1 GBP = 87.30 INR                       

BREAKING NEWS

ജനവിധിക്കെതിരേ നില്‍ക്കുന്ന ടോറികളെയും ലേബറിനെയും തൂത്തെറിയാന്‍ ജനങ്ങള്‍; യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ യുകെയിലെ പാതിയോളം സീറ്റുകള്‍ ഒന്നരമാസം മുമ്പ് രൂപീകരിച്ച ബ്രക്സിറ്റ് പാര്‍ട്ടിക്ക്; പിന്നാലെ ലിബറല്‍ ഡെമോക്രാറ്റുകള്‍; നാടു ഭരിക്കുന്ന ടോറികള്‍ ഗ്രീന്‍ പാര്‍ട്ടിക്കും പിന്നില്‍ അഞ്ചാമത്

Britishmalayali
kz´wteJI³

വെറും ആറാഴ്ചമുമ്പ് മാത്രം രൂപീകരിച്ച പാര്‍ട്ടി രാജ്യത്താകെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഒന്നാമതെത്തുക. ബ്രിട്ടീഷ് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നേട്ടവുമായാണ് നിഗല്‍ ഫരാജിന്റെ ബ്രക്‌സിറ്റ് പാര്‍ട്ടി യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയത്. അഭിപ്രായ സര്‍വേകളെ കാറ്റില്‍പ്പറത്തിയ തിരഞ്ഞെടുപ്പില്‍, ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തകര്‍ന്നടിഞ്ഞു. ബ്രക്‌സിറ്റ് പാര്‍ട്ടിക്ക് പിന്നാലെ ലിബറല്‍ ഡമോക്രാറ്റുകള്‍. ലേബറിന് ലഭിച്ചത് മൂന്നാം സ്ഥാനതം. ടോറികള്‍, വെറും നാലുസീറ്റുമായി ഗ്രീന്‍ പാര്‍ട്ടിക്കും പിന്നില്‍ അഞ്ചാം സ്ഥാനത്തുമാത്രം!

ബ്രിട്ടന്‍ മാറി മാറി ഭരച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ലേബര്‍ പാര്‍ട്ടിക്കും ശക്തമായ താക്കീതുകൂടിയാണ് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. വേണ്ടിവന്നാല്‍, പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഇരുപാര്‍ട്ടികളെയും തൂത്തെറിയുമെന്നും നിഗല്‍ ഫരാജ് മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുപോകാനുള്ള ജനഹിതം നടപ്പിലാക്കാന്‍ പരാജയപ്പെട്ടതാണ് വലിയ രണ്ടുപാര്‍ട്ടികള്‍ക്കും തിരിച്ചടിയായതെന്ന് ഫരാജ് പറഞ്ഞു. ജനഹിതം യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുപോകണമെന്നായിരുന്നു. അതനുസരിച്ച് മാര്‍ച്ച് 29-ന് വേര്‍പിരിയല്‍ നടക്കേണ്ടിയിരുന്നു. ആ ജനത്തെ വീണ്ടും വോട്ട് ചെയ്യിപ്പിച്ചവര്‍ക്കുള്ള മറുപടിയാണ് ഇപ്പോഴത്തെ ജനഹിതം-ഫരാജ് പറഞ്ഞു.

ഇതൊരു വലിയ സന്ദേശമാണെന്നും മുന്‍ യുക്കിപ്പ് നേതാവ് കൂടിയായ ഫരാജ് പറഞ്ഞു. ഈ സന്ദേശം മനസ്സിലാക്കാന്‍ ടോറികളും ലേബറുകളും തയ്യാറായില്ലെങ്കില്‍ അവരുടെ നാശത്തിന് അത് വഴിവെക്കും. അവരത് മനസ്സിലാക്കുമെന്ന് താനൊട്ട് കരുതുന്നില്ലെന്നും അദ്ദഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുപോകാനുള്ള ബ്രിട്ടന്റെ ചര്‍ച്ചകളുടെ ഭാഗമായി ബ്രക്‌സിറ്റ് പാര്‍ട്ടിയും പ്രവര്‍ത്തിക്കുമെന്ന് ഫരാജ് വ്യക്തമാക്കി. ബ്രിട്ടനിലെ 12 മണ്ഡലങ്ങളില്‍നിന്ന 73 എംപിമാരാണ് യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

ഇതേവരെ അറിവായ ഫലം അനുസരിച്ച്, മൃഗീയമായ ഭൂരിപക്ഷതത്തിലാണ് ബ്രക്‌സിറ്റ് പാര്‍ട്ടി വിയജത്തിലേക്ക് കുതിച്ചുകയറിയത്. 29 സീറ്റുകളില്‍ ബ്രക്‌സിറ്റ് പാര്‍ട്ടി വിജയിച്ചപ്പോള്‍, രണ്ടാമതെത്തിയ ലിബറല്‍ ഡമോക്രാറ്റുകള്‍ക്ക് 16 ഇടത്ത് വിജയം കാണാനായി. ലേബര്‍ പാര്‍ട്ടിക്ക് പത്തും ഗ്രീന്‍ പാര്‍ട്ടിക്ക് ഏഴും സീറ്റുകള്‍ ലഭിച്ചപ്പോള്‍, ടോറികള്‍ വെറും നാലു സീറ്റിലൊതുങ്ങി. സ്‌കോട്ടിഷ് നാഷലിസ്റ്റ് പാര്‍ട്ടി മൂന്നിടത്തും വിജയിച്ചു. പ്ലെയ്ഡ് സിംറു ഒരുസ്ഥലത്തും വിജയിച്ചു. ബ്രക്‌സിറ്റ് പാര്‍ട്ടി ഒന്നാമതെത്തുമെന്നാണ് എല്ലാ സര്‍വേകളും പ്രവചിച്ചത്. ലേബര്‍ രണ്ടാമതും ടോറികള്‍ മൂന്നാമതുമെത്തുമെന്നായിരുന്നു പ്രവചനം. അത് സഫലമായില്ല.

