1 GBP = 88.00 INR                       

BREAKING NEWS

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വത്തില്‍ തുടരുമ്പോള്‍ തന്നെ എഐസിസി അധ്യക്ഷനായി ശശി തരൂരിനെ പരീക്ഷിക്കാന്‍ ധൈര്യം കാട്ടുമോ? രാജ്യം മുഴുവന്‍ ഓടി നടന്ന് പരമാവധി ശ്രമിച്ചിട്ടും ഉള്ള സീറ്റ് കുറഞ്ഞെങ്കില്‍ രാഹുലിന്റെ നേതൃത്വത്തിന് എന്തോ കുഴപ്പം ഉണ്ടെന്ന് തന്നെയല്ലേ അര്‍ത്ഥം? മോദിയെ പോലൊരു കരുത്തനെ നേരിടാന്‍ അതിനേക്കാള്‍ കരുത്തനെ തേടുമ്പോള്‍ തരൂര്‍ അല്ലാതെ മറ്റാരെയാണ് ചൂണ്ടിക്കാണിക്കാനുള്ളത്?

Britishmalayali
ഷാജന്‍ സ്‌കറിയ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം കഷ്ടപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരില്‍ പ്രധാനി രാഹുല്‍ ഗാന്ധി തന്നെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ അധികമായി രാജ്യമെമ്പാടും നടന്ന് അധികം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരികയും ആ വിഷയങ്ങളില്‍ ഉറച്ച് നിന്ന് ശക്തമായ നിലപാടെടുക്കുകയും ചെയ്ത നേതാവാണ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പിന് വേണ്ടി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഒരുങ്ങിയത് പോലെ മറ്റൊരു പാര്‍ട്ടിയും ഒരുങ്ങിയിട്ടില്ല എന്നതാണ് വാസതവം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിച്ചിരുന്ന രാജസ്ഥാന്‍ മധ്യപ്രദേശ് ചത്തീസ്ഗഡ് തെരഞ്ഞെടുപ്പുകളും ഉത്തര്‍പ്രദേശലേയും ബിഹാറിലേയും ചില ലോക്സഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളും ആ പ്രതീക്ഷ ഇരട്ടിയാക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ അധ്വാനത്തിന് ഫലം ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ കൂടി മെച്ചപ്പെട്ട നിലയില്‍ എത്താന്‍ കഴിയുമെന്നും വിശ്വസിച്ചിരുന്നവരാണ് പല ബിജെപികാരും. പക്ഷേ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അത് ചരിത്രത്തിലെ ഏറ്റവും മോശം ഫലമായി മാറി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 44 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇക്കുറി 52 സീറ്റുകളാണ് നേടിയത്. എന്നാല്‍ ഈ 52 സീറ്റുകള്‍ കഴിഞ്ഞ തവണത്തേക്കാള്‍ നിലമെച്ചപ്പെടുത്തി എന്ന് പറയുന്നതിന് ഉതകുന്നതല്ല. കേരളത്തിലും തമിഴ്നാട്ടിലും ലഭിച്ച സീറ്റുകളുടെ ബലത്തിലായിരുന്നു 44 എന്നത് 52 ആയത്. തമിഴ്നാട്ടില്‍ നിന്നും കോണ്‍ഗ്രസിന് ലഭിച്ച എട്ട് സീറ്റുകളും ദാനം മാത്രമാണ്. ഡിഎംകെ എന്ന പാര്‍ട്ടി രാജ്യത്ത് കോണ്‍ഗ്രസ് വരണമെന്ന് ആഗ്രഹിച്ച് വിട്ടുകൊടുത്ത എട്ട് സീറ്റുകള്‍.

