1 GBP = 88.00 INR                       

BREAKING NEWS

ഫ്രാന്‍സില്‍ മുന്നിലെത്തിയത് മറീന്‍ ലീപ്പെനിന്റെ വംശീയ പാര്‍ട്ടി; ജര്‍മനിയില്‍ കൂടുതല്‍ സീറ്റുകളും ദേശീയ വാദികളുടെ പാര്‍ട്ടിക്ക്; സോഷ്യലിസ്റ്റുകള്‍ മുന്നിലെത്തിയത് സ്‌പെയിനില്‍ മാത്രം; ഗ്രീന്‍ പാര്‍ട്ടിക്കും മികച്ച വിജയം; യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വംശീയ കൊടുങ്കാറ്റ് ആഞ്ഞുവീശി

Britishmalayali
kz´wteJI³

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പ് യൂറോപ്പിന്റെ മാറുന്ന മനസ്സിന്റെ വ്യക്തമായ നേര്‍ക്കാഴ്ചയായി. അനധികൃത കുടിയേറ്റവും ഭീകരവാദവുമൊക്കെയുയര്‍ത്തുന്ന ഭീഷണികള്‍ക്കുള്ള യൂറോപ്പിന്റെ മറുപടിയായാണ് വലതുപക്ഷ, ദേശീയ വാദ പാര്‍ട്ടികള്‍ക്കുണ്ടായ വിജയത്തെ വിലയിരുത്തുന്നത്. യൂറോപ്പിലെ മിക്കവാറും രാജ്യങ്ങളിലെല്ലാം വലതുപക്ഷ പാര്‍ട്ടികള്‍ വിജയം നേടി. പ്രമുഖ പാര്‍ട്ടികളെ പിന്തള്ളി ദേശീയ വാദികളായ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യമുള്ള പാര്‍ലമെന്റാണ് യൂറോപ്യന്‍ യൂണിയനില്‍ വരാന്‍ പോകുന്നതെന്ന് വിവിധ രാജ്യങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഫ്രാന്‍സില്‍ പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടിയെ പരാജയപ്പെടുത്തി മറീന്‍ ലെ പെന്നിന്റെ വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി വിജയം കണ്ടു. യൂറോപ്യന്‍ പാര്‍ലമെന്റില്‍ തീവ്ര വലതുപക്ഷ ആശയക്കാര്‍ക്ക് ഇക്കുറി വ്യക്തമായ മേധാവിത്തമുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ലെ പെന്‍ പറഞ്ഞു. നാഷണല്‍ റാലി പാര്‍ട്ടിക്ക് 24.9 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ മാക്രോണിന്റെ എന്‍ മെര്‍ച്ചെ പാര്‍ട്ടിക്ക് 21.5 ശതമാനവും ഗ്രീന്‍ പാര്‍ട്ടിക്ക് 12.8 ശതമാനം വോട്ടുമാണ് നേടാനായത്.

യൂറോപ്യന്‍ പാര്‍ലമെന്റിലെ 751 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വലതുപക്ഷ, ദേശീയവാദി പാര്‍ട്ടികള്‍ക്ക് മുന്‍തൂക്കമുണ്ടെന്നാണ് സൂചനകള്‍. ഫ്രാന്‍സിലേതിന് സമാനമാണ് മറ്റ് പ്രധാന രാജ്യങ്ങളില്‍നിന്നുള്ള തിരഞ്ഞെടുപ്പ് വാര്‍ത്തകളും. ഇറ്റലലിയില്‍ മാറ്റിയോ സാല്‍വിനി നയിക്കുന്ന വലതുപക്ഷ വിഭാഗത്തിനാണ് വിജയം. ജര്‍മനിയില്‍ ഗ്രീന്‍ പാര്‍ട്ടിക്കാണ് മുന്‍തൂക്കമെങ്കിലും കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ്ഡ്യൂഷ്‌ലന്‍ഡ് പത്തുശതമാനത്തിലേറെ വോട്ട് സ്വന്തമാക്കുകയും സീറ്റുകള്‍ നേടുകയും ചെയ്തു. സോഷ്യലിസ്റ്റുകള്‍ വിജയം നേടിയ യൂറോപ്പിലെ പ്രധാന രാജ്യം സ്‌പെയിന്‍ മാത്രമാണ്. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ പാര്‍ട്ടി കൂടുതല്‍ ശതമാനം വോട്ട് നേടി വിജയം കുറിച്ചു.

