1 GBP = 88.70 INR                       

BREAKING NEWS

എല്ലാവര്‍ക്കും വിസ കിട്ടിയതോടെ അഞ്ചു പ്രധാന താരങ്ങളും ഇന്ന് ബ്രിട്ടനിലെത്തിച്ചേരും; നാളെ റിഹേഴ്‌സലുകളുമായി എല്ലാവരും കവന്‍ട്രിയില്‍; വീണ്ടുമെത്തിയ അവാര്‍ഡ് നൈറ്റിന് ആവേശ സ്വീകരണം നല്‍കാന്‍ മിഡ്‌ലാന്റ്‌സുകാര്‍ ഒന്നിച്ചു കവന്‍ട്രിയിലേക്ക്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: കൈ നിറയെ താരങ്ങളുമായാണ് ഇക്കുറി ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് വായനക്കാരെ തേടി എത്തുന്നത്. ഇതാദ്യമായാണ് ഇത്രയധികം താരങ്ങള്‍ അവാര്‍ഡ് നൈറ്റിന്റെ ഭാഗമാകുന്നത്. അഞ്ചു പ്രശസ്ത താരങ്ങളാണ് ഇക്കുറി അവാര്‍ഡ് നൈറ്റില്‍ ആവേശം പകരാന്‍ പങ്കാളികളാകുന്നത്. ഇതില്‍ മൂന്നു പേര് കേരളത്തില്‍ നിന്നും രണ്ടു പേര് യുകെ ടൂറിന്റെ ഭാഗമായും അവാര്‍ഡ് നൈറ്റിനെ ആവേശ കൊടുമുടിയില്‍ എത്തിക്കും.

കേരളത്തില്‍ നിന്നുള്ളവര്‍ക്കു ചൊവാഴ്ച വിസ ലഭിച്ചതോടെ മൂന്നു പേരും ഇന്നും നാളെയുമായി കവന്‍ട്രിയില്‍ എത്തും. ഗ്രാമി അവാര്‍ഡ് ജേതാവ് കൂടിയായ ലോക പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോര്‍ജ്, മലയാളിയുടെ പ്രിയ ഗായകന്‍ ജി വേണുഗോപാല്‍, പിന്നണി ഗായിക ടീനു ടെലന്‍സ്, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ജിന്‍സ് ഗോപിനാഥ്, കോമഡി സര്‍ക്കസ് താരം റെജി രാമപുരം തുടങ്ങിയ ഒരു പിടി താരനിരയാണ് ഇത്തവണ അവാര്‍ഡ് നൈറ്റിനെ ആഘോഷമാക്കി മാറ്റുന്നത്.

അതിഥികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നതോടെ ഒട്ടേറെ ആളുകളാണ് സെറ്റ് റിസര്‍വേഷനായി ബന്ധപ്പെടുന്നത്. എന്നാല്‍ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് കഴിഞ്ഞ എട്ടു വര്‍ഷമായി സൗജന്യമായി നടത്തുന്നതിനാല്‍ അതിനു ജനകീയ ഉത്സവത്തിന്റെ രൂപമാണ്. ആദ്യം വന്നവര്‍ക്കു ആദ്യ സീറ്റ് എന്ന ഫോര്മുലയാണ് ഈ ചടങ്ങില്‍ സ്വീകരിക്കുന്നത്. ആര്‍ക്കായും സീറ്റുകള്‍ ഒഴിച്ചിടാന്‍ ആവില്ല എന്നതാണ് സത്യം.
എല്ലാവരെയും ഒരു പോലെ സ്വീകരിക്കുക എന്നതാണ് ബ്രിട്ടീഷ് മലയാളിയുടെ നയം. ആളുകള്‍ തുടര്‍ച്ചയായി വന്നും പോയും ഇരിക്കുന്നതിനാല്‍ എത്രയധികം ആളുകള്‍ എത്തിയാലും ഉള്‍ക്കൊള്ളാന്‍ കഴിയും എന്നതാണ് പ്രതീക്ഷ. എന്നാല്‍ മികച്ച കാലാവസ്ഥയും സ്‌കൂള്‍ അവധിയും കാരണം ഒട്ടേറെ ആളുകള്‍ ഇത്തവണ അധികമായി എത്തും എന്നതാണ് സംഘാടകര്‍ക്ക് ലഭിക്കുന്ന വിവരം.
അവാര്‍ഡിന് ആതിഥ്യം ഏറ്റെടുത്തിരിക്കുന്ന കവന്‍ട്രിയില്‍ നാനൂറില്‍ അധികം കുടുംബങ്ങള്‍ ഉള്ളതിനാല്‍ പലരുടെയും ബന്ധുക്കള്‍ സന്ദര്‍ശനത്തിന് എത്താന്‍ ഉള്ള സാധ്യതയും അവാര്‍ഡ് നൈറ്റില്‍ അധികമായി ആളെത്താന്‍ കാരണമാകും. യുകെയുടെ പ്രധാന പട്ടണങ്ങളില്‍ നിന്നും രണ്ടു മണിക്കൂര്‍ കാര്‍ ഓടിച്ചാല്‍ എത്താന്‍ കഴിയുന്ന മിഡ്‌ലാന്റ്സിന്റെ മധ്യഭാഗമായ കവന്‍ട്രിയില്‍ എത്തുക എന്നത് ആര്‍ക്കും പ്രയാസമല്ല.
ഇതുവരെ നടന്ന എട്ടു അവാര്‍ഡ് നൈറ്റുകളില്‍ ആദ്യ വേദിയായ സ്വിണ്ടനും മൂന്നാം വേദിയായ ലെസ്റ്ററും ഏഴാം വേദിയായ ഗ്ലോസ്റ്ററുമാണ് മുന്‍പ് മിഡ്ലാന്റ്സ് കേന്ദ്രമാക്കി നടത്തപ്പെട്ടത്. എന്നാല്‍ ബ്രിട്ടീഷ് മലയാളിക്ക് ഏറെ ആധിപത്യമുള്ള കവന്‍ട്രിയില്‍ ഇതാദ്യമായി അവാര്‍ഡ് നൈറ്റ് എത്തുമ്പോള്‍ സകല പ്രതീക്ഷകളും മറികടക്കുന്ന മുന്നൊരുക്കങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്.

