1 GBP = 88.70 INR                       

BREAKING NEWS

ശബരിമല ചര്‍ച്ചയാക്കാതെ ജില്ലാ നേതൃത്വം തയ്യാറാക്കിയത് പൈങ്കിളി പോസ്റ്ററുകള്‍; എന്‍ മനം കുമ്മനവും തിരുവനന്തപുരത്തിന്റെ തീരുമാനം എന്നീ പൈങ്കിളി വാചകങ്ങള്‍ തിരിച്ചടിച്ചു; വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ മോഹിക്കുന്ന ജില്ലാ നേതാവും സംശയ നിഴലില്‍; നേമത്ത് കാണാതായ എണ്ണായിരം വോട്ടുകള്‍ വിരല്‍ ചൂണ്ടുന്നതും ബിജെപിക്കുള്ളിലെ വോട്ട് മറിക്കല്‍; ബൂത്ത് തല കണക്കെടുപ്പ് നടത്തുന്നത് കപ്പലിലെ കള്ളനെ കണ്ടെത്താന്‍; എല്ലാവരും ജയിക്കുമെന്ന് പറഞ്ഞിട്ടും തോറ്റതിന്റെ കാരണം കണ്ടെത്താന്‍ ഉറച്ച് കുമ്മനം

Britishmalayali
kz´wteJI³

തിരുവനന്തപുരം: മോദിയുടെ ബിജെപിയും അഭിമാനാര്‍ഹമായ വിജയമാണ് നേടിയതെന്ന് കുമ്മനം രാജശേഖരനും അറിയാം. എങ്കിലും മോദിസര്‍ക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാന്‍ കുമ്മനം രാജശേഖരന്‍ ഡല്‍ഹിക്ക് പോകുന്നില്ല. പോയാല്‍ ആളുകള്‍ പറയും മന്ത്രിയാകാനാണെന്ന്. അതിനാല്‍ പോകുന്നില്ല. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ജനസേവനം തുടരും. രാഷ്ട്രീയം അതിനൊരു മാധ്യമം മാത്രം -ഇതാണ് തിരുവനന്തപുരത്തെ തോല്‍വിയോടുള്ള കുമ്മനത്തിന്റെ പ്രതികരണം. കേന്ദ്രമന്ത്രിയാകാനുള്ള സാധ്യതയൊന്നും അറിയില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കുമ്മനം മന്ത്രിയാകുമെന്നാണ് അണികളുടെ പ്രതീക്ഷ. ഇതൊന്നും ശ്രദ്ധിക്കാതെ കുമ്മനം തിരുവനന്തപുരത്തെ തോല്‍വിയിലെ യഥാര്‍ത്ഥ കാരണം തേടുകയാണ്.

വിജയം പ്രതീക്ഷിച്ച തിരുവനന്തപുരത്ത് പരാജയത്തിന്റെ കാരണം സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ബൂത്തടിസ്ഥാനത്തില്‍ പരിശോധിക്കും. ബൂത്തുകള്‍ സന്ദര്‍ശിച്ച് കഴിഞ്ഞ നാലുതിരഞ്ഞെടുപ്പുകളില്‍ ബിജെപി.ക്ക് കിട്ടിയ വോട്ടിന്റെ കണക്കെടുത്താണ് പരിശോധന. പഠനറിപ്പോര്‍ട്ട് സംസ്ഥാനതല അവലോകനയോഗത്തില്‍ അവതരിപ്പിക്കാനാണ് കുമ്മനത്തിന്റെ തീരുമാനം. തിരുവനന്തപുരത്ത് വലിയ അട്ടിമറി നടന്നതായി ബിജെപി ശ്രമിക്കുന്നു. പാര്‍ട്ടിയിലെ ചില നേതാക്കളുടെ പങ്കിനെ കുറിച്ചും സംശയമുണ്ട്. നിരവധി പരാതികളാണ് തോല്‍വിക്ക ശേഷം കുമ്മനത്തിന് ലഭിക്കുന്നത്. വട്ടിയൂര്‍കാവില്‍ സീറ്റ് മോഹിക്കുന്ന ജില്ലാ നേതാവ് സ്വന്തം മണ്ഡലമായ നേമത്ത് ഉള്‍പ്പെടെ വോട്ട് മറിച്ചുവെന്നാണ് ഉയരുന്ന ആരോപണം. വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് തിരിച്ച സഹായം പ്രതീക്ഷിച്ചാണിതെന്നും ആരോപണമുണ്ട്.

