1 GBP = 88.00 INR                       

BREAKING NEWS

ആദ്യം വെള്ളാപ്പള്ളി... പിന്നെ പിള്ള.... ഒടുവില്‍ പുന്നലയും... തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ ഞെട്ടല്‍ മാറും മുമ്പ് സമുദായ നേതാക്കള്‍ ഒരോരുത്തരായി ചുവട് മാറ്റിയതോടെ നവോത്ഥാനം കടലില്‍ എറിഞ്ഞ് പ്രധാന നായകന്‍ പിണറായിയും; പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടതായി സമിതി ചെയര്‍മാന്‍ കൂടിയായ വെള്ളാപ്പള്ളി നടേശന്‍; ഇനി സമിതിയുമായി ഒരു ബന്ധവും ഇല്ലെന്ന് തീര്‍ത്ത് പറഞ്ഞ് പുന്നലയും; പിണറായി പോലും നവോത്ഥാനത്തെ കൈവിടുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തൊട്ട സിപിഎമ്മിന് എല്ലാ അര്‍ത്ഥത്തിലും കൈ പൊള്ളി. പാലക്കാടും ആലത്തൂരും കാസര്‍ഗോഡും ആറ്റിങ്ങലിലും പോലും സിപിഎമ്മിന് ജയിക്കാനായില്ല. ഇതിന് കാരണം വിശ്വാസികളുടെ വേദനയുടെ പ്രതിഫലനമാണെന്ന് ആര്‍ക്കും അറിയാം. എന്നാല്‍ ഇത് തുറന്നു പറയുകയില്ല. നവോത്ഥാനത്തിന് ഇറങ്ങിയതു കൊണ്ടാണ് തെറ്റ് പറ്റിയെന്ന് പറയാന്‍ നേതൃത്വം ഔദ്യോഗികമായി തയ്യാറല്ല. ഇതിന് കാരണം ശബരിമലയിലെ തെറ്റ് സമ്മതിക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് തീര്‍ത്തും നാണക്കേടാണ്. താന്‍ രാജിവയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് ഭരണത്തില്‍ തുടരാനാണ് നീക്കം. ഇനി ആറിടത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പുണ്ട്. ആറിടത്തും സിപിഎമ്മിന് ജയിക്കണം. എങ്കില്‍ മാത്രമേ ലോക്സഭയിലെ കളങ്കം മാറൂ. അതുകൊണ്ട് തന്നെ ഇനി നവോത്ഥാനം സിപിഎം പറയില്ല. വിശ്വാസികള്‍ക്കൊപ്പമാകും നീങ്ങുക. ഇത് മനസ്സിലാക്കി നവോത്ഥാന സമിതിയും പിറകോട്ട് വലിയുകയാണ്. ഇനി നവോത്ഥാനത്തിന് ഇല്ലെന്ന് സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശനും കണ്‍വീനര്‍ പുന്നല ശ്രീകുമാറും വ്യക്തമാക്കുകയാണ്.

പാര്‍ട്ടിക്കും സര്‍ക്കാരിനും പിന്തുണയുമായിനിന്ന ഹിന്ദുസമുദായ സംഘടനകളുടെ കൂട്ടായ്മയായ നവോത്ഥാന സംരക്ഷണസമിതിയും സിപിഎമ്മിനെ കൈവിടുന്നുവെന്ന സൂചന നല്‍കി കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ കനത്ത പരാജയത്തിന് 'ശബരിമല'യാണ് കാരണമെങ്കില്‍ ഇനി സിപിഎമ്മിനെ വിശ്വസിച്ച് കൂടെനില്‍ക്കുന്നതില്‍ കാര്യമില്ലെന്നാണ് സമിതി നേതാക്കളുടെ നിലപാട്. ശബരിമലയിലെ പിഴവിനെ കുറിച്ച് ആദ്യം പറഞ്ഞത് ഇടതു മുന്നണിയിലെ കേരളാ കോണ്‍ഗ്രസായ ബാലകൃഷ്ണ പിള്ളയാണ്. പിന്നാലെ വെള്ളാപ്പള്ളിയും പറഞ്ഞു. ശബരിമലയിലെ ഇടപെടലാണ് വിനയായതെന്ന് ഈ നേതാക്കള്‍ പറയുമ്പോള്‍ പുന്നലയുടെ വാക്കുകളിലുള്ളത് അതല്ല. ശബരിമലയെ വലിച്ചിഴയ്ക്കുന്നതിലാണ് അദ്ദേഹത്തിന് എതിര്‍പ്പ്. ഇതിനിടെ നവോത്ഥാന സമിതിയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ മുഖ്യമന്ത്രി തന്നെ നിര്‍ദ്ദേശിച്ചുവെന്ന് വെള്ളാപ്പള്ളിയും പറഞ്ഞു. ഇടത് സര്‍ക്കാരിനെതിരെ വിമര്‍ശനമെന്ന തരത്തിലായിരുന്നു ഇതുയര്‍ത്തിയത്. ഇതോടെ നവോത്ഥാനം കടലില്‍ കളയേണ്ട അവസ്ഥയില്‍ സിപിഎമ്മും സര്‍ക്കാരും എത്തുകയാണ്.

