1 GBP = 94.20 INR                       

BREAKING NEWS

തെരഞ്ഞെടുപ്പു ഫലം അരും കൊലകള്‍ക്കെതിരെ ആളിപ്പടര്‍ന്ന ജനവികാരം

Britishmalayali
പോള്‍ മണ്ഡലം

രാഷ്ട്രീയ തിമിരം ബാധിച്ച ഒരു ജനതയുടെ ശിരസ്സില്‍ നീതിബോധത്തിന്റെ വെള്ളിവെളിച്ചം ഉദിച്ചു എന്നു തോന്നുമാറുള്ള തെരഞ്ഞെടുപ്പു ഫലമാണ് ഇപ്പോള്‍ കേരളത്തില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്. ഇരുപതില്‍ 19 സീറ്റും യുഡിഎഫ് കരസ്ഥമാക്കിയെന്നു മാത്രമല്ല വന്‍ ഭൂരിപക്ഷത്തോടു കൂടിയുള്ള വിജയം കൂടി ആയിരുന്നു എന്നതാണിതിന്റെ പ്രത്യേകത. ഒന്‍പതു സ്ഥലങ്ങളില്‍ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷവും.

അരും കൊലകള്‍ക്കെതിരെയുള്ള ജനവികാരം
യുഡിഎഫ് നേതൃത്വത്തിന്റെ മികവുകൊണ്ടോ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ചതു കൊണ്ടോ ഒന്നുമല്ല ഈ മഹാ വിജയം സംഭവിച്ചത് എന്നോര്‍ക്കുന്നതു കൊണ്ടും അധികാരം കിട്ടി കഴിയുമ്പോള്‍ അമേധ്യം കയ്യില്‍ കിട്ടിയ കുരങ്ങന്മാരെ പോലെ കൂത്താടുന്ന യുഡിഎഫ് നേതൃത്വത്തോടുള്ള വിശ്വാസം ജനങ്ങളില്‍ നിന്നും പണ്ടേ പോയിമറഞ്ഞിരുന്നു. എന്നിട്ടും ജനം നിങ്ങളെ വോട്ടു ചെയ്തു വിജയിപ്പിച്ചു. അതിനു കാരണം സിപിഎമ്മിന്റെ അരും കൊലകള്‍ക്കെതിരെയുള്ള ജനരോക്ഷത്തിന്റെ അണപൊട്ടിയൊഴുക്കായിരുന്നു. ആ കുത്തൊഴുക്കില്‍ ചെങ്കോട്ടകള്‍ തകര്‍ന്നു വീണു. സഖാക്കളുടെ കൊലക്കത്തികളില്‍ നിന്ന് കേരള ജനതെ രക്ഷിക്കുവാന്‍ ഇല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്ന് ജനം മനസ്സിലാക്കി. തങ്ങളുടെ മക്കളും സിപിഎം രാക്ഷസന്മാരുടെ കൊലക്കത്തികള്‍ക്ക് ഇരയായേക്കുമെന്നുള്ള ഭീതി ജനഹൃദയങ്ങളില്‍ പടര്‍ന്നു. ആ വികാരത്തിന്റെ വിസ്ഫോടനമാണ് ഈ ഇലക്ഷന്‍ ഫലം.