കേരളത്തില്‍ അപ്രതീക്ഷിതമായി 19 സീറ്റുകളും നേടാന്‍ സാധിച്ചത് ശബരിമല അടക്കമുള്ള വിഷയങ്ങള്‍ സൃഷ്ടിച്ച അനുരണങ്ങള്‍ ആണെന്ന് ഓര്‍ക്കണം. അതായത് രാഹുലിന്റെ അധ്വാനഫലമായല്ല കേരളത്തിലും തമിഴ്നാട്ടിലും കോണ്‍ഗ്രസിന് സീറ്റ് കൂടിയത് എന്നര്‍ത്ഥം. കേരളവും തമിഴ്നാടും കടന്നുള്ള സ്ഥലങ്ങളിലെ കഴിഞ്ഞ വര്‍ഷത്തെ സീറ്റുകള്‍ എടുത്ത് നോക്കിയാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ഇക്കുറി ദയനീയമാണ്. സെമിഫൈനലില്‍ കോണ്‍ഗ്രസ് വിജയിച്ച മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും വരെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു എന്നത് ഞെട്ടിക്കുന്നതാണ്. ഉത്തര്‍പ്രദേശില്‍ എസ്പി ബിഎസ്പി സഖ്യത്തിന് പാര പണിയാന്‍ മാത്രമേ കോണ്‍ഗ്രസിന്റെ സാന്നിധ്യം ഉപകരിച്ചുള്ളൂ.

ഇതൊക്കെയാണെങ്കിലും രാഹുല്‍ ഗാന്ധിയും ഇച്ഛാശക്തിയും പ്രയത്നവും അംഗീകരിക്കേണ്ടത് തന്നെയാണ്. രാഹുല്‍ രാജ്യമെമ്പാടും ഓടി നടന്ന് കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കുന്നതിനും പുതിയൊരു തിരിച്ചുവരവിന് അടിത്തറ ഇടുന്നതിനും ശ്രമിച്ചത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. രാഹുലിന്റെ പ്രസംഗങ്ങള്‍ അനേകരേ ഉത്തേജിപ്പിച്ചു. രാഹുലിന്റെ സൗമ്യതയും നിഷ്‌കളങ്കതയും അംഗീകരിച്ചേ മതിയാകൂ. എന്നിട്ടും കോണ്‍ഗ്രസ് ഇത്രയും ദയനീയമായ ഒരവസ്ഥയിലേക്ക് പോയെങ്കില്‍ തീര്‍ച്ചയായും ഒരു പുനര്‍വിചിന്തനത്തിന് സമയമായിരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ഇന്ത്യന്‍ ജനത അംഗീകരിക്കുന്നില്ല എന്ന് തന്നെയാണ് ഈ വിധിയെഴുത്തില്‍ നിന്നും വ്യക്തമാവുന്നത്. അങ്ങനെയെങ്കില്‍ രാഹുല്‍ പ്രധാന നേതൃത്വം ഒഴിയേണ്ട ചുമതലയില്‍ നിന്ന് എങ്ങനെ ഒഴിഞ്ഞ് മാറും.

രാഹുല്‍ തന്റെ കടമ നിറവേറ്റുന്നതിന് വേണ്ടി പ്രവര്‍ത്തക സമിതിയില്‍ രാജിവെയ്ക്കാം എന്ന് പറഞ്ഞെങ്കിലും അതംഗീകരിക്കാത്തതുകൊണ്ട് വേണ്ടെന്ന് വെച്ചിരിക്കുകയാണ്. പക്ഷേ രാഹുല്‍ കോണ്‍ഗ്രസിനെ നയിക്കുന്ന ഉത്തരവാദിത്വം ഒഴിയാതെ തന്നെ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറുന്നതായിരിക്കും ഉചിതം. രാഹുലിന്റെ നേതൃഗുണത്തേയും ഇച്ഛാശക്തിയേയും ഇന്ത്യന്‍ ജനത അഞ്ചു വര്‍ഷമായും ആദരിക്കുന്നില്ലെങ്കില്‍ അടുത്ത അഞ്ചു വര്‍ഷം കൂടി രാഹുല്‍നേതൃത്വത്തില്‍ തുടര്‍ന്നാല്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ സാധ്യതയില്ല.  ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category