1 GBP = 92.70 INR                       

BREAKING NEWS

ഈ വര്‍ഷത്തെ ഏറ്റവും തെളിഞ്ഞ ദിവസം ആഘോഷമാക്കാന്‍ കവന്‍ട്രി അണിഞ്ഞൊരുങ്ങി; 1500 പേര്‍ക്ക് ഇരിക്കാവുന്ന പടുകൂറ്റന്‍ ഹാളില്‍ കിച്ചന്‍ - ബാര്‍ സൗകര്യങ്ങളും; കാര്‍ പാര്‍ക്കിങ്ങിനും സൗകര്യങ്ങള്‍; അഞ്ച് വിശിഷ്ട കലാകാരന്മാരുടെയടക്കം രാവന്തിയോളം പരിപാടികള്‍: ബ്രിട്ടീഷ് മലയാളികളുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ദിനത്തിന് വേണ്ടി മിഴി തുറന്നു കവന്‍ട്രി

Britishmalayali
kz´wteJI³

ലണ്ടന്‍: ഇന്നലത്തെ പോലെ സുന്ദരമായ കാലാവസ്ഥയുള്ള ഒരു ദിവസം ഈ വര്‍ഷം ബ്രിട്ടണില്‍ ഉണ്ടായിട്ടില്ല. ആര്‍ക്കും ധൈര്യമായി കോട്ടിടാതെ പുറത്തിറങ്ങാവുന്നത്ര സുന്ദരമായ കാലാവസ്ഥ. ഇതേ ദിവസത്തിലാണ് കവന്‍ട്രിയിലെ വില്ലെന്‍ ഹാള്‍ യുകെയിലെ മലയാളികള്‍ക്കായി മിഴിതുറക്കുന്നത്. 1500 ല്‍ അധികം സീറ്റുകള്‍ ഉള്ള കൂറ്റന്‍ ഹാളില്‍ ബാറും ഇന്ത്യന്‍ കിച്ചണും ഒരുക്കിയിരിക്കുന്നു എന്നതാണ് പ്രത്യേകത. കാര്‍ പാര്‍ക്കിങ്ങിനും വിപുലമായ സൗകര്യങ്ങളാണുളളത്. ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തുടങ്ങുന്ന പരിപാടികള്‍ ഇടവേളകളില്ലാതെ അവസാനിക്കുന്നത് വൈകുന്നേരം എട്ടരയ്ക്കായിരിക്കും.

നാട്ടില്‍ നിന്നും എത്തി ചേര്‍ന്നിരിക്കുന്നത് അഞ്ചു കലാകാരന്മാരാണ്. ഗായകന്‍ ജി വേണുഗോപാല്‍ ഇന്നലെ എത്തിയതോടെ അഞ്ചു പേരുടെയും സാന്നിധ്യം ഉറപ്പായി. കോമഡിയന്‍ റെജി രാമപുരം, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ജിന്‍സ് ഗോപി നാഥ്, ടിനു ടെല്ലന്‍സ്, ഗ്രാമി അവാര്‍ഡ് ജേതാവായ വയലിനിസ്റ്റ് മനോജ് ജോര്‍ജ് എന്നിവരാണ് വിശിഷ്ടാതിഥികള്‍. കൂടാതെ കലാഭവന്‍ നൈസും ചിത്രാലക്ഷ്മിയും അടങ്ങിയ സംഘത്തിന്റെ നൃത്ത രൂപങ്ങളും നാളെ കവന്‍ട്രിയില്‍ അരങ്ങു വാഴും. പ്രവേശനം സൗജന്യമാണ് എന്നത് മാത്രമല്ല, ഏവര്‍ക്കും സീറ്റുകള്‍ ലഭിക്കും എന്നതും ഈ പരിപാടിയുടെ ശ്രദ്ധയായി മാറും.

