1 GBP = 88.00 INR                       

BREAKING NEWS

ഒന്നരലക്ഷം പൗണ്ട് മോര്‍ട്ട്ഗേജുള്ളയാള്‍ മാസം 50 പൗണ്ട് അധികമടച്ചാല്‍ ലാഭിക്കുന്നത് 4000 പൗണ്ടും 26 മാസവും; എന്തുകൊണ്ട് ഓവര്‍ പേ ചെയ്യണം? അതെങ്ങനെ ആവണം?

Britishmalayali
kz´wteJI³

വനവായ്പയുടെ ഭാരമില്ലാതെ സ്വസ്ഥമായി വീട്ടില്‍ക്കിടന്ന് ഉറങ്ങുവാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? മാസം മോര്‍ട്ട്‌ഗേജിലേക്ക് വലിയൊരു സംഖ്യ അടച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അതെത്രയും വേഗം തീര്‍ന്നാല്‍ മതിയെന്നാകും. അങ്ങനെ തീര്‍ക്കാന്‍ ചില വഴികളുണ്ട്. കൃത്യമായി അതേക്കുറിച്ച് അറിഞ്ഞ് ഇപ്പോഴേ അതിനുള്ള ശ്രമം തുടങ്ങിയാല്‍, ഭാവിയില്‍ കുറേ മാസങ്ങളെങ്കിലും മോര്‍ട്ട്‌ഗേജിന്റെ തലവേദനയില്ലാതെ കഴിയാനാവും. പല ബാങ്കുകളും ഇപ്പോള്‍ ഭവനവായ്പ ആകര്‍ഷകമാക്കാന്‍ നറുക്കെടുപ്പ് പോലുള്ളവ നടത്തുന്നുണ്ട്.

ഹാലിഫാക്‌സ് ബാങ്ക് അടുത്തിടെ പുതിയതായി ഭവനവായ്പയെടുത്തവര്‍ക്കായി ഒരു നറുക്കെടുപ്പ് നടത്തിയിരുന്നു. പരമാവധി മൂന്ന് ലക്ഷം പൗണ്ടുവരെയുള്ള വായ്പകളില്‍നിന്നായിരുന്നു നറുക്കെടുപ്പ്. ഇതനുസരിച്ച് വിജയിച്ച മൂന്നുപേരുടെ വായ്പ പൂര്‍ണമായും ബാങ്ക് എഴുതിത്തള്ളി. നൂറുപേര്‍ക്ക് വായ്പയില്‍നിന്ന് 1000 പൗണ്ട് ഇളവും നല്‍കി. ഇത്തരം വാഗ്ദാനങ്ങള്‍ പല ബാങ്കുകളും ഇപ്പോള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഹാലിഫാക്‌സും ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡും അത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. പുതിയതായി വായ്പയെടുക്കുകയോ നിലവിലുള്ള വായ്പ ഈ ബാങ്കുകളിലേക്ക് മാറ്റുകയോ ചെയ്താല്‍ മതി. ഏപ്രില്‍ എട്ടിന് തുടങ്ങിയ പദ്ധതി ജൂണ്‍ 23-ന് അവസാനിക്കും.

ഇങ്ങനെയുള്ള ഭാഗ്യ പരീക്ഷണങ്ങള്‍ക്ക് പുറമെയാണ് ഇഎംഐ കൂട്ടിയടക്കുന്ന ഓവര്‍ പേയ്‌മെന്റ് രീതി. പ്രതിമാസത്തവണ ഇപ്പോള്‍ കൂട്ടിയടച്ച് ആകെയടക്കേണ്ട തുകയില്‍ ലാഭമുണ്ടാക്കുവാനാകും. അടയ്‌ക്കേണ്ട തവണയിലും ഗണ്യമായ കുറവ് വരുത്താനാകും. ഉദാഹരണത്തിന്, ഒന്നരലക്ഷം പൗണ്ട് 25 വര്‍ഷത്തേക്ക് വായ്പയെടുത്തിരിക്കുന്നുവെന്ന് വിചാരിക്കുക. പലിശനിരക്ക് രണ്ടുശതമാനവും. ഇപ്പോള്‍ പ്രതിമാസത്തവണയ്‌ക്കൊപ്പം 50 പൗണ്ട് ഓവര്‍ പേ ചെയ്യാനായാല്‍, പലിശയിനത്തില്‍ ആകെ തിരിച്ചടവില്‍നിന്ന് 4011 പൗണ്ട് ലാഭിക്കാനാകും. ഒപ്പം തിരിച്ചടവ് 26 മാസം മുമ്പെ അവസാനിക്കുകയും ചെയ്യും.

പല രീതിയില്‍ ഓവര്‍ പേ കണക്കാക്കി മുന്‍കൂറായി അടയ്ക്കാവുന്നതാണ്. മേല്‍പ്പറഞ്ഞ വായ്പയില്‍ മാസം 100 പൗണ്ട് ഓവര്‍ പേ ചെയ്യുന്നുവെന്ന് വിചാരിക്കുക. ആകെ തിരിച്ചടവില്‍നിന്ന് ലാഭിക്കാനാവുന്നത് 7295 പൗണ്ടാണ്. ഒപ്പം 49 മാസം മുന്നെ വായ്പാ തിരിച്ചടവ് അവസാനിക്കുകയും ചെയ്യും. ഇനി, മാസത്തവണയ്‌ക്കൊപ്പം 200 പൗണ്ട് കൂടുതല്‍ അടയ്ക്കുകയാണെങ്കില്‍ ആകെ തിരിച്ചടവില്‍നിന്ന് 12,354 പൗണ്ട് ലാഭിക്കാനാകും. കൂടാതെ, 85 മാസം മുന്നെ, അതായത് ഏഴുവര്‍ഷവും ഒരുമാസവും മുന്നെ വായ്പാ ബാധ്യതകളില്‍നിന്ന് ഒഴിവായി സ്വസ്ഥമായിരിക്കുകയുമാവാം.

നിങ്ങളുടെ ബാങ്കിനെ സമീപിച്ചാല്‍ ആദായകരമായ ഓവര്‍ പേ നിരക്ക് നിശ്ചയിക്കാനാകും. വരുമാനത്തെ ബാധിക്കാതെ ഈ നിരക്ക് നിശ്ചയിക്കുകയാണെങ്കില്‍ വായ്പയുടെ ഭാരത്തില്‍നിന്ന് നേരത്തെ തന്നെ മുക്തനാകാം. മോര്‍ട്ട്‌ഗേജ് ബ്രോക്കര്‍മാരെ സമീപിച്ചാല്‍ യുക്തമായ പ്ലാനുകളും മനസ്സിലാക്കാനാകും. അതുപോലെ വായ്പാ പ്ലാനുകള്‍ മനസ്സിലാക്കിയാലും തിരിച്ചടവില്‍ വലിയ ലാഭം കൈവരിക്കാനാകും. പലിശനിരക്ക് വ്യക്തമായി മനസ്സിലാക്കി യുക്തമായ പ്ലാനുകള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category