1 GBP = 92.70 INR                       

BREAKING NEWS

അവാര്‍ഡ് നൈറ്റിലേക്ക് സുന്ദരിപ്രാവ് പറന്നെത്തും; മലയാളികളുടെ ഇഷ്ട ഗായിക ടീനു ടെലന്‍സിനൊപ്പം ലോക വയലിന്‍ മാന്ത്രികന്‍ മനോജ് ജോര്‍ജ്ജും ജി വേണുഗോപാലും തുടങ്ങി എത്തുന്നത് അനേകം അതിഥികള്‍; ഒരു കാശു പോലും മുടക്കാതെ ഒരു ദിവസം അടിപൊളിയാക്കുവാന്‍ ഇനി മൂന്നു ദിവസം കൂടി മാത്രം

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ഒരു സുന്ദരിപ്രാവ് പറന്നെത്തിയാല്‍ നാം എന്തു ചെയ്യും, അരുമയോടെ അതിനെ നോക്കിയിരിക്കും. ഇതാ ഒരു സുന്ദരിപ്രാവായി ഗായിക ടീനു ടെല്ലന്‍സ് കൂടി അവാര്‍ഡ് നൈറ്റിലേക്കു എത്തുന്നു. കഴിഞ്ഞ ദിവസം യുകെയില്‍ സമാപിച്ച എംജി ശ്രീകുമാറിന്റെ ശ്രീരാഗം സംഗീത നിശയില്‍ നിന്നുമാണ് ടീനു എത്തുന്നത്. ടീനുവിനൊപ്പം ലോക പ്രശസ്ത വയലിന്‍ മാന്ത്രികന്‍ മനോജ് ജോര്‍ജും മലയാളത്തിന്റെ പ്രശസ്ത ഗായകന്‍ ജി വേണുഗോപാലും കൂടിയാകുമ്പോള്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ അണിനിരക്കുന്ന അവാര്‍ഡ് നൈറ്റ് എന്ന ഖ്യാതിയും ഇത്തവണ കൂടെയുണ്ട്.

മാന്നാര്‍ മത്തായി സ്പീക്കിങ്ങില്‍ ഗായകന്‍ വിജയ് യേശുദാസിനൊപ്പം ചെമ്മാന ചേലൊരുക്കി എന്ന പാട്ടിലാണ് പിന്നണി ഗാനരംഗത്തു ടീനു ഹരിശീ കുറിച്ചത്. പിന്നീട് തിരക്കഥ, ഒരു സിനിമാക്കാരന്‍ എന്നീ ചിത്രങ്ങളില്‍ ഒക്കെ ടീനുവിന്റെ ശബ്ദമാണ് മലയാളികളെ തേടി എത്തിയത്. ഒരു സിനിമാക്കാരനില്‍ വിനീത് ശ്രീനിവാസനും ടീനുവും ചേര്‍ന്ന കണ്ണാകെ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഐഡിയ സ്റ്റാര്‍ സിംഗറില്‍ 2007ലെ താരമായി ഉയര്‍ന്ന ടീനു ഇതേ ടീമിലെ പലരും രംഗം വിട്ടപ്പോഴും മികച്ച ഗായികയായി മലയാളികള്‍ക്കിടയില്‍ നിറയുന്നത് തന്നെയാണ് ടീനുവിന് ലഭിക്കുന്ന അംഗീകാരവും. കഴിഞ്ഞ വര്‍ഷം എംജി ശ്രീകുമാര്‍ യുകെയില്‍ നടത്തിയ ടൂറിലും ടീനു പാടാന്‍ എത്തിയിരുന്നു. ഇത്തവണ ശ്രീകുമാര്‍ ഷോ കഴിയുന്ന ഉടന്‍ നാട്ടിലേക്കു മടങ്ങാനിരുന്ന ടീനുവും മനോജും ബ്രിട്ടീഷ് മലയാളി വായനക്കാരെ കൂടി കണ്ടിട്ടേ മടങ്ങാവൂ എന്ന സ്നേഹ നിര്‍ബന്ധമാണ് ഇരുവരെയും ഒരാഴ്ച കൂടി തങ്ങി അവാര്‍ഡ് നൈറ്റും കണ്ടു മടങ്ങാന്‍ പ്രേരിപ്പിച്ചത്.

വയലിന്‍ കയ്യിലെടുത്താല്‍ എന്തോ മാന്ത്രിക ജാലമാണ് മനോജ് ജോര്‍ജ് പുറത്തെടുക്കുന്നത്. എം ജി ശ്രീകുമാറിനൊപ്പം ഒപ്പത്തിനൊപ്പം എന്ന മട്ടിലാണ് മനോജ് തന്റെ ചെറു വയലിനുമായി പിടിച്ചു നിന്നത്. അസാധ്യമായ ഊര്‍ജ്ജ പ്രവാഹമാണ് അദ്ദേഹത്തിന്റെ സംഗീതത്തിന്റെ പ്രസക്തി. വയലിന്‍ തന്ത്രികളില്‍ നിന്നുതിര്‍ന്നു വീഴുന്നതാണോ ഈ ശബ്ദം എന്ന് സ്രോതാവിനെ അനായാസം വിസ്മയിപ്പിക്കാന്‍ കഴിയുന്ന മനോജിനു സംഗീതത്തിലൂടെ അതിരുകള്‍ ഇല്ലാത്ത ലോകത്തേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടു പോകാന്‍ നിഷ്പ്രയാസം സാധിക്കുകയാണ്.

