1 GBP = 88.70 INR                       

BREAKING NEWS

ടെറസ്- സെമിഡിറ്റാച്ച്ഡ് വീടുകള്‍ ആറുമീറ്റര്‍ വരെ വലുപ്പത്തിലും ഡിറ്റാച്ച്ഡ് വീടുകളും ബംഗ്ലാവുകളും എട്ട് മീറ്റര്‍ വരെ വലുപ്പത്തിലും എക്സ്റ്റന്‍ഡ് ചെയ്യാന്‍ ഇനി പ്ലാനിങ് പെര്‍മിഷന്‍ വേണ്ട; ആശ്വാസമാകുന്നത് ഇടുങ്ങിയ വീടുകളില്‍ താമസി ക്കുന്ന അനേകം മലയാളികള്‍ക്ക്

Britishmalayali
kz´wteJI³

ചെറിയ കുടുസ്സുവീടുകളില്‍ തിങ്ങിക്കഴിയുന്ന മലയാളികള്‍ക്കടക്കമുള്ളവര്‍ക്ക് ഇനി ആശ്വസിക്കാം. പ്ലാനിങ് പെര്‍മിഷന്‍ നൂലാമാലകളില്ലാതെ വീടുകള്‍ക്ക് എക്സ്റ്റന്‍ഷന്‍ എടുക്കാന്‍ അനുമതിയായി. 2013 മുതല്‍ നിലവില്‍ വന്ന താത്കാലിക നിയമങ്ങള്‍ സ്ഥിരമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണിത്. ഒറ്റനില വീടുകളുടെ എക്‌സ്റ്റന്‍ഷനുകള്‍ക്ക് പൂര്‍ണമായ തോതിലുള്ള പ്ലാനിങ് പെര്‍മിഷന്‍ ആവശ്യമില്ലെന്നതാണ് ടെംപററി റൂള്‍സിലുണ്ടായിരുന്നത്. ഇതനുസരിച്ച് 1,10,000 പേരോളം വീടുകള്‍ വലുതാക്കുകയും ചെയ്തു.

പ്ലാനിങ് പെര്‍മിഷന്‍ ഇല്ലെങ്കിലും ധൃതിപിടിച്ച് എക്സ്റ്റന്‍ഷന്‍ എടുക്കുന്നവര്‍ ശ്രദ്ധിക്കണം. അയല്‍ക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തില്‍ എക്സ്റ്റന്‍ഷന്‍ എടുക്കാന്‍ ഈ നിയമത്തിലും വകുപ്പില്ല. അയല്‍ക്കാരുമായി സംസാരിച്ച് അവര്‍ക്കുകൂടി സ്വീകാര്യമായ തരത്തില്‍ വേണം എക്സ്റ്റന്‍ഷന്‍ എടുക്കുവാന്‍. ഇക്കാര്യം പ്രാദേശിക കൗണ്‍സിലിനെ അറയിച്ചിരിക്കുകയും വേണം. അല്ലെങ്കില്‍ നിര്‍മാണം പാതിവഴി പിന്നിടുമ്പോഴായിരിക്കും പൊളിക്കാനുള്ള ഉത്തരവ് വരിക.

നിയമത്തിലെ ഇളവ് അനുസരിച്ച് ടെറസുള്ളതും സെമി ഡിറ്റാച്ച്ഡുമായ വീടുകള്‍ക്ക് ആറ് മീറ്റര്‍ വരെയും ഡിറ്റാച്ച്ഡ് ആയിട്ടുള്ള വലിയ വീടുകള്‍ക്കും ബംഗ്ലാവുകള്‍ക്കും എട്ട് മീറ്റര്‍ വരെയും എക്സ്റ്റന്‍ഷനെടുക്കാം. 2013-ല്‍ ടെംപററി റൂള്‍സ് വന്നതോടെ, പ്ലാനിങ് പെര്‍മിഷന്‍ ഇല്ലാതെ നടത്താവുന്ന എക്‌സ്റ്റന്‍ഷന്‍ പരിധി ഇരട്ടിയായി വര്‍ധിച്ചു. ഇതോടെ, വലിയതോതില്‍ ജനങ്ങള്‍ വീടുകളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.

പ്ലാനിങ് പെര്‍മിഷനായി നേരത്തെ മാസങ്ങളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയായിരുന്നു. പുതിയ നിയമം വന്നതോടെ, നിലവിലുള്ള പരിധിക്കുള്ളിലുള്ള എക്സ്റ്റന്‍ഷനുകളെക്കുറിച്ച് കൗണ്‍സിലുകളെ അറിയിച്ചാല്‍ മതിയെന്നായി. കൗണ്‍സിലാണ് അയല്‍ക്കാരെ ഇക്കാര്യം അറിയിക്കുക. അയല്‍ക്കാര്‍ തടസ്സവാദങ്ങള്‍ ഉന്നയിച്ചാല്‍, എക്സ്റ്റന്‍ഷന്‍ പരിശോധിച്ച് വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കും.

ഇംഗ്ലണ്ടില്‍ നിയമത്തില്‍ അയവ് വന്നെങ്കിലും സ്‌കോട്ട്‌ലന്‍ഡിലും വെയ്ല്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സ്ഥിതി വ്യത്യസ്തമാണ്. അവിടെ സെമി ഡിറ്റാച്ച്ഡ് വീടുകള്‍ക്ക് മൂന്നുമീറ്ററിലധികവും ഡിറ്റാച്ച്ഡ് വീടുകള്‍ക്ക് നാലുമീറ്ററില്‍ അധികവുമുള്ള എക്‌സ്റ്റന്‍ഷനുകള്‍ക്ക് ഫുള്‍ പ്ലാനിങ് പെര്‍മിഷന്‍ ആവശ്യമാണ്. ഇംഗ്ലണ്ടില്‍ വരുത്തിയ നിയമമാറ്റങ്ങള്‍, കുടുംബങ്ങള്‍ വളരുന്നതനുസരിച്ച് വീടുകള്‍ക്കും വലിപ്പംവെക്കാന്‍ സഹായിക്കുമെന്ന് ഹൗസിങ് മിനിസ്റ്റര്‍ കിറ്റ് മാല്‍ത്തോസ് പറഞ്ഞു.

ഹൈ സ്ട്രീറ്റിലെ വ്യാപാരസ്ഥാനങ്ങള്‍ക്കുള്ള എക്സ്റ്റന്‍ഷന്‍ നിയമങ്ങളിലും ഇളവ് വരുത്തുമെന്ന് ഹൗസിങ് മന്ത്രാലയം വ്യക്തമാക്കി. ഇതനുസരിച്ച് ഹൈ സ്ട്രീറ്റിലെ ഷോപ്പുകള്‍ക്ക് ഫുള്‍ പ്ലാനിങ് ആപ്ലിക്കേഷനില്ലാതെ തന്നെ കടയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഓഫീസ് സ്‌പെയ്‌സ് കൂട്ടാനുമൊക്കെയാവും. കടയുടെ രൂപം താല്‍ക്കാലികമായി മാറ്റുന്നതിനും ചുവപ്പുനാടയുടെ പ്രശ്‌നം ഒഴിവാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category