1 GBP = 94.40 INR                       

BREAKING NEWS

സുഷമയുടെ അഭാവത്തില്‍ മലയാളി പ്രവാസികള്‍ക്ക് പ്രതീക്ഷയേകി വി മുരളീധരന് ലഭിച്ച വിദേശ സഹമന്ത്രി സ്ഥാനം; പ്രവാസിക്ഷേമ മന്ത്രാലയത്തി ന്റെ ചുമതല ലഭിച്ചേക്കുമെന്ന് സൂചന; കേരളത്തിലെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് കേന്ദ്രസഹമന്ത്രിയുടെ ആദ്യ വാഗ്ദാനം; വിമാനയാത്രാ നിരക്ക് കുത്തനെ ഉയര്‍ത്തി പ്രവാസികളെ പിഴിയുന്നത് വിമാനക്കമ്പനികളുടെ നടപടിക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്നും മുരളീധരന്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: നരേന്ദ്ര മോദി മന്ത്രിസഭയില്‍ വി. മുരളീധരന് വിദേശകാര്യ-പാര്‍ലമെന്ററി കാര്യ സഹമന്ത്രി സ്ഥാനം ലഭിച്ചത് പ്രവാസികള്‍ ഏറെയുള്ള മലയാല്‍കള്‍ക്ക് പ്രതീക്ഷയേകുന്നു. മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗമാണ് അറുപതുകാരനായ മുരളീധരന്‍. മുന്‍വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറാണ് വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രി. ജയശങ്കറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് കേന്ദ്രഹസമന്ത്രി വ്യക്തമാക്കിയത്. വിദേശകാര്യ വകുപ്പിലെ പ്രവാസിക്ഷേമ മന്ത്രാലയമാകും മുരളീധരന് ലഭിക്കുക എന്നാണ് ലഭിക്കുന്ന വിവരം.

ഭാരിച്ചതും വെല്ലുവിളികള്‍ നിറഞ്ഞ വകുപ്പുകളാണ് തനിക്ക് ലഭിച്ചതെന്ന് വി.മുരളീധരന്‍ സ്ഥാനലബ്ധിയോട് പ്രതികരിച്ചു. മുതിര്‍ന്ന രണ്ട് കാബിനറ്റ് മന്ത്രിമാരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസികള്‍ ഏറെയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇടപെടാനും അവ പരിഹരിക്കാനും സാധിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാനങ്ങളുടെ യാത്രാ നിരക്ക് പ്രവാസികളെ ഗുരുതരമായി ബാധിക്കുന്നുവെന്നും ഇതില്‍ പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനൊപ്പവും പാര്‍ലമെന്റ് കാര്യമന്ത്രി പ്രഹ്ളാദ് ജോഷിക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമെന്നും മുരളീധരന്‍ വ്യക്തമാക്കി. കേരളത്തിലെ പ്രവാസികളുടെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും മറ്റ് പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് വേണ്ട ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുമ്പ് കേരളത്തില്‍നിന്നുള്ള എംപിമാരായ ഇ അഹമ്മദും ശശി തരൂരും യു.പി.എ സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. കൂടാതെ യു.പി.എ സര്‍ക്കാരില്‍ വയലാര്‍ രവി ക്യാബിനറ്റ് പദവിയോടെ പ്രവാസിക്ഷേമ വകുപ്പു കെകാര്യം ചെയ്തിട്ടുണ്ട്. സുഷമ സ്വരാജ് ഭരിച്ചിരുന്നപ്പോഴാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചത്. സുഷമയുടെ പാത പിന്തുടരുമെന്നാണ് മുരളിയൂടെ വാഗ്ദാനം.

ആദ്യമായി കേന്ദ്രമന്ത്രിസഭാംഗമാകുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള സ്ഥാനമാണ് വിദേശകാര്യ സഹമന്ത്രിയുടേത്. പ്രതിപക്ഷം ഉള്‍പ്പെടെയുള്ള കക്ഷികളുമായി നല്ല ബന്ധം സൂക്ഷിക്കുകയും പാര്‍ലമെന്റിന്റെ നടത്തിപ്പ് നല്ലരീതിയില്‍ മുന്നോട്ടു കൊണ്ടു പോകേണ്ടതും പാര്‍ലമെന്ററി കാര്യ വകുപ്പിന്റെ ഉത്തരവാദിത്തമാണ്. നിലവില്‍ മോദി സര്‍ക്കാരില്‍ അംഗമായുള്ള ഏക മലയാളിയാണ് മുരളീധരന്‍. ഒന്നാം മോദി സര്‍ക്കാരില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചിരുന്നു.

