1 GBP = 92.00INR                       

BREAKING NEWS

വെബ് ഡിസൈനേഴ്സിനും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും ആര്‍ക്കിടെക്‌സിനും ഇനി യുകെയിലെത്താന്‍ എളുപ്പം; ഷോര്‍ട്ടേജ് ഒക്യുപേക്ഷന്‍ ലിസ്റ്റ് പരിഷ്‌കരിച്ചതോടെ കൂടുതല്‍ മലയാളികള്‍ക്ക് യുകെയിലെത്താം; റെഡിഡന്‍ഷ്യല്‍ മാര്‍ക്കറ്റ് ടെസ്റ്റും മിനിമം സാലറിയും ഇല്ലാതെ യുകെയില്‍ എത്താവുന്ന തൊഴിലുകള്‍ ഇവ

Britishmalayali
kz´wteJI³

ബ്രിട്ടനിലെ വിവിധ പ്രൊഫഷണല്‍ തൊഴില്‍ രംഗങ്ങളില്‍ ജോലിക്കാരുടെ വന്‍ കുറവ് രേഖപ്പെടുത്തിക്കൊണ്ടുള്ള അവലോകന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. അതിനാല്‍ തന്നെ, ഈ മേഖലകളിലേക്ക് ആവശ്യത്തിന് ജോലിക്കാരെ എത്തിക്കുവാനുള്ള ശ്രമത്തിലാണ് യുകെ ഗവണ്‍മെന്റ് ഇപ്പോള്‍. ഈ അവസരം മലയാളികള്‍ക്ക് അടക്കം യൂറോപ്യന്‍ യൂണിയനു പുറത്തുമുള്ള എല്ലാ പ്രൊഫഷണല്‍ ജോലിക്കാര്‍ക്കും ഫലപ്രദമായി വിനിയോഗിക്കാവുന്നതാണ്.

ഹോം ഓഫീസിലെ മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി (മാക്) ശുപാര്‍ശ ചെയ്തിരിക്കുന്നത് വെബ് ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്ടുമാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍ എന്നിവരുടെ റിക്രൂട്ട്‌മെന്റ് നടത്തുവാന്‍ ആണ്. ഈ മൂന്നു വിഭാഗത്തിലേക്കുള്ള ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റാണ് പുറത്തു വന്നിരിക്കുന്നത്. ഈ മേഖലകളില്‍ ജോലിക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് ഉള്ളതിനാല്‍ യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നും വളരെ എളുപ്പത്തിലുള്ള റിക്രൂട്ട്‌മെന്റാണ് നടക്കുവാന്‍ പോകുന്നത്. മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി ശുപാര്‍ശ ചെയ്തിരിക്കുന്ന വിശദമായ റിവ്യൂ റിപ്പോര്‍ട്ട് യുകെ ഗവണ്‍മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രൊഫണലുകള്‍ക്ക് ഇതൊരു സുവര്‍ണാവസരമാണ്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ലോകത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ പ്രൊഫണലുകള്‍ക്ക് കൂടുതല്‍ തൊഴില്‍ വിസകള്‍ അനുവദിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യയില്‍ നിന്നും മെഡിക്കല്‍ രംഗത്തേക്ക് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഐടി രംഗത്തേക്കുമാണ് ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. 

ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രൊഫഷണലുകള്‍ക്ക് പ്രത്യേക ഇളവുകളോടെ യുകെയില്‍ എത്താം എന്ന പ്രത്യേകതയും ഉണ്ട്. ഇവര്‍ക്ക് റെസിഡന്റ് ലേബര്‍ മാര്‍ക്കറ്റ് ടെസ്റ്റ് നടത്തേണ്ടതില്ലായെന്നു മാത്രമല്ല, മിനിമം വേതനമായ 35,000 പൗണ്ടിന്റെ വരുമാന പരിധിയില്‍ നിന്നും ഒഴിവാകുവാനും സാധിക്കും. കൂടാതെ, കുറഞ്ഞ വിസാ ഫീസുമായിരിക്കും ഉണ്ടാകുക.

മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ സാധാരണ ഗതിയില്‍ സര്‍ക്കാര്‍ അംഗീകരിക്കുകയാണ് പതിവ്. എങ്കിലും ബ്രക്‌സിറ്റ് സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാലും ബ്രിട്ടീഷ് തൊഴിലുടമകളുടെ ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള കഴിവ് അനുസരിച്ചുമായിരിക്കും ഇനി മുന്നോട്ടുള്ള നടപടികള്‍ നടക്കുക. ഈ മൂന്നു പ്രൊഫഷണുകളിലേക്ക് അല്ലാതെ, ഷെഫുമാര്‍രുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ചും മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. 

ബ്രിട്ടനില്‍ അടുത്ത വര്‍ഷങ്ങളിലായി നിരവധി ഇന്ത്യന്‍ റെസ്റ്റോറന്റുകളാണ് അടച്ചു പൂട്ടിയത്. ഷെഫുമാര്‍ക്ക് താമസവും ഭക്ഷണവും കഴിച്ച് 29,570 പൗണ്ട് ശമ്പളം ഒരു വര്‍ഷം നല്‍കണമെന്ന നിയമം പാലിക്കാന്‍ സാധിക്കാത്തതിനാല്‍ ആണ് ബ്രിട്ടനിലെ നിരവധി റെസ്റ്റോറന്റുകള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയുണ്ടായത്. മാത്രമല്ല, യൂറോപ്യനു യൂണിയനു പുറത്തു നിന്നും റിക്രൂട്ട് ചെയ്യുന്ന ഷെഫുമാര്‍ക്ക് അഞ്ചോ അതിലധികമോ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം എന്ന നിബന്ധനയും ഉണ്ട്. അത് ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റ് മേഖലയിലോ, സ്റ്റാന്‍ഡേര്‍ഡ് ഫെയര്‍ ഔട്ട്‌ലെറ്റിലോ, ടേക്ക് എവേ സര്‍വ്വീസിലോ ആയാലും കുഴപ്പമില്ല.

'2013ലാണ് അവസാനമായി ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അന്നത്തെ ലേബര്‍ മാര്‍ക്കറ്റില്‍ നിന്നും ഇന്നത്തെ ലേബര്‍ മാര്‍ക്കറ്റിന് വളരെയധികം വ്യത്യാസം ഉണ്ട്. അന്ന് തൊഴിലില്ലായ്മ വളരെ കുറവും എന്നാല്‍ വിവിധ സ്ഥാപനങ്ങളിലേക്ക് കഴിവുറ്റ തൊഴിലാളികളെ കണ്ടെത്തുവാന്‍ ബുദ്ധിമുട്ടും നേരിടുന്ന സമയമായിരുന്നു. അതിനാലാണ് അന്ന് വളരെ വലിയ തോതില്‍ ആരോഗ്യം, ഐടി, എഞ്ചിനീയറിംഗ് മേഖലകളിലേക്ക് ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്' എന്ന് മാക് ചെയര്‍മാന്‍ അലന്‍ മണ്ണിംഗ് പറയുന്നു. എന്നിരുന്നാലും ഇപ്പോഴത്തെ ഇമ്മിഗ്രേഷന്‍ നിയമം അനുസരിച്ചു മാത്രമേ ഞങ്ങളുടെ ശുപാര്‍ശ അനുസരിച്ചുള്ള റിക്രൂട്ട്‌മെന്റ് നടക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category