1 GBP = 88.50 INR                       

BREAKING NEWS

ഇരുപതിലധികം നൃത്ത ഇനങ്ങള്‍; ഗ്രാമി അവാര്‍ഡ് ജേതാവിന്റെ വയലിന്‍ വിസ്മയം; റെജി രാമപുരത്തിന്റെ കിടിലന്‍ സ്റ്റേജ് പെര്‍ഫോ മന്‍സ്; ജി വേണുഗോപാലിന്റെ സുന്ദര ശബ്ദം; ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിമുകളുടെ കുളിരു കോരുന്ന പാട്ടുകള്‍: രണ്ടു മുതല്‍ എട്ടര വരെ നാളെ കവന്‍ട്രി കാത്തിരിക്കുന്നത് ഇങ്ങനെ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഇനി വെറും ഒരു ദിവസത്തിന്റെ കയ്യകലത്തില്‍ നില്‍ക്കുന്ന അവാര്‍ഡ് നൈറ്റിന് അവസാന മിനുക്ക് പണികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. ഒപ്പം മുഖ്യാതിഥികളായ താരങ്ങളും കലാകാരന്മാരും അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ്. ചിത്രാലക്ഷ്മിയും കലാഭവന്‍ നൈസും ഇത്തവണയും കലാപ്രകടനങ്ങളുമായി എത്തുകയാണ്. നാല്‍പ്പതോളം കലാവിസ്മയങ്ങളാണ് കവന്‍ട്രിയിലെ അവാര്‍ഡ് നൈറ്റ് വേദിയില്‍ എത്തുക.

സാധാരണ ഗതിയില്‍ ദൃശ്യാ വിരുന്നായി നിറയുന്ന അവാര്‍ഡ് നൈറ്റില്‍ ഇത്തവണ പാട്ടുകളുടെ തൂമഴ കൂടി പെയ്തിറങ്ങുമെന്ന് തീര്‍ച്ചയായിരിക്കുകയാണ്. ജി വേണുഗോപാല്‍ മുഖ്യ അതിഥിയാകുന്ന ചടങ്ങില്‍ പിന്നണി ഗായിക ടീനു ടെലന്‍സ്, ഐഡിയ സ്റ്റാര്‍ സിംഗര്‍ ജിന്‍സ് ഗോപിനാഥ് എന്നിവര്‍ കൂടി കേരളത്തില്‍ നിന്നും എത്തിയതോടെ അവാര്‍ഡ് നൈറ്റിന് താരപ്പൊലിമ കൈവന്നിരിക്കുകയാണ്.

ഒപ്പം ലോക സംഗീത വേദികളില്‍ മലയാളത്തിന്റെ നാമമായി ഗ്രാമി അവാര്‍ഡ് ജേതാവ് മനോജ് ജോര്‍ജ് കൂടി അവാര്‍ഡ് നൈറ്റില്‍ എത്തുന്നതോടെ സംഗീതത്തിന്റെ മാസ്മര ലോകം കാണികള്‍ക്കു മുന്നില്‍ മിഴി തുറക്കും. കഴിഞ്ഞ ആഴ്ച യുകെയിലെ മൂന്നു വേദികളില്‍ എം ജി ശ്രീകുമാറിനൊപ്പം കാണികളെ വിസ്മയിപ്പിച്ച മനോജ് ജോര്‍ജ് അവാര്‍ഡ് നൈറ്റിന്റെ ഭാഗമായി മാറുവാന്‍ തയ്യാറായത് ഈ സംഗീത പ്രതിഭയുടെ മികവിനെ അടുത്തറിയാന്‍ അവാര്‍ഡ് നൈറ്റ് ആസ്വാദകര്‍ക്ക് വഴി ഒരുക്കുകയാണ്.

പതിവുപോലെ നൃത്ത കാഴ്ചകളുടെ പൂക്കാലം ഒരുക്കാന്‍ യുകെ മലയാളികളുടെ ഇഷ്ട നര്‍ത്തകരായ ചിത്ര ലക്ഷ്മി, കലാഭവന്‍ നൈസ് എന്നിവര്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ പൂത്തു വിടര്‍ന്ന കണിക്കൊന്ന പോലെ മനോഹാരിയായി മാറും ഇത്തവണ അവാര്‍ഡ് നൈറ്റ്. ഒരുപിടി നൃത്തങ്ങളാണ് ഇത്തവണ വാശിയോടെ ഇരുവരും ഏറ്റെടുത്തിരിക്കുന്നത്. കൂട്ടത്തില്‍ തൃശൂര്‍ കലാക്ഷേത്രയുടെ പ്രതിഭയായി വളര്‍ന്ന മോഹിനിയാട്ട കലാകാരി റോഷ്നി നിഷാന്ത്, റെഡ്ഡിങ് മലയാളികള്‍ക്ക് ലണ്ടന്‍ നൃത്ത വേദികളില്‍ മലയാള നടന രൂപമായി മാറിയ മഞ്ജു സുനിലും സംഘവും എന്നിവരും എത്തും.