വാക്കുകള്‍ക്ക് അതീതമാണ് ആ സംഗീത ലഹരി. അത് അനുഭവിച്ചു അറിയുക തന്നെ വേണം. അതിനാല്‍ ഒരു രാജ്യാന്തര കലാകാരനെ ഇത്തവണ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ ലഭിക്കുന്നു എന്നത് കൂടിയാണ് ഇപ്പോള്‍ യുകെ മലയാളി സമൂഹത്തിനു ആഹ്ലാദം പകരുന്ന വാര്‍ത്തയായി ഞങ്ങള്‍ പങ്കിടുന്നതും. കീ ബോര്‍ഡും ഗിറ്റാറും ഓടക്കുഴലും അടക്കം എന്തിനോടും ജുഗല്‍ബന്ധി രീതിയില്‍ മത്സരിച്ചു തന്റെ വയലിനുമായി അത്ഭുതങ്ങള്‍ സൃഷ്ട്ടിക്കുന്നതും മനോജിന്റെ ഹരമാണ്. ഇവര്‍ക്കൊപ്പം ജി വേണുഗോപാലും എത്തുന്നതോടെ മഹാനടന്‍ മധുവും റൊമാന്റിക് ഹീറോ ശങ്കറും നടന്‍ തമ്പി കണ്ണന്താനവും ഒക്കെ എത്തിയ അവാര്‍ഡ് നൈറ്റിന്റെ വേദിയില്‍ കൂടുതല്‍ താരങ്ങള്‍ എത്തുന്നതിനുള്ള തുടക്കമായി മാറുവാനും കാരണമാകുകയാണ്.

ഇതോടെ സൗജന്യമായി ലഭിക്കുന്ന ഒരു താരനിശയായി മാറുകയാണ് യുകെ മലയാളികള്‍ക്ക് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ്. ഇത്രയധികം താരങ്ങളും പ്രൊഫഷണല്‍ കലാസംഘങ്ങളും ഒന്നിക്കുന്ന മറ്റൊരു പരിപാടി യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം സ്വപ്നത്തില്‍ മാത്രമായിരിക്കും എന്നുറപ്പ്. സാധാരണ അസോസിയേഷന്‍ പരിപാടികള്‍ക്ക് പോലും മുപ്പതും നാല്‍പതും പൗണ്ടും പ്രവേശന ഫീസ് വാങ്ങുമ്പോഴാണ് ആറു മണിക്കൂര്‍ ദൃശ്യാ വിരുന്നു പൂര്‍ണമായും സൗജന്യമായി വായനക്കാര്‍ക്കുള്ള വാര്‍ഷിക സമ്മാനം എന്ന നിലയില്‍ ഒന്‍പതാം വര്‍ഷവും ബ്രിട്ടീഷ് മലയാളി വിരുന്നെത്തിക്കുന്നത്.
അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ ഇതിനകം വായനക്കാരെ തേടി എത്തിയതോടെ ദൂരെ ദിക്കില്‍ നിന്നുള്ളവര്‍ നേരത്തെ എത്തി ഇരിപ്പാടം സ്വന്തമാക്കാന്‍ ഉള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. സാധാരണ ഗതിയില്‍ പ്രദേശ വാസികള്‍ അല്‍പം വൈകുന്ന പതിവ് കവന്‍ട്രിയില്‍ ആവര്‍ത്തിച്ചാല്‍ നാട്ടുകാര്‍ക്ക് നിരാശ ആയിരിക്കും ഫലം. കാരണം ബ്രിട്ടീഷ് മലയാളിക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ അനുസരിച്ചു ഹാള്‍ ഉച്ചക്ക് പരിപാടി തുടങ്ങും മുന്‍പ് തന്നെ നിറയും എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതിനാല്‍ നിശ്ചയിച്ചതിലും അല്‍പം നേരത്തെ ഹാള്‍ തുറക്കാനും സാധ്യതയുണ്ട്.
തലേദിവസം മുതല്‍ ഹാള്‍ ബുക്ക് ചെയ്തിരിക്കുന്നതില്‍ അണിയറ ഒരുക്കങ്ങള്‍ എല്ലാം തലേന്ന് നടത്തി രാവിലെ അവസാന വട്ട പരിശീലനം കൂടി പൂര്‍ത്തിയാക്കി കുറ്റമറ്റ വിരുന്നായി കാണികള്‍ക്കു അവാര്‍ഡ് നൈറ്റ് സമ്മാനിക്കാന്‍ ഉള്ള ശ്രമങ്ങള്‍ പൂര്‍ണമായും ചെയ്തു കഴിഞ്ഞു. ഇത്തരം ഒരുക്കങ്ങള്‍ നടത്തിരയിരിക്കുന്നത് കൊണ്ട് പരിപാടികള്‍ അല്‍പം നേരത്തെ ആരംഭിക്കാന്‍ യാതൊരു പ്രയാസവും ഇല്ലെന്നും ജനറല്‍ കണ്‍വീനര്‍ അഡ്വ ബോബന്‍ ജോര്‍ജ് വ്യക്തമാക്കി.
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്. അലൈഡിനൊപ്പം മുത്തൂറ്റ് ഗ്ലോബല്‍ ഫിനാന്‍സും ജോസഫ് തളിയന്‍ സോളിസിറ്റേഴ്‌സും ടൂര്‍ഡിസൈനേഴ്‌സ് യുകെയും വിസ്റ്റാമെഡും വിശ്വാസും ആണ് മറ്റു സ്‌പോണ്‍സര്‍മാരായി എത്തുന്നത്.
ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്കാണ് അവാര്‍ഡ് നൈറ്റിന് തിരശ്ശീല ഉയരുക. 1.30 മുതല്‍ക്കു തന്നെ ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങും. പ്രവേശനം സൗജന്യമാണ്. യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY
 
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category