വെട്ടിക്കൊലകള്‍ ചവിട്ടിക്കൊലകള്‍
എത്രയെത്ര വെട്ടിക്കൊലകള്‍ ചവിട്ടിക്കൊലകള്‍ പീഡനങ്ങള്‍ കര്‍ഷക ആത്മഹത്യകള്‍ സിപിഎം ഭരണത്തില്‍ താണ്ഡവമാടി. വീട്ടില്‍ കിടന്നുറങ്ങിക്കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരനെ വലിച്ചിഴച്ചു കൊണ്ടു പോയി സ്റ്റോഷനിലിട്ട് ചവിട്ടിക്കൊന്നതും കേരളത്തിലായിരുന്നു. അധികാരത്തലെത്തി മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് ഇരുപത്തിരണ്ടോളം യുവാക്കളെ വെട്ടിനുറുക്കിയ സിപിഎം ഭരണം. മനുഷ്യന്റെ ഉദരം വാളുകൊണ്ടു പിലര്‍ന്ന ശേഷം അതില്‍ മണ്ണു വാരിയിടുന്ന കമ്മ്യൂണിസ്റ്റു രാക്ഷസീയത മനുഷ്യനെ ഇഞ്ചിഞ്ചായി വെട്ടിനുറുക്കുന്ന ഭീകരത. അരും കൊലയ്ക്കു തെലിവായി കൈവിരല്‍ മുറിച്ചു കൊണ്ടു പോയ കാണിക്കണമെന്ന് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ സിപിഎം നേതാക്കന്മാര്‍ ഇതായിരുന്നു കേരളത്തില്‍ താണ്ഡവമാടിയത്.

ഇങ്ങനെയും ഒരു പ്രതിപക്ഷം
ഈ ഭീകരയ്ക്കെതിരെ ശക്തമായ പ്രതികരണവും പ്രതിഷേധവും നടത്തുന്നതിനു പകരം കാലുവാരലും കുതികാല്‍ വെട്ടലും ഗ്രൂപ്പുകളിയുമായി കഴിഞ്ഞു കൂടുന്ന പ്രതിപക്ഷ നേതാക്കന്മാര്‍. തിരിച്ച അധികാരം കിട്ടിക്കഴിയുമ്പോള്‍ നിയമത്തിന്റെ എല്ലാ പഴുതുകളുമടച്ച് ഈ ഭീകരന്മാര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നതിനു പകരം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും പുലമ്പിക്കൊണ്ട് നപുംസകങ്ങളെ പോലെ കുത്തിയിരിക്കുന്നു ഇവര്‍. ബിജെപിയെ എതിര്‍ക്കുവാന്‍ ഈ ഭീകരന്മാരോടു കൂട്ടു കൂടാമെന്നു പറഞ്ഞ് നാണംകെട്ട കോണ്‍ഗ്രസ് നേതൃത്വം ആണിവിടെ. അങ്ങനെ കൂട്ടു കൂടിയാല്‍ സിപിഎം വെട്ടിനുറുക്കിയ കോണ്‍ഗ്രസ്സുകാരുടെ വിധി എന്താകും? കേസ് അട്ടിമറിക്കുവാന്‍ ബാദ്ധ്യസ്ഥരാകുകയില്ലായിരുന്നോ?

എന്നിട്ടും ജനം നിങ്ങളെ വോട്ടു ചെയ്തു വിജയിപ്പിച്ചു എന്നോര്‍ക്കണം

മുങ്ങി പോയ പ്രളയ ഫണ്ടുകള്‍
മുഖ്യമന്ത്രിയുടെ പ്രളയ നിധിയിലേക്ക് ഒഴുകിയെത്തിയ കോടാനുകോടികള്‍ എവിടെ? കണിക്കില്ല ഓഡിറ്റ് ഇല്ല. പതിനായിരം രൂപ പോലും ആര്‍ക്കും കിട്ടിയിട്ടുമില്ല. ഈ പണമെല്ലാം എവിടെ പോയി അതേപ്പറ്റി ഒന്നു ചോദ്യം ചെയ്യുവാന്‍ പോലും ഇവിടെ ഒരു പ്രതിപക്ഷമില്ല. എത്രയെത്ര കര്‍ഷക ആത്മഹത്യകള്‍ ഇവിടെ നടക്കുന്നു. ഏരിയാ സെക്രട്ടരിമാര്‍ രാജാക്കന്മാരെ പോലെ വിലസുന്ന ഇവിടെ ആഞ്ജ അനുസരിക്കുവാന്‍ പോലീസ്. തല്ലാനും കൊല്ലാനും അണി വൃന്ദങ്ങള്‍ കൊലയാളികള്‍ക്ക് ജയിലുകളില്‍ പഞ്ചനക്ഷത്ത സൗകര്യം. പക്ഷേ ഇതൊന്നു ചോദ്യം ചെയ്യുവാന്‍ പ്രതിപക്ഷമില്ലാതെ പോയി. എന്നിട്ടും ജംനം നിങ്ങളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പച്ചു എന്നോര്‍ക്കണം.