ഇന്നലെ രാത്രിയില്‍ ഹാളില്‍ തിരക്കിട്ട തയ്യാറെടുപ്പുകള്‍ ആയിരുന്നു. മൈക്ക് സൗണ്ട് സിസ്റ്റമെല്ലാം ഇന്നലെ തന്നെ ഘടിപ്പിച്ചു. സീറ്റുകളില്‍ കവര്‍ ഇട്ടു ഭംഗിയാക്കാന്‍ മൂണ്‍ ലൈറ്റ് സംഘവും ഇന്നലെ രംഗത്തിറങ്ങി. കലാഭവന്‍ നൈസ് അടങ്ങിയ സംഘത്തിന്റെ പരിശീലനങ്ങളും ഇന്നലെ തന്നെ നടത്തു. പലയിടങ്ങളില്‍ നിന്നായി ഇന്നലെ അനേകം പേരാണ് കവന്‍ട്രിയില്‍ എത്തിച്ചേര്‍ന്നത്. ഇന്നലെ മാത്രം ഏതാണ്ട് നൂറിലധികം പേര്‍ പരിപാടി നടക്കുന്ന ഹാളില്‍ എത്തിയിരുന്നു.

കൃത്യം രണ്ടു മണിക്ക് ആരംഭിക്കുന്ന ചെണ്ടമേളത്തോടു കൂടിയാണ് അവാര്‍ഡ് നൈറ്റിന് തീരശ്ശീല ഉയരുക. ആദ്യ അവാര്‍ഡ് നൈറ്റിന് ചുക്കാന്‍ പിടിച്ച സ്വിണ്ടന്‍ ചെണ്ടമേളത്തെ ഓര്‍മ്മപ്പെടുത്തി ഇത്തവണ കവന്‍ട്രിയില്‍ മേളപ്പൊലിമ ചെണ്ടമേളമാണ് അവാര്‍ഡ് നൈറ്റിന്റെ ആദ്യ കാഴ്ചയില്‍ നിറയുക. കാണികളെ അഭിവാദ്യം ചെയ്യും മട്ടില്‍ വേദിയില്‍ മേളപ്പെരുക്കം സൃഷ്ടിക്കപ്പെടുന്നതോടെയാണ് വേദിയില്‍ തിരിതെളിയുക. തുടര്‍ന്നു അവതാരകര്‍ വേദിയുടെ നിയന്ത്രണം ഏറ്റെടുക്കും. 

കേരളത്തിലെ വേദികളില്‍ കയ്യടക്കത്തോടെ കാണികളെ തനിക്കൊപ്പം നിര്‍ത്തുന്ന ചാനല്‍ കൊമേഡിയന്‍ റെജി രാമപുരം, യുകെ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയായ സുപ്രഭ മേനോന്‍ എന്നിവരാണ് അവാര്‍ഡ് നൈറ്റിന് ജീവന്‍ നല്‍കാന്‍ വേദിയില്‍ എത്തുക. അവാര്‍ഡ് വിതരണ ഘട്ടത്തില്‍ വേറിട്ട ശബ്ദമായി അനില്‍ മംഗലത്തും വേദിയില്‍ എത്തും. തുടര്‍ന്ന് പ്രാര്‍ത്ഥന ഗാനം. സംഘാടകരുടെ മുന്നൊരുക്കങ്ങള്‍ പ്രാര്‍ത്ഥന ഗാനത്തില്‍ ദൃശ്യമായിരിക്കും. 

15 മിനിട്ടു മാത്രം ദൈര്‍ഘ്യമുള്ള സ്വാഗത പ്രസംഗവും ഉദ്ഘാടനവും ആയിരിക്കും നടക്കുക. തുടര്‍ന്ന് കലാവിസ്മയങ്ങള്‍ക്കായി വേദി ഒരുങ്ങും. കവന്‍ട്രിയിലെ കുട്ടികളുടെ സെമി ക്ലാസിക്കല്‍ ഡാന്‍സാണ് ആദ്യം വേദിയിലെത്തുക. പിന്നാലെ, റോഷ്നി നിശാന്തിന്റെ മോഹിനിയാട്ടവും ജിന്‍സ് ഗോപിനാഥിന്റെയും പാട്ടും ചിത്ര ലക്ഷഅമിയുടെ സ്വാഗത നൃത്തവും അരങ്ങേറും. തുടര്‍ന്ന് പ്രേക്ഷകരെ കാത്തിരിക്കുന്നത് കവന്‍ട്രിയില്‍നിന്നുള്ള തിരുവാതിരയാണ്.

