1 GBP = 88.00 INR                       

BREAKING NEWS

രാക്കിളി പൊന്മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ നിന്‍ മൗനം പിന്‍വിളിയാണോ.... എന്ന് പാടി അച്ഛന്‍ കുഴഞ്ഞ് വീണ് മരണത്തിലേക്ക് നടന്നത് അറിയാതെ മംഗല്യ പട്ടണിഞ്ഞ് മകള്‍; മകളുടെ കല്ല്യാണം മുടങ്ങിയാല്‍ അച്ഛന്റെ ആത്മാവിന് ശാന്തി ലഭിക്കില്ലെന്ന് പറഞ്ഞ് മരണം മറച്ചു വച്ച് വിവാഹം; സോഷ്യല്‍ മീഡിയ കണ്ണീരിലെഴുതിയ എസ് ഐയുടെ മരണത്തിലെ ആന്റി ക്ലൈമാക്സ് ഇങ്ങനെ

Britishmalayali
kz´wteJI³

കൊല്ലം: വികാര നൗകയുമായ് തിരമാലകളാടിയുലഞ്ഞു... കണ്ണീരുപ്പു കലര്‍ന്നൊരു മണലില്‍ വേളിപ്പുടവ വിരിഞ്ഞു.. രാക്കിളി പൊന്മകളേ... നിന്‍ പൂവിളി യാത്രാമൊഴിയാണോ... നിന്‍ മൗനം.... പിന്‍വിളിയാണോ....-പിത്യസ്നേഹം മാത്രം നിറഞ്ഞ് കൈതപ്രം ദാമോദരന്‍ എഴുതിയ വരികള്‍. അതിന് കണ്ണീരിന്റെ സംഗീതം നല്‍കിയ രവീന്ദ്രന്‍. യേശുദാസ് എന്ന അതുല്യ പ്രതിഭയുടെ സ്വരമാധുര്യം. എല്ലാത്തിനും ഉപരി മമ്മൂട്ടിയുടെ അത്യുജ്ജല പെര്‍ഫോമന്‍സ്. മലയാളിയുടെ മനസ്സില്‍ നൊമ്പരം മാത്രം കോരിയിട്ടതാണ് അമരത്തിലെ ഈ ഗാനം. കതിര്‍മണ്ഡപത്തില്‍ ഇരിക്കുമ്പോഴും ആര്‍ച്ചയുടെ മനസ് ആര്‍ത്തിരമ്പുകയായിരുന്നു. തന്റെ അച്ഛന് എന്തുപറ്റിയെന്ന് അറിയാതെ അവള്‍ വിവാഹിതയായി. കരമന പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുപ്രസാദിന്റെ മരണം അങ്ങനെ മലയാളിയുടെ മനസ്സിലെ നോവും നൊമ്പരമായി..... അമരത്തിലെ പാട്ടുപോലെ.

കൊല്ലം പുത്തന്‍തുറ സ്വദേശിയായ വിഷ്ണുപ്രസാദിന്റെ മകളുടെ വിവാഹം ഇന്നലെ ചവറ പരിമഠം ക്ഷേത്രത്തില്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ആഘോഷച്ചടങ്ങുകളുടെ ഭാഗമായി നടന്ന ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെയാണ് അച്ഛന്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണകാരണം. അമരം എന്ന ചിത്രത്തിലെ രാക്കിളി പൊന്മകളേ എന്ന് തുടങ്ങുന്ന പാട്ട് പാടുന്നതിനിടെയാണ് അത്യാഹിതം ഉണ്ടായത്. രാക്കിളി പൊന്മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ....നിന്‍ മൗനം, പിന്‍വിളിയാണോ..എന്ന് പാടിയതും വിഷ്ണുപ്രസാദ് കുഴഞ്ഞുവീഴുകയായിരുന്നു. വേദിയില്‍ നിന്ന് പാട്ടു പാടുന്ന വീഡിയോ, അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തത്. ഇതോടെ ഈ അച്ഛന്റെ മരണം സോഷ്യല്‍ മീഡിയ വേദനയോടെ ചര്‍ച്ചയാക്കി. അപ്പോഴും മകള്‍ ആര്‍ച്ച ഒന്നും അറിഞ്ഞിരുന്നില്ല. നെഞ്ചു വേദനയെ തുടര്‍ന്ന് അച്ഛന്‍ ആശുപത്രിയിലാണെന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നത്.

