1 GBP = 92.00 INR                       

BREAKING NEWS

ഒരു മണി മുതല്‍ പ്രവേശനം; കൃത്യം രണ്ടിനു ചെണ്ടമേളത്തോടെ തുടക്കം; എട്ടര വരെ നിലയ്ക്കാത്ത ചിലമ്പൊലികളും സൂപ്പര്‍ താരങ്ങളുടെ സംഗീതവും; ഉച്ചമുതല്‍ ഭക്ഷണ ശാലകള്‍ സജീവം; എല്ലാവര്‍ക്കും പാര്‍ക്കിംഗ് സൗകര്യങ്ങള്‍: കവന്‍ട്രിയിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് ഇനി ഒന്നു കണ്ണടച്ചു തുറന്നാല്‍ മതി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഇന്ന് രാത്രി ഇരുണ്ടു വെളുക്കുമ്പോള്‍ യുകെ മലയാളികള്‍ക്ക് ബ്രിട്ടീഷ് മലയാളിയുടെ സമ്മാനമായി അവാര്‍ഡ് നൈറ്റ്. നീണ്ട കാലത്തേ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സംഘാടകരും നാട്ടുകാരും വിരുന്നുകാരും ഒരുപോലെ കാത്തിരിക്കുന്ന ബ്രിട്ടീഷ് മലയാളി ന്യൂസ് മേക്കര്‍ അവാര്‍ഡ് നൈറ്റില്‍ ആരൊക്കെ വിജയികളായി മാറും, മലയാളി സമൂഹത്തിലെ യുവ മുത്തുകള്‍ ആരൊക്കെയാണ്, നഴ്‌സുമാര്‍ക്കിടയിലെ താരമാര്, കലയുടെ കാഴ്ച വസന്തമായി മാറുന്നതാരൊക്കെയാകും, പാട്ടും താളവും മേളവും ഒന്നിച്ചെത്തുന്ന ഈ ദൃശ്യാ വിരുന്നില്‍ മികവുറ്റ പ്രകടനം നടത്തുന്നതാര് തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം തേടിയാണ് ആയിരത്തിലേറെ മലയാളികള്‍ നാളെ കവന്‍ട്രിയിലേക്കു യാത്ര തിരിക്കുക.

ഓരോ അവാര്‍ഡ് നൈറ്റും പ്രതീക്ഷയേക്കാള്‍ മികവ് സമ്മാനിച്ചു മടങ്ങുമ്പോള്‍ തന്നെ അടുത്ത അവാര്‍ഡ് നൈറ്റിനായുള്ള ഒരുക്കവും ആരംഭിക്കുകയാണ്,  സംഘാടകരും കാഴ്ചക്കാരും. യുകെ മലയാളികള്‍ക്ക് അഭിമാനത്തോടെ, ജാതിമത ചിന്തകള്‍ മാറ്റിവച്ചു, അംഗത്വ ഫീസിന്റെയും മറ്റും അതിര്‍വരമ്പുകള്‍ ഇല്ലാതെ സ്വസ്ഥമായി കുടുംബവുമായി എത്തി സൗജന്യമായി ആസ്വദിച്ചു മടങ്ങാന്‍ കഴിയുന്ന ഏക വേദിയെന്നു വിളിപ്പേരുള്ള അവാര്‍ഡ് നൈറ്റിന് നാടെങ്ങും നിന്നും ആസ്വാദകര്‍ എത്തുന്നതും ഈ പ്രത്യേകതകള്‍ മൂലം തന്നെയാണ്. 

ആദ്യ കാലങ്ങളില്‍ ജീവിതാസ്വാദനത്തിന്റെ ഭാഗമായി ഉല്ലാസ വേദികള്‍ കുറവായിരുന്നെങ്കിലും ഇപ്പോള്‍ ഒരാഴ്ച പോലും മുടക്കമില്ലാതെ പല സംഘടനകളുടെയും ജാതി മത സമുദായത്തിന്റെയും ഒക്കെ പേരില്‍ ആഘോഷം നടക്കുന്ന ബ്രിട്ടനില്‍ മലയാളി സമൂഹം ഏറെ ആഹ്ലാദത്തോടെ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് എത്തുന്നതും മലയാളി എന്ന വികാരം ഉയര്‍ത്തിപ്പിടിക്കാന്‍ തന്നെയാണ്.