ഇതിനു ശേഷം കാണികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ടീനു ടെല്ലസിന്റെ പാട്ടെത്തും. ചെണ്ടമേളത്തിന്റെ പ്രത്യേക അവതരണമാണ് പിന്നീട് വേദിയില്‍ എത്തുക. ജി വേണുഗോപാല്‍ സെഗ്മെന്റ് എന്ന പേരില്‍ ഒരു ഭാഗവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
തുടര്‍ന്ന് എഡിറ്റേഴ്സ് ട്രോഫി അവാര്‍ഡ് രശ്മി പ്രകാശിന് കൈമാറും. ഡെന്നാ ആന്‍ ജോമോന്റെ ഗാനാലാപനമാണ് പിന്നീട് വേദിയില്‍ എത്തുക. ശ്രുതി അനിലിന്റെ ക്ലാസിക്കല്‍ ഡാന്‍സും ടീനുവിന്റെയും സുദേവിന്റെയും ഗാനാലാപാനവും ടീനുവും ജിന്‍സും ചേര്‍ന്നുള്ള പാട്ടും അരങ്ങിലെത്തുക. ബിര്‍മിങാമില്‍നിന്നുള്ള തീം ഡാന്‍സുമാണ് പിന്നാലെ ത്തുക. തുടര്‍ന്നാണ് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലെ അവാര്‍ഡ് പ്രഖ്യാപനത്തിന് തുടക്കമാവുക.

ഇത്തവണ ഏറ്റവും ആദ്യം പ്രഖ്യാപിക്കുന്നത് ബെസ്റ്റ് നഴ്സ് അവാര്‍ഡാണ്. അവാര്‍ഡ് ദാനത്തിനു ശേഷം  കലാഭവന്‍ നൈസിന്റെയും ടീമിന്റെയും സിനിമാറ്റിക് ഡാന്‍സാണ് വേദിയെ ആവേശത്തിലാഴ്ത്തുക. തുടര്‍ന്ന് വയലിന്‍ മാന്ത്രികന്‍ മനോജ് ജോര്‍ജ്ജിന്റെ പ്രത്യേക അവതരണവും ടെസ്സയുടെയും ടീനുവും ജിന്‍സും ചേര്‍ന്നുള്ള പാട്ടുകളും വേദിയിലെത്തും. കവന്‍ട്രി ടീമിന്റെ സിനിമാറ്റിക് തീം ഡാന്‍സും ഇതിനിടയില്‍ ആവേശം നല്‍കാനെത്തും. മനോജ് ജോര്‍ജ്ജിന്റെ സ്‌പെഷ്യല്‍ പെര്‍ഫോമന്‍സും ഇതിനു പിന്നാലെ എത്തും. ഇതിന്റെ ആവേശം ഇരട്ടിയാക്കുവാന്‍ കലാഭവന്‍ നൈസിന്റെയും ചിത്രാലക്ഷ്മിയുടെ സെമി ക്ലാസിക്കല്‍ ഡാന്‍സും നടക്കും. തുടര്‍ന്നായിരിക്കും യംഗ് ടാലന്റ് അവാര്‍ഡ് പ്രഖ്യാപിക്കുക.

