1 GBP = 88.70 INR                       

BREAKING NEWS

''ഈശ്വരാ എന്നെ നിന്‍ ശോഭയാക്കൂ....'' എന്ന് ചൊല്ലി കുഞ്ഞുങ്ങള്‍; മലയാളിയുടെ മതേതര പാരമ്പര്യം കാക്കാന്‍ പ്രാര്‍ത്ഥനാ ഗാനത്തില്‍ പോലും ശ്രദ്ധ നല്‍കി ടീം കവന്‍ട്രി; ഒരു ഡസന്‍ കുട്ടികള്‍ കേരളീയ വേഷത്തില്‍ പ്രാര്‍ത്ഥനാ ഗാനം ചൊല്ലുമ്പോള്‍ ആദരിക്കപ്പെടുന്നത് മലയാളം; കേരള സ്‌കൂളിന് അഭിമാന നിമിഷം

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: കേരള ജനതയെ അധികാരത്തിന്റെ അപ്പക്കഷണം രുചിക്കാന്‍ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചവര്‍ എന്ന പേരില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ചരിത്രം തിരിഞ്ഞു കൊത്തിയാല്‍ അതില്‍ നിഴലിക്കുക അപ്രിയ സത്യം തന്നെ ആയിരിക്കും. ജാതിക്കും മതത്തിനും വേലിക്കെട്ടുകള്‍ നിര്‍മ്മിച്ച് വിദ്യാലയങ്ങളെ മഹത്തായ ചിന്തകളുടെ പ്രവാഹ കേന്ദ്രങ്ങളാക്കി മാറ്റിയ പാരമ്പര്യമാണ് കേരളത്തിനുള്ളത്. അതിനാല്‍ സ്‌കൂളുകളില്‍ പ്രാര്‍ത്ഥനയും മറ്റും ജാതീയമാകാതിരിക്കാന്‍ ഏറെ ശ്രദ്ധയും നല്‍കപ്പെട്ടിരുന്നു. അതിനൊക്കെ ഒരു കാലത്തു പ്രാധാന്യവും ഉണ്ടായിരുന്നു.

വിശാലമായ ആ കാഴ്ചപ്പാടുകള്‍ ഒരിക്കല്‍ കൂടി യുകെ മലയാളികളുടെ മുന്നിലേക്ക് എത്തുകയാണ്, ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍. സാധാരണ ഇത്തരം ചടങ്ങുകള്‍ ഗാനാലാപനം നടത്താന്‍ കഴിവുള്ള ആരെയെങ്കിലും ചുമതല ഏല്‍പ്പിച്ചു നാലുവരി പ്രാര്‍ത്ഥന ഗാനം ആലപിക്കുന്ന കാഴ്ചയല്ല കവന്‍ട്രി അവാര്‍ഡ് നൈറ്റില്‍ കാണുക. ഈശ്വര വിശ്വാസത്തില്‍ ജീവിക്കുമ്പോള്‍ തന്നെ മറ്റു മത വിശ്വാസങ്ങളും ആദരിക്കപ്പെടണം എന്ന കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഓര്‍മ്മിപ്പിച്ചാണ് കവന്‍ട്രി കേരള സ്‌കൂളിലെ ഒരു ഡസന്‍ കുട്ടികള്‍ പ്രാര്‍ത്ഥന ഗാനവുമായി വേദിയില്‍ എത്തുക, അതും മതേതര സങ്കല്‍പ്പങ്ങളുടെ ഓര്‍മ്മ ഉണര്‍ത്തുന്ന ഈരടികളുമായി.

കേരള സ്‌കൂളിന്റെ പ്രാര്‍ത്ഥന ഗാനം തന്നെയാണ് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലും കുട്ടികള്‍ അവതരിപ്പിക്കുന്നത്. വെറും ഒരു പ്രാര്‍ത്ഥന ഗാനം എന്ന നിലയിലല്ലാതെ വിദ്യാര്‍ഥികള്‍ ഒരേവിധം ആകര്‍ഷകമായ വേഷവിതാനത്തോടെയും അതിലേറെ ഭംഗിയുള്ള ഉച്ചാരണ ശുദ്ധിയോടെയും അവതരിപ്പിക്കുന്ന ഈ ഗാനശില്‍പം വേറിട്ട അനുഭവം ആയിരിക്കും കാണികള്‍ക്ക്. അവാര്‍ഡ് നൈറ്റില്‍ ഇത്തരം ഒരു അനുഭവം ആദ്യമായാണ് പരീക്ഷിക്കപ്പെടുന്നത്.