ഇത്തവണ തിരഞ്ഞെടുപ്പിനോട് 27 അംഗരാജ്യങ്ങളിലെയും ജനങ്ങള്‍ കാര്യമായ താത്പര്യം കാണിച്ചിരുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 50.5 ശതമാനം പേരാണ് ഇക്കുറി വോട്ട് ചെയ്തത്. 20 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വോട്ടിങ് ശതമാനമാണിത്. 2014-നെ അപേക്ഷിച്ച് എട്ട് ശതമാനം വര്‍ധന. യൂറോപ്യന്‍ വോട്ടെടുപ്പിനോട് മുഖം തിരിക്കുന്ന പതിവ് രീതിയായിരുന്നില്ല ഇക്കുറി അംഗരാജ്യങ്ങളിലെന്ന് ശതമാനത്തിലെ ഈ വര്‍ധന തെളിയിക്കുന്നു.

യൂറോപ്യന്‍ പാര്‍ലമെന്റിലെ പ്രധാനപ്പെട്ട രണ്ട് മുന്നണികള്‍ക്കും, കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളുടെ കൂട്ടായ്മയായ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടിക്കും സോഷ്യലിസ്റ്റ്‌സ് ആന്‍ഡ് ഡമോക്രാറ്റ്‌സിനും 1979-നുശേഷം തനിച്ച് ഭൂരിപക്ഷം അവകാശപ്പെടാനില്ലാത്ത സാഹചര്യമാണ് ഇത്തവണ ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്. സഖ്യകക്ഷി ഭരണത്തിനാണ് ഇത് വാതില്‍ തുറന്നിട്ടുള്ളത്. ഫ്രാന്‍സില്‍ ലെ പെന്നും ഇറ്റലിയില്‍ സാല്‍വിനിയും നയിക്കുന്ന കുടിയേറ്റ വിരുദ്ധ പാര്‍ട്ടികളുടെ കൂട്ടായ്മയ്ക്ക് പാര്‍ലമെന്റില്‍ വലിയൊരു സാന്നിധ്യമാകാനും കഴിഞ്ഞു.

751 അംഗ പാര്‍ലമെന്റില്‍ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി 178 സീറ്റിലും സോഷ്യലിസ്റ്റ്‌സ് ആന്‍ഡ് ഡമോക്രാറ്റ്‌സ് 152 സീറ്റിലും വിജയിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഗ്രീന്‍സ് ആന്‍ഡ് ലിബറല്‍സിനും ഇക്കുറി കാര്യമായ മുന്നേറ്റമുണ്ട്. കഴിഞ്ഞതവണത്തെക്കാള്‍ 56 സീറ്റ് അധികം നേടുന്ന ഗ്രീന്‍സ് ആന്‍ഡ് ലിബറല്‍സ് 173 സീറ്റ് സ്വന്തമാക്കുമെന്നും കണക്കാക്കുന്നു. ഇറ്റലിയില്‍ സാല്‍വിനിയുടെ ലീഗിന് കഴിഞ്ഞതവണ വെറും ആറ് ശതമാനം വോട്ടാണ് ലഭിച്ചതെങ്കില്‍ ഇക്കുറി 33 ശതമാനം വോട്ട് നേടാനായി. ഡമോക്രാറ്റിക് പാര്‍ട്ടിയെക്കാള്‍ പത്ത് ശതമാനം കൂടുതല്‍. ലീഗിന്റെ സഖ്യകക്ഷിയായ 5-സ്റ്റാന്‍ മൂവ്‌മെന്റിന് 19 ശതമാനം വോട്ടും ലഭിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category