കഴിഞ്ഞ ഒന്‍പതു വര്‍ഷമായി അവാര്‍ഡ് നൈറ്റിന്റെ തിരമാലകളില്‍ ഒരു കുഞ്ഞോളം പോലെ പ്രത്യക്ഷപ്പെടുന്ന സ്റ്റോക് ഓണ്‍ ട്രെന്റിലെ ജെനിറ്റ റോസ് തോമസ്, ലണ്ടന്‍ ഒളിമ്പിക്‌സിലെ നഴ്സുമാര്‍ക്ക് ആദരവൊരുക്കിയ പ്രകടനത്തെ ഓര്‍മ്മിപ്പിക്കുന്ന ബിര്‍മിങ്ഹാം വനിതകള്‍, കേരളത്തെ പിഴുതെറിഞ്ഞ പ്രളയകാലത്തെ ആരും കാണാതെ പോയ മിണ്ടാപ്രാണികളുടെ വേദന ഓര്‍മ്മിപ്പിക്കാന്‍ എത്തുന്ന കവന്‍ട്രിയിലെ കൗമാരക്കാര്‍, യുക്മ കലാതിലകം ശ്രുതി അനില്‍, ചടുല നൃത്തത്തില്‍ തങ്ങള്‍ക്കു എതിരാളികള്‍ ഇല്ലെന്നു തെളിയിക്കുന്ന സ്റ്റോക് ഓണ്‍ ട്രെന്റിലെ യുവസംഘം, അറബി പാട്ടിന്റെ ഈണവും താളവും ഓര്‍മിപ്പിക്കുന്ന ഗ്ലോസ്റ്ററിലെ കൗമാര സംഘം തുടങ്ങി ഒന്നിന് പിന്നാലെ ഒന്നായി എത്തുകയാണ് അവാര്‍ഡ് നൈറ്റിലെ മായാക്കാഴ്ചകള്‍.

ഇവര്‍ക്കിടയില്‍ തങ്ങള്‍ കൂടി ഉണ്ടെന്നു ഗായകരായ ടീനു ടെലന്‍സും ജിന്‍സ് ഗോപിനാഥും കൂടി ഓര്‍മ്മിപ്പിക്കുമ്പോള്‍ ഇവിടെ കാണാന്‍ കിട്ടാത്തത് വേറെ എവിടെയും ഉണ്ടാകില്ല എന്ന പരസ്യ വാചകമാകും ആസ്വാദകരുടെ മുന്നില്‍ എത്തുക. ആറു മണിക്കൂര്‍ കടന്നു പോകുന്നത് ആറു മിനിറ്റിന്റെ വേഗത്തിലായിരിക്കും വിധം അവിസ്മരണീയമായ പ്രകടനങ്ങളാണ് ഓരോ കലാകാരന്മാരില്‍ നിന്നും കലാകാരികളില്‍ നിന്നും കാണികളും സംഘാടകരും പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷകള്‍ തെറ്റില്ല എന്ന ഉറപ്പാണ് ആഴ്ചകളായി പലയിടങ്ങളില്‍ നടക്കുന്ന റിഹേഴ്സല്‍ ക്യാംപില്‍ നിന്നുള്ള ചിത്രങ്ങള്‍ തെളിയിക്കുന്നതും.
കൃത്യം രണ്ടു മണിക്ക് ആരംഭിക്കുന്ന ചെണ്ടമേളത്തോടു കൂടിയാണ് അവാര്‍ഡ് നൈറ്റിന് തീരശ്ശീല ഉയരുക. ആദ്യ അവാര്‍ഡ് നൈറ്റിന് ചുക്കാന്‍ പിടിച്ച സ്വിണ്ടന്‍ ചെണ്ടമേളത്തെ ഓര്‍മ്മപ്പെടുത്തി ഇത്തവണ കവന്‍ട്രിയില്‍ മേളപ്പൊലിമ ചെണ്ടമേളമാണ് അവാര്‍ഡ് നൈറ്റിന്റെ ആദ്യ കാഴ്ചയില്‍ നിറയുക. കാണികളെ അഭിവാദ്യം ചെയ്യും മട്ടില്‍ വേദിയില്‍ മേളപ്പെരുക്കം സൃഷ്ടിക്കപ്പെടുന്നതോടെയാണ് വേദിയില്‍ തിരിതെളിയുക. തുടര്‍ന്നു അവതാരകര്‍ വേദിയുടെ നിയന്ത്രണം ഏറ്റെടുക്കും. 

