1 GBP = 88.70 INR                       

BREAKING NEWS

മാസ്റ്റര്‍ ഷെഫ് താരം ജോമോന്‍ കുര്യാക്കോസ് ന്യൂസ് പേഴ്‌സണായത് രണ്ടാമതെത്തിയ ആളേക്കാള്‍ 20 ഇരട്ടി വോട്ടുകള്‍ നേടി; ബെസ്റ്റ് നഴ്‌സ് പുരസ്‌കാര നിറവില്‍ മാഞ്ചസ്റ്ററിലെ സീമാ സൈമണ്‍; യുവ പ്രതിഭാ പുരസ്‌കാരം ബെഡ്‌ഫോര്‍ഡിലെ ഡെന്നാ ജോമോന്: കവന്‍ട്രിയിലെ നിറഞ്ഞ സ്‌റ്റേജില്‍ നാടകീയമായി പ്രഖ്യാപിച്ച ബ്രിട്ടീഷ് മലയാളി പുരസ്‌കാരങ്ങള്‍ നേടിയത് ഈ മൂന്നു പേര്‍

Britishmalayali
kz´wteJI³

കവന്‍ട്രി: കവന്‍ട്രിയിലെ വില്ലെന്‍ഹാള്‍ സോഷ്യല്‍ ക്ലബ്ബില്‍ നിറഞ്ഞു കവിഞ്ഞിരുന്ന 1500ല്‍ അധികം വരുന്ന കാണികളുടെ മുന്‍പില്‍ ബ്രിട്ടീഷ് മലയാളികളെ കഴിഞ്ഞ വര്‍ഷം സ്വാധീനിച്ച മൂന്നു പേരുടെ പേരു വിവരങ്ങള്‍ പ്രഖ്യാപിച്ചത് വളകെ നാടകീയമായി ആയിരുന്നു. ആഘോഷ നിറവിനിടയില്‍ മൂന്നു പരിപാടികളായാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ന്യൂസ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍, ബെസ്റ്റ് നഴ്സ്, യങ് ടാലന്റ് എന്നീ മൂന്നു വിഭാഗങ്ങളിലും അഞ്ചു വീതം ഫൈനലിസ്റ്റുകളെ നേരത്തെ നിശ്ചയിക്കുകയും വായനക്കാര്‍ വോട്ടു ചെയ്യുകയും ചെയ്തിരുന്നു.

ന്യൂസ് പേഴ്സണായി ഇക്കുറിയും വിജയിച്ചത് ഒരു ഷെഫാണ് എന്നത് ശ്രദ്ധേയമാണ്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ ഏതാണ്ട് 90 ശതമാനം നേടിയാണ് ജോമോന്‍ കുര്യാക്കോസ് എന്ന ഷെഫ് വിജയിച്ചത്. ജിഎന്‍പിസി ഗ്രൂപ്പില്‍ അടക്കം നടത്തിയ ക്യാമ്പയിന്റെ ഭാഗമായി ഏതാണ്ട് 40,000 വോട്ടുകളാണ് ജോമോന്‍ കുര്യാക്കോസിന് ലഭിച്ചത്. ചങ്കിടിപ്പിനൊടുവില്‍ ജോമോനെ പ്രഖ്യാപിക്കുമ്പോള്‍ എങ്ങും കയ്യടി ആയിരുന്നു.
ബെസ്റ്റ് നഴ്സിനുള്ള പുരസ്‌കാരം തേടി എത്തിയത് മാഞ്ചസ്റ്ററിലെ സീമ സൈമണിനെയായിരുന്നു. സാധാരണ നഴ്സായി ജോലിയില്‍ കയറി ബാന്‍ഡ് 8 ആയി ഉയര്‍ന്ന സീമ സൈമണിനു കിട്ടിയ പുരസ്‌കാരം യുകെയിലെ മുഴുവന്‍ മലയാളി നഴ്സുമാര്‍ക്കുമുള്ള അംഗീകാരമായി മാറി. കനത്ത മത്സരം നടന്ന യുവപ്രതിഭ പുരസ്‌കാരം നേടിയത് ബെഡ്ഫോര്‍ഡിലെ ഡെന്നാ ജോമോനായിരുന്നു.
ബിബിസിയില്‍ തിളങ്ങിയ ജോമോന് വോട്ടു ചെയ്ത് ഫേസ്ബുക്ക് കൂട്ടായ്മയും
യുകെ മലയാളികളുടെയും സായിപ്പിന്റെയും അടക്കം മുന്നിലെത്തുന്നവരുടെ എല്ലാം നാവില്‍ തുമ്പിലേക്ക് രുചിയുടെ കൈപ്പുണ്യം വിളമ്പിയാണ് ജോമോന്‍ കുര്യാക്കോസ് യുകെ മലയാളികളുടെ ഹൃദയത്തിലിടം നേടിയത്. ബിബിസിയിലെ മാസ്റ്റര്‍ ഷെഫിലൂടെ ലോകമെമ്പാടും പ്രശസ്തി നേടിയ ജോമോന്‍ കുര്യാക്കോസിനെ കൃത്യമായി വിജയിയായി കണ്ടെത്തിയതിന്റെ തെളിവായിരുന്നു ഇന്നലെ ജനശതങ്ങളെ സാക്ഷിയാക്കി നടന്ന ബ്രിട്ടീഷ് മലയാളി ന്യൂസ് മേക്കര്‍ അവാര്‍ഡ് പ്രഖ്യാപനം. ഏറ്റവും അവസാനമാണ് ന്യൂസ് മേക്കര്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. കാണികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന വിജയിക്ക് പ്