ്രതി ചാര്‍ളിയ്ക്കെതിരെ മൃഗവേട്ടയുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍; വനമേഖലകളില്‍ കള്ളത്തോക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെയും അന്വേഷണം

Britishmalayali
kz´wteJI³

പുല്‍പള്ളി: പുല്‍പ്പള്ളി വെടിവയ്പ് കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കാപ്പിസെറ്റ് കന്നാരംപുഴയില്‍ യുവാവിനെ വെടിവച്ചുകൊന്ന സംഭവത്തിലെ പ്രതിയെയാണ് പൊലീസ് സംഭവം നടന്ന് 48 മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തത്. കന്നാരം പുഴ പുളിക്കല്‍ ചാര്‍ലി (42)ആണ് പൊലിസിന്റെ പിടിയിലായത്. പുല്‍പ്പള്ളി സിഐ ഇ.പി സുരേഷന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇന്നലെ ഉച്ചയോടെ ചീയമ്പം 73ലെ വനമേഖലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് തോക്കും കണ്ടെടുത്തിട്ടുണ്ട്. അവശനിലയിലായിരുന്ന ഇയാളെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കാപ്പിസെറ്റ് കന്നാരംപുഴ കാട്ടുമാക്കല്‍ പത്മനാഭന്‍ സരോജിനി ദമ്പതിമാരുടെ മകന്‍ നിധിന്‍ (34) ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. ഒപ്പം വെടിയേറ്റ നിധിന്റെ ഇളയച്ഛന്‍ കാട്ടുമാക്കല്‍ കിഷോര്‍(54) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാടന്‍ തോക്കുപയോഗിച്ച് വെടിവച്ച ശേഷം അയല്‍വാസി പുളിക്കല്‍ ചാര്‍ളി (42) കാട്ടിലേയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

മരിച്ച നിധിന്റെ കുടുംബവുമായി ചാര്‍ളിയുടെ കുടുംബത്തിന് മുന്‍വൈരാഗ്യമുണ്ട്. അതിര്‍ത്തി സംബന്ധിച്ച തര്‍ക്കം പലവട്ടം പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി മദ്യപിച്ച് നിധിന്റെ വീട്ടുപടിക്കലെത്തിയ ചാര്‍ളിയും സുഹൃത്തും ബഹളമുണ്ടാക്കിയതായി പറയുന്നു. തര്‍ക്കത്തിനിടെ ചാര്‍ളിക്ക് മര്‍ദ്ദനമേറ്റു. വീട്ടില്‍ നിന്നു തോക്കുമായെത്തിയ ചാര്‍ളി ആദ്യം നിധിനു നേരെ നിറയൊഴിക്കുകയായിരുന്നു. ഓടിയെത്തിയ കിഷോറിനും വെടിയേറ്റു. നെഞ്ചില്‍ വെടിയേറ്റ നിധിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്വന്തമായി നാടന്‍ തോക്കുള്ള ചാര്‍ളി വനം കേസുകളില്‍ പ്രതിയാണ്. വീടിന് മുന്നില്‍ വനാതിര്‍ത്തിയിലെ കാവല്‍പുരയിലാണ് ഇയാളുടെ താമസം. ആതിരയാണ് നിധിന്റെ ഭാര്യ. മകള്‍: യാമി. ഗുരുതര പരുക്കേറ്റ കിഷോര്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ചാര്‍ലി വനത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വനമേഖലയില്‍ പൊലിസ് നടത്തിയ തിരച്ചിലിലാണ് ചാര്‍ലിയെ അവശനിലയില്‍ കണ്ടെത്തിയത്. മൃഗവേട്ടയുമായി ബന്ധപ്പെട്ട് നേരത്തെ ചാര്‍ലിക്കെതിരേ കേസുകളുണ്ട്. നിധിന്റെ മൃതദേഹം ശനിയാഴ്ച രാത്രി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

രാവിലെ മുതല്‍ പൊലീസ് വനമേഖല കേന്ദ്രീകരിച്ച് തെരച്ചില്‍ ശക്തമാക്കിയിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെയാണ് ഇയാളെ വനമേഖലയില്‍ അവശ നിലയില്‍ കണ്ടെത്തിയത്. ശരീരമാസകലം പരിക്കുകളുള്ള നിലയിലാണ് ഷാര്‍ളിയെ കണ്ടെത്തിയത്. കന്നാരം പുഴയുടെ അരികില്‍ നടക്കാനാവാത്ത വിധം അവശനിലയില്‍ ഇരിക്കുകയായിരുന്നു ഇയാള്‍. കൈവശം തോക്കുമുണ്ടായിരുന്നു. 15 വര്‍ഷം മുമ്പ് കര്‍ണാടകയില്‍ നിന്ന് വാങ്ങിയ തോക്കാണ് ഇതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

കൃത്യമായി വെടിയുതിര്‍ക്കാന്‍ കഴിവുള്ളയാളാണ് ഷാര്‍ളി എന്നും പൊലീസ് പറഞ്ഞു. അവശനിലയിലായതിനാല്‍ ഷാര്‍ളിയെ ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇയാളെ പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.പിതൃ സഹോദരന്‍ കിഷോറിനും വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച രാത്രി 10.30 ഓടെ നിധിന്റെ വീടിന് മുമ്പിലുള്ള റോഡിലായിരുന്നു സംഭവം. കാട്ടുമാക്കല്‍ കുടുംബവും ഷാര്‍ളിയും തമ്മില്‍ ഭൂമിയുടെ അതിര്‍ത്തി സംബന്ധമായ കാര്യത്തില്‍ പലപ്പോഴും വാക്ക് തര്‍ക്കങ്ങളും വഴക്കുമുണ്ടായിരുന്നു.

വെള്ളിയാഴ്ച രാത്രി ഇത് സംഘര്‍ഷത്തില്‍ കലാശിച്ചതാണ് വെടിവയ്പിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. പുല്‍പ്പള്ളി സി ഐ ഇ.പി. സുരേശന്‍, എസ്ഐ രാജേഷ്, എഎസ്‌ഐ എം.കെ. സാജു, ഷാബു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രശാന്ത്, രാമകൃഷ്ണന്‍, ബിനീഷ്, സിജോ, മുരളി എന്നിവരും ഉണ്ടായിരുന്നു.കള്ളത്തോക്കുകള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു.

യുവാവിനെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് പൊലീസ് കള്ളത്തോക്കുകള്‍ കൈവശം വച്ചിരിക്കുന്ന ആളുകളുടെ വിവരങ്ങള്‍ ആരായാന്‍ നടപടി ആരംഭിച്ചിരിക്കുന്നത്. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ പലരും കള്ളത്തോക്കുകള്‍ ഉപയോഗിക്കുന്നതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷാര്‍ളി വെടിവയ്ക്കാനുപയോഗിച്ച തോക്ക് കര്‍ണാടകയില്‍ നിന്നു വിലകൊടുത്ത് വാങ്ങിയതെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category