കേരളത്തിലെ വേദികളില്‍ കയ്യടക്കത്തോടെ കാണികളെ തനിക്കൊപ്പം നിര്‍ത്തുന്ന ചാനല്‍ കൊമേഡിയന്‍ റെജി രാമപുരം, യുകെ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയായ സുപ്രഭ മേനോന്‍ എന്നിവരാണ് അവാര്‍ഡ് നൈറ്റിന് ജീവന്‍ നല്‍കാന്‍ വേദിയില്‍ എത്തുക. അവാര്‍ഡ് വിതരണ ഘട്ടത്തില്‍ വേറിട്ട ശബ്ദമായി അനില്‍ മംഗലത്തും വേദിയില്‍ എത്തും. തുടര്‍ന്ന് പ്രാര്‍ത്ഥന ഗാനം. സംഘാടകരുടെ മുന്നൊരുക്കങ്ങള്‍ പ്രാര്‍ത്ഥന ഗാനത്തില്‍ ദൃശ്യമായിരിക്കും. 

15 മിനിട്ടു മാത്രം ദൈര്‍ഘ്യമുള്ള സ്വാഗത പ്രസംഗവും ഉദ്ഘാടനവും ആയിരിക്കും നടക്കുക. തുടര്‍ന്ന് കലാവിസ്മയങ്ങള്‍ക്കായി വേദി ഒരുങ്ങും. കവന്‍ട്രിയിലെ കുട്ടികളുടെ സെമി ക്ലാസിക്കല്‍ ഡാന്‍സാണ് ആദ്യം വേദിയിലെത്തുക. പിന്നാലെ, റോഷ്‌നി നിശാന്തിന്റെ മോഹിനിയാട്ടവും ജിന്‍സ് ഗോപിനാഥിന്റെയും പാട്ടും ചിത്ര ലക്ഷഅമിയുടെ സ്വാഗത നൃത്തവും അരങ്ങേറും. തുടര്‍ന്ന് പ്രേക്ഷകരെ കാത്തിരിക്കുന്നത് കവന്‍ട്രിയില്‍നിന്നുള്ള തിരുവാതിരയാണ്.
ഇതിനു ശേഷം കാണികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ടീനു ടെല്ലസിന്റെ പാട്ടെത്തും. ജി വേണുഗോപാല്‍ സെഗ്മെന്റ് എന്ന പേരില്‍ ഒരു ഭാഗവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് എഡിറ്റേഴ്‌സ് ട്രോഫി അവാര്‍ഡ് രശ്മി പ്രകാശിന് കൈമാറും. ശ്രുതി അനിലിന്റെ ക്ലാസിക്കല്‍ ഡാന്‍സും ടീനുവിന്റെയും സുദേവിന്റെയും ഗാനാലാപാനവും ബിര്‍മിങാമില്‍നിന്നുള്ള തീം ഡാന്‍സുമാണ് പിന്നാലെ അരങ്ങിലെത്തുക.

തുടര്‍ന്നാണ് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലെ അവാര്‍ഡ് പ്രഖ്യാപനത്തിന് തുടക്കമാവുക. ഇത്തവണ ഏറ്റവും ആദ്യം പ്രഖ്യാപിക്കുന്നത് ബെസ്റ്റ് നഴ്‌സ് അവാര്‍ഡാണ്. അവാര്‍ഡ് ദാനത്തിനു ശേഷം ചിത്രാ ലക്ഷ്മിയുടെ സെമി ക്ലാസിക്കല്‍ ഡാന്‍സും കലാഭവന്‍ നൈസിന്റെയും ടീമിന്റെയും സിനിമാറ്റിക് ഡാന്‍സുമാണ് വേദിയെ ആവേശത്തിലാഴ്ത്തുക. തുടര്‍ന്ന് വയലിന്‍ മാന്ത്രികന്‍ മനോജ് ജോര്‍ജ്ജിന്റെ പ്രത്യേക അവതരണവും ടെസ്സയുടെയും ഡെന്നാ ആന്‍ ജോണിന്റെയും ടീനുവിന്റെയും പാട്ടുകളും വേദിയിലെത്തും.

