1 GBP = 92.20 INR                       

BREAKING NEWS

രാഹുല്‍ ഗാന്ധി വായിച്ച് പഠിക്കേണ്ടത് അമിത്ഷാ എന്ന അത്ഭുത പ്രതിഭാസത്തെയും മോദിയെന്ന രാജതന്ത്രജ്ഞനേയും.. കോണ്‍ഗ്രസിന്റെ അസ്ഥികൂടം പോലും ഒലിച്ച് പോവാതിരിക്കാന്‍ രാജികൊണ്ട് മാത്രം ഗുണം ഉണ്ടാകില്ല രണ്ട് സീറ്റില്‍ നിന്നും 302 സീറ്റുകളിലേക്ക് വളര്‍ന്ന ബിജെപി മികവ് മാതൃകയാക്കാതെ കോണ്‍ഗ്രസിന് ഇനി ഭാവിയില്ല..

Britishmalayali
ഷാജന്‍ സ്‌കറിയ

കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. 10 കൊല്ലത്തെ യുപിഎ സര്‍ക്കാരിന്റെ ഭരണത്തിന് ശേഷം കേവലം 44 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങുമ്പോള്‍ കോണ്‍ഗ്രസിന്റെ പ്രവൃത്തി ദോഷത്തിന്റെ ഫലമെന്ന് തിരിച്ചറിഞ്ഞ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയൊരു തിരിച്ച് വരവ് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തിരിച്ചറിഞ്ഞു. എന്നാല്‍ 2019ല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസിന് കേരളത്തിന്റെയും പഞ്ചാബിന്റെയും തമിഴ്നാടിന്റെയും അപ്രതീക്ഷിതമായി ലഭിച്ച മികവൊഴിവാക്കിയാല്‍ കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നഷ്ടപ്പെടുന്ന കാഴ്ച്ചയാണ് കണ്ടത്.

ഈ തിരിച്ചടി താങ്ങാനാകാതെ രാഹുല്‍ ഗാന്ധി എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ പദവിയൊഴിയുന്നതിന് നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നു. രാഹുല്‍ ഗാന്ധി ഒഴിഞ്ഞ് മറ്റൊരാളെ നെഹ്റു കുടുംബത്തില്‍ നിന്നും കൊണ്ടുവന്ന് പരീക്ഷിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ രാഹുല്‍ ഗാന്ധി ഈ തോല്‍വിയില്‍ മനം നൊന്ത് നാടുവിട്ടോടിപ്പോയാല്‍ കോണ്‍ഗ്രസിന്റെ സ്ഥിതി എന്താകും എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇന്നും രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാഷ്ട്രീയ പാര്‍ട്ടിയും രാജ്യമെമ്പാടും വേരുകളുമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.

ആ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഴുന്‍ നിരാശരാക്കിക്കൊണ്ട് രാഹുലിനും പ്രിയങ്കയ്ക്കും സോണിയയ്ക്കും എങ്ങോട്ടും ഓടിപ്പോവാന്‍ കഴിയുകയില്ല. പരാജയഭീതി മാറ്റി എന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിയുന്നിടത്താണ് രാഹുല്‍ മികവ് കാട്ടേണ്ടത്. അതിന് രാഹുല്‍ ആദ്യം ചെയ്യേണ്ടത് അമിത് ഷായെ കാണാപ്പാഠം പഠിക്കുകയാണ്. മോദിയെ നിരീക്ഷിച്ച് പഠിക്കുന്നതിലും തെറ്റില്ല. എന്നാല്‍ മോദിയെ വിട്ടു കളഞ്ഞാലും അമിത് ഷായെ കൃത്യമായി പഠിച്ചാല്‍ പരാജയ കാരണങ്ങള്‍ കണ്ടെത്തുകയും വിജയ തന്ത്രങ്ങള്‍ പരിശീലിക്കുകയും ചെയ്യാം. അധികാര സ്ഥാനത്ത് നിന്നും കൃത്യമായി അകലം പാലിച്ചുകൊണ്ട് രാജ്യമെമ്പാടും ഓടി നടന്നുകൊണ്ട് കാവിക്കൊടി പാറിക്കുന്നതിന് അമിത് ഷാ നടത്തുന്ന തന്ത്രങ്ങള്‍ ആദരവോടു കൂടി കാണേണ്ടതുണ്ട്.


ഓരോ സംസ്ഥാനത്തെയും സംസ്‌കാരം ഉള്‍ക്കൊണ്ടു കൊണ്ട് അവിടത്തെ എല്ലാ വിഷയവും കണ്ടെത്തി അതില്‍ അല്‍പം മതം കൂടി കലര്‍ത്തി കൃത്യമായി മാര്‍ക്കറ്റ് ചെയ്തുകൊണ്ട് കൃത്യമായ ടാര്‍ഗറ്റ് നിശ്ചയിച്ച് മുന്‍കൂട്ടി അത് പ്രഖ്യാപിച്ച് വിജയം നേടുന്ന അപൂര്‍വ്വ കാഴ്ച്ചയാണ് കാണുന്നത്. ബംഗാളിലും ഒഡീഷയിലും ഇക്കുറി സീറ്റ് പിടിക്കും എന്ന് അമിത് ഷാ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതിന് മുന്‍പേ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ അവര്‍ കീഴടക്കി. അവിടെ മഹാഭൂരിപക്ഷം വരുന്നവരും ക്രൈസ്തവ വിശ്വാസികള്‍ ആണെന്ന് മറക്കരുത്. അതേ പോലെ തന്നെയായിരുന്നു ബിജെപിക്ക് ഒരിക്കലും തിരിഞ്ഞ് നോക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാതിരുന്ന പുരോഗമനം വാരിവിതറിയ ബംഗാളിന്റെ മണ്ണിലുള്ള കടന്നു കയറ്റം.

ഒഡീഷയിലെ സ്ഥിതിയും അങ്ങനെ തന്നെ. ദക്ഷിണേന്ത്യയില്‍ കേരളത്തിലും തമിഴ്നാട്ടിലും ഒഴികെ എല്ലായിടങ്ങളിലും ബിജെപി കാവിക്കൊടി പാറിച്ച് തുടങ്ങിയിരിക്കുന്നു. നാലില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന തൃണമൂല്‍ സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ട് അവിടെ ബിജെപി കാവിക്കൊടി പാറിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ രൂപപ്പെട്ട് വരുന്നത്. ഗോവയില്‍ മുന്‍പ് പരീക്ഷിച്ച അതേ രീതി. അതായത് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ രാജിവെപ്പിച്ച് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തി അവിടെ കാവിക്കൊടി പാറിക്കുക എന്ന ചാണക്യ തന്ത്രം.

അതായത് എന്ത് നിശ്ചയിക്കുന്നുവോ അത് മുന്‍കൂട്ടി പ്രഖ്യാപിക്കുകയും എന്ത് വില കൊടുത്തും അത് നേടുകയും ചെയ്യുന്ന രാജ തന്ത്രം. ഈ രാജ്യ തന്ത്രത്തെ നോക്കി കുശുമ്പും കുന്നായ്മയും പറയുന്നതിനും വിമര്‍ശിക്കുന്നതിനും പകരം അതില്‍ നിന്ന് എന്ത് നേടാനുണ്ട് എന്ന് തിരിച്ചറിയുകയാണ് രാഹുലും കോണ്‍ഗ്രസ് നേതാക്കന്മാരും ചെയ്യേണ്ടത്.  ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category