1 GBP = 92.20 INR                       

BREAKING NEWS

മോഹന്‍ലാലിനെ ആസ്ഥാന സംഘിയാക്കി മുമ്പേ പ്രഖ്യാപിച്ചവര്‍ രണ്ട് ദിവസമായി സംഘിപട്ടം ചാര്‍ത്താനുള്ള മത്സരത്തിലാണ്.. യൂസഫലിയും അബ്ദുള്ളകുട്ടിയും മാത്രമല്ല രജനീകാന്തും ഒന്നാംതരം സംഘി;സത്യം തുറന്നു പറയുന്നവരെ സംഘിയാക്കുമ്പോള്‍ മോദി വിരുദ്ധര്‍ മറക്കുന്നത് സംഘിവിളിക്കിടെ ചോര്‍ന്ന് പോകുന്ന കാല്‍ചുവട്ടിലെ മണ്ണൊലിപ്പിനെ കുറിച്ചാണ്..

Britishmalayali
ഷാജന്‍ സ്‌കറിയ

ബിജെപിയ്ക്കോ മോദിക്കോ അനുകൂലമായി എന്തെങ്കിലും അഭിപ്രായം പറയുന്നവരെ സംഘിപ്പട്ടം ചാര്‍ത്തി ആദരിക്കുക ആധുനിക നവോത്ഥാന കേരളത്തിന്റെ മുഖമുദ്രകളില്‍ പ്രധാനമാണ്. അവിടെ സത്യമോ നീതിയോ പ്രസക്തമല്ല. നരേന്ദ്ര മോദിയോ ബിജെപിയോ കേന്ദ്ര ഭരിക്കുന്ന ബിജെപി സര്‍ക്കാരോ നല്ലത് ചെയ്താല്‍ അത് നല്ലതാണ് എന്ന് പറയുന്നത് പോലും സംഘിത്തമാണ്. സംഘി എന്ന വാക്കിനര്‍ത്ഥം സംഘപരിവാറുകാരുടെ സംഘടനയോട് അനുഭാവം പുലര്‍ത്തുന്നവര്‍ അല്ലെങ്കില്‍ ആ സംഘടനകളുമായി ബന്ധപ്പെടുന്നവര്‍ എന്നത് മാറ്റി, സംഘി എന്നാല്‍ ഒരു അശ്ലീല പദമാക്കി മാറ്റി വ്യാഖ്യാനിച്ചും അപമാനിച്ചും ഈ നവോത്ഥാന നായകര്‍ ഇത് നേടിയെടുക്കുന്നത്.

അതായത് സംഘപരിവാറുമാരുമായി ബന്ധപ്പെട്ട ഒരു നിലാപാടി അനുകൂലിക്കുന്നവരെ സംഘി എന്ന് വിളിക്കുന്നത് നമുക്ക് മനസിലാക്കാം. എന്നാല്‍ ഹിന്ദുവിനെ കുറിച്ചും ഹിന്ദുകത്വത്തെ കുറിച്ച് പോലും ആരെങ്കിലും ഒരു അഭിപ്രായം പറഞ്ഞാല്‍ അവന്‍ സംഘിയാകുന്ന കാലമാണിത്. ഈ നവോത്ഥാന നായകരും പുരോഗമന വാദികളും പരാജയപ്പെട്ടതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ തിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പില്‍ ശബരിമല ഒരു മുഖ്യ വിഷയമാവുകയും ശബരിമലയ്ക്ക് വേണ്ടി ഉറച്ച നിലപാടെടുത്ത സംഘപരിവാറിനെ തോല്‍പ്പിച്ച് ശബരിമലയ്ക്ക് അനുകൂലമായി തന്നെ നിലപാടെടുത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുകയും ചെ്തതിന് അര്‍ത്ഥം ശബരിമലക്ക് അല്ലെങ്കില്‍ ഹിന്ദു ഭക്തര്‍ക്ക് അവരുടെ ആചാരങ്ങള്‍ക്ക് അനുകൂലമായി സംസാരിക്കുന്നവര്‍ എല്ലാം സംഘികള്‍ അല്ല എന്ന് തന്നെയാണ്.

പക്ഷേ അങ്ങനെയൊരു നിലപാടെടുക്കുന്നവരെ സംഘി എന്ന് വിളിക്കുന്ന പ്രവണത തുടരുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി സംഘി പട്ടം ചാര്‍ത്തി അപമാനിച്ച ഏറ്റവും പ്രധാനപ്പെട്ട മലയാളിയാണ് നടന്‍ മോഹന്‍ലാല്‍. മോദി എന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും അദ്ദേഹത്തോടൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തതാണ് മോഹന്‍ലാല്‍ ചെയ്ത കുറ്റം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തൊഴില്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പോയി കണ്ടത് ഈ നാട്ടിലുണ്ടാക്കിയ കലാപത്തിന് കൈയും കണക്കുമില്ല.


കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ നരേന്ദ്ര മോദിക്ക് കൈ കൊടുക്കാന്‍ മടി കാണിച്ചതും നമ്മള്‍ കണ്ടതാണ്. എന്നാല്‍ ഇത്തരം കപട നവോത്ഥാന സങ്കല്‍പ്പങ്ങള്‍ ഒക്കെ തള്ളിക്കളഞ്ഞുകൊണ്ട് നരേന്ദ്ര മോദിയുടെ ആശയങ്ങളും രാഷ്ട്രീയ സമീപനവുമാണ് ശരി എന്ന് ഇന്ത്യന്‍ ജനത വിധിയെഴുതിയിരിക്കുന്നു. രാജ്യത്തെ പ്രശ്നങ്ങളും പ്രതിസന്ധിയും അസഹിഷ്ണുതയും കര്‍ഷകരുടെ നിലാപവുമൊക്കെ അങ്ങനെ തന്നെ നില്‍ക്കുമ്പോഴും ഇന്ത്യ ഭരിക്കുന്നതിന് വേണ്ടി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മോദിയെ അപമാനിക്കുകയും മോദിക്കെതിരെ നിരന്തരം സംസാരിക്കുകയും ചെയ്യുന്നതാണ് പുരോഗമനവാദം എന്ന കപടമായ സന്ദേശം എന്ന് ഇപ്പോഴും ഇവര്‍ തുടരുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category