1 GBP = 87.50 INR                       

BREAKING NEWS

122 സീറ്റുകളില്‍ ജയിക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ആവുമെന്ന് കരുതി ദിവാസ്വപനം കണ്ട് കൊണ്ടിരുന്ന കോണ്‍ഗ്രസ്സുകാരെ ഓര്‍ക്കുക, നിങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ ദുരന്തമാണ്; 5 സിറ്റിങ് സീറ്റുകളില്‍ ചിലത് കൈവിട്ട് പോയാല്‍ അത്ഭുതപ്പെടേണ്ടതില്ല; യുഡിഎഫ് തരംഗത്തിനിടയിലും 16 മണ്ഡലങ്ങളില്‍ പിന്നില്‍ പോയതില്‍ നിന്നും പഠിക്കാനുള്ളത്..

Britishmalayali
kz´wteJI³

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉണ്ടായ ഫലം ആവര്‍ത്തിച്ചാല്‍ 122 മണ്ഡലങ്ങളിലാണ് യുഡിഎഫ് വിജയിക്കുക. ആ ആത്മവിശ്വാസവും സന്തോഷവും യുഡിഎഫ് നേതാക്കന്മാരുടെ മുഖത്തും ശരീരഭാഷയിലും സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 122 എംഎല്‍എമാരുമായി ആര് മുഖ്യമന്ത്രിയാകും ആരൊക്കെ മന്ത്രിമാരാകും എന്ന ആലോചനയും മനപ്പായസമുണ്ണലുമാണ് യുഡിഎഫ് ക്യാമ്പില്‍. എന്നാല്‍ എനിക്ക് കോണ്‍ഗ്രസുകാരോടും യുഡിഎഫിലെ മറ്റ് ഘടക കക്ഷികളോടും പറയാനുള്ളത് ആറു മസത്തിനകം നിങ്ങള്‍ കാണുന്നത് വെറുമൊരു മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്ന് തിരിച്ചറിയും എന്നാണ്.

ആറ് മാസത്തിനകം ഇവിടെ നടക്കാന്‍ പോകുന്ന ആറ് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ അഞ്ചും യുഡിഎഫിന്റെ സിറ്റിങ് സീറ്റാണെങ്കിലും അതില്‍ രണ്ടോ മൂന്നോ പോലും നഷ്ടപ്പെട്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. കാരണം സിപിഎം മുറിവേറ്റ സിംഹമാണ്. അത് തിരിച്ച് പിടിക്കാന്‍ അവര്‍ ഏതറ്റം വരെയും പോകും. ഒരു തവണ ചക്ക വീണ് മുയല്‍ ചത്തു എന്നതുകൊണ്ട് എല്ലാ മുയലുകളും ചാവണം എന്ന് കരുതിയിരിക്കുന്ന വിഡ്ഢിക്കൂട്ടങ്ങളായി കോണ്‍ഗ്രസുകാരും യുഡിഎഫ് നേതാക്കന്മാരും മാറുമ്പോള്‍ ഇതല്ലാതെ മറ്റൊരു തിരിച്ചടിയും അവരെ കാത്തിരിക്കുകയില്ല.

122 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മുന്നിലെത്തി എന്ന് വീമ്പുപറയുമ്പോള്‍ ഓര്‍ക്കേണ്ടത് 16 മണ്ഡലങ്ങളില്‍ ഇടതു തരംഗത്തിനിടയില്‍ പിടിച്ചത്രയും വോട്ടുകള്‍ പോലും യുഡിഎഫിന്റെ നേതാക്കന്മാര്‍ക്ക് പിടിക്കാന്‍ കഴിഞ്ഞില്ല എന്നതാണ്. സ്വാഭാവികമായും 20ല്‍ 19 മണ്ഡലങ്ങളില്‍ വിജയിക്കുകയും ഒന്നൊഴികെ ബാക്കി എല്ലായിടത്തും 40,000വും 50,000വും വോട്ടുകളെങ്കിലും കുറഞ്ഞ ഭൂരിപക്ഷം നേടുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ആലപ്പുഴയുടെ കീഴിലുള്ള ഒന്നോ രണ്ടോ മണ്ഡലങ്ങള്‍ ഒഴിച്ചാല്‍ ബാക്കി എല്ലായിടത്തും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികള്‍ മുന്‍പിലെത്തേണ്ടതാണ്.


എന്നാല്‍ കണക്കെടുത്ത് പരിശോധിച്ച് നോക്കിയാല്‍ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടേയും പ്രധാനപ്പെട്ട മന്ത്രിമാരില്‍ ഒരാളായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും യുഡിഎഫിന്റെ എക്കാലത്തേയും വലിയ കോട്ടയായ കടുത്തുരുത്തിയിലേയും ഒക്കെ വോട്ടുകള്‍ കീഴോട്ടാണ് എന്ന സത്യമാണ്. ഇതെങ്ങനെ സംഭവിച്ചു എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. കേരളം മുഴുവന്‍ ന്യൂനപക്ഷ ധ്രുവീകരണം യുഡിഎഫിന് അനുകൂലമാവുകയും രാഹുല്‍ ഗാന്ധി തരംഗം ആഞ്ഞു വീശുകയും ചെയ്യുമ്പോള്‍ കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച മണ്ഡലങ്ങളില്‍ എങ്കിലും ഭൂരിപക്ഷം വര്‍ധിപ്പിക്കേണ്ട ബാധ്യത യുഡിഎഫിനുണ്ട്.

പാലായിലെ കാര്യം മാത്രമെടുക്കുക. കേവലം 5000ല്‍ താഴെ വോട്ടുകള്‍ക്ക് ജയിച്ച പാലായില്‍ ഇക്കുറി യുഡിഎഫന്റെ സ്ഥാനാര്‍ത്ഥിക്ക് 30,000ല്‍ അധികം വോട്ടുകളുടെ മുന്‍കൈ നേടാന്‍ കഴിഞ്ഞു എന്നത് ഒരു സൂചന തന്നെയാണ്. എന്നാല്‍ ചില കണക്കുകള്‍ ഞെട്ടിക്കുന്നത് തന്നെയാണ്. ഏറ്റവുമധികം ഞെട്ടിക്കുന്നത് കോട്ടയത്തെ ദുരന്തമാണ്. കഴിഞ്ഞ തവണ ഒരു ലക്ഷത്തി ഇരുപതിനായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി ഒന്‍പ്ത് വോട്ടുകള്‍ക്കാണ് കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചത്. ഇക്കുറി അത് കേവലം ഒരു ലക്ഷത്തി ഇരുന്നൂറ്റി അന്‍പത്തൊന്ന് വോട്ടുകളായി മാറി. കേരളം മുഴുവന്‍ യുഡിഎഫ് തരംഗമുണ്ടായപ്പോള്‍ എങ്ങനെയാണ് 20,000 വോട്ടുകള്‍ കുറഞ്ഞ് പോയത്. മറ്റെല്ലാ മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം യുഡിഎഫ് നേടി.



FGFD 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category