കവന്‍ട്രി മലയാളികളുടെ പൊതു കൂട്ടായ്മ ഏറ്റെടുത്ത അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ പല ടീമുകളായി വേര്‍തിരിഞ്ഞു ഓരോ ദിവസവും എന്ന വിധം കൂടിയാലോചനകള്‍ നടത്തിയാണ് കുറ്റമറ്റ രീതിയില്‍ ശനിയാഴ്ച കാണികളുടെ മുന്നിലേക്ക് അവാര്‍ഡ് നൈറ്റ് അണിഞ്ഞൊരുങ്ങി എത്തുന്നത്. പതിനഞ്ചോളം നൃത്ത നൃത്യങ്ങളും പാട്ടും കോമഡിയും ലൈവ് ഓര്‍ക്കസ്ട്രയും ഒക്കെയായി പൂര്‍ണ തോതില്‍ ഉള്ള ഒരു മെഗാഷോയുടെ ഭാവത്തിലാണ് അവാര്‍ഡ് നൈറ്റിന്റെ വരവ്.

അടുത്ത തവണ പത്താം വര്‍ഷം ആഘോഷം കൂടി ആയതിനാല്‍ അതിനുള്ള ഒരു ടെസ്റ്റ് ഡോസ് ആയി മാറുകയാണ് കവന്‍ട്രി അവാര്‍ഡ് നൈറ്റ്. പരിപാടികളുടെയും അത്ഥിതികളുടെയും ആധിക്യം മൂലം കൃത്യ സമയത്തതു തന്നെ പരിപാടികള്‍ തുടങ്ങുവാന്‍ ഇന്നലെയും ചേര്‍ന്ന കോര്‍ ടീം യോഗം തീരുമാനിച്ചു. കൃത്യമായ അവലോകനം നടത്തി  വീഴ്ചകള്‍ പരിഹരിച്ചു മുന്നോട്ടുള്ള പ്ലാനിങ് ആണ് നടത്തിയിരിക്കുന്നത്.

നാളെ വീണ്ടും വിപുലമായ ഓര്‍ഗനൈസിംഗ് ടീം യോഗം കൂടി നടത്തുന്നതോടെ 70 ലേറെ പേരുടെ അധ്വാനമായി വളരുകയാണ് അവാര്‍ഡ് നൈറ്റ്, കൂടെ എണ്‍പതോളം കലാകാരികളും കലാകാരന്മാരും. തുടക്കത്തില്‍ ചെറിയ നിലയില്‍ തുടങ്ങിയ അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയപ്പോഴേക്കും ഒരു മെഗാഷോയുടെ രൂപവും ഭാവവും കൈവരിച്ചിരിക്കുകയാണ്. ടീം വര്‍ക്കിന്റെ ഗുണം എന്ന നിലയിലാണ് ഈ ഒരുക്കങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