വിവാഹം കഴിഞ്ഞപ്പോഴും അച്ഛന്‍ എത്തിയില്ല. ഉടന്‍ വരുമെന്ന് ആശ്വസിപ്പിച്ചു ബന്ധുക്കള്‍ അവളെ വരനോടൊപ്പം യാത്രയാക്കി. മകള്‍ സുമംഗലിയാകുന്നതു സ്വപ്നം കണ്ടു കാത്തിരുന്ന അച്ഛന്റെ ആത്മാവിന് ശാന്തി നല്‍കാനായിരുന്നു വീട്ടുകാരും നാട്ടുകാരും ഇത്തരമൊരു ഇടപെടല്‍ നടത്തിയത്. വിവാഹത്തലേന്നു സംഘടിപ്പിച്ച ഗാനമേളയ്ക്കിടെ രാത്രി 9.30നു സ്റ്റേജില്‍ കുഴഞ്ഞു വീണാണു വിഷ്ണു പ്രസാദ് മരിച്ചത്. പാട്ടു പാടിക്കൊണ്ടിരുന്ന വിഷ്ണുപ്രസാദ് സ്റ്റേജില്‍ വീഴുന്നതു കണ്ട് ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിവാഹമേളം ഉയരേണ്ട വീട് ശോകമൂകമായെങ്കിലും ഇക്കാര്യങ്ങളൊന്നും ആര്‍ച്ചയെ അറിയിച്ചില്ല. വരന്റെ ബന്ധുക്കളില്‍ ചിലരെയും അടുത്ത ബന്ധുക്കളെയും മാത്രമാണു വിവരം അറിയിച്ചത്.

ആര്‍ച്ച ഒന്നും അറിയാതിരിക്കാന്‍ ദുഃഖം ഉള്ളിലൊതുക്കി സന്തോഷം അഭിനയിച്ചു വീട്ടുകാര്‍. പരിമണം ദുര്‍ഗാദേവി ക്ഷേത്രം വക ഓഡിറ്റോറിയത്തില്‍ കടയ്ക്കല്‍ സ്വദേശി വിഷ്ണുപ്രസാദ് ആര്‍ച്ചയുടെ കഴുത്തില്‍ താലികെട്ടി. തുടര്‍ന്ന് ഇരുവരും വരന്റെ വീട്ടിലേക്കു പോയി. അച്ഛന്റെ മരണ വിവരം ഇന്നു സംസ്‌കാരത്തിനു തൊട്ടുമുന്‍പ് മാത്രം ആര്‍ച്ചയെ അറിയിച്ചാല്‍ മതിയെന്നാണു ബന്ധുക്കളുടെ തീരുമാനം. വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണു വിഷ്ണുപ്രസാദിന്റെ മരണം. സംസ്‌കാരം ഇന്ന് 4ന്. ജെ.സുഷമയാണു ഭാര്യ. അനുപ്രസാദ്, ആര്യ പ്രസാദ് എന്നിവരാണു മറ്റു മക്കള്‍. മരുമകന്‍: വി.ഷാബു.

വിവാഹം മാറ്റിവെക്കുന്നതിലെ ബുദ്ധിമുട്ടുമൂലം മകളെ മരണവിവരം അറിയിക്കേണ്ടെന്ന് അവസാന നിമിഷം ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് ബന്ധുക്കള്‍ ആര്‍ച്ചയോട് പറഞ്ഞിരുന്നത്. വിവാഹമേളം ഉയരേണ്ട വീട് ശോകമൂകമായെങ്കിലും ഇക്കാര്യങ്ങളൊന്നും ആര്‍ച്ച അറിഞ്ഞില്ല. വിവാഹ വേദിയിലും സന്തോഷം അഭിനയിക്കാന്‍ പാടുപെടുകയായിരുന്നു ബന്ധുക്കള്‍. നിശ്ചയിച്ചുറപ്പിച്ചത് പോലെ വിഷ്ണുപ്രസാദ് ആര്‍ച്ചയുടെ കഴുത്തില്‍ താലികെട്ടി. തുടര്‍ന്ന് ഇരുവരും വരന്റെ വീട്ടിലേക്കു പോയി.

വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതിനാല്‍ മരണവിവരം മക്കളെയും ഭാര്യയെയും അറിയിച്ചില്ല. അത്യാസന്ന നിലയില്‍ ചികിത്സയിലാണെന്നേ പറഞ്ഞുള്ളു. നിശ്ചയിച്ച പ്രകാരം നീണ്ടകര പരിമണം ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ആര്‍ച്ച വിവാഹിതയായി. കതിര്‍ മണ്ഡപത്തില്‍ നിന്നിറങ്ങുമ്പോഴും ആര്‍ച്ച അച്ഛന്റെ വിവരം തിരക്കി. സുഖം പ്രാപിച്ച് വരുന്നുവെന്ന ബന്ധുക്കളുടെ മറുപടി കേട്ടാണ് അവള്‍ ഭര്‍തൃഗൃഹത്തിലേക്ക് യാത്രയയത്. കുടുംബാംഗങ്ങളെ ഇന്ന് രാവിലെ മരണവിവരം അറിയിക്കും.

ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് കൊല്ലം എ.ആര്‍. ക്യാമ്പില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category