1 GBP = 88.00 INR                       

BREAKING NEWS

ജനഹിതം അറിയാതെ ജനവിരുദ്ധ നിലപാടുകള്‍ എടുക്കേണ്ടി വരിക ഏത് ഭരണാധികാരിക്കും സംഭവിക്കുന്ന പിഴവ് മാത്രമാണ്; അത് തിരുത്താതെ വീണിടത്ത് കിടന്ന് ഉരുളുന്നത് ഭരണാധികാരികള്‍ക്ക് നല്ലതല്ല; 30% വോട്ടില്‍ നിന്നും 5 ശതമാനത്തിലേക്ക് കൂപ്പ് കുത്തിയ ബംഗാള്‍ അനുഭവം ഇപ്പോഴും പിണറായിയെ ഒന്നും പഠിപ്പിക്കുന്നില്ലെന്നോ?

Britishmalayali
ഷാജന്‍ സ്‌കറിയ

കേരളത്തില്‍ സിപിഎമ്മിനും എല്‍ഡിഎഫിനുമുണ്ടായ തിരിച്ചടി താല്‍ക്കാലികമാണെന്നും ഇത് നിയമസഭാ മത്സരമാകുമ്പോള്‍ മാറുമെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണ് പിണറായി വിജയന്‍. നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത് കോണ്‍ഗ്രസ് എങ്ങനെ ഇങ്ങനെ തകര്‍ന്നടിഞ്ഞു എന്നും രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ അമേഠിയില്‍ പോലും തോറ്റതെങ്ങനെ എന്നുമാണ് എന്ന് പിണറായി വിജയന്‍ പറയുന്നു. എന്നാല്‍ എന്തുകൊണ്ടാണ് 33 വര്‍ഷക്കാലം ഭരിച്ച നാട്ടില്‍ കേവലം അഞ്ചു ശതമാനം പോലും വോട്ടുകളില്ലാതായി മാറിയത് എന്ന് മാത്രം സിപിഎം ചര്‍ച്ച ചെയ്യുന്നില്ല. ബംഗാള്‍ എന്നത് ഒരു കാലത്ത് യുവത്വത്തിന്റെ ആവേശമായിരുന്നു. തുടര്‍ച്ചയായി ചെങ്കൊടി പാറുന്ന തൊഴിലാളികളുടെ പറുദീസയായ ബംഗാള്‍ സോവിയറ്റ് യൂണിയനും ചൈനയ്ക്കും തുല്യമാണെന്ന് വിശ്വസിച്ച മഠയന്മാരില്‍ ഞാനും പെടും.

അങ്ങനെ ഈ നാട്ടിലെ ചെറിപ്പക്കാര്‍ മുഴുവന്‍ ബംഗാളിനെപ്പോലെയാകാന്‍ ആഗ്രഹിക്കുകയും ജ്യോതി ബസുവിനെ പോലെയൊരു പ്രധാനമന്ത്രിയെ ഇന്ത്യയ്ക്ക് ലഭിക്കുന്ന സുവര്‍ണ കാലത്തെ കുറിച്ച് സ്വപ്നം കാണുകയും ചെയ്തത് വിദൂരത്തിലൊന്നുമല്ല. എന്നാല്‍ 33 വര്‍ഷം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച സിപിഎം എന്ന പാര്‍ട്ടിക്ക് കഴിഞ്ഞയാഴ്ച്ച നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ആകെ ലഭിച്ചത് അഞ്ചു ശതമാനത്തില്‍ താഴെ വോട്ടുകളാണ്. കേരളത്തില്‍ ബിജെപിയ്ക്കെതിരെയുള്ള ആകെയുള്ള ആരോപണം ഈ അഞ്ചു ശതമാനം മുതല്‍ ഏഴ് ശതമാനം വരെ ലഭിക്കുന്ന വോട്ടുകളെ കുറിച്ചായിരുന്നു. അതിപ്പോള്‍ പതിനഞ്ച് ശതമാനമായി മാറിയിരിക്കുന്നു. അതായത് ബിജെപി കേരളത്തില്‍ പോലും ക്രമാനുഗതമായി വളരുന്നുവെന്നര്‍ത്ഥം.