കവന്‍ട്രി ടീമിന്റെ സിനിമാറ്റിക് തീം ഡാന്‍സായിരിക്കും പിന്നീട് അരങ്ങിലെത്തുക. ഇതിന്റെ ആവേശം ഇരട്ടിയാക്കുവാന്‍ കലാഭവന്‍ നൈസിന്റെയും ടീമിന്റെയും സിനിമാറ്റിക് ഡാന്‍സും മനോജ് ജോര്‍ജ്ജ് - ടീനു എന്നിവര്‍ ചേര്‍ന്നുള്ള അവതരണവും എത്തും. തുടര്‍ന്നായിരിക്കും യംഗ് ടാലന്റ് അവാര്‍ഡ് പ്രഖ്യാപിക്കുക. ചെണ്ടമേളത്തിന്റെ പ്രത്യേക അവതരണമാണ് പിന്നീട് വേദിയില്‍ എത്തുക.
ഗ്ലോസ്റ്ററില്‍ നിന്നുള്ള സിനിമാറ്റിക് സെമി അക്രോബാട്ടിക് ഡാന്‍സും സ്‌റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള സിനിമാറ്റിക് ഡാന്‍സും മഞ്ജു സുനിലിന്റെ സിനിമാറ്റിക് ഡാന്‍സും സ്‌റ്റോക്ക് ഓണ്‍ ട്രെന്റ് ടീമിന്റെ സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സും കലാഭവന്‍ നൈസിന്റെയും ടീമിന്റെയും സിനിമാറ്റിക് ഡാന്‍സും ഒന്നിനു പിന്നാലെ ഒന്നായി അരങ്ങു കീഴടക്കുവാന്‍ എത്തും. 

തുടര്‍ന്നാണ് കാണികള്‍ ഏറ്റവും അധികം ആവേശത്തോടെ കാത്തിരിക്കുന്ന ന്യൂസ് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം പ്രഖ്യാപിക്കുക. തുടര്‍ന്ന് ജനീറ്റാ തോമസിന്റെ സിനിമാറ്റിക് ഡാന്‍സും ജിന്‍സ് ഗോപിനാഥിന്റെ ഒരു മെലഡി ഗാനവും കലാഭവന്‍ നൈസിന്റെ സിനിമാറ്റിക് ഡാന്‍സും അരങ്ങേറും.  തുടര്‍ന്ന് അവാര്‍ഡ് നൈറ്റിനു കലാശക്കൊട്ടായി ജിന്‍സ് ഗോപിനാഥിന്റെ ഡാന്‍സ്, മ്യൂസിന് വര്‍ക്ഷോപ്പും ജിന്‍സ് നയിക്കുന്ന ഡിജെയും നടക്കും. 

അതിനാല്‍ ഒരു മടിയും കൂടാതെ ഇത്തവണയും അവാര്‍ഡ് നൈറ്റ് കാണാന്‍ ധൈര്യമായി പോന്നോളൂ, ഇത് സംഘാടക നിരയുടെ വാക്കാണ്. അതില്‍ നിറഞ്ഞ ആത്മാര്‍ത്ഥത ഉള്ളതിനാല്‍ ഒരു മനോഹര ദിവസം യുകെ മലയാളികളുടെ മനസ്സില്‍ സൃഷ്ടിക്കപ്പെടും എന്ന ഉറപ്പു ബ്രിട്ടീഷ് മലയാളിയും നല്‍കുന്നു. ഇനി കാത്തിരിപ്പില്ല, ഒരുങ്ങിക്കൊള്ളൂ, കവന്‍ട്രി കാത്തിരിക്കുകയാണ്, നിങ്ങള്‍ക്കായി. 
മുന്‍കാലങ്ങളില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ അവതരിപ്പിച്ചു വിസ്മയപ്പെടുത്തിയ അവാര്‍ഡ് നൈറ്റ് ഇത്തവണ അര്‍ദ്ധ ദിനത്തിലേക്ക് മാറുമ്പോള്‍ പരിപാടികളുടെ വിസ്മയ കാഴ്ചകള്‍ ഉറപ്പാക്കാന്‍ ഉള്ള ശ്രമമാണ് സംഘാടകര്‍ ചെയ്തിരിക്കുന്നത്. ഒന്നിനും ഒരു കുറവുണ്ടാകരുതെന്ന നിശ്ചയ ദാര്‍ഢ്യമാണ് ജോര്‍ജ്കുട്ടി എണ്ണംപ്ലാശേരി, ഷാജി പീറ്റര്‍, ജിനു കുര്യാക്കോസ്, റോബിന്‍ സ്‌കറിയ, രേവതി നായര്‍, സ്മിത ഷീജോ, അഞ്ജു ജോഷി, ലിന്‍സിയ എന്നിവരുടെ ടീം നേതൃത്വം നല്‍കുന്ന പ്രോഗ്രാം കമ്മിറ്റി ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ പൂര്‍ണമായും പാകപ്പിഴകള്‍ ഇല്ലാത്ത വിധം ആറുമണിക്കൂര്‍ നിത്യ വിസമയം പോലെ ഇത്തവണ അവാര്‍ഡ് നൈറ്റ് മിഴി തുറന്നിരിക്കും എന്നുറപ്പിക്കാം. 
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3BB

