1 GBP = 88.00 INR                       

BREAKING NEWS

ബീച്ചുകളില്‍ ചെല്ലുമ്പോള്‍ ചെറു കല്ലുകള്‍ പെറുക്കിക്കൊണ്ടുപോകുന്നവര്‍ ജാഗ്രതൈ; 1000 പൗണ്ട് വരെ പിഴവരാം; പെബിള്‍സ് പെറുക്കുന്നവരെ പിടികൂടുമെന്ന മുന്നറിയിപ്പുമായി പെംബോര്‍ക്ഷെയര്‍

Britishmalayali
kz´wteJI³

ടല്‍ക്കരയില്‍നിന്ന് മനോഹരമായ ഉരുളന്‍ കല്ലുകള്‍ കൗതുകത്തിനുവേണ്ടി ശേഖരിക്കുന്നവരുണ്ട്. എന്നാല്‍, അത് നിയമവിരുദ്ധമാണെന്ന് എത്ര പേര്‍ക്കറിയാം. 1949-ലെ തീര സംരക്ഷണനിയമം അനുസരിച്ച് കടല്‍ക്കരയില്‍നിന്ന് ചെറുകല്ലുകള്‍ ശേഖരിക്കുന്നത് 1000 പൗണ്ടുവരെ പിഴ ലഭിക്കാവുന്ന കുറ്റകരമാണ്. ഇത്തരക്കാരെ നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും പെംബ്രോക്ക്ഷയറിലെ അംറോത്തില്‍ തീരദേശ സ്‌ക്വാഡുകളെ നിയോഗിച്ചു.


പെബിള്‍സ് പെറുക്കുന്നത് കുറ്റകരമാണെന്ന് അറിയിക്കുന്ന ബോര്‍ഡുകള്‍ അംറോത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. മണ്ണൊലിപ്പ് തടയുന്നതില്‍ നിര്‍ണായകമായ ചെറുകല്ലുകള്‍ അംറോത്ത് തീരത്തിന്റെ ഭാഗമാണെന്നും അത് പെറുക്കി മാറ്റുന്നതും ശേഖരിക്കുന്നതും ക്രിമിനല്‍ നിയമനടപടികള്‍ നേരിടേണ്ട തരത്തിലുള്ള കുറ്റമാണെന്നും വ്യക്തമാക്കുന്ന ബോര്‍ഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വീട്ടുമുറ്റത്തും വീട്ടിനുള്ളിലും അലങ്കാരത്തിനായി കല്ലുകള്‍ ശേഖരിക്കുന്നവര്‍ ഏറുന്നതോടെയാണ് കൂടുതല്‍ ജാഗ്രത കാണിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

പ്രശസ്തമായ പല ബീച്ചുകളിലും ഈ പ്രശ്‌നം രൂക്ഷമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ മാര്‍ക്ക് വുഡ്‌വാര്‍ഡ് പറയുന്നു. ചെസില്‍ ബീച്ചിലെത്തുന്ന പലരും ചാക്കുകണക്കിന് കല്ലുകളാണ് ഇത്തരത്തില്‍ ശേഖരിച്ചുകൊണ്ടുപോകുന്നത്. എന്നാല്‍, നിയമം കര്‍ശനമായി നടപ്പാക്കുന്നതിനെ ചോദ്യം ചെയ്യുന്നവരും ഏറുന്നുണ്ട്. ഒരു മൂന്നുവയസ്സുള്ള കുട്ടി കൗതുകത്തിന്റെ പേരില്‍ ഉരുളന്‍ കല്ലുകള്‍ പെറുക്കിയാല്‍ എങ്ങനെയാണ് തടയുകയെന്ന് ബെന്‍ വില്യംസ് എ്ന്നയാള്‍ ചോദിക്കുന്നു.

കടല്‍ത്തീരങ്ങളില്‍ കല്ലുപെറുക്കുന്നവരെ ശ്രദ്ധിക്കാന്‍ സ്‌ക്വാഡുകളെ നിയോഗിക്കുന്ന പ്രാദേശിക കൗണ്‍സിലുകള്‍, ബീച്ചുകളിലെ മലിനീകരണം തടയുന്നതിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടെതെന്നും അദ്ദേഹം പറഞ്ഞു. ബീച്ചുകളില്‍നിന്ന് ആളുകള്‍ പെറുക്കിക്കൊണ്ടുപോകുന്നവയല്ല, ബീച്ചുകളില്‍ വലിച്ചെറിയുന്നവയാണ് യാഥാര്‍ഥ പ്രശ്‌നമെന്നും ബെന്‍ വില്യംസ് ഓര്‍മിപ്പിക്കുന്നു. ബീച്ചില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകള്‍ കൗണ്ടി കൗണ്‍സിലിന്റേതല്ലെന്ന് പറയുന്ന അധികൃതര്‍ പെബിള്‍സ് പെറുക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category