1 GBP = 88.70 INR                       

BREAKING NEWS

അവാര്‍ഡ് നല്‍കാന്‍ ജി വേണുഗോപാല്‍; കോണ്‍സുലേറ്റ് ജനറല്‍ ഹാപ്പി ഗുപ്ത ഐപിഎസ്; ഐഎഫ്പിഎന്‍ ആഗോള പ്രസിഡന്റ് മോനാ ഗെകൈന്‍ ഫിഷര്‍; കിങ്‌സ് ഹോസ്പിറ്റല്‍ മേട്രണ്‍ മിനിജ; മുഖ്യ അതിഥികള്‍ നാട്ടുകാരേക്കാള്‍ മുന്നേ വേദിയിലെത്തും

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: സാധാരണ വേദികളില്‍ അതിഥികള്‍ക്കായി കാത്തിരിക്കുന്നതാണ് പതിവ്. എന്നാല്‍ അതിഥികള്‍ നേരത്തേയെത്തി നാട്ടുകാരെയും വിരുന്നുകാരെയും കാത്തിരിക്കുന്ന പതിവിലേക്കു മാറുകയാണ് കവന്‍ട്രിയില്‍ ഇന്ന് നടക്കുന്ന അവാര്‍ഡ് നൈറ്റ്. അതിഥികളായി എത്തുന്ന വിഐപികള്‍ ഇതിനകം കവന്‍ട്രിയില്‍ എത്തിക്കഴിഞ്ഞു. ഇന്നലെ വൈകുന്നേരം ഹീത്രോവില്‍ എത്തിയ ഗായകന്‍ ജി വേണുഗോപാലും രാത്രി തന്നെ കവന്‍ട്രിയില്‍ എത്തിയിട്ടുണ്ട്. മറ്റു താരങ്ങളായ റെജി രാമപുരവും ജിന്‍സ് ഗോപിനാഥും രണ്ടു നാള്‍ മുന്നേ എത്തിയിരുന്നു.

ടീനു ടെലന്‍സും ഗ്രാമി വിന്നര്‍ വയലിനിസ്റ്റ് മനോജ് ജോര്‍ജും ഇന്ന് രാവിലെ അവാര്‍ഡ് നൈറ്റ് വേദിയില്‍ എത്തിച്ചേരും. മുഖ്യാതിഥികളായ ബര്‍മിങ്ഹാം കോണ്‍സുലേറ്റ് കൗണ്‍സല്‍ (കമ്മ്യൂണിറ്റി അഫയേഴ്‌സ്) ഹാപ്പി ഗുപ്ത ഐപിഎസ്, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് പെരിഓപ്പറേറ്റീവ് നഴ്സസ് വേള്‍ഡ് പ്രസിഡന്റ് മോനാ ഗെകൈന്‍ ഫിഷര്‍, ലണ്ടന്‍ കിങ്‌സ് ഹോസ്പിറ്റല്‍ കാര്‍ഡിയാക് വിങ് മേട്രണ്‍ മിനിജ ജോസഫ് എന്നിവര്‍ ഒക്കെ ഉച്ചയ്ക്ക് മുന്‍പ് തന്നെ വേദിയില്‍ എത്തും. ഇതോടെ അതിഥികള്‍ക്കായി കാത്തിരിക്കണം എന്ന അവസ്ഥയാണ് മാറുന്നത്.

ഇക്കാരണത്താല്‍ തന്നെ ഒരു മിനിട്ടു പോലും വൈകാന്‍ ഉള്ള അപൂര്‍വ സാധ്യത പോലും ഇല്ലെന്നാണ് ഹാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷം ജനറല്‍ കണ്‍വീനര്‍ അഡ്വ ബോബന്‍ ജോര്‍ജ് വക്തമാക്കിയിരിക്കുന്നത്. അവാര്‍ഡ് നൈറ്റില്‍ മുഖ്യാതിഥികളില്‍ ഒരാളായി എത്തുന്ന മലയാളി ഐപിഎസ് ഉദ്യോഗസ്ഥ ഹാപ്പി ഗുപ്ത കഴിഞ്ഞ രണ്ടു വര്‍ഷമായി ബര്‍മിങ്ഹാം കോണ്‍സുലേറ്റില്‍ കൗണ്‍സല്‍ ആയി പ്രവര്‍ത്തിക്കുകയാണ്.