അലൈഡ് മുഖ്യ സ്‌പോണ്‍സര്‍; കോ-സ്‌പോണ്‍സേഴ്‌സായി മറ്റ് അഞ്ചു സ്ഥാപനങ്ങള്‍

ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്. അലൈഡിനൊപ്പം മുത്തൂറ്റ് ഗ്ലോബല്‍ ഫിനാന്‍സും ജോസഫ് തളിയന്‍ സോളിസിറ്റേഴ്‌സും ടൂര്‍ഡിസൈനേഴ്‌സ് യുകെയും വിസ്റ്റാമെഡും വിശ്വാസും ആണ് മറ്റു സ്‌പോണ്‍സര്‍മാരായി എത്തുന്നത്.

യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ധനകാര്യ സേവന സ്ഥാപനമാണ് അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസ്. ക്രിറ്റിക്കല്‍ ഇല്‍നെസ് കവറും മെഡി ക്ലെയിംസും സൗജന്യ മോര്‍ട്ട്‌ഗേജ് അഡൈ്വസുമാണ് ഇവര്‍ ചെയ്യുന്ന പ്രധാന സേവനങ്ങള്‍. നിങ്ങള്‍ വീടു വാങ്ങുമ്പോള്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യാന്‍ തീരുമാനിച്ചാല്‍ ആദ്യം അലൈഡ് നല്‍കും. കവന്‍ട്രി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അലൈഡ് ഗ്രൂപ്പില്‍ നൂറോളം ജീവനക്കാര്‍ തന്നെയുണ്ട്. ഈ അവാര്‍ഡ് നൈറ്റിലെ മുഖ്യ സ്‌പോണ്‍സേര്‍സ് അലൈഡ് ആണ്. സൗജന്യമായി മലയാളത്തില്‍ സംസാരിക്കാന്‍ ഈ ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുക-0203 006 2977