ബ്രക്‌സിറ്റ് പാര്‍ട്ടിയില്‍ മത്സരിച്ച ആന്‍ വൈഡ്‌കോംബും അനുന്‍സിയാറ്റ റീസ്-മോഗും തുടര്‍ച്ചയായി രണ്ടാം വട്ടവും യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. 1906-നുശേഷം രണ്ടുതവണ മാത്രമേ ബ്രിട്ടനില്‍ ഒരു ദേശീയ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയോ ലേബര്‍ പാര്‍ട്ടിയോ അല്ലാതെ മറ്റൊരു കക്ഷി ഒന്നാമതെത്തിയിട്ടുള്ളൂ. ആ നേട്ടമാണ് രൂപീകരിച്ച് ഒന്നരമാസത്തിനുള്ളില്‍ നിഗല്‍ ഫരാജിന്റെ പാര്‍ട്ടി സ്വന്തമാക്കിയയത്. വാഗ്ദാനങ്ങള്‍ നിറവേറ്റാത്തവരോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് നിഗല്‍ ഫരാജ് ചൂണ്ടിക്കാട്ടി.

ബ്രക്‌സിറ്റ് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട തെരേസ മേ സര്‍ക്കാരിനുള്ള മറ്റൊരു തിരിച്ചടികൂടിയാണ് ഈ ഫലം. മൂന്നുവട്ടം പാര്‍ലമെന്റില്‍ ബ്രക്‌സിറ്റ് ബില്‍ അവതരിപ്പിച്ച് പരാജയപ്പെട്ട തെരേസ മേ, കഴിഞ്ഞദിവസം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിപ്രഖ്യാച്ചിരുന്നു. ഒരു പൊതു തിരഞ്ഞെടുപ്പിനെ ഇപ്പോള്‍ നേരിടുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന സൂചനകൂടി ഈ ഫലം ടോറികള്‍ക്ക് നല്‍കുന്നുണ്ട്. മൂന്നാമതെത്താനായെങ്കിലും ലേബര്‍ പാര്‍ട്ടിക്കും ഒട്ടും ആശ്വസിക്കാനില്ല. രണ്ടാമതൊരു ഹിതപരിശോധനയെന്ന ആവശ്യം മുന്നോട്ടുവെക്കുന്ന ലേബര്‍ അണികള്‍ അസംതൃപ്തരാണെന്ന് ഈ ഫലം തെളിയിക്കുന്നു.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിജയിക്കാന്‍ ഫരാജിന്റെ പാര്‍ട്ടിക്കായി. 2014-ല്‍ യുക്കിപ്പ് പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനേക്കാള്‍ വലിയ നേട്ടമാണ് ഇക്കുറി സ്വന്തമാക്കിയത്. വെയ്ല്‍സിലും നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും വിജയം നേടിയ പാര്‍ട്ടി, ഹിതപരിശോധനയില്‍ റിമെയ്ന്‍ പക്ഷത്ത് ഉറച്ചുനിന്ന കാര്‍ഡിഫിലും ന്യൂകാസിലിലും വരെ സീറ്റുകള്‍ സ്വന്തമാക്കി. നോ-ഡീല്‍ ബ്രക്‌സിറ്റ് എന്ന പരിപാടിയുമായി മുന്നോട്ടു പോകുന്നവര്‍ക്കുള്ള താക്കീതുകൂടിയാണ് ഈ ഫലമെന്ന് ഫരാജ് പറഞ്ഞു. കരാറില്ലാതെ ബ്രക്‌സിറ്റ് നടപ്പാക്കിയാല്‍ അത് രാജ്യത്തിന് ദോഷകരമാകുമെന്ന ഓര്‍മപ്പെടുത്തലും.

ഒക്ടോബര്‍ 31-നുള്ളില്‍ ബ്രക്‌സിറ്റ് നടപ്പാക്കണമെന്നാണ് നിലവില്‍ കരുതിയിരിക്കുന്നത്. അതിന് സാധിച്ചില്ലെങ്കില്‍ ബ്രക്‌സിറ്റ് പാര്‍ട്ടി പൊതു തിരഞ്ഞെടുപ്പിലും ശക്തമായ സാന്നിധ്യമറിയിക്കുമെന്ന് ഫരാജ് പറഞ്ഞു. ബ്രക്‌സിറ്റ് നടപ്പിലാക്കുന്നതിന് ആരുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category