ന്യൂനപക്ഷ ഏകീകരണം, ക്രോസ് വോട്ട് എന്നിവ നടന്നെന്ന് കുമ്മനം തിരിച്ചറിയുന്നു. ബിജെപി.യുടെ വോട്ടുനഷ്ടപ്പെട്ടോ തുടങ്ങിയ കാര്യങ്ങള്‍ മൂന്നുദിവസംകൊണ്ട് പൂര്‍ത്തിയാക്കുന്ന പരിശോധനയ്ക്കുശേഷമേ പറയാനാകൂ. എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പി. യോഗത്തിന്റെയും നിലപാട് എങ്ങനെ ബാധിച്ചെന്നും പരിശോധനയില്‍ മനസ്സിലാക്കാനാണ് നീക്കം. നേമത്ത് ബിജെപിക്ക് എണ്ണായിരത്തില്‍ അധികം വോട്ടുകള്‍ നഷ്ടമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജഗോപാല്‍ നേടിയ വോട്ട് പോലും കിട്ടിയില്ല. ഇതിനൊപ്പം തെരഞ്ഞെടുപ്പ് ഫണ്ട് ദുര്‍വിനിയോഗത്തിലും വലിയ ക്രമക്കേടുണ്ടാക്കി. തന്റെ പോസ്റ്ററുകളില്‍ പോലും വിശ്വാസ പ്രശ്നം ചര്‍ച്ചയാക്കിയില്ല. പൈങ്കിളി വാചകങ്ങളാണ് ഇതില്‍ എത്തിയത്. ചുമതലയുള്ള ജില്ലാ നേതാക്കളെല്ലാം സംശയ നിഴലിലാണ്.

കുമ്മനത്തിനൊപ്പം മുഴുവന്‍ സമയം പോയത് ജില്ലയിലെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണ്. കുമ്മനത്തെ പോലൊരു മഹാനായ നേതാവിനൊപ്പം വെറുമൊരു പ്രാദേശിക നേതാവിനെ അയയ്ക്കുന്നതിനെ മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ പോലും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ആരും ഇതൊന്നും കാര്യമായെടുത്തില്ല. വോട്ട് കുറഞ്ഞപ്പോഴാണ് പ്രചരണം മുഴുവന്‍ പാളിയെന്ന് മനസ്സിലായത്. വട്ടിയൂര്‍കാവിലും കഴക്കൂട്ടത്തും തിരുവനന്തപുരത്തും നേമത്തും കുമ്മനം വോട്ട് നേടുമെന്നും നെയ്യാറ്റിന്‍ കരയിലും പാറശ്ശാലയിലും പ്രവര്‍ത്തനം സജ്ജമാക്കാനുമാണ് ജില്ലാ നേതൃത്വം ശ്രമിച്ചത്. നഗര മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം കുറഞ്ഞപ്പോള്‍ നേമത്ത് മാത്രമായി കുമ്മനത്തിന്റെ ഭൂരിപക്ഷം ഒതുങ്ങി. പാറശാലയിലും നെയ്യാറ്റിന്‍കരയിലും ന്യൂനപക്ഷ ധ്രൂവീകരണത്തിലൂടെ ശശി തരൂര്‍ വന്‍ ഭൂരിപക്ഷവും നേടി.

നഗരത്തിലെ പ്രവര്‍ത്തനം മന്ദീഭവിപ്പിച്ചതിന് പിന്നില്‍ ചിലരുടെ കള്ളക്കളിയുണ്ടെന്നാണ് സംശയം. എന്‍ മന്‍ കുമ്മനം. തിരുവനന്തപുരത്തിന്റെ മനസ്സ് കുമ്മനം എന്നീ പൈങ്കിളി പോസ്റ്ററുകളും പ്രചരണത്തിന്റെ വിലയിടിച്ചു. ഇതെല്ലാം ബോധപൂര്‍വ്വം നടന്നതാണോ എന്ന് കുമ്മനത്തിന് സംശയമുണ്ട്. അഭിപ്രായസര്‍വേകളും എക്സിറ്റ് പോളുകളും കുമ്മനത്തിന വിജയം പ്രവചിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞതവണത്തെ ഭൂരിപക്ഷം പലമടങ്ങ് വര്‍ധിപ്പിച്ച് കോണ്‍ഗ്രസിലെ ശശി തരൂര്‍ ജയിച്ചു. ഇടതുസ്ഥാനാര്‍ത്ഥി സി ദിവാകരന്‍ മൂന്നാമതായി. ബിജെപി.ക്ക് ഇത്തവണ എവിടെയാണ് പിഴച്ചതെന്ന് മനസ്സിലാക്കാനുള്ള ശ്രമമാണ് പരിശോധനയിലൂെട കുമ്മനം നടത്തുന്നത്. ശബരിമല വിഷയം തിരുവനന്തപുരത്ത് വലിയ തോതില്‍ ചര്‍ച്ചയാക്കാനും തിരുവനന്തപുരത്തെ ബിജെപി നേതൃത്വം ശ്രമിച്ചില്ല.