നാളെ വൈകുന്നേരം സംഘാടകര്‍ ഏറ്റെടുക്കുന്ന ഹാള്‍ റിഹേഴ്സലും സ്റ്റേജിന്റെ ക്രമീകരണങ്ങളും പൂര്‍ത്തിയാകും. വീണ്ടും ശനിയാഴ്ച രാവിലെ മുഴുവന്‍ പരിപാടികളും സ്റ്റേജില്‍ റിഹേഴ്‌സല്‍ നടത്തിയാകും കാണികളുടെ മുന്നില്‍ എത്തുക. ഇതോടെ ശനിയാഴ്ച ഹാള്‍ ക്രമീകരണം എന്ന വലിയ ജോലി ഇല്ലാതാവുകയാണ്. ശനിയാഴ്ച രാവിലെ മുതല്‍ എപ്പോള്‍ വേണമെങ്കിലും പരിപാടി ആരംഭിക്കാന്‍ തരത്തില്‍ ഹാള്‍ ക്രമീകരണം പൂര്‍ത്തിയായിരിക്കും. എല്‍ഇഡി വാള്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ വെള്ളിയാഴ്ച തന്നെ പൂര്‍ത്തിയാക്കും.

ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്കാണ് അവാര്‍ഡ് നൈറ്റിന് തിരശ്ശീല ഉയരുക. 1.30 മുതല്‍ക്കു തന്നെ ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങും. പ്രവേശനം സൗജന്യമാണ്. യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്‌സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY
അലൈഡ് മുഖ്യ സ്‌പോണ്‍സര്‍; കോ-സ്‌പോണ്‍സേഴ്‌സായി മറ്റ് അഞ്ചു സ്ഥാപനങ്ങള്‍
ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്. അലൈഡിനൊപ്പം മുത്തൂറ്റ് ഗ്ലോബല്‍ ഫിനാന്‍സും ജോസഫ് തളിയന്‍ സോളിസിറ്റേഴ്‌സും ടൂര്‍ഡിസൈനേഴ്‌സ് യുകെയും വിസ്റ്റാമെഡും വിശ്വാസും ആണ് മറ്റു സ്‌പോണ്‍സര്‍മാരായി എത്തുന്നത്.

യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ധനകാര്യ സേവന സ്ഥാപനമാണ് അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസ്. ക്രിറ്റിക്കല്‍ ഇല്‍നെസ് കവറും മെഡി ക്ലെയിംസും സൗജന്യ മോര്‍ട്ട്‌ഗേജ് അഡൈ്വസുമാണ് ഇവര്‍ ചെയ്യുന്ന പ്രധാന സേവനങ്ങള്‍. നിങ്ങള്‍ വീടു വാങ്ങുമ്പോള്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യാന്‍ തീരുമാനിച്ചാല്‍ ആദ്യം അലൈഡ് നല്‍കും. കവന്‍ട്രി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അലൈഡ് ഗ്രൂപ്പില്‍ നൂറോളം ജീവനക്കാര്‍ തന്നെയുണ്ട്. ഈ അവാര്‍ഡ് നൈറ്റിലെ മുഖ്യ സ്‌പോണ്‍സേര്‍സ് അലൈഡ് ആണ്. സൗജന്യമായി മലയാളത്തില്‍ സംസാരിക്കാന്‍ ഈ ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുക-0203 006 2977

