1 GBP = 92.00 INR                       

BREAKING NEWS

രാജ്യത്തിന്റെ ഉപ്പും ചോറും തിന്ന് രാജ്യത്തെ തീര്‍ത്തുകളയാന്‍ തക്കം കാത്തിരിക്കുന്ന വിഘടനവാദികള്‍ക്ക് ഞെട്ടലും വിറയലും ഉണ്ടാകട്ടെ; ആഭ്യന്തര ഭീകരത തുടച്ച് നീക്കാതെ വിദേശ അക്രമങ്ങളെ തീര്‍ക്കാനാവില്ലെന്ന തിരിച്ചറിവില്‍ വെടിപൊട്ടിയിട്ടും ഞെട്ടാതെ അമിത്ഷായെ ആഭ്യന്തര മന്ത്രിയാക്കുമ്പോള്‍ അമിതാധികാരം ജനാധിപത്യത്തെ കൊല്ലാതിരിക്കാന്‍ മോദി തന്നെ ഉണര്‍ന്ന് പ്രവര്‍ത്തിക്കട്ടെ; അമിത്ഷായുടെ ആഭ്യന്തര മന്ത്രി പദം രാജ്യത്തെ എങ്ങനെ ബാധിക്കും?

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഒടുവില്‍ മോദി മന്ത്രിസഭയുടെ വകുപ്പുകള്‍ നിശ്ചയിച്ചിരിക്കുന്നു. തീര്‍ച്ചയായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിയ്ക്കേണ്ടിയിരിക്കുന്നു. കൃത്യമായ തരത്തില്‍ വകുപ്പുകള്‍ വിഭജനം നടത്തിയിരിക്കുന്ന മോദിയുടെ തീരുമാനം രാജ്യപുരോഗതിക്ക് നല്ലതാണ് എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. പ്രത്യേകിച്ച് ഭീകരവാദം അതിശക്തമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് കരുത്തനായ അമിത്ഷായെ അഭ്യന്തര മന്ത്രിയാക്കിയത് പോസ്റ്റീവായി തന്നെ കാണേണ്ട കാര്യമുണ്ട്.

ധനകാര്യവകുപ്പ് നിര്‍മ്മല സീതാരാമനെപ്പോലെ സര്‍വജ്ഞയായ ഒരു മന്ത്രിയെ ഏല്‍പ്പിച്ചത് ഏറെ അഭിനാന്ദനാര്‍ഹമാണ്. ഹര്‍വര്‍ദ്ധനെ ആരോഗ്യവകുപപ്പും നിതിന്‍ഗഡ്ക്കരിയെ ട്രോന്‍സ്പോര്‍ട്ട് വകുപ്പും ഏല്‍പ്പിച്ചതുപോലെ നിര്‍ണായകമാണ് പ്രതിരോധം രാജ് നാഥ് സിംഗിനെ ഏല്‍പ്പിച്ചതും. സുഷമ്മ സ്വരാജ് എന്ന ഇന്ത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട വിദേശകാര്യമന്ത്രിയുടെ പദവി നയതന്ത്രവിദഗ്ധനെ ഏല്‍പ്പിക്കാനുള്ള തീരുമാനവും ശ്രദ്ധേയമാണ്.

തീര്‍ച്ചയായും ഈ മന്ത്രിസഭയിലെ മന്ത്രിമാരെല്ലാം അവരവരുടെ മേഖലകളിലെ ബഹുമുഖപ്രതിഭകളാണ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട. ഏറ്റവും ചര്‍ച്ചയാകുന്നത് അമിത് ഷായുടെ ആഭ്യന്തര പദവി തന്നെയാണ്. അമിത് ഷായെപ്പോലെ കരുത്തനായ ഒരാള്‍ അഭ്യന്തര മന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഒരു മുതല്‍കൂട്ടാണ് എന്നുപറയുന്നതില്‍ ഒരു ലജ്ജയും എനിക്കില്ല. തീര്‍ച്ചയായും ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അമിത്ഷായ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചര്‍ച്ചയാകേണ്ടതാണ്.

പ്രത്യേകിച്ച് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയാകുകയും അതിന്റെ പേരില്‍ ജയിലില്‍ കിടക്കുകയും ഗുജറാത്ത് സംസ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ കോടതി പറയുകയും ചെയ്ത ഒരാള്‍ രാജ്യത്തിന്റെ അഭ്യന്തരമന്ത്രിയാകുമ്പോള്‍ ചിലര്‍ക്കെങ്കിലും ആശങ്കയുണ്ടാവുന്നതില്‍ പരാതിയോ അത്ഭുതമോ ഇല്ല. ആ കേസുകളില്‍ പിന്നീട് അമിത് ഷായെ സിബിഐ തന്നെ കുറ്റവിമുക്തനാക്കിയത് നിയമപരമായി നിലനില്‍ക്കുന്നതുകൊണ്ട് നമുക്ക് അത് വിശ്വസിക്കാം. എന്നിരുന്നാലും ഒരു ക്രിമിലിനെ കൊല്ലാന്‍ ഒരു ആഭ്യന്തര മന്ത്രി ബോധപൂര്‍വ്വമായി പദ്ധതി ഒരുക്കി എന്നത് അത്ര നിസാരമായി കാണേണ്ട കാര്യമല്ല. ന്തായാലും അത്തരം കുറ്റങ്ങളും പിശകുകളും അമിത്ഷായില്‍ നിന്ന് ഉണ്ടാകാതിരിക്കാന്‍ അമിത അധികാരം രാജ്യത്തിന്റെ സുരക്ഷയുടെ പേരില്‍ അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ മോദിയും ബിജെപിയും ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതല്‍ കാണുവാന്‍ ഇന്‍സ്റ്റന്‍ഡ് റെസ്പോണ്‍സ് സന്ദര്‍ശിക്കുക

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category