1 GBP = 88.40 INR                       

BREAKING NEWS

നഴ്‌സിംഗ് ജോലിക്കിടയിലും അക്ഷരത്തിനു വേണ്ടി നിരന്തരം യുദ്ധം ചെയ്യുന്ന കലാകാരി; ബ്രി ട്ടീഷ് മലയാളി എഡിറ്റേഴ്‌സ് ട്രോഫി രശ്മി പ്രകാശിന്

Britishmalayali
kz´wteJI³

വര്‍ഷത്തെ ബ്രിട്ടീഷ് മലയാളി എഡിറ്റേഴ്‌സ് ട്രോഫി ലണ്ടനിലെ ബ്രൂംഫീല്‍ഡ് ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്ന കോട്ടയം കുമരകം സ്വദേശിനിയായ രശ്മി പ്രകാശിന്. നഴ്‌സിംഗ് ജോലി തിരക്കിനിടയിലും പഠനത്തിലും മലയാളം പഠിപ്പിക്കലിലും ആങ്കറിംഗിലും എഴുത്തിലും നൃത്തത്തിലും റേഡിയോ ജോക്കി പരിപാടികളിലും ഒക്കെ പ്രതിഭ തെളിയിച്ച രശ്മിയെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത് ബ്രിട്ടീഷ് മലയാളി എഡിറ്റോറിയല്‍ ടീമാണ്. ബ്രിട്ടീഷ് മലയാളി ടീം അംഗങ്ങളോ കോണ്‍ട്രിബ്യൂട്ടര്‍മാരെയോ ആയവരെ മാത്രമാണ് ഈ പുരസ്‌കാരത്തിനു പരിഗണിക്കുക.

ജൂണ്‍ ഒന്നിനു കവന്‍ട്രിയില്‍ വച്ചു നടക്കുന്ന ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് വേദിയില്‍ വച്ച് രശ്മിക്ക് പുരസ്‌കാരം കൈമാറുന്നതായിരിക്കും. ലണ്ടനിലെ ചെംസ്‌ഫോര്‍ഡില്‍ താമസിക്കുന്ന രശ്മി പ്രകാശിനെ അറിയാത്ത യുകെ മലയാളികള്‍ ഉണ്ടാവില്ല. നഴ്‌സായി ജോലി ചെയ്യുമ്പോഴും യുകെയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തും വേറിട്ട മുഖമായി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ് രശ്മിയുടേത്. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍, സോഷ്യല്‍ മാധ്യമങ്ങളിലും സജീവമായി എഴുതുന്ന രശ്മിയുടെ 'മുഖങ്ങള്‍' എന്ന നോവല്‍ എല്ലാ ഞായറാഴ്ചയും ബ്രിട്ടീഷ് മലയാളിയില്‍ പ്രസിദ്ധീകരിച്ചു വരികയാണ്. മുന്‍പ് 'മഞ്ഞിന്റെ വിരിയിട്ട ജാലകങ്ങള്‍' എന്ന നോവലും ബ്രിട്ടീഷ് മലയാളിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

സാഹിത്യ രംഗത്തു നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തിയാണ് രശ്മി. രശ്മിയുടെ ഏകം എന്ന കവിതാസമാഹാരവും, മഞ്ഞിന്റെ വിരിയിട്ട ജാലകങ്ങള്‍ എന്ന നോവലും 2018ല്‍ കോട്ടയം പ്രസ് ക്ലബ്ബില്‍ വച്ച് പ്രകാശനം ചെയ്തിരുന്നു. തുടര്‍ച്ചയായി കവിതയും കഥയും നോവലുകളും എഴുതാറുണ്ട്. 2014-ല്‍ ഫോബ്മയുടെ കവിതാ രചന മത്സരത്തില്‍ ഒന്നാം സ്ഥാനവും നേടിയിരുന്നു.

രശ്മിയുടെ ആദ്യ മലയാള ആല്‍ബം- ഏകം 2014 നവംബറില്‍ പുറത്തിറങ്ങിയിരുന്നു. 2018ല്‍ പുറത്തിറങ്ങിയ പ്രശസ്ത പിന്നണി ഗായകന്‍ ജി വേണുഗോപാല്‍ സംഗീതം നല്‍കി ആലപിച്ച മഴനൂല്‍ക്കനവ് എന്ന ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ തുടര്‍ച്ചയായി മലയാളി മങ്ക, മിസ് കേരള പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു. നിരവധി സ്റ്റേജ് പ്രോഗ്രാമുകളുടെ അവതാരകയായി പ്രവര്‍ത്തിച്ചു വരുന്ന രശ്മി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റി കൂടെയാണ്.

നിരവധി സ്റ്റേജ് പ്രോഗ്രാമുകളുടെ അവതാരകയായും മദേഴ്സ്ചാരിറ്റിയുടെ സജീവ പ്രവര്‍ത്തകയുമായ രശ്മി കേരള ഗവണ്മെന്റിന്റെ മലയാളം മിഷന്‍ ക്ലാസ്സുകളില്‍ അധ്യാപികയായും പ്രവര്‍ത്തിച്ചു വരികയാണ്. ലണ്ടന്‍ മലയാളം റേഡിയോയില്‍ മാണിക്യവീണ എന്ന പരിപാടിയാണ് അവതരിപ്പിച്ചിരുന്നത്. 2009ലാണ് രശ്മി യുകെയിലേക്ക് എത്തിയത്. ആദ്യം സട്ടനിലായിരുന്നു കുടുംബ സമേതം താമസിച്ചിരുന്നത്. യുകെയിലെ സാമൂഹിക കലാരംഗത്ത് സജീവമായി പങ്കെടുക്കുന്ന രശ്മിയ്ക്ക് പൂര്‍ണ പിന്തുണയും നല്‍കി ഒപ്പം നില്‍ക്കുന്നത് ഭര്‍ത്താവ് രാജേഷ് കരുണാകരനും മകന്‍ ആദിത്യ തേജസ്സ് രാജേഷുമാണ്. ചെംസ്‌ഫോര്‍ഡില്‍ കുടുംബ സമേതമാണ് താമസം.

പത്തു വയസു മുതല്‍ സ്‌കൂള്‍ മാഗസിനില്‍ കവിതകള്‍ എഴുതിത്തുടങ്ങിയ രശ്മി പഠനകാലത്ത് ദേവകി അന്തര്‍ജനത്തിന്റെ കീഴിലും അതിനു ശേഷം സീത മണിഅയ്യരുടെ കീഴിലും നൃത്തം അഭ്യസിച്ചു. സ്‌കൂള്‍, കോളേജ് വേദികളില്‍ തുടര്‍ച്ചയായി നൃത്തം അവതരിപ്പിച്ചിട്ടുമുണ്ട്. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും സേലിയസ് കോളേജില്‍ നിന്നു കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. നാട്ടില്‍ കോട്ടയം കുമരകം സ്വദേശിനിയായ രശ്മി കെ കെ പ്രകാശ്, പൊന്നമ്മ പ്രകാശ് ദമ്പതികളുടെ മകളാണ്. സഹോദരന്‍ മിഥുന്‍ പ്രകാശ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category