ണം കൈമാറ്റ വിനിമയത്തില്‍ ഏറ്റവും മൂല്യാധിഷ്ഠിത സേവനമാണ് മുത്തൂറ്റിന്റെ വാഗ്ദാനം. രൂപയുടെ വിനിമയ നിരക്കില്‍ മുത്തൂറ്റിനോളം ഉയര്‍ന്ന നിരക്ക് നല്‍കുന്ന മറ്റൊരു സ്ഥാപനം വേറെയുണ്ടാകില്ല. കുറഞ്ഞ നിരക്കില്‍ പണം കൈമാറ്റം ഏറ്റവും വേഗത്തില്‍ ചെയ്യുന്നുവെന്നതും മുത്തൂറ്റിന്റെ മാത്രം പ്രത്യേകതയാണ്. മിതമായ നിരക്കില്‍ സ്വര്‍ണ്ണ വായ്പകള്‍ക്കും, എല്ലാ പ്രധാന കറന്‍സികളുടെയും സൗജന്യ നാണയ വിനിമയത്തിനും മുത്തൂറ്റിനെ സമീപിക്കാവുന്നതാണ്. ലണ്ടനിലെ സൗത്താള്‍, വെംബ്ലി, ഈസ്റ്റ് ഹാം, ക്രോയ്‌ഡോണ്‍, ടൂട്ടിങ്, ഇന്‍ഫോര്‍ഡ് (Southall, East Ham, Croydon, Wembley, Tooting and Ilford) എന്നിവിടങ്ങളില്‍ സ്വന്തം ഓഫീസുകളുമായാണ് മുത്തൂറ്റ് കൃത്യതയാര്‍ന്ന സേവനം ഒരുക്കുന്നത്. ഈ ബ്രാഞ്ചുകളിലൂടെയോ ഓണ്‍ലൈന്‍ വഴിയോ മുത്തൂറ്റിന്റെ സേവനം ആര്‍ക്കും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുവാന്‍ - ഫോണ്‍-02030043182 (രാവിലെ എട്ടു മുതല്‍ വൈകിട്ട് ഏഴു വരെ), ഇമെയില്‍ - [email protected]
ലണ്ടനിലെ പ്രമുഖ അഭിഭാഷക സ്ഥാപനമാണ് ജോസഫ് തളിയന്‍ സോളിസിറ്റേഴ്‌സ്. ഇമ്മിഗ്രേഷന്‍ സേവനങ്ങള്‍ക്കൊപ്പം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഇപ്പോള്‍ ജോസഫ് തളിയന്‍ സോളിസിറ്റേഴ്സ് ബാങ്കിങ് സേവന പദ്ധതികളും നല്‍കുന്നുണ്ട്. വീട് വാങ്ങുമ്പോള്‍ ആവശ്യമായ രേഖകള്‍ തയ്യാറാക്കി നല്‍കുന്നതും മറ്റു നിയമോപദേശങ്ങള്‍ നല്‍കുന്നതും സേവന മികവിന്റെ ഉദാഹരണങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 02085862222
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ മാനേജ്‌മെന്റ് കമ്പനിയാണ് ടൂര്‍ ഡിസൈനേഴ്‌സ്. നാട്ടിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കുന്ന ടൂര്‍ ഡിസൈനേഴ്‌സ് യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രകളെ മനോഹരമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു. യാത്രകള്‍ക്ക് നല്‍കുന്ന സ്‌പെഷ്യല്‍ ഓഫറുകളും ഇളവുകളും പ്രയോജനപ്പെടുത്താവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക -Tour Designers (UK) Ltd- 0207 160 9710, [email protected], 0208 687 3761

മക്കളെ ഡോക്ടറാക്കാന്‍ ആഗ്രഹിക്കുന്ന യുകെയിലുള്ള മലയാളി രക്ഷിതാക്കള്‍ക്കും ബള്‍ഗേറിയന്‍ സര്‍വ്വകലാശാലകള്‍ വഴി തുറന്നുകിട്ടുന്നത് വന്‍ അവസരമാണ്. ഡോ. ജോഷി ജോസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വിസ്റ്റാമെഡ് കണ്‍സള്‍ട്ടന്‍സി വഴിയാണ് ബള്‍ഗേറിയയില്‍ പഠിക്കാന്‍ അവസരമൊരുങ്ങുന്നത്. യുകെയില്‍ നിന്നും ബള്‍ഗേറിയന്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഇപ്പോള്‍ മികച്ച നിലയിലുള്ള ഗൈഡന്‍സ് നല്‍കി വരുന്ന യുകെയിലെ ഒരു പ്രധാന സ്ഥാപനമാണ് വിസ്റ്റാമെഡ് കണ്‍സള്‍ട്ടന്‍സി. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - Tel: 02082529797, 07404086914, www.vistamed.co.uk, email: [email protected]

വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ ഇപ്പോള്‍ ഏറ്റവും സഹായികളായി മാറുന്നത് കറിപ്പൊടി കൂട്ടുകളാണ്. ഇക്കൂട്ടത്തില്‍ കേരളത്തിലെ ഏറ്റവും പുത്തന്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് വിശ്വാസ്. ബ്രാന്‍ഡ് പുത്തന്‍ ആണെങ്കിലും രുചിയിലും ഗുണത്തിലും പഴമക്കാരെ വെല്ലുന്ന വിധം മികവുമായി അതിവേഗത്തില്‍ വിപണി പിടിച്ച വിശ്വാസ് ഇപ്പോള്‍ യുകെ അടക്കം ലോക മലയാളികളുടെ കൂടി വിശ്വസ്ത ബ്രാന്‍ഡ് ആയി മാറിയത് അവിശ്വസനീയ വേഗതയിലാണ്. ഇപ്പോള്‍ യുകെ മലയാളികളുടെ അടുക്കളയില്‍ പ്രിയപ്പെട്ട കപ്പയും ചക്കയും മാങ്ങയും ഒക്കെ ശീതീകരിച്ച് എത്തിക്കുന്നതില്‍ മുമ്പന്‍ ആയിരിക്കുകയാണ് വിശ്വാസ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category