തൊട്ടടുത്ത മണ്ഡലമായ ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്‍ ശബരിമല വിഷയം ചര്‍ച്ചയാക്കി. ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ വര്‍ധിപ്പിച്ചപ്പോഴാണു കുമ്മനത്തിന്റെ ഈ ദയനീയ പ്രകടനം. ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്താനാണ് കുമ്മനത്തിന്റെയും നീക്കം. തനിക്കെതിരെ ശക്തമായ കരുനീക്കങ്ങള്‍ നടന്നുവെന്ന കുമ്മനത്തിന്റെ പരാതിയും ഒടുവില്‍ പാര്‍ട്ടിക്കു നേരെയാണ് വിരല്‍ ചൂണ്ടുന്നത്.

വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടും പാര്‍ട്ടിക്കു കിട്ടേണ്ട വോട്ടുകളില്‍ കുറവുണ്ടായി. അട്ടിമറികള്‍ ഏതൊക്കെ തലങ്ങളില്‍ നടന്നുവെന്നു കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നു മുതിര്‍ന്ന നേതാവു പ്രതികരിച്ചു. 2014 ല്‍ തനിക്കു വ്യക്തിപരമായി ലഭിച്ച വോട്ടു പോലും കുമ്മനം രാജശേഖരനു ലഭിച്ചില്ലെന്നു ഒ.രാജഗോപാല്‍ ചൂണ്ടിക്കാട്ടുന്നു. നേമത്തുമാത്രമാണ് കുമ്മനത്തിനു ലീഡ് ചെയ്യാനായത്. അതും കഴിഞ്ഞ തവണത്തേക്കാള്‍ പകുതി വോട്ടിനും. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം നിയമസഭാമണ്ഡലങ്ങളിലും പ്രതീക്ഷിച്ച പോലെ വോട്ടുവന്നില്ല. ആറ്റിങ്ങലിനെ അപേക്ഷിച്ച് ആളും അര്‍ഥവും ഇറക്കിയായിരുന്നു തിരുവനന്തപുരത്തെ എന്‍ഡിഎയുടെ പ്രചാരണം. അതേ സമയം ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്റെ പ്രചാരണം താരപ്പകിട്ടില്ലാതെയായിരുന്നു. 2014 ല്‍ നേടിയ ബിജെപി നേടിയ 90,528 വോട്ടുകള്‍ അവര്‍ 2,48,081 ല്‍ എത്തിക്കുകയും ചെയ്തു.

2015-ല്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനുപുറമേ, 2016-ലെ നിയമസഭ, 2014-ലെയും ഇപ്പോഴത്തെയും ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നിവയില്‍ ഓരോ ബൂത്തിലും ബിജെപി.ക്ക് കിട്ടിയ വോട്ടിന്റെ കണക്കുകള്‍ താരതമ്യംചെയ്താണ് കുമ്മനം പഠനം നടത്തുന്നത്. എല്ലാ ബൂത്തുകളിലും ബിജെപി.ക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകൂടിയിട്ടുണ്ട്. എന്നാല്‍, ന്യൂനപക്ഷ ഏകീകരണം ബിജെപി.യെ ബാധിച്ചെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ ബൂത്തുകളിലെ വോട്ടുനില വ്യക്തമാക്കുന്നു. തീരദേശബൂത്തുകളില്‍ ഇത് പ്രകടവുമാണ്. പത്തനംതിട്ടയിലും തൃശൂരിലും ആലപ്പുഴയിലും പാലക്കാടും ഇപ്രകാരം വോട്ടുകൂടി. ശബരിമല വികാരം തിരുവനന്തപുരത്തു കത്തി നിന്നെങ്കിലും അതു കുമ്മനത്തിന് അനുകൂലമായില്ല.

കര്‍മസമിതിയുടെ നേതൃത്വത്തില്‍ അയ്യപ്പജ്യോതിയും അയ്യപ്പസംഗമവും കൂടുതല്‍ ജനപങ്കാളിത്തത്തോടെ നടന്നത് തലസ്ഥാനത്തായിരുന്നു. എന്‍എസ്എസിനെ കൈകാര്യം ചെയ്യുന്നതിലും വീഴ്ചപറ്റിയതായാണു വിലയിരുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category