അവാര്‍ഡ് നൈറ്റില്‍ അവതരിപ്പിക്കപ്പെടുന്ന പ്രോഗാമുകളുടെ ഉന്നത നിലവാരം മാത്രമല്ല സ്‌കോട്‌ലന്‍ഡില്‍ നിന്നും വെയില്‍സില്‍ നിന്നും ഒക്കെ ഓരോ വര്‍ഷവും വേദികള്‍ തേടിപ്പിടിച്ചു ആസ്വാദകര്‍ എത്താന്‍ കാരണം. മറിച്ച്, ഇത്തരം ഒരു വേദി യുകെയില്‍ മലയാളികള്‍ക്കിടയില്‍ മറ്റെവിടെയും ഇല്ല എന്നതു കൊണ്ട് കൂടിയാണ്. ഇതേ കാരണം കൊണ്ട് തന്നെയാണ് കഴിഞ്ഞ എട്ടുവര്‍ഷമായി തുടര്‍ന്ന പതിവുകള്‍ ഒരു മുടക്കവും കൂടാതെ കവന്‍ട്രിയിലും ആവര്‍ത്തിക്കുന്നത്. സംഘാടകരായ അന്നാട്ടുകാരുടെ മേല്‍നോട്ടം ഓരോ ചെറുകാര്യങ്ങളിലും നിറയുന്നതാണ് അവാര്‍ഡ് നൈറ്റിന്റെ ആത്മാവായി മാറുന്നത്. 

വലിയ പരിപാടികള്‍ ഏറ്റെടുത്തു നടത്തിപ്പ് പരിചയം ഇല്ലാതിരുന്നിട്ടും അവസാന ദിവസങ്ങള്‍ ആയപ്പോഴേക്കും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ് അവാര്‍ഡ് നൈറ്റിന്റെ ഏഴു കോര്‍ കമ്മറ്റികള്‍. ഈ സംഘത്തില്‍ അന്‍പതോളം പേരാണ് വാശിയോടെ ക്രമീകരണങ്ങള്‍ നടത്തുന്നത്. അവാര്‍ഡ് നൈറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ടു ദിവസത്തേക്ക് ഹാള്‍ ബുക്ക് നടത്തുന്നത്. ഇതോടെ തലേദിവസം പ്രോഗ്രാമുകളുടെ റിഹേഴ്സലും സ്റ്റേജ് ക്രമീകരണങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ഗ്രാമി അവാര്‍ഡ് ജേതാവ് കൂടിയായ ലോക പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോര്‍ജ്, മലയാളിയുടെ പ്രിയ ഗായകന്‍ ജി വേണുഗോപാല്‍, പിന്നണി ഗായിക ടീനു ടെലന്‍സ്, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ജിന്‍സ് ഗോപിനാഥ്, കോമഡി സര്‍ക്കസ് താരം റെജി രാമപുരം തുടങ്ങിയ ഒരു പിടി താരനിരയാണ് ഇത്തവണ അവാര്‍ഡ് നൈറ്റിനെ താരസമ്പന്നമാക്കി മാറ്റുന്നത്. 

കലാഭവന്‍ നൈസ് ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ ഇന്ന് കവന്‍ട്രിയില്‍ എത്തി റിഹേഴ്സല്‍ നടത്തിയാണ് നാളത്തേക്കുള്ള അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നത്. കവന്‍ട്രി മേളപ്പൊലിമയുടെ മേള പ്രാക്ടീസും ഇന്ന് ഹാളില്‍ പൂര്‍ത്തിയാക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് എഴുപതോളം പേരുടെ സംഘടനത്തിലാണ് ഹാള്‍ തയ്യാറാക്കുന്നത്. ഇതോടെ നാളെ ഒരു തരത്തിലും സമയ നഷ്ടം സംഭവിക്കാതെ പരിപാടികള്‍ തുടങ്ങാനാകും എന്ന നേട്ടമാണ് സാധിച്ചെടുക്കുന്നത്. 
ഉച്ചക്ക് ഒരു മണിയോടെ ഹാളിലേക്ക് കാണികള്‍ക്കു പ്രവേശനം നല്‍കി രണ്ടു മണിക് തന്നെ പരിപാടികള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്. ഒരു മിനിട്ടു പോലും ഇടവേളയില്ലാതെയാണ് പതിവ് പോലെ അവാര്‍ഡ് നൈറ്റ് കാണികളെ തേടിയെത്തുക. രാവിലെ മുതല്‍ ഹാളില്‍ റിഹേഴ്സല്‍ അടക്കം നടക്കുന്നതിനാല്‍ ഉച്ചക്ക് തന്നെ ഭക്ഷണ ശാലയും സജീവം ആയിരിക്കും.