കേരളത്തില്‍ നിന്ന് ബിജെപി നേതത്വവുമായി ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന നേതാക്കളില്‍ ഒരാളാണ് വി മുരളീധരന്‍. ചെറുപ്പം മുതല്‍ തന്നെ ബിജെപിയുടെ സജീവ പ്രവര്‍ത്തകനായിട്ടാണ് മുരളീധരന്‍ കടന്നു വരുന്നത്. 25ാം വയസ്സില്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് വി മുരളീധരന്‍ മുഴുവന്‍ സമയ പ്രചാരകനായി മാറുന്നത്. വി മുരളീധരന്‍ എന്ന രാഷ്ട്രീയ നേതാവ് പൊതുമേഖലയിലേക്ക് കടന്ന് വരുന്നത് ഒട്ടും അനുകൂല സാഹചര്യങ്ങളില്‍ നിന്നായിരുന്നില്ല. സിപിഎമ്മിന്റെ ഈറ്റില്ലമായ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ ആണ് മുരളീധരന്‍ ജനിച്ചത്.

വണ്ണത്താന്‍ വീട്ടില്‍ ഗോപാലന്റെയും വെള്ളാം വെള്ളി ദേവകിയുടേയും മകനായി 1958 ഡിസംബര്‍ 12 ന് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്ത് എരഞ്ഞോളി എന്ന ഗ്രാമത്തില്‍ ജനിച്ചു. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദം നേടി. സ്‌ക്കൂള്‍ കാലഘട്ടത്തില്‍ തന്നെ എബിവിപി യുടെ സജീവ പ്രവര്‍ത്തകനായിരുന്നു. 1978 ല്‍ എബിവിപിയുടെ തലശ്ശേരി താലൂക്ക് പ്രസിഡന്റായി പ്രവര്‍ത്തിച്ച അദ്ദേഹം 1979ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും 1980ല്‍ എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അച്ഛന്റെ മരണത്തിനെ തുടര്‍ന്ന് കുടുംബഭാരം ഏറ്റെടുത്ത മുരളീധരന്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ എല്‍ഡി ക്ലര്‍ക്കായി സേവനമനുഷ്ഠിച്ചു. സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തിലായിരുന്നു വി മുരളീധരന്റെ വീട്. ആര്‍എസ്എസ്സിനോടും എബിവിപിയോടും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജീവന് ഭീഷണി നേരിട്ടിരുന്നു. വര്‍ഷങ്ങളോളം അദ്ദേഹത്തിന് സി.പിഎം കോട്ടയിലുള്ള സ്വന്തം വീട്ടിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല.

കോഴിക്കോട് ആര്‍എസ്എസ് കാര്യാലയത്തിലേക്ക് താമസം മാറുകയും മുഴുവന്‍ സമയ പ്രവര്‍ത്തകനാവുകയും ചെയ്തു. 1983ല്‍ തന്റെ 25ാം വയസില്‍ സര്‍ക്കാര്‍ ജോലി രാജിവെച്ച് വി മുരളീധരന്‍ എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. 1987 മുതല്‍ 1990 വരെ സംസ്ഥാന സംഘടനാ സെക്രട്ടറി ചുമതലയോടൊപ്പം എബിവിപി അഖിലേന്ത്യാ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.1983 മുതല്‍ 1994 വരെ 11 വര്‍ഷക്കാലത്തെ സംസ്ഥാന സംഘടനാ സെക്രട്ടറി എന്ന നിലയിലുള്ള പ്രവര്‍ത്തനത്തില്‍ എബിവിപിയുടെ ദക്ഷിണ മേഖലയെ വന്‍വിജയമാക്കിയ സംഘടനാ സെക്രട്ടറിമാരായ ഗോവിന്ദാചാര്യ, ദത്താത്രയ ഹൊസബല്ല എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്താനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി.

1998ല്‍ വി മുരളീധരന്‍ ഡോ. കെഎസ് ജയശ്രീയെ വിവാഹം ചെയ്തു. അവര്‍ ചേളന്നൂര്‍ എസ്എന്‍ കോളേജിലെ സംസ്‌കൃതം അദ്ധ്യാപികയാണ്. കോഴിക്കോട് എരഞ്ഞിപ്പാലത്താണ് മുരളീധരന്‍ താമസമാക്കിയത്. 1998ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെയാണ് മുരളീധരന്‍ ഔദ്യോഗികമായി ബിജെപി നേതൃത്വനിരയിലേക്ക് വരുന്നത്. ന്യൂഡല്‍ഹിയിലുള്ള ബിജെപി കേന്ദ്ര ഇലക്ഷന്‍കണ്‍ട്രോള്‍റൂമില്‍ വെങ്കയ്യനായിഡുവിനെ സഹായിക്കാന്‍ അദ്ദേഹം നിയോഗിക്കപ്പെട്ടു. 1999ല്‍ എബി വാജ്‌പേയ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വി മുരളീധരന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ യുവജനകാര്യ കായിക വിഭാഗത്തിന് കീഴില്‍ വരുന്ന നെഹ്‌റു യുവ കേന്ദ്രയുടെ ചെയര്‍മാനായി നിയോഗിക്കപ്പെട്ടു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category