കടല്‍ക്കിഴവന്മാരുടെ അഭാവം
ഇക്കഴിഞ്ഞ ഇലക്ഷനില്‍ മാത്രം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വലിയ പാകപ്പിഴകള്‍ സംഭവിച്ചില്ല. അതും വിജയത്തിന്റെ നിര്‍ണ്ണായകമായ ഒരു ഘടകമാണ്. ജനപ്രിയരും ഊര്‍ജ്ജസ്വലരുമായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി. ഇതിനു മുമ്പുവരെ ജനം കണ്ടുമുഷിഞ്ഞവരും കാശിനു കൊള്ളാത്തവരും കടല്‍ക്കിഴവന്മാരുംമായിരുന്നു കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ നിയോജക മണ്ഡലം മാറി വന്നവരും സ്ത്രീപീഡകരന്മാരും വരെ സ്ഥാനാര്‍ത്ഥികളായി. അതിന്റെ തിക്ത ഫലം യുഡിഎഫ് അനുഭവിക്കുകയും ചെയ്തു. അടുത്തു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്ല സ്ഥാനര്‍ത്ഥികളെ രംഗത്തിറക്കിയാല്‍ വിജയം ഉറപ്പ്. മാത്രമല്ല ഇപ്പോള്‍ വെട്ടേറ്റു കിടക്കുന്ന സിഒറ്റി നസീറിനെപ്പോലുള്ള സിപിഎം വിമതരെയു പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ച് സ്ഥാനമാനങ്ങള്‍ നല്‍കി രംഗത്തിറക്കേണ്ടിയിരിക്കുന്നു.

സിപിഎം ശക്തി കേന്ദ്രങ്ങളില്‍ ഇങ്ങനെയുള്ള വരെ വേണം സ്ഥാനാര്‍ത്ഥികളാക്കുവാന്‍ സിപിഎംകാരാല്‍ അരും കൊല ചെയ്യപ്പെട്ടവരുടെ വിധവകളെ അവള്‍ ബിജെപിക്കാര്‍ എന്നു നോക്കാതെ യുഡിഎഫിലേക്കാകര്‍ഷിച്ച് സ്ഥാനമാനങ്ങളും സ്ഥാനാര്‍ത്ഥിത്വവും നല്‍കി സിപിഎം ശക്തി കേന്ദ്രങ്ങളില്‍ രംഗത്തിറക്കിയാല്‍  വിജയം ഉറപ്പ്. അതിനുള്ള ആര്‍ജ്ജവവവും വിശാലമനസ്‌കതയുംമ കോണ്‍ഗ്രസ് നേതൃത്വം കാണിക്കണം. മാത്രമല്ല സിപിഎമ്മിന്റെ ആരും കൊലകളെ ഉയര്‍ത്തിക്കാട്ടി അവയുടെ ഫ്ളെക്സുകളും ബോര്‍ഡുകളും കേരളം മുഴുവന്‍ സ്ഥാപിക്കുകയും സഖാക്കളുടെ കൊലക്കത്തികളില്‍ നിന്ന് കേരളത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ഇലക്ഷനുകളെ നേരിച്ചാല്‍ വിജയം ഉറപ്പ്. തമ്മില്‍ തല്ലും ഗ്രൂപ്പുകളിയും കാലുവാരലും അവസാനിപ്പിച്ച് പ്രതികരണമുള്ള ഒരു പ്രതിപക്ഷമായി കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ത്തിച്ചാല്‍ സിപിഎം കോട്ടകള്‍ ഇവിടെ തകര്‍ന്നു വീഴും. ബംഗാളിലും ത്രിപുരയിലും പോലെ എന്നന്നേക്കുമായി കടപുഴക്കി എറിയപ്പെടും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category