1 GBP = 88.70 INR                       

BREAKING NEWS

ജെറ്റ് എയര്‍വെയ്‌സ് ഉടമയെയും ഭാര്യയെയും എമിറേറ്റ്‌സ് വിമാനം തടഞ്ഞ് ഇറക്കിക്കൊണ്ടുവന്നത് ഞെട്ടിക്കുന്ന നീക്കമെന്ന് തിരിച്ചറിഞ്ഞ് തട്ടിപ്പുകാര്‍; അറസ്റ്റ് ചെയ്യാനോ യാത്ര തടയാനോ പറ്റുന്ന തരത്തില്‍ കേസുകള്‍ രൂപപ്പെടുംമുന്നെ 8500 കോടിയുടെ തട്ടിപ്പ് തിരിച്ചറിഞ്ഞുള്ള നീക്കം മുംബൈയെ പിടിച്ചുകുലുക്കി; ദുബായിലെത്തിയശേഷം ലണ്ടനിലേക്ക് മുങ്ങാന്‍ സൗകര്യങ്ങളെല്ലാം ഒരുക്കിയുള്ള നരേഷ് ഗോയലിന് ഇനി ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ മുന്നില്‍ നിരപരാധിത്വം തെളിയിച്ചേ പറ്റൂ

Britishmalayali
kz´wteJI³

ജെറ്റ് എയര്‍വെയ്‌സ് ഉടമ നരേഷ് ഗോയലിനെയും ഭാര്യ അനിതയെയും പുറപ്പെടാന്‍ തയ്യാറായി റണ്‍വേയിലേക്ക് നീങ്ങിയ ദുബായ് എമിറേറ്റ്‌സ് വിമാനത്തില്‍നിന്ന് ഇറക്കിക്കൊണ്ടുവന്നത് ഫണ്ട് തിരിമറി നടത്തിയ കേസിലെ അന്വേഷണവും ജെറ്റ് എയര്‍വെയ്‌സില്‍ ഇവരുടെ ഓഹരി സംബന്ധിച്ച അന്വേഷണവുമെന്ന് റിപ്പോര്‍ട്ട്. വിജയ് മല്യയെയും നീരവ് മോദിയെയും പോലെ വിദേശത്ത് പോയി ജീവിക്കുക വഴി ഇവിടുത്തെ നിയമത്തിന് മുന്നില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് എമിഗ്രേഷന്‍ അധികൃതരുടെ നടപടിയിലൂടെ തടഞ്ഞത്.

ശനിയാഴ്ചയാണ് നരേഷ് ഗോയലിനെയും ഭാര്യയെയും വിമാനത്തില്‍നിന്ന് പുറത്തിറക്കിയത്. ദുബായിലേക്ക് പോകാനായെത്തിയ ഇരുവരും വിമാനത്തില്‍ കയറി. വിമാനം പുറപ്പെടാന്‍ റണ്‍വേയിലേക്ക് നീങ്ങവെയാണ് എമിഗ്രേഷന്‍ അധികൃതര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന് നിര്‍ദേശം നല്‍കിയതും വിമാനം തിരികെ ടാക്‌സിബേയിലേക്ക് കൊണ്ടുവന്നതും. തുടര്‍ന്ന് ഇരുവരെയും പുറത്തിറക്കി, അവരുടെ ലഗേജുകളും താഴെയിറക്കിയശേഷമാണ് വിമാനം യാത്ര തുടര്‍ന്നത്.

ബാങ്കുകളുള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 8500 കോടി രൂപ കുടിശികയായതോടെയാണ് ജെറ്റ് എയര്‍വെയ്‌സ് പ്രതിസന്ധിയിലായതും സര്‍വീസ് അവസാനിപ്പിച്ചതും. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പൈലറ്റുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ജെറ്റ് എയര്‍വെയ്‌സില്‍ ശമ്പളം ലഭിച്ചിരുന്നില്ല. പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനി അടച്ചുപൂട്ടുകയല്ലാതെ ഗോയലിന് വേറെ വഴിയില്ലാതെ വന്നു. തുടര്‍ന്ന് വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചു കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി നരേഷ് ഗോയലും ഭാര്യയും ദുബായിലേക്ക് കടക്കാനുള്ള ശ്രമം നടത്തിയതും അന്വേഷണ ഏജന്‍സികള്‍ അത് പൊളിച്ചതും.

കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍നിന്നുള്ള നിര്‍ദേശതത്തെത്തുടര്‍ന്നാണ് എമിഗ്രേഷന്‍ വിഭാഗം വിമാനം തിരിച്ചുകൊണ്ടുവന്നതും ഗോയലുമാരുടെ യാത്ര തടഞ്ഞതും. ജെറ്റ് എയര്‍വെയ്‌സില്‍ അബുദാബി ഉടമസ്ഥതയിലുള്ള എത്തിഹാദ് നടത്തിയ നിക്ഷേപങ്ങള്‍ എഫ്.ഡി.ഐ. നിയമത്തിന് വിരുദ്ധമാണോയെന്ന കാര്യമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യം അന്വേഷിച്ചിരുന്നത്. ഫണ്ടുകള്‍ ജെറ്റ് എയര്‍വെയ്‌സിന് പുറത്ത് നിക്ഷേപിച്ചിട്ടുണ്ടോ എന്ന കാര്യവും ഇപ്പോള്‍ ഇ.ഡി. അന്വേഷിക്കുന്നുണ്ട്.

എസ്.ബി.ഐ. അടക്കമുള്ള ബാങ്കുകള്‍ക്കാണ് ജെറ്റ് എയര്‍വെയ്‌സ് 8500 കോടിയോളം രൂപ നല്‍കാനുള്ളത്. കേസില്‍, സീരിയസ് ഫ്രോഡ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം കോര്‍പറേറ്റ് മന്ത്രാലയമാണ് ഉത്തരവിടേണ്ടത്. കമ്പനി രജിസ്ട്രാര്‍ വിഭാഗം നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണം തുടങ്ങാനിരിക്കെയാണ് നരേഷിനെയും ഭാര്യയെയും ദുബായ് വിമാനത്ത്തില്‍ മുങ്ങുന്നതില്‍നിന്ന് തടഞ്ഞത്. ദുബായിലെത്തി അവിടെനിന്ന് ലണ്ടനിലേക്ക് കടക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നാണ് സൂചന.

ജെറ്റ് എയര്‍വെയ്‌സിന് വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ പങ്ക് നിലവില്‍ അന്വേഷിക്കുന്നില്ല. ജനുവരി വരെ കൃത്യമായി വായ്പ തിരിച്ചടച്ചിരുന്ന കമ്പനി പെട്ടെന്നാണ് സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടത്. പുതിയ നിക്ഷേപകരെ ജെറ്റ് എയര്‍വെയ്‌സ് തേടാന്‍ തുടങ്ങിയതോടെയാണ് ബാങ്കുകള്‍ കമ്പനിക്കെതിരേ തിരിഞ്ഞത്. ഇന്‍ഡിഗോയും കിങ്ഫിഷര്‍ എയര്‍ലൈന്‍സും വരുന്നതുവരെ ഒരു പതിറ്റാണ്ടിലേറെ ഇന്ത്യന്‍ ആഭ്യന്തര വ്യോമമേഖല അടക്കിഭരിച്ച കമ്പനിയാണ് ജെറ്റ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category