മലയാളികള്‍ക്ക് ഇഷ്ടപെട്ട ഭക്ഷണ വിഭവങ്ങള്‍ തന്നെയായിരിക്കും ഭക്ഷണ ശാലയില്‍ വിളമ്പുകയെന്നു ഫുഡ് മാനേജ്മെന്റ് ടീം വ്യക്തമാക്കി. പരിപാടിക്കെത്തുന്നവര്‍ക്കു ആവേശം നല്‍കാന്‍ ഉച്ചമുതല്‍ ചെണ്ടമേളവും വേദിയില്‍ അരങ്ങേറും. കവന്‍ട്രിക്കാരുടെ ആവേശമായി മാറുന്ന മേളപ്പൊലിമയാണ് മേളത്തിന് മുന്നില്‍ നില്‍ക്കുന്നത്. വീക്കനും ഇലത്താളവും അടക്കം 20 ഓളം പേരുടെ സംഘമാണ് ചെണ്ടയില്‍ മേളപ്പെരുക്കം സൃഷ്ടിക്കുക. 
തുടര്‍ന്ന് കലയുടെ തോരാമഴ വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബില്‍ സൃഷ്ടിക്കപ്പെടും. ഇതിനായി നീണ്ട നാളത്തെ പരിശ്രമം നടത്തിയ പ്രോഗ്രാം കമ്മിറ്റിക്ക് അഭിമാനം പകരുന്ന തരത്തില്‍ മിഴിവുള്ള പരിപാടികള്‍ തന്നെയാണ് അരങ്ങില്‍ എത്തുക. പ്രൊഫഷണല്‍ നൃത്ത സംഘങ്ങള്‍ നേതൃത്വം നല്‍കുന്ന പരിപാടികള്‍ കാണികള്‍ക്കു മറ്റൊരു രുചികരമായ സദ്യ പോലെ ആസ്വദിക്കാന്‍ കഴിയും എന്ന വിലയിരുത്തലാണ് ഇപ്പോഴുള്ളത്.
കഴിഞ്ഞ വര്‍ഷങ്ങളിലെ അവാര്‍ഡ് നൈറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പം തലക്കനത്തോടെ കവന്‍ട്രി അവാര്‍ഡ് നൈറ്റിന്റെ പേരെഴുതി ചേര്‍ക്കാന്‍ കഴിയണം എന്ന ആവേശമാണ് സംഘാടക നിരയില്‍ ഇപ്പോള്‍ ദൃശ്യമായിരിക്കുന്നത്. അതിന്റെ പ്രതിഫലനം വേദിയിലും സംഘടനത്തിലും നിഴലിക്കും എന്നാണ് പ്രതീക്ഷകള്‍. അവതാരകര്‍ പോലും കേരളത്തില്‍ നിന്നും എത്തിയിരിക്കുന്നതിനാല്‍ യുകെ മലയാളികളുടെ കയ്യില്‍ എത്തിയിരിക്കുന്ന അപൂര്‍വ്വ ദൃശ്യ വിരുന്നായി അവാര്‍ഡ് നൈറ്റ് മാറുകയാണ്. ഇനി മണിക്കൂറുകളുടെ അകലം മാത്രം. കണ്ണടച്ചു തുറന്നാല്‍ അവാര്‍ഡ് നൈറ്റ്. നാളെ മലയാളികളുടെ സഞ്ചാര പാത കവന്‍ട്രിയിലേക്കു തന്നെ എന്നാണ് പല സ്ഥലങ്ങളില്‍ നിന്നും സംഘാടകരെ തേടി എത്തുന്ന സന്ദേശങ്ങള്‍ വ്യക്തമാക്കുന്നതും. 
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3BB
അലൈഡ് മുഖ്യ സ്പോണ്‍സര്‍; കോ-സ്പോണ്‍സേഴ്സായി മറ്റ് അഞ്ചു സ്ഥാപനങ്ങള്‍
ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്‌പോണ്‍സറായി അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്. അലൈഡിനൊപ്പം മുത്തൂറ്റ് ഗ്ലോബല്‍ ഫിനാന്‍സും ജോസഫ് തളിയന്‍ സോളിസിറ്റേഴ്സും ടൂര്‍ഡിസൈനേഴ്സ് യുകെയും വിസ്റ്റാമെഡും വിശ്വാസും ആണ് മറ്റു സ്പോണ്‍സര്‍മാരായി എത്തുന്നത്.

യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ധനകാര്യ സേവന സ്ഥാപനമാണ് അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസ്. ക്രിറ്റിക്കല്‍ ഇല്‍നെസ് കവറും മെഡി ക്ലെയിംസും സൗജന്യ മോര്‍ട്ട്ഗേജ് അഡൈ്വസുമാണ് ഇവര്‍ ചെയ്യുന്ന പ്രധാന സേവനങ്ങള്‍. നിങ്ങള്‍ വീടു വാങ്ങുമ്പോള്‍ റീമോര്‍ട്ട്ഗേജ് ചെയ്യാന്‍ തീരുമാനിച്ചാല്‍ ആദ്യം അലൈഡ് നല്‍കും. കവന്‍ട്രി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അലൈഡ് ഗ്രൂപ്പില്‍ നൂറോളം ജീവനക്കാര്‍ തന്നെയുണ്ട്. ഈ അവാര്‍ഡ് നൈറ്റിലെ മുഖ്യ സ്പോണ്‍സേര്‍സ് അലൈഡ് ആണ്. സൗജന്യമായി മലയാളത്തില്‍ സംസാരിക്കാന്‍ ഈ ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുക-0203 006 2977

പണം കൈമാറ്റ വിനിമയത്തില്‍ ഏറ്റവും മൂല്യാധിഷ്ഠിത സേവനമാണ് മുത്തൂറ്റിന്റെ വാഗ്ദാനം. രൂപയുടെ വിനിമയ നിരക്കില്‍ മുത്തൂറ്റിനോളം ഉയര്‍ന്ന നിരക്ക് നല്‍കുന്ന മറ്റൊരു സ്ഥാപനം വേറെയുണ്ടാകില്ല. കുറഞ്ഞ നിരക്കില്‍ പണം കൈമാറ്റം ഏറ്റവും വേഗത്തില്‍ ചെയ്യുന്നുവെന്നതും മുത്തൂറ്റിന്റെ മാത്രം പ്രത്യേകതയാണ്. മിതമായ നിരക്കില്‍ സ്വര്‍ണ്ണ വായ്പകള്‍ക്കും, എല്ലാ പ്രധാന കറന്‍സികളുടെയും സൗജന്യ നാണയ വിനിമയത്തിനും മുത്തൂറ്റിനെ സമീപിക്കാവുന്നതാണ്. ലണ്ടനിലെ സൗത്താള്‍, വെംബ്ലി, ഈസ്റ്റ് ഹാം, ക്രോയ്ഡോണ്‍, ടൂട്ടിങ്, ഇന്‍ഫോര്‍ഡ് (Southall, East Ham, Croydon, Wembley, Tooting and Ilford) എന്നിവിടങ്ങളില്‍ സ്വന്തം ഓഫീസുകളുമായാണ് മുത്തൂറ്റ് കൃത്യതയാര്‍ന്ന സേവനം ഒരുക്കുന്നത്. ഈ ബ്രാഞ്ചുകളിലൂടെയോ ഓണ്‍ലൈന്‍ വഴിയോ മുത്തൂറ്റിന്റെ സേവനം ആര്‍ക്കും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുവാന്‍ ഫോണ്‍ -02030043182 (രാവിലെ എട്ടു മുതല്‍ വൈകിട്ട് ഏഴു വരെ), ഇമെയില്‍ -[email protected]
ലണ്ടനിലെ പ്രമുഖ അഭിഭാഷക സ്ഥാപനമാണ് ജോസഫ് തളിയന്‍ സോളിസിറ്റേഴ്‌സ്. ഇമ്മിഗ്രേഷന്‍ സേവനങ്ങള്‍ക്കൊപ്പം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഇപ്പോള്‍ ജോസഫ് തളിയന്‍ സോളിസിറ്റേഴ്സ് ബാങ്കിങ് സേവന പദ്ധതികളും നല്‍കുന്നുണ്ട്. വീട് വാങ്ങുമ്പോള്‍ ആവശ്യമായ രേഖകള്‍ തയ്യാറാക്കി നല്‍കുന്നതും മറ്റു നിയമോപദേശങ്ങള്‍ നല്‍കുന്നതും സേവന മികവിന്റെ ഉദാഹരണങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 02085862222
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ മാനേജ്‌മെന്റ് കമ്പനിയാണ് ടൂര്‍ ഡിസൈനേഴ്‌സ്. നാട്ടിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കുന്ന ടൂര്‍ ഡിസൈനേഴ്‌സ് യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രകളെ മനോഹരമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു. യാത്രകള്‍ക്ക് നല്‍കുന്ന സ്‌പെഷ്യല്‍ ഓഫറുകളും ഇളവുകളും പ്രയോജനപ്പെടുത്താവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക -Tour Designers (UK) Ltd- 0207 160 9710[email protected]0208 687 3761

