1 GBP = 88.00 INR                       

BREAKING NEWS

ആരും ഒരിക്കലും അറിയില്ലെന്ന് കരുതി കള്ളപ്പണം സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചവരെല്ലാം നെട്ടോട്ടത്തില്‍; വീണ്ടും മോദി അധികാരത്തിലെത്തിയതോടെ ഇന്ത്യന്‍ കള്ളപ്പണക്കാര്‍ക്കെതിരേയുള്ള അന്വേഷണത്തില്‍ സഹകരിക്കാന്‍ സ്വിറ്റ്‌സര്‍ലന്റും; വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് 25 ഇന്ത്യന്‍ അക്കൗണ്ട് ഉടമകള്‍ക്ക് നോട്ടീസ് അയച്ച് സ്വിസ് ബാങ്ക്

Britishmalayali
kz´wteJI³

ള്ളപ്പണക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് 2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റത്. നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളിലൂടെ കള്ളപ്പണം നിയന്ത്രിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുകയും ചെയ്തു. മോദി വീണ്ടും അധികാരത്തിലെത്തിയതോടെ, സ്വിസ് ബാങ്കുകളില്‍ അതിരഹസ്യമായി കള്ളപ്പണം നിക്ഷേപിച്ചവരൊക്കെ നെട്ടോട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്കൗണ്ട് ഉടമകളുടെ പേരുവിവരങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ സഹകരിക്കാമെന്ന് സ്വിറ്റ്‌സര്‍ലന്റും ഉറപ്പ് നല്‍കിയതോടെ, കള്ളപ്പണക്കാരുടെ ആധി പതിന്മടങ്ങായി വര്‍ധിച്ചു.

നിക്ഷേപകരുടെ പ്രിയപ്പെട്ട രാജ്യമെന്ന പദവി തിരിച്ചുപിടിക്കാനുള്ള സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ശ്രമത്തിന്റെ ഭാഗംകൂടിയാണിത്. ഇതിന്റെ ഭാഗമായി, അക്കൗണ്ടിനെ സംബന്ധിച്ച വിവരം പുറത്തുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനാവശ്യപ്പെട്ട് നിക്ഷേപകര്‍ക്ക് സ്വിസ് അധികൃതര്‍ നോട്ടീസ് അയച്ചുതുടങ്ങി. ഇന്ത്യയില്‍നിന്നുള്ള 25 നിക്ഷേപകര്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 11 പേര്‍ക്ക് കഴിഞ്ഞദിവസം നോട്ടീസ് ലഭിച്ചു. പേരുവിവരം ഇന്ത്യക്ക് കൈമാറാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാന്‍ അവസാന അവസരമാണിതെന്നും സ്വിസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ളവരുടെ വിവരങ്ങള്‍ മറ്റു രാജ്യങ്ങളുമായി പങ്കുവെക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് സ്വിസ് ഗവണ്‍മെന്റിന്റെ ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷനാണ്. ഈ വിഭാഗത്തില്‍നിന്നാണ് മാര്‍ച്ചിനുശേഷം 25 നോട്ടീസ് അയച്ചിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കിടെ, സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ളവരുടെ വിവരങ്ങള്‍ ചില രാജ്യങ്ങളുമായി പങ്കുവെക്കുന്ന കാര്യത്തില്‍ സ്വിസ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. അടുത്ത ഏതാനും ആഴ്ചകള്‍ക്കിടെ, ഇന്ത്യന്‍ നിക്ഷേപകരുടെ കാര്യത്തിലാണ് സ്വിസ് അധികൃതര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്.

ഇത്തരം 11 നോട്ടീസുകള്‍ ഗസറ്റ് വിജ്ഞാപനമായി മെയ് 21-ന് പുറത്തിറങ്ങി. പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലാത്തതിനാല്‍, പേരിന്റെ ചുരുക്ക രൂപവും ജനനത്തീയതിയും മാത്രമാണ് നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുള്ളത്. രണ്ട് ഇന്ത്യക്കാരുടെ മുഴുവന്‍ പേരുകളുമുണ്ട്. കൃഷ്ണ ഭഗവാന്‍ രാമചന്ദ് (മേയ് 1949), കല്‍പേഷ് ഹര്‍ഷദ് കിനാരിവാല (സെപ്റ്റംബര്‍ 1972) എന്നീ പേരുകളാണവ. മറ്റുള്ളവര്‍ എ.എസ്.ബി.കെ (24-11-1944), എ.ബി.കെ (9-7-1944), പി.എ.എസ് (2-11-1983), ആര്‍.എ.എസ്. (22-11-1973), എ.പി.എസ് (27-11-1944), എ.ഡി.എസ്. (14-8-1949), എം.എല്‍.എ. (20-5-1935), എന്‍.എം.എ. (21-2-1968), എം.എം.എ. (27-6-1973) എന്നിവരാണ് മറ്റുള്ളവര്‍.

നോട്ടീസ് ലഭിച്ചവര്‍ 30 ദിവസത്തിനകം പേരുവിവരം വെളിപ്പെടുത്താതിരിക്കാനുള്ള കാരണം ബോധിപ്പിക്കണെമന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. മേയ് ഏഴിന് പത്തുദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് രത്തന്‍ സിങ് ചൗധരിയെന്നയാള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ആര്‍.പി.എന്നയാള്‍ക്ക് മെയ് 14-നും നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ചവരില്‍ ചിലരുടെ പേരുകള്‍ നേരത്തെ ചോര്‍ന്ന എച്ച്.എസ്.ബി.സി പട്ടികയിലും പാനമ രേഖകളിലും ഉള്ളതായാണ് വിവരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category