ഗ്ലോസ്റ്ററില്‍ നിന്നുള്ള സിനിമാറ്റിക് സെമി അറബിക് ഡാന്‍സും സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള സിനിമാറ്റിക് ഡാന്‍സും മഞ്ജു സുനിലിന്റെ സിനിമാറ്റിക് ഡാന്‍സും സ്റ്റോക്ക് ഓണ്‍ ട്രെന്റ് ടീമിന്റെ സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സും കലാഭവന്‍ നൈസിന്റെയും ടീമിന്റെയും സിനിമാറ്റിക് ഡാന്‍സും ഒന്നിനു പിന്നാലെ ഒന്നായി അരങ്ങു കീഴടക്കുവാന്‍ എത്തും.

തുടര്‍ന്നാണ് കാണികള്‍ ഏറ്റവും അധികം ആവേശത്തോടെ കാത്തിരിക്കുന്ന ന്യൂസ് പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം പ്രഖ്യാപിക്കുക. തുടര്‍ന്ന് ജനീറ്റാ തോമസിന്റെ സിനിമാറ്റിക് ഡാന്‍സും ജിന്‍സ് ഗോപിനാഥിന്റെ ഒരു മെലഡി ഗാനവും കലാഭവന്‍ നൈസിന്റെ സിനിമാറ്റിക് ഡാന്‍സും അരങ്ങേറും.  തുടര്‍ന്ന് അവാര്‍ഡ് നൈറ്റിനു കലാശക്കൊട്ടായി ജിന്‍സ് ഗോപിനാഥിന്റെ ഡാന്‍സ്, മ്യൂസിന് വര്‍ക്ഷോപ്പും ജിന്‍സ് നയിക്കുന്ന ഡിജെയും നടക്കും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3BB

പാര്‍ക്കിംഗിന് വിശാലമായ സൗകര്യങ്ങള്‍
ഹാളിന്റെ മുന്‍പിലും പിറകിലുമായി 200 ഓളം പാര്‍ക്കിങ്ങ് സൗകര്യങ്ങള്‍ ഉണ്ട്. അവിടെ പറ്റുന്നില്ലെങ്കില്‍ തൊട്ടടുത്ത് തന്നെ വേറെയും സൗജന്യ പാര്‍ക്കിങ്ങ് ഉണ്ട.് സുരക്ഷാ ഉദ്യോഗസ്ഥര്‍മാര്‍ സഹായിക്കും

ഇംഗ്ലീഷ് - മലയാളി ഫുഡ് സുലഭം
ഹാളിന്റെ പരിസരത്ത് രണ്ട് തരം ഭക്ഷണ സൗകര്യങ്ങള്‍ ഉണ്ട്. ആദ്യത്തേത് മലയാളി ഫുഡാണ്. ബിരിയാണി അടക്കം ഒട്ടു മിക്ക ഭക്ഷണങ്ങളും ലഭ്യമാണ്. കൂപ്പണ്‍ വാങ്ങി കഴിക്കാം. ഹാളിനോട് ചേര്‍ന്നുള്ള ഇംഗ്ലീഷ് ബാറാണ് രണ്ടാമത്തേത്. ഇരുന്നു ഭക്ഷണം കഴിക്കാന്‍ ഇഷ്ടം പോലെ സൗകര്യം ഉണ്ട്. ഹാളിനുള്ളില്‍ ഭക്ഷണം കൊണ്ട് പോകുന്നതിനും വിലക്കില്ല.

സമയ നിഷ്ട തെറ്റരുത്
രണ്ട് മണി മുതല്‍ എട്ടരവരെ ഇടവേളകള്‍ ഇല്ലാതെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അതുകൊണ്ട് വൈകുമെന്ന് ആരും കരുതരുത്. വൈകിയാല്‍ പരിപാടികള്‍ ആകെ വൈകുമെന്നതിനാല്‍ കൃത്യ സമയത്ത് പരിപാടികള്‍ക്ക് തുടക്കമിടും. മികച്ച സീറ്റുകള്‍ ലഭിക്കാനും നേരത്തെ എത്തുക. ഒന്നരയോടെ എത്തിച്ചേരാന്‍ ശ്രമിക്കുക.
അലൈഡ് മുഖ്യ സ്‌പോണ്‍സര്‍; കോ-സ്‌പോണ്‍സേഴ്‌സായി മറ്റ് അഞ്ചു സ്ഥാപനങ്ങള്‍

ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്. അലൈഡിനൊപ്പം മുത്തൂറ്റ് ഗ്ലോബല്‍ ഫിനാന്‍സും ജോസഫ് തളിയന്‍ സോളിസിറ്റേഴ്‌സും ടൂര്‍ഡിസൈനേഴ്‌സ് യുകെയും വിസ്റ്റാമെഡും വിശ്വാസും ആണ് മറ്റു സ്‌പോണ്‍സര്‍മാരായി എത്തുന്നത്.

യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ധനകാര്യ സേവന സ്ഥാപനമാണ് അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസ്. ക്രിറ്റിക്കല്‍ ഇല്‍നെസ് കവറും മെഡി ക്ലെയിംസും സൗജന്യ മോര്‍ട്ട്‌ഗേജ് അഡൈ്വസുമാണ് ഇവര്‍ ചെയ്യുന്ന പ്രധാന സേവനങ്ങള്‍. നിങ്ങള്‍ വീടു വാങ്ങുമ്പോള്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യാന്‍ തീരുമാനിച്ചാല്‍ ആദ്യം അലൈഡ് നല്‍കും. കവന്‍ട്രി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അലൈഡ് ഗ്രൂപ്പില്‍ നൂറോളം ജീവനക്കാര്‍ തന്നെയുണ്ട്. ഈ അവാര്‍ഡ് നൈറ്റിലെ മുഖ്യ സ്‌പോണ്‍സേര്‍സ് അലൈഡ് ആണ്. സൗജന്യമായി മലയാളത്തില്‍ സംസാരിക്കാന്‍ ഈ ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുക-0203 006 2977

പണം കൈമാറ്റ വിനിമയത്തില്‍ ഏറ്റവും മൂല്യാധിഷ്ഠിത സേവനമാണ് മുത്തൂറ്റിന്റെ വാഗ്ദാനം. രൂപയുടെ വിനിമയ നിരക്കില്‍ മുത്തൂറ്റിനോളം ഉയര്‍ന്ന നിരക്ക് നല്‍കുന്ന മറ്റൊരു സ്ഥാപനം വേറെയുണ്ടാകില്ല. കുറഞ്ഞ നിരക്കില്‍ പണം കൈമാറ്റം ഏറ്റവും വേഗത്തില്‍ ചെയ്യുന്നുവെന്നതും മുത്തൂറ്റിന്റെ മാത്രം പ്രത്യേകതയാണ്. മിതമായ നിരക്കില്‍ സ്വര്‍ണ്ണ വായ്പകള്‍ക്കും, എല്ലാ പ്രധാന കറന്‍സികളുടെയും സൗജന്യ നാണയ വിനിമയത്തിനും മുത്തൂറ്റിനെ സമീപിക്കാവുന്നതാണ്. ലണ്ടനിലെ സൗത്താള്‍, വെംബ്ലി, ഈസ്റ്റ് ഹാം, ക്രോയ്‌ഡോണ്‍, ടൂട്ടിങ്, ഇന്‍ഫോര്‍ഡ് (Southall, East Ham, Croydon, Wembley, Tooting and Ilford) എന്നിവിടങ്ങളില്‍ സ്വന്തം ഓഫീസുകളുമായാണ് മുത്തൂറ്റ് കൃത്യതയാര്‍ന്ന സേവനം ഒരുക്കുന്നത്. ഈ ബ്രാഞ്ചുകളിലൂടെയോ ഓണ്‍ലൈന്‍ വഴിയോ മുത്തൂറ്റിന്റെ സേവനം ആര്‍ക്കും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുവാന്‍ -ഫോണ്‍ -02030043182 (രാവിലെ എട്ടു മുതല്‍ വൈകിട്ട് ഏഴു വരെ), ഇമെയില്‍ -[email protected]o.uk
ലണ്ടനിലെ പ്രമുഖ അഭിഭാഷക സ്ഥാപനമാണ് ജോസഫ് തളിയന്‍ സോളിസിറ്റേഴ്‌സ്. ഇമ്മിഗ്രേഷന്‍ സേവനങ്ങള്‍ക്കൊപ്പം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഇപ്പോള്‍ ജോസഫ് തളിയന്‍ സോളിസിറ്റേഴ്സ് ബാങ്കിങ് സേവന പദ്ധതികളും നല്‍കുന്നുണ്ട്. വീട് വാങ്ങുമ്പോള്‍ ആവശ്യമായ രേഖകള്‍ തയ്യാറാക്കി നല്‍കുന്നതും മറ്റു നിയമോപദേശങ്ങള്‍ നല്‍കുന്നതും സേവന മികവിന്റെ ഉദാഹരണങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക -02085862222
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ മാനേജ്‌മെന്റ് കമ്പനിയാണ് ടൂര്‍ ഡിസൈനേഴ്‌സ്. നാട്ടിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കുന്ന ടൂര്‍ ഡിസൈനേഴ്‌സ് യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രകളെ മനോഹരമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു. യാത്രകള്‍ക്ക് നല്‍കുന്ന സ്‌പെഷ്യല്‍ ഓഫറുകളും ഇളവുകളും പ്രയോജനപ്പെടുത്താവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക -Tour Designers (UK) Ltd- 0207 160 9710[email protected]0208 687 3761

മക്കളെ ഡോക്ടറാക്കാന്‍ ആഗ്രഹിക്കുന്ന യുകെയിലുള്ള മലയാളി രക്ഷിതാക്കള്‍ക്കും ബള്‍ഗേറിയന്‍ സര്‍വ്വകലാശാലകള്‍ വഴി തുറന്നുകിട്ടുന്നത് വന്‍ അവസരമാണ്. ഡോ. ജോഷി ജോസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വിസ്റ്റാമെഡ് കണ്‍സള്‍ട്ടന്‍സി വഴിയാണ് ബള്‍ഗേറിയയില്‍ പഠിക്കാന്‍ അവസരമൊരുങ്ങുന്നത്. യുകെയില്‍ നിന്നും ബള്‍ഗേറിയന്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഇപ്പോള്‍ മികച്ച നിലയിലുള്ള ഗൈഡന്‍സ് നല്‍കി വരുന്ന യുകെയിലെ ഒരു പ്രധാന സ്ഥാപനമാണ് വിസ്റ്റാമെഡ് കണ്‍സള്‍ട്ടന്‍സി. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക -Tel: 0208252979707404086914www.vistamed.co.uk, email: [email protected]

വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ ഇപ്പോള്‍ ഏറ്റവും സഹായികളായി മാറുന്നത് കറിപ്പൊടി കൂട്ടുകളാണ്. ഇക്കൂട്ടത്തില്‍ കേരളത്തിലെ ഏറ്റവും പുത്തന്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് വിശ്വാസ്. ബ്രാന്‍ഡ് പുത്തന്‍ ആണെങ്കിലും രുചിയിലും ഗുണത്തിലും പഴമക്കാരെ വെല്ലുന്ന വിധം മികവുമായി അതിവേഗത്തില്‍ വിപണി പിടിച്ച വിശ്വാസ് ഇപ്പോള്‍ യുകെ അടക്കം ലോക മലയാളികളുടെ കൂടി വിശ്വസ്ത ബ്രാന്‍ഡ് ആയി മാറിയത് അവിശ്വസനീയ വേഗതയിലാണ്. ഇപ്പോള്‍ യുകെ മലയാളികളുടെ അടുക്കളയില്‍ പ്രിയപ്പെട്ട കപ്പയും ചക്കയും മാങ്ങയും ഒക്കെ ശീതീകരിച്ച് എത്തിക്കുന്നതില്‍ മുമ്പന്‍ ആയിരിക്കുകയാണ് വിശ്വാസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category