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിക്കുശേഷമുണ്ടായ പ്രതിഷേധം സര്‍ക്കാര്‍വിരുദ്ധസമരമായി മാറിയപ്പോഴാണ് പ്രതിരോധത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്ത് നവോത്ഥാന സംരക്ഷണസമിതി രൂപവത്കരിച്ചത്. ശബരിമലവിഷയത്തില്‍ ബിജെപി.യും കോണ്‍ഗ്രസും ഉയര്‍ത്തിയ പ്രതിഷേധത്തെ സര്‍ക്കാര്‍ നേരിട്ടതും ഈ സമിതിയെ മുന്‍നിര്‍ത്തിയാണ്. അയ്യപ്പജ്യോതിക്ക് ബദലായി വനിതാമതില്‍ തീര്‍ത്തു. എന്നാല്‍ ഈ നവോത്ഥാന മതിലാണ് സിപിഎമ്മിനെ തോല്‍പ്പിച്ചതെന്നാണ് പൊതുവേ ഉയരുന്ന വികാരം. ചെറുതും വലതുമായ 174 ഹിന്ദുസമുദായസംഘടനകള്‍ ചേര്‍ന്നതാണ് നവോത്ഥാന സമിതി. ഇതിലേറെയും പിന്നാക്കവിഭാഗത്തിലുള്ളതാണ്. ശബരിമല ഒരു വിശ്വാസപ്രശ്നമായി വളര്‍ന്നപ്പോള്‍, അതിനെ എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കാന്‍ ഇതിലെ പല സംഘടനകള്‍ക്കും വിമുഖതയുണ്ടായിരുന്നു. എന്നിട്ടും ഭരണത്തിന്റെ കരുത്തില്‍ നവോത്ഥാനവുമായി മുന്നോട്ട് പോയി. ഇത് തിരിച്ചടിയുമായി.

സര്‍ക്കാരും സിപിഎമ്മും ശബരിമലയില്‍ എടുക്കുന്ന നിലപാടും പിന്തുണയും വിശദീകരിച്ചാണ് അവരുടെ നിലപാട് മാറ്റിയെടുത്തത്. വിശദീകരണത്തിനായി ജില്ലാതലത്തില്‍ സ്ത്രീകളുടെ പ്രത്യേക യോഗം വിളിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ആ നിലപാടില്‍നിന്ന് സിപിഎം. മാറുന്നത് വിശ്വാസവഞ്ചനയാണെന്നാണ് സമിതി നേതാക്കള്‍ പറയുന്നത്. ദളിത് വോട്ടുകള്‍ ഇടതുമുന്നണിക്ക് അനുകൂലമായി ഏകീകരിക്കപ്പെട്ടുവെന്നാണ് സമിതി നേതാക്കളുടെ വിലയിരുത്തല്‍. നവോത്ഥാനസമിതി രാഷ്ട്രീയമായി പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും ഇതില്‍പ്പെട്ട സമുദായ സംഘടനകള്‍ ഇടതുമുന്നണിക്കുവേണ്ടി പ്രവര്‍ത്തിച്ചു. പത്തനംതിട്ട മണ്ഡലത്തിലെ ചില ഭാഗങ്ങളില്‍ യുവാക്കള്‍ ബിജെപി. അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ അതുതടയാന്‍ ഈ സംഘടനകള്‍ക്കായി. ശബരിമലവിഷയം ബിജെപി.ക്ക് അനുകൂലമായി മാറാതിരുന്നത് നവോത്ഥാന സമിതിയുടെ പ്രവര്‍ത്തനം കാരണമാണെന്നും സമിതി വിജയമായിരുന്നുവെന്നാണ് നേതാക്കളുടെ അവകാശവാദം.

എന്നാല്‍ സര്‍ക്കാരിന് ഇനി ഈ സമിതി വേണ്ടെന്ന നിലപാടിലാണ്. നവോത്ഥാന സമിതി അംഗങ്ങളെ മുഖ്യമന്ത്രി നാളെ ഇഫ്താറിനു ക്ഷണിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് അനൗദ്യോഗിക യോഗവും ചേര്‍ന്നേക്കും. ഇതില്‍ എല്ലാത്തിനും വ്യക്തത വരും.

വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ
നവോത്ഥാന സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തിരഞ്ഞെടുപ്പു വേളയില്‍ മുഖ്യമന്ത്രി തന്നെ നിര്‍ദ്ദേശിച്ചു. രാഷ്ട്രീയ മുതലെടുപ്പ് ഒഴിവാക്കാനായിരുന്നു ഈ നിര്‍ദ്ദേശമെന്നാണ് സമിതി ചെയര്‍മാന്‍ കൂടിയായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. മാര്‍ച്ച് 10 മുതല്‍ 15 വരെ നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന ജില്ലാ കണ്‍വന്‍ഷനുകള്‍ മാറ്റിവച്ചതും ഈ പശ്ചാത്തലത്തിലായിരുന്നുവെന്നാണു സൂചന. കണ്‍വന്‍ഷനുകള്‍ക്കു പണം എവിടെനിന്നെന്നു മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കിയിരുന്നുമില്ല.

ശബരിമല നിലപാട് സിപിഎമ്മിനു തിരിച്ചടിയായെന്ന വാദം ഉയരുന്നതിനിടെയാണ്, നവോത്ഥാനസമിതിയുടെ കാര്യത്തിലെ പുനരാലോചനയും പുറത്തുവന്നിരിക്കുന്നത്. സമിതിയുടെ പ്രവര്‍ത്തനം പഞ്ചായത്ത് തലം വരെയെത്തിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മുന്‍പു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞതിനാല്‍ സമിതി യോഗം ചേരുന്നതിനായി മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും ബന്ധപ്പെട്ടിട്ടുണ്ടെന്നു വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോഗം ആലപ്പുഴ ചെട്ടികാട് ശാഖാ മന്ദിര ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി തോമസ് ഐസക്കും വേദിയിലിരിക്കെ, വെള്ളാപ്പള്ളി പറഞ്ഞതിങ്ങനെ - '' തിരഞ്ഞെടുപ്പുകാലത്തു പ്രവര്‍ത്തനം നടത്തിയാല്‍ രാഷ്ട്രീയ മുതലെടുപ്പിനാണെന്നു വ്യാഖ്യാനിക്കപ്പെടുമെന്നു മുഖ്യമന്ത്രി പറഞ്ഞു.''

ശബരിമല വിധി നടപ്പാക്കുന്നതില്‍ സൂക്ഷ്മതയുണ്ടായില്ലെന്നതു ശരിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല സ്ത്രീപ്രവേശത്തിനല്ല, നവോത്ഥാന മൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളി ചെറുക്കാനാണു സമിതിയെന്നു പിന്നീട് പ്രസംഗിച്ച മന്ത്രി തോമസ് ഐസക് പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടില്ലെന്നും പരിശോധിച്ചു പറയാമെന്നുമാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഡല്‍ഹിയില്‍ അറിയിച്ചത്.

ശബരിമലയല്ല, ന്യൂനപക്ഷ ഏകീകരണമാണ് ഇടതുമുന്നണിയുടെ പരാജയ കാരണം
ഉറച്ച നിലപാടിലാണ് പുന്നല ശ്രീകുമാര്‍. 'ശബരിമലയല്ല, ന്യൂനപക്ഷ ഏകീകരണമാണ് ഇടതുമുന്നണിയുടെ പരാജയ കാരണം. സിപിഎം നിലപാടു തിരുത്തിയില്ലെങ്കില്‍ ഇനി നവോത്ഥാന മുന്നേറ്റവുമായി സഹകരിക്കില്ല. നവോത്ഥാന സംരക്ഷണസമിതിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്.' - പുന്നല ശ്രീകുമാര്‍ പറയുന്നു.

സര്‍ക്കാരും സിപിഎമ്മും മുന്നില്‍നിന്ന് നയിച്ചതുകൊണ്ടാണ് നവോത്ഥാനസംരക്ഷണസമിതി രൂപപ്പെട്ടത്. ആ നിലപാടില്‍നിന്ന് സിപിഎം. പിന്നോട്ടുപോയാല്‍പ്പിന്നെ, അവരെ വിശ്വസിക്കാനാവില്ല. 'ശബരിമല'യാണ് തോല്‍വിക്കു കാരണമെന്നും അതില്‍ തിരുത്തല്‍വേണമെന്നും സിപിഎമ്മിന് തോന്നുന്നുവെങ്കില്‍ സമിതിയുമായി മുന്നോട്ടുപോകുന്നതില്‍ അര്‍ഥമില്ല. ഇക്കാര്യത്തില്‍ സിപിഎമ്മാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും പുന്നല പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category