മക്കളെ ഡോക്ടറാക്കാന്‍ ആഗ്രഹിക്കുന്ന യുകെയിലുള്ള മലയാളി രക്ഷിതാക്കള്‍ക്കും ബള്‍ഗേറിയന്‍ സര്‍വ്വകലാശാലകള്‍ വഴി തുറന്നുകിട്ടുന്നത് വന്‍ അവസരമാണ്. ഡോ. ജോഷി ജോസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വിസ്റ്റാമെഡ് കണ്‍സള്‍ട്ടന്‍സി വഴിയാണ് ബള്‍ഗേറിയയില്‍ പഠിക്കാന്‍ അവസരമൊരുങ്ങുന്നത്. യുകെയില്‍ നിന്നും ബള്‍ഗേറിയന്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഇപ്പോള്‍ മികച്ച നിലയിലുള്ള ഗൈഡന്‍സ് നല്‍കി വരുന്ന യുകെയിലെ ഒരു പ്രധാന സ്ഥാപനമാണ് വിസ്റ്റാമെഡ് കണ്‍സള്‍ട്ടന്‍സി. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - Tel: 0208252979707404086914www.vistamed.co.uk, email: [email protected]

വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ ഇപ്പോള്‍ ഏറ്റവും സഹായികളായി മാറുന്നത് കറിപ്പൊടി കൂട്ടുകളാണ്. ഇക്കൂട്ടത്തില്‍ കേരളത്തിലെ ഏറ്റവും പുത്തന്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് വിശ്വാസ്. ബ്രാന്‍ഡ് പുത്തന്‍ ആണെങ്കിലും രുചിയിലും ഗുണത്തിലും പഴമക്കാരെ വെല്ലുന്ന വിധം മികവുമായി അതിവേഗത്തില്‍ വിപണി പിടിച്ച വിശ്വാസ് ഇപ്പോള്‍ യുകെ അടക്കം ലോക മലയാളികളുടെ കൂടി വിശ്വസ്ത ബ്രാന്‍ഡ് ആയി മാറിയത് അവിശ്വസനീയ വേഗതയിലാണ്. ഇപ്പോള്‍ യുകെ മലയാളികളുടെ അടുക്കളയില്‍ പ്രിയപ്പെട്ട കപ്പയും ചക്കയും മാങ്ങയും ഒക്കെ ശീതീകരിച്ച് എത്തിക്കുന്നതില്‍ മുമ്പന്‍ ആയിരിക്കുകയാണ് വിശ്വാസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category