1 GBP = 97.70 INR                       

BREAKING NEWS

വയലിന്‍ സംഗീതത്തിന്റെ രാജകുമാരന്‍ അവാര്‍ഡ് നൈറ്റിലേക്ക്; ഗ്രാമി വിന്നര്‍ മനോജ് ജോര്‍ജ് വയലിനില്‍ സൃഷ്ടിക്കുന്ന മാന്ത്രിക ലോകത്തില്‍ മതിമറക്കാന്‍ തയ്യാറെടുത്തു കവന്‍ട്രി; എം ജി ശ്രീകുമാറിന്റെ സംഗീത പങ്കാളി സൃഷ്ടിക്കുന്ന വിസ്മയം നഷ്ടമായാല്‍ തീരാനഷ്ടത്തിന്റെ പട്ടികയില്‍ ഇതും എഴുതി ചേര്‍ത്തോളൂ

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: വയലിന്‍ സംഗീതത്തില്‍ മലയാളിക്ക് താലോലിക്കാന്‍ ഒരു ചക്രവര്‍ത്തി ഉണ്ടായിരുന്നു, അദ്ദേഹം കാലയവനികയിലേക്കു മറഞ്ഞിട്ടു മാസങ്ങള്‍ ആയിട്ടും ആ നാമം മലയാളി മനസ്സില്‍ നിന്നും മായുന്നില്ല. ആ സങ്കടം ഇല്ലാതാക്കാന്‍ ഇതാ ഒരു രാജകുമാരന്‍ പിറന്നിരിക്കുന്നു. സംഗീതത്തിന്റെ ഈറ്റില്ലമായ ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ പഠിച്ച തൃശൂര്‍ക്കാരന്‍ മനോജിന് നാല് വര്‍ഷം മുന്‍പ് ഗ്രാമി അവാര്‍ഡ് ലഭിച്ചിട്ടും ലോക്മൊട്ടാകെയുള്ള വേദികളില്‍ തന്റെ മാന്ത്രിക വയലിനുമായി എത്തിയിട്ടും മലയാളി വേണ്ടവിധം ആ പ്രതിഭയെ തിരിച്ചറിഞ്ഞിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ മനോജ് ജോര്‍ജ് എന്ന പ്രതിഭ ഉദിച്ചുയരുകയാണ്, മലയാളി മനസ്സിലേക്കും. സാധാരണ ഗതിയില്‍ സ്വന്തം നാട്ടില്‍ നാലാള്‍ അറിഞ്ഞ ശേഷം വിദേശത്തു അറിയപ്പെടുക എന്നതാണ് നാട്ടുനടപ്പ്. എന്നാല്‍ മനോജിന്റെ കാര്യത്തില്‍ അല്‍പം വ്യത്യസ്തമാണ് കാര്യങ്ങള്‍. ലോക രാജ്യങ്ങളില്‍ ആരാധകരെ സൃഷ്ടിച്ച ശേഷമാണു അദ്ദേഹം മലയാളികള്‍ക്കിടയില്‍ താരമായി മാറിയിരിക്കുന്നത്. ഇതൊന്നും ചുമ്മാ പറയുന്നതല്ല.

കഴിഞ്ഞ ദിവസം ലണ്ടനില്‍ എം ജി ശ്രീകുമാര്‍ നയിക്കുന്ന ശ്രീരാഗം സംഗീത നിശയുടെ പരിശീലന പരിപാടി നടന്ന ഹാളിലേക്ക് കലാകാരന്മാരുടെ സംഘത്തെ പരിചയപ്പെടാന്‍ എത്തിയ ബ്രിട്ടീഷ് വൈദികന്‍ ഏവരെയും പരിചയപ്പെട്ടു കഴിഞ്ഞിട്ടും താന്‍ അന്വേഷിച്ചു വന്ന ആളെ കാണാതെ കുണ്ഠിതനായി. ഒടുവില്‍ അദ്ദേഹം പേരെടുത്തു ചോദിച്ചു, എവിടെ നിങ്ങളുടെ ഗ്രാമി അവാര്‍ഡ് വിന്നര്‍. അതുവരെ ഒരു മൂലയ്ക്ക് ആരുടേയും ശ്രദ്ധയില്‍ പെടാതെ ഇരുന്ന ചുരുളന്‍ മുടിക്കാരന്‍ അപ്പോളാണ് തന്നെ തേടിയും ആളുകള്‍ എത്തുന്നുണ്ട് എന്ന സത്യം മനസ്സിലാക്കിയത്.

ഒരു ലോകോത്തര കലാകാരന്‍ തങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്ന അഭിമാനത്തോടെയാണ് എംജിയും സംഘവും നാട്ടിലേക്കു മടക്ക യാത്രക്ക് ഒരുങ്ങുന്നത്. എന്നാല്‍ സംഘത്തിന് ഒപ്പം എത്തിയ മനോജ് ജോര്‍ജും ഗായിക ടീനു ടെലന്‍സും ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് കൂടി പങ്കെടുത്ത ശേഷമേ നാട്ടിലേക്ക് മടങ്ങൂ എന്ന വിശേഷമാണ് ഇന്ന് ഞങ്ങള്‍ വായനക്കാരോട് പങ്കു വയ്ക്കുന്നത്.

