1 GBP = 92.20 INR                       

BREAKING NEWS

ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ എന്തിനാണ് ചിലരെങ്കിലും വിറളി പിടിച്ചോടുന്നത്? മിത്ഷാ എന്ന കരുത്തന്റെ തണല്‍ കൂടി ആവുമ്പോള്‍ ഇന്ത്യയുടെ മുമ്പില്‍ മുട്ടു മടക്കാതിരിക്കാന്‍ ആര്‍ക്ക് കഴിയും? ഭരണഘടനയെ തൊട്ട് വന്ദിച്ച് മോദി അധികാരത്തില്‍ എത്തുമ്പോള്‍ രാജ്യസ്‌നേഹികള്‍ ചെയ്യേണ്ടത് കയ്യടിച്ച് ഒപ്പം നില്‍ക്കുക മാത്രമാണ്

Britishmalayali
ഷാജന്‍ സ്‌കറിയ

വീണ്ടും മോദി അധികാരത്തില്‍ എത്തിയിരിക്കുന്നു. മോദിക്കൊപ്പം ഇക്കുറി മന്ത്രിസഭയില്‍ അമിത് ഷായുമുണ്ട്. ആരായിരിക്കും മന്ത്രിമാര്‍ എന്ന് പ്രവചിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് തരിമ്പു പോലും സാധിച്ചില്ല. എന്നാല്‍ കഴിഞ്ഞ മന്ത്രിസഭയിലെ പ്രധാനപ്പെട്ട മന്ത്രിമാരെയെല്ലാം നിലനിര്‍ത്തിയിരിക്കുന്നു. അനാരോഗ്യം മൂലം അരുണ്‍ ജയ്റ്റ്ലി മാറിയപ്പോള്‍ പകരക്കാരനായി അമിത് ഷായെ തന്നെ കൊണ്ടു വന്നിരിക്കുന്നു. ഇപ്പോഴും അറിയില്ല ഓരോ മന്ത്രിയും ഏത് വകുപ്പായിരിക്കും കൈകാര്യം ചെയ്യുക എന്നത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിലെ പ്രധാനപ്പെട്ട മന്ത്രിമാരെല്ലാം ഇപ്പോഴും മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നു.

മോദി വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ രാജ്യസ്നേഹികള്‍ അതില്‍ അഭിമാനിക്കുകയേയുള്ളൂ. മോദി ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണോ ആര്‍എസ്എസ് എന്ന പലര്‍ക്കും വിയോജിപ്പുള്ള ആശയത്തിന്റെ പ്രചാരകനാണോ എന്നതൊക്കെ രണ്ടാമത്തെ കാര്യം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുന്ദരമായ ഒരു ഭരണഘടന ആര് അധികാരത്തില്‍ വന്നാലും ഓരോ പൗരന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി തയാറായി നില്‍പ്പുള്ളപ്പോള്‍ ധീരനായ ഒരു ഭരണാധികാരി വീണ്ടും അധികാരത്തില്‍ എത്തിയതില്‍ സന്തോഷിക്കുകയാണ് വേണ്ടത്. മോദിയെ ഇന്ത്യന്‍ ജനത വീണ്ടും അധികാരത്തിലെത്തിച്ചെങ്കില്‍ അതിന് പ്രധാനപ്പെട്ട കാരണം മോദിയുടെ ഇരട്ടച്ചങ്ക് തന്നെയാണ്.

നമ്മള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഇരട്ടച്ചങ്കന്‍ എന്ന് വിളിക്കുന്നത് പിണറായി വിജയനെയാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ ഇരട്ടച്ചങ്കോ ട്രിപ്പിള്‍ ചങ്കോ ഉള്ളത് മോദിക്ക് തന്നെയാണ്. പറയേണ്ടതൊക്കെ കൃത്യമായി പറയുക..പറയുന്നതൊക്കെ ചെയ്യുക എന്ന ഏത് ഭരണകര്‍ത്താവിന്റെയും ധര്‍മ്മമാണ് മോദി നടപ്പാക്കുന്നത്. മോദി എന്ന ഹിന്ദുത്വ ആശയത്തിന്റെ വക്താവിനോട് ഒരുപക്ഷേ ഇന്ത്യയിലെ ബഹുജന സമൂഹത്തിന് ഒരുപക്ഷേ എതിര്‍പ്പുണ്ടായേക്കാം. എന്നാല്‍ ഇന്ത്യയും ഇന്ത്യയുടെ ഭരണഘടനയും സംരക്ഷിച്ചുകൊണ്ട് തന്നെ ഇന്ത്യയെ കെട്ടിപ്പടുക്കുതിന് വലുതാക്കുന്നതിനും ഭരണാധികാരി എന്ന നിലയില്‍ മോദി കാട്ടുന്ന ശൗര്യവും വീര്യവും അംഗീകരിച്ചേ മതിയാകൂ.


ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നിരീക്ഷകര്‍ക്കും മോദിയുടെ ഈ ഗംഭീരമായ രണ്ടാം വരവ് തിരിച്ചറിയാല്‍ സാധിച്ചില്ല എന്നതു തന്നെ മോദിയുടെ വിജയമായി കണക്കാക്കേണ്ടിവരും. ഇപ്പോള്‍ മന്ത്രിസഭയില്‍ ആരുണ്ടാകുമെന്ന് പറയാന്‍ ഒരു മാധ്യമത്തിനും സാധിക്കാതെ പോയതും ഇതിന്റെ ബാക്കിപത്രമാണ്. അതായത് ചെയ്യാനുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്യുക അതേക്കുറിച്ച് കൂടുതല്‍ ബഹളം വെക്കാതിരിക്കുക എന്ന നയമാണ് മോദിയുടേത്. മോദിയുടെ വലംകൈയായി ഗുജറാത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു പ്രാദേശിക നേതാവായ ഇത്ത് മോദിയോടൊപ്പം രണ്ടാമത്തെ മന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ അതൊരു ചരിത്ര സംഭവമായി മാറുകയാണ്.

അമിത് ഷായുടെ നയങ്ങളോട് എതിര്‍പ്പുകള്‍ ഉണ്ടാവുക സ്വാഭാവികം. പ്രത്യേകിച്ച് ഗുജറാത്തിലെ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ അമിത് ഷായുടെ റെക്കോര്‍ഡുകള്‍ പരിശോധിക്കുമ്പോള്‍. എന്നാല്‍ ചാണക്യനേയും തോല്‍പ്പിക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന നിലയില്‍ രാജ്യത്ത് അഞ്ചു കൊല്ലം കൊണ്ട് എമ്പാടും കാവിക്കൊടി പാറിക്കാന്‍ അമിത് ഷായ്ക്ക് കഴിഞ്ഞെങ്കില്‍ ഒപ്പം നിര്‍ത്തിയ ബ്രാന്‍ഡ് മോദിയുടെ മൂല്യമുയര്‍ത്താന്‍ കഴിഞ്ഞെങ്കില്‍ അത്തരം ചാണക്യതന്ത്രജ്ഞന്‍ ഇന്ത്യയുടെ ഭരണത്തിന്റെ ഭാഗമാകുന്നതും രാജ്യത്തിന് നല്ലത് തന്നെയാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category