യുകെയില്‍ ജനിച്ചു വളര്‍ന്ന കുട്ടികളുടെ മലയാള ഭാഷയില്‍ ഉള്ള ഒരു പ്രകടനം കൂടിയാകും പ്രാര്‍ത്ഥന ഗാനം. കേരളത്തിന്റെ മതേതര സങ്കല്‍പം വെല്ലുവിളി നേരിടുന്ന കാലഘട്ടം ആയതിനാല്‍ ഈശ്വരനെ കുറിച്ച് ചിന്തിക്കാന്‍ മതത്തിന്റെ ഏണിപ്പടി വേണ്ടന്ന ചിന്തയാണ് ഈ കുട്ടികള്‍ പ്രാര്‍ത്ഥന ഗാനത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നത്. എല്ലാ മതങ്ങളുടെയും തത്വം ഒന്ന് തന്നെയാണ് എന്നോര്‍മ്മിപ്പിക്കുവാന്‍ ഉള്ള ഒരവസരം.

ആരെഴുതിയതു എന്ന് വ്യക്തമല്ലാത്ത, എന്നാല്‍ ഏറെ അര്‍ത്ഥ സമ്പുഷ്ടമായ വരികളാണ് കവന്‍ട്രി കേരള സ്‌കൂളിന്റെ പ്രാര്‍ത്ഥന ഗാനം. സ്‌കൂളിലെ ആറു ഡിവിഷനുകളിലെയും വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് ഗായകനും സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഹരീഷ് പാലായുടെ നേതൃത്വത്തില്‍ പരിശീലനം ആരംഭിച്ചിരിക്കുന്നത്. ഈ ആഴ്ച സ്‌കൂള്‍ അവധി ദിനങ്ങള്‍ മുതലെടുത്തു മുഴുവന്‍ കുട്ടികളും പങ്കെടുക്കും വിധം ഒട്ടേറെ പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചാണ് അവാര്‍ഡ് നൈറ്റിന്റെ പ്രാര്‍ത്ഥന ഗാനത്തിന് സ്വരമാധുര്യം നല്‍കാന്‍ കുട്ടികള്‍ തയ്യാറെടുക്കുന്നത്.. ഈശ്വര എന്നെ നിന്‍ ശോഭയാക്കൂ, ശോഭിത സുന്ദര രൂപമാക്കൂ.... എന്ന് തുടങ്ങുന്ന വരികളാണ് ഈ ഗാനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. തുടര്‍ന്നുള്ള വരികളില്‍ എന്നെ വീണയ്ക്കുവാനും ഞാനാകുന്ന ഗേഹത്തില്‍ വന്നു വാസമാക്കണം എന്നുമൊക്കെയാണ് കുഞ്ഞു മനസുകള്‍ ഈശ്വരനോട് ആവശ്യപ്പെടുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി കേരള സ്‌കൂളില്‍ പരിശീലനം നടത്തുന്ന ഈ ഗാനം മുഴുവന്‍ കുട്ടികള്‍ക്കും ഹൃദ്യസ്ഥമാണ്. സ്‌കൂളില്‍ ഓരോ ആഴ്ചയും ഓരോ ടീമിനാണ് പ്രാര്‍ത്ഥന ചൊല്ലുവാനുള്ള അവസരം നല്‍കുന്നത്. സ്‌കൂളില്‍ അധ്യാപകരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും അടക്കമുള്ളവര്‍ കുട്ടികളോടൊപ്പം ഈ പ്രാര്‍ത്ഥന ഗാനം ആലപിച്ചാണ് ഓരോ ദിവസത്തെയും പഠനം ആരംഭിക്കുന്നതും.

ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്‌പോണ്‍സറായി അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്. അലൈഡിനൊപ്പം മുത്തൂറ്റ് ഗ്ലോബല്‍ ഫിനാന്‍സും ജോസഫ് തളിയന്‍ സോളിസിറ്റേഴ്സും ടൂര്‍ഡിസൈനേഴ്സ് യുകെയും വിസ്റ്റാമെഡും വിശ്വാസും ആണ് മറ്റു സ്പോണ്‍സര്‍മാരായി എത്തുന്നത്.
ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്കാണ് അവാര്‍ഡ് നൈറ്റിന് തിരശ്ശീല ഉയരുക. 1.30 മുതല്‍ക്കു തന്നെ ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങും. പ്രവേശനം സൗജന്യമാണ്. യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്‌സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY
 
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category