വയലിന്‍ കയ്യിലെടുത്താല്‍ എന്തോ മാന്ത്രിക ജാലമാണ് മനോജ് ജോര്‍ജ് പുറത്തെടുക്കുന്നത്. എം ജി ശ്രീകുമാറിനൊപ്പം ഒപ്പത്തിനൊപ്പം എന്ന മട്ടിലാണ് മനോജ് തന്റെ ചെറു വയലിനുമായി പിടിച്ചു നിന്നത്. അസാധ്യമായ ഊര്‍ജ്ജ പ്രവാഹമാണ് അദ്ദേഹത്തിന്റെ സംഗീതത്തിന്റെ പ്രസക്തി. വയലിന്‍ തന്ത്രികളില്‍ നിന്നുതിര്‍ന്നു വീഴുന്നതാണോ ഈ ശബ്ദം എന്ന് സ്രോതാവിനെ അനായാസം വിസ്മയിപ്പിക്കാന്‍ കഴിയുന്ന മനോജിനു സംഗീതത്തിലൂടെ അതിരുകള്‍ ഇല്ലാത്ത ലോകത്തേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടു പോകാന്‍ നിഷ്പ്രയാസം സാധിക്കുകയാണ്.

വാക്കുകള്‍ക്ക് അതീതമാണ് ആ സംഗീത ലഹരി. അത് അനുഭവിച്ചു അറിയുക തന്നെ വേണം. അതിനാല്‍ ഒരു രാജ്യാന്തര കലാകാരനെ ഇത്തവണ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ ലഭിക്കുന്നു എന്നത് കൂടിയാണ് ഇപ്പോള്‍ യുകെ മലയാളി സമൂഹത്തിനു ആഹ്ലാദം പകരുന്ന വാര്‍ത്തയായി ഞങ്ങള്‍ പങ്കിടുന്നതും. കീ ബോര്‍ഡും ഗിറ്റാറും ഓടക്കുഴലും അടക്കം എന്തിനോടും ജുഗല്‍ബന്ധി രീതിയില്‍ മത്സരിച്ചു തന്റെ വയലിനുമായി അത്ഭുതങ്ങള്‍ സൃഷ്ട്ടിക്കുന്നതും മനോജിന്റെ ഹരമാണ്.

പ്രശസ്തിക്കു പിന്നാലെ പായുന്നില്ല എന്നതാണ് അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി മാറ്റുന്നത്. ഗ്രാമി അവാര്‍ഡ് ലഭിച്ച മനോജിനെ കാണാന്‍ ആഗ്രഹിച്ച അന്നത്തെ മുഖ്യമന്ത്രിക്ക്. മുന്നില്‍ അദ്ദേഹത്തിന് ഒറ്റ കാര്യമേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ. കേരളത്തില്‍ സംഗീതത്തില്‍ നിന്നും വരുമാനം കണ്ടെത്തി ജീവിക്കുന്നത് വെറും 20 ശതമാനം ആളുകള്‍ മാത്രമാണ്, അതും സിനിമ രംഗത്തുള്ളവര്‍ക്ക് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഒന്ന്.

ബാക്കിയുള്ളവരൊക്കെ കഷ്ടപ്പെടുകയാണ്, ആയിരങ്ങളാണ് അക്കൂട്ടത്തില്‍ ഉള്ളത്. അവര്‍ക്കായി സര്‍ക്കാര്‍ മുന്‍കൈ എടുത്തു എന്തെങ്കിലും ചെയ്തേ പറ്റൂ. അത് ചെവികൊണ്ട മുഖ്യ മന്ത്രി അക്കാലത്തെ സര്‍ക്കാര്‍ ഓണാഘോഷ പരിപാടിയില്‍ സംഗീത കലാകാരന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. സ്വന്തം നേട്ടങ്ങള്‍ സാധ്യമായപ്പോഴും ആ രംഗത്തുള്ള സാധാരണക്കാരെ ഓര്‍മ്മിക്കാന്‍ തയ്യാറായതാണ് മനോജിന്റെ സംഗീതത്തെ കൂടുതല്‍ സൗന്ദര്യമുള്ളതാക്കി മാറ്റുന്നത്. 

പള്ളിപ്പാട്ട് കേള്‍ക്കാന്‍ എന്നും അമ്മയോടൊപ്പം പള്ളിയില്‍ എത്തിയിരുന്ന ഒരു ഏഴുവയസുകാരനില്‍ നിന്നും ലോകം അറിയുന്ന സംഗീത പ്രതിഭയായി മനോജ് മാറിയതില്‍ പിന്നില്‍ വര്‍ഷങ്ങളുടെ സംഗീത സപര്യയുടെ കഥകളാണ് പറയാന്‍ ഉള്ളത്. എവിടെ നോക്കിയാലും സംഗീതത്തിന്റെ ഒരംശം കണ്ടെത്താന്‍ കഴിയുന്ന വീട്ടില്‍ പിറന്നത് കൊണ്ടാകണം താനും സംഗീത വഴിയില്‍ സഞ്ചരിക്കാന്‍ ഇടയായത് എന്നും മനോജ് ഓര്‍മ്മിക്കും. ഉര്‍വി എന്ന കന്നഡ സിനിമ അടക്കം ഒന്നിലേറെ സിനിമകള്‍ക്കും മനോജിന്റെ സംഗീതം കരുത്തായി മാറിയിട്ടുണ്ട്.

ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്. അലൈഡിനൊപ്പം മുത്തൂറ്റ് ഗ്ലോബല്‍ ഫിനാന്‍സും ജോസഫ് തളിയന്‍ സോളിസിറ്റേഴ്‌സും ടൂര്‍ഡിസൈനേഴ്‌സ് യുകെയും വിസ്റ്റാമെഡും വിശ്വാസും ആണ് മറ്റു സ്‌പോണ്‍സര്‍മാരായി എത്തുന്നത്.
ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്കാണ് അവാര്‍ഡ് നൈറ്റിന് തിരശ്ശീല ഉയരുക. 1.30 മുതല്‍ക്കു തന്നെ ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങും. പ്രവേശനം സൗജന്യമാണ്. യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category