എന്നാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടി സമ്പൂര്‍ണമായി കീഴോട്ട് വളരുന്നുണ്ടെങ്കില്‍ അത് സിപിഎം മാത്രമാണ് എന്ന് തിരിച്ചറിയാത്തത് അവരാണ്. സിപിഎമ്മിന്റെ കോട്ടയായിരുന്ന ബംഗാളിലും ത്രിപുരയിലും അവര്‍ നാമവശേഷമായി. ഏറ്റവും ശ്രദ്ധേയമായ കാര്യം ആ രണ്ട് സിപിഎംകാരും രണ്ട് ദേശങ്ങളിലും ബിജെപിക്കാരായി മാറുന്നു എന്നുള്ളതാണ്. ഇവിടെ എന്തുകൊണ്ട് യുഡിഎഫിനു പകരം സിപിഎമ്മിന് വോട്ടു ചെയ്യണം എന്ന മുദ്രാവാക്യം സിപിഎമ്മുകാര്‍ ഉയര്‍ത്തിയിരുന്നത് സിപിഎമ്മിന് വോട്ടു ചെയ്ത് ജയിച്ച് കഴിഞ്ഞാല്‍ അവര്‍ ഒരുപക്ഷേ ബിജെപിക്കാര്‍ ആവും എന്നതായിരുന്നു. എന്നാല്‍ ഫലത്തില്‍ സംഭവിച്ചതോ ബിജെപിക്കാരായി മാറിയത് മുഴുവന്‍ സിപിഎമ്മുകാരാണ്.


ഇതൊന്നും ചര്‍ച്ച ചെയ്യാതെ കേരളത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്നത് ഒരു താല്‍ക്കാലിക തിരിച്ചടിയാണ് എന്നും ഇത് ജനങ്ങളെ ആരോ തെറ്റിധരിപ്പിച്ചതുകൊണ്ടാണ് എന്നും കണ്ടുപിടുത്തം നടത്തുന്ന പിണറായി വിജയന്‍ ബംഗാളിലും ത്രിപുരയിലും എന്തു സംഭവിച്ചോ അത് തന്നെ ഇവിടെയും സംഭവിക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നു എന്ന് വേണം കരുതാന്‍. കേരളത്തില്‍ ഇക്കുറി സംഭവിച്ചത് പലഘടകങ്ങളാണ് എന്ന് പലരും വിലയിരുത്തിക്കഴിഞ്ഞു. ഒരു തരം ന്യൂനപക്ഷ ഭൂരിപക്ഷ ധ്രുവീകരണത്തിന്റെ കാരണമാണ് എന്ന് സിപിഎം പോലും ചിന്തിക്കുന്നു.

അതായത് ഹിന്ദു ഭൂരിപക്ഷം ധ്രുവീകരിക്കുകയും അത് ബിജെപിക്ക് അനുകൂലമാവുകയും ചെയ്യുമ്പോള്‍ ബിജെപി പേടി വളര്‍ത്തിയാല്‍ ന്യൂനപക്ഷങ്ങള്‍ ധ്രുവീകരിക്കുകയും അത് തങ്ങള്‍ക്കനുകൂലമാവുകയും ചെയ്യും എന്ന് പിണറായി വിജയന്റെ ചെവിയില്‍ ഏതോ ഒരു ഉപദേശകന്‍ ഓതിക്കൊടുത്തത് വിശ്വസിച്ചിറങ്ങിയ നാടകത്തിന്റെ അന്ത്യമായിരുന്നു കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ വിജയമെന്നര്‍ത്ഥം. അതുകൊണ്ടാണവര്‍ സമുദായ ധ്രുവീകരണത്തെ കുറിച്ച് വേവലാതിപ്പെടുന്നത്. എന്നാല്‍ ഈ ധ്രുവീകരണത്തിന് ഏറ്റവും വലിയ പങ്കുവഹിച്ചത് നാടുഭരിക്കുന്ന സിപിഎമ്മും പിണറായി വിജയനുമാണ് എന്ന സത്യം അവരിപ്പോഴും തിരിച്ചറിയുന്നില്ല.

ഹിന്ദുധ്രുവീകരണം ബിജെപിക്ക് അനുകൂലമാകുമ്പോള്‍ ചുളുവില്‍ ഭരണം കിട്ടുമെന്നും ചുളുവില്‍ എംപിമാരെ കിട്ടുമെന്നും കരുതിയ പിണറായിസത്തിന്റെ തിരിടച്ചടിയാണ് ലോക്സഭയില്‍ സംഭവിച്ചത്. ഇത്രയൊക്കെയായിട്ടും തെറ്റ് സമ്മതിക്കുന്നതിനുള്ള മനസ് കോടിയേരി ബാലകൃഷ്ണനോ, പിണറായി വിജയനോ, തോമസ് ഐസക്കിനോ ഇല്ല.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category