ണം കൈമാറ്റ വിനിമയത്തില്‍ ഏറ്റവും മൂല്യാധിഷ്ഠിത സേവനമാണ് മുത്തൂറ്റിന്റെ വാഗ്ദാനം. രൂപയുടെ വിനിമയ നിരക്കില്‍ മുത്തൂറ്റിനോളം ഉയര്‍ന്ന നിരക്ക് നല്‍കുന്ന മറ്റൊരു സ്ഥാപനം വേറെയുണ്ടാകില്ല. കുറഞ്ഞ നിരക്കില്‍ പണം കൈമാറ്റം ഏറ്റവും വേഗത്തില്‍ ചെയ്യുന്നുവെന്നതും മുത്തൂറ്റിന്റെ മാത്രം പ്രത്യേകതയാണ്. മിതമായ നിരക്കില്‍ സ്വര്‍ണ്ണ വായ്പകള്‍ക്കും, എല്ലാ പ്രധാന കറന്‍സികളുടെയും സൗജന്യ നാണയ വിനിമയത്തിനും മുത്തൂറ്റിനെ സമീപിക്കാവുന്നതാണ്. ലണ്ടനിലെ സൗത്താള്‍, വെംബ്ലി, ഈസ്റ്റ് ഹാം, ക്രോയ്‌ഡോണ്‍, ടൂട്ടിങ്, ഇന്‍ഫോര്‍ഡ് (Southall, East Ham, Croydon, Wembley, Tooting and Ilford) എന്നിവിടങ്ങളില്‍ സ്വന്തം ഓഫീസുകളുമായാണ് മുത്തൂറ്റ് കൃത്യതയാര്‍ന്ന സേവനം ഒരുക്കുന്നത്. ഈ ബ്രാഞ്ചുകളിലൂടെയോ ഓണ്‍ലൈന്‍ വഴിയോ മുത്തൂറ്റിന്റെ സേവനം ആര്‍ക്കും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുവാന്‍ -ഫോണ്‍ -02030043182 (രാവിലെ എട്ടു മുതല്‍ വൈകിട്ട് ഏഴു വരെ), ഇമെയില്‍ -[email protected]
ലണ്ടനിലെ പ്രമുഖ അഭിഭാഷക സ്ഥാപനമാണ് ജോസഫ് തളിയന്‍ സോളിസിറ്റേഴ്‌സ്. ഇമ്മിഗ്രേഷന്‍ സേവനങ്ങള്‍ക്കൊപ്പം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഇപ്പോള്‍ ജോസഫ് തളിയന്‍ സോളിസിറ്റേഴ്സ് ബാങ്കിങ് സേവന പദ്ധതികളും നല്‍കുന്നുണ്ട്. വീട് വാങ്ങുമ്പോള്‍ ആവശ്യമായ രേഖകള്‍ തയ്യാറാക്കി നല്‍കുന്നതും മറ്റു നിയമോപദേശങ്ങള്‍ നല്‍കുന്നതും സേവന മികവിന്റെ ഉദാഹരണങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 02085862222
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ മാനേജ്‌മെന്റ് കമ്പനിയാണ് ടൂര്‍ ഡിസൈനേഴ്‌സ്. നാട്ടിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കുന്ന ടൂര്‍ ഡിസൈനേഴ്‌സ് യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രകളെ മനോഹരമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു. യാത്രകള്‍ക്ക് നല്‍കുന്ന സ്‌പെഷ്യല്‍ ഓഫറുകളും ഇളവുകളും പ്രയോജനപ്പെടുത്താവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക -Tour Designers (UK) Ltd- 0207 160 9710[email protected]0208 687 3761

മക്കളെ ഡോക്ടറാക്കാന്‍ ആഗ്രഹിക്കുന്ന യുകെയിലുള്ള മലയാളി രക്ഷിതാക്കള്‍ക്കും ബള്‍ഗേറിയന്‍ സര്‍വ്വകലാശാലകള്‍ വഴി തുറന്നുകിട്ടുന്നത് വന്‍ അവസരമാണ്. ഡോ. ജോഷി ജോസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വിസ്റ്റാമെഡ് കണ്‍സള്‍ട്ടന്‍സി വഴിയാണ് ബള്‍ഗേറിയയില്‍ പഠിക്കാന്‍ അവസരമൊരുങ്ങുന്നത്. യുകെയില്‍ നിന്നും ബള്‍ഗേറിയന്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഇപ്പോള്‍ മികച്ച നിലയിലുള്ള ഗൈഡന്‍സ് നല്‍കി വരുന്ന യുകെയിലെ ഒരു പ്രധാന സ്ഥാപനമാണ് വിസ്റ്റാമെഡ് കണ്‍സള്‍ട്ടന്‍സി. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക -Tel: 0208252979707404086914www.vistamed.co.uk, email: [email protected]

വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ ഇപ്പോള്‍ ഏറ്റവും സഹായികളായി മാറുന്നത് കറിപ്പൊടി കൂട്ടുകളാണ്. ഇക്കൂട്ടത്തില്‍ കേരളത്തിലെ ഏറ്റവും പുത്തന്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് വിശ്വാസ്. ബ്രാന്‍ഡ് പുത്തന്‍ ആണെങ്കിലും രുചിയിലും ഗുണത്തിലും പഴമക്കാരെ വെല്ലുന്ന വിധം മികവുമായി അതിവേഗത്തില്‍ വിപണി പിടിച്ച വിശ്വാസ് ഇപ്പോള്‍ യുകെ അടക്കം ലോക മലയാളികളുടെ കൂടി വിശ്വസ്ത ബ്രാന്‍ഡ് ആയി മാറിയത് അവിശ്വസനീയ വേഗതയിലാണ്. ഇപ്പോള്‍ യുകെ മലയാളികളുടെ അടുക്കളയില്‍ പ്രിയപ്പെട്ട കപ്പയും ചക്കയും മാങ്ങയും ഒക്കെ ശീതീകരിച്ച് എത്തിക്കുന്നതില്‍ മുമ്പന്‍ ആയിരിക്കുകയാണ് വിശ്വാസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category