മലയാളികള്‍ക്ക് എന്താവശ്യം ഉണ്ടായാലും സമീപിക്കാന്‍ കഴിയുന്ന ഓഫിസര്‍ എന്ന നിലയിലാണ് ഹാപ്പി ഗുപ്ത ഇപ്പോള്‍ അറിയപ്പെടുന്നത്. പാലക്കാട് സ്വദേശിയായ ഹാപ്പി ഉത്തര്‍പ്രദേശ് കേഡറില്‍ നിന്നാണ് ഐപിഎസ് കരസ്ഥമാക്കിയിരിക്കുന്നത്. മുഖ്യാതിഥി എന്നതില്‍ ഉപരി നാട്ടില്‍ മിസ് ചെയ്യുന്ന അനേകം ചടങ്ങുകളില്‍ ഒന്നെന്ന പോലെ ഉള്ള തോന്നലില്‍ ആണ് ഹാപ്പി നാളെ കവന്‍ട്രിയില്‍ എത്തുന്നത്. അതിഥി എന്നതില്‍ ഉപരി നല്ലൊരു കാഴ്ച്ചക്കാരിയായി സദസില്‍ ഇരിക്കുകയാണ് ഇവരുടെ ലക്ഷ്യം.

വേറിട്ട പ്രവര്‍ത്തനം കാഴ്ച വച്ച് തിളങ്ങിയ പ്രതിഭയാണ് എന്‍എച്ച്എസ് നഴ്‌സും മലയാളിയുമായ മിനിജ ജോസഫ്. രോഗികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി തന്റേതായ വഴികളിലൂടെ നീങ്ങി മിനിജ അപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിച്ച വനിതയാണ് മിനിജ. കഴിഞ്ഞ വര്‍ഷത്തെ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ മികച്ച നഴ്‌സിനുള്ള പുരസ്‌കാരം മിനിജ നേടിയിരുന്നു. രോഗികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി തന്റേതായ വഴികളിലൂടെ നീങ്ങിയതിന് മിനിജക്ക് നഴ്സ് ഓഫ് ദി ഇയര്‍'അംഗീകാരം ലഭിച്ചിരുന്നു. കാര്‍ഡിയാക് സര്‍ജറികള്‍ക്ക് വിധേയരാകുന്ന രോഗികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി അതില്‍ ഭാഗഭാക്കാകുന്ന നഴ്സുമാര്‍ക്കായി ഒരു തിയേറ്റര്‍ മാനുവലും മിനിജ തയ്യാറാക്കിയിട്ടുണ്ട്.

അവാര്‍ഡ് നൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപം നല്‍കിയ ഏഴു കോര്‍ ടീമുകളും പ്രത്യേകം ശ്രദ്ധ നല്‍കിയ പ്രവര്‍ത്തനത്തിലൂടെ മുഴുവന്‍ കാര്യങ്ങള്‍ക്കും ആര്‍ക്കും തന്നെ കാര്യമായ ഭാരമില്ലാതെ ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞു എന്നതും പ്രത്യേകതയാണ്. അവാര്‍ഡ് നൈറ്റിന് എത്തുന്ന കാണികളില്‍ എല്ലാവര്‍ക്കും താന്‍ പ്രത്യേക ക്ഷണിതാവ് ആണെന്ന ഫീല്‍ ഉണ്ടാക്കും വിധമുള്ള ഒരുക്കങ്ങളാണ് ഇതുമായി ബന്ധപ്പെട്ടു രൂപം കൊണ്ട കവന്‍ട്രിയിലെ സംഘാടക നിര ചെയ്തിരിക്കുന്നത്. ഏറെ വിശാലമായ ഹാളില്‍ എത്ര പേരെ വേണമെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയും വിധം ഉള്ള ക്രമീകരണമാണ് ചെയ്തിരിക്കുന്നതെന്ന് ഹാള്‍ മാനേജ്‌മെന്റ് ടീം നിയന്ത്രിക്കുന്ന ബാബു കളപ്പുരയ്ക്കല്‍, രാജീവ് നായര്‍ എന്നിവര്‍ അറിയിച്ചു.

അവാര്‍ഡ് നൈറ്റിന്റെ മുഴുവന്‍ ശ്രദ്ധയും ലഭിക്കുന്ന അവാര്‍ഡ് വിതരണ ചുമതലക്ക് നേതൃത്വം ഏറ്റടുത്ത ബീറ്റജ് അഗസ്റ്റിന്‍, എബ്രഹാം കുര്യന്‍, ലാലു സ്‌കറിയ, റോഷ്‌നി നിഷാന്ത്, മഞ്ജു പ്രവീണ്‍ എന്നിവരുടെ ചുമതലയില്‍ പ്രത്യേക അവാര്‍ഡ് ഡെസ്‌ക് തന്നെ വേദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഴുവന്‍ പേര്‍ക്കുമുള്ള എന്‍ഗ്രീവ് ചെയ്ത തടിയിലും സ്ഫടികത്തിലുമുള്ള ട്രോഫികള്‍, ഫ്രയിം ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയെല്ലാം വിതരണത്തിന് തയ്യാറായിക്കഴിഞ്ഞു. അതിഥികള്‍ ആയി എത്തുന്നവര്‍ക്കും സ്മാരക ശില്‍പം നല്‍കിയാകും ആദരിക്കുക.
വിശിഷ്ട അതിഥികള്‍ ഉള്‍പ്പെടെയുള്ളവരെ സ്വീകരിക്കാനും അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ഇരിപ്പിടങ്ങളില്‍ എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പ്രോട്ടോകോള്‍ ടീമില്‍ പ്രവര്‍ത്തിക്കുന്ന ഷിന്‍സണ്‍ മാത്യു, ജോര്‍ജുകുട്ടി വടക്കേക്കുറ്റ്, രാജു ജോസഫ്, ലൂയിസ് മേനാച്ചേരി എന്നിവര്‍ ഇന്നലെ വിലയിരുത്തല്‍ നടത്തി. ഉച്ച മുതല്‍ തന്നെ ഭക്ഷണ ശാല പ്രവര്‍ത്തിക്കുന്നതിന്റെ ചുമതല ഉറപ്പാക്കിയാണ് ഇവന്റ് മാനേജ്‌മെന്റ് ടീമിലെ ഷൈജി ജേക്കബ്, ജോബി മാത്യു, ബിപിന്‍ ലൂക്കോസ് എന്നിവര്‍ മിടുക്കു കാട്ടുന്നത്.

നല്ല തെളിഞ്ഞ പകല്‍ തന്നെ എന്നുറപ്പിച്ച നിലയ്ക്ക് പുറത്തു പന്തല്‍ കെട്ടിയുള്ള നാടന്‍ ഭക്ഷണ ശാലയും കാണികള്‍ക്കു സൗകര്യപ്രദമായി ആസ്വദിച്ചു ഭക്ഷണം കഴിക്കാന്‍ അവസരം ഒരുക്കും. എത്രയധികം ആളുകള്‍ എത്തിയാലും മുടക്കം കൂടാതെ ഭക്ഷണം ലഭിക്കുമെന്നാണ് കാറ്ററിങ് കരാര്‍ ഏറ്റടുത്തിരിക്കുന്ന ജേക്കബ് ഹോട്ടല്‍ ഉടമ ബിജു വ്യക്തമാക്കിയിരിക്കുന്നത്.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3BB
അലൈഡ് മുഖ്യ സ്‌പോണ്‍സര്‍; കോ-സ്‌പോണ്‍സേഴ്‌സായി മറ്റ് അഞ്ചു സ്ഥാപനങ്ങള്‍

ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്. അലൈഡിനൊപ്പം മുത്തൂറ്റ് ഗ്ലോബല്‍ ഫിനാന്‍സും ജോസഫ് തളിയന്‍ സോളിസിറ്റേഴ്‌സും ടൂര്‍ഡിസൈനേഴ്‌സ് യുകെയും വിസ്റ്റാമെഡും വിശ്വാസും ആണ് മറ്റു സ്‌പോണ്‍സര്‍മാരായി എത്തുന്നത്.

യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ധനകാര്യ സേവന സ്ഥാപനമാണ് അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസ്. ക്രിറ്റിക്കല്‍ ഇല്‍നെസ് കവറും മെഡി ക്ലെയിംസും സൗജന്യ മോര്‍ട്ട്‌ഗേജ് അഡൈ്വസുമാണ് ഇവര്‍ ചെയ്യുന്ന പ്രധാന സേവനങ്ങള്‍. നിങ്ങള്‍ വീടു വാങ്ങുമ്പോള്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യാന്‍ തീരുമാനിച്ചാല്‍ ആദ്യം അലൈഡ് നല്‍കും. കവന്‍ട്രി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അലൈഡ് ഗ്രൂപ്പില്‍ നൂറോളം ജീവനക്കാര്‍ തന്നെയുണ്ട്. ഈ അവാര്‍ഡ് നൈറ്റിലെ മുഖ്യ സ്‌പോണ്‍സേര്‍സ് അലൈഡ് ആണ്. സൗജന്യമായി മലയാളത്തില്‍ സംസാരിക്കാന്‍ ഈ ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുക-0203 006 2977

പണം കൈമാറ്റ വിനിമയത്തില്‍ ഏറ്റവും മൂല്യാധിഷ്ഠിത സേവനമാണ് മുത്തൂറ്റിന്റെ വാഗ്ദാനം. രൂപയുടെ വിനിമയ നിരക്കില്‍ മുത്തൂറ്റിനോളം ഉയര്‍ന്ന നിരക്ക് നല്‍കുന്ന മറ്റൊരു സ്ഥാപനം വേറെയുണ്ടാകില്ല. കുറഞ്ഞ നിരക്കില്‍ പണം കൈമാറ്റം ഏറ്റവും വേഗത്തില്‍ ചെയ്യുന്നുവെന്നതും മുത്തൂറ്റിന്റെ മാത്രം പ്രത്യേകതയാണ്. മിതമായ നിരക്കില്‍ സ്വര്‍ണ്ണ വായ്പകള്‍ക്കും, എല്ലാ പ്രധാന കറന്‍സികളുടെയും സൗജന്യ നാണയ വിനിമയത്തിനും മുത്തൂറ്റിനെ സമീപിക്കാവുന്നതാണ്. ലണ്ടനിലെ സൗത്താള്‍, വെംബ്ലി, ഈസ്റ്റ് ഹാം, ക്രോയ്‌ഡോണ്‍, ടൂട്ടിങ്, ഇന്‍ഫോര്‍ഡ് (Southall, East Ham, Croydon, Wembley, Tooting and Ilford) എന്നിവിടങ്ങളില്‍ സ്വന്തം ഓഫീസുകളുമായാണ് മുത്തൂറ്റ് കൃത്യതയാര്‍ന്ന സേവനം ഒരുക്കുന്നത്. ഈ ബ്രാഞ്ചുകളിലൂടെയോ ഓണ്‍ലൈന്‍ വഴിയോ മുത്തൂറ്റിന്റെ സേവനം ആര്‍ക്കും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുവാന്‍ -ഫോണ്‍ -02030043182 (രാവിലെ എട്ടു മുതല്‍ വൈകിട്ട് ഏഴു വരെ), ഇമെയില്‍ -[email protected]
ലണ്ടനിലെ പ്രമുഖ അഭിഭാഷക സ്ഥാപനമാണ് ജോസഫ് തളിയന്‍ സോളിസിറ്റേഴ്‌സ്. ഇമ്മിഗ്രേഷന്‍ സേവനങ്ങള്‍ക്കൊപ്പം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഇപ്പോള്‍ ജോസഫ് തളിയന്‍ സോളിസിറ്റേഴ്സ് ബാങ്കിങ് സേവന പദ്ധതികളും നല്‍കുന്നുണ്ട്. വീട് വാങ്ങുമ്പോള്‍ ആവശ്യമായ രേഖകള്‍ തയ്യാറാക്കി നല്‍കുന്നതും മറ്റു നിയമോപദേശങ്ങള്‍ നല്‍കുന്നതും സേവന മികവിന്റെ ഉദാഹരണങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക -02085862222
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ മാനേജ്‌മെന്റ് കമ്പനിയാണ് ടൂര്‍ ഡിസൈനേഴ്‌സ്. നാട്ടിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കുന്ന ടൂര്‍ ഡിസൈനേഴ്‌സ് യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രകളെ മനോഹരമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു. യാത്രകള്‍ക്ക് നല്‍കുന്ന സ്‌പെഷ്യല്‍ ഓഫറുകളും ഇളവുകളും പ്രയോജനപ്പെടുത്താവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക -Tour Designers (UK) Ltd- 0207 160 9710[email protected]0208 687 3761

മക്കളെ ഡോക്ടറാക്കാന്‍ ആഗ്രഹിക്കുന്ന യുകെയിലുള്ള മലയാളി രക്ഷിതാക്കള്‍ക്കും ബള്‍ഗേറിയന്‍ സര്‍വ്വകലാശാലകള്‍ വഴി തുറന്നുകിട്ടുന്നത് വന്‍ അവസരമാണ്. ഡോ. ജോഷി ജോസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വിസ്റ്റാമെഡ് കണ്‍സള്‍ട്ടന്‍സി വഴിയാണ് ബള്‍ഗേറിയയില്‍ പഠിക്കാന്‍ അവസരമൊരുങ്ങുന്നത്. യുകെയില്‍ നിന്നും ബള്‍ഗേറിയന്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഇപ്പോള്‍ മികച്ച നിലയിലുള്ള ഗൈഡന്‍സ് നല്‍കി വരുന്ന യുകെയിലെ ഒരു പ്രധാന സ്ഥാപനമാണ് വിസ്റ്റാമെഡ് കണ്‍സള്‍ട്ടന്‍സി. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക -Tel: 0208252979707404086914www.vistamed.co.uk, email: [email protected]

വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ ഇപ്പോള്‍ ഏറ്റവും സഹായികളായി മാറുന്നത് കറിപ്പൊടി കൂട്ടുകളാണ്. ഇക്കൂട്ടത്തില്‍ കേരളത്തിലെ ഏറ്റവും പുത്തന്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് വിശ്വാസ്. ബ്രാന്‍ഡ് പുത്തന്‍ ആണെങ്കിലും രുചിയിലും ഗുണത്തിലും പഴമക്കാരെ വെല്ലുന്ന വിധം മികവുമായി അതിവേഗത്തില്‍ വിപണി പിടിച്ച വിശ്വാസ് ഇപ്പോള്‍ യുകെ അടക്കം ലോക മലയാളികളുടെ കൂടി വിശ്വസ്ത ബ്രാന്‍ഡ് ആയി മാറിയത് അവിശ്വസനീയ വേഗതയിലാണ്. ഇപ്പോള്‍ യുകെ മലയാളികളുടെ അടുക്കളയില്‍ പ്രിയപ്പെട്ട കപ്പയും ചക്കയും മാങ്ങയും ഒക്കെ ശീതീകരിച്ച് എത്തിക്കുന്നതില്‍ മുമ്പന്‍ ആയിരിക്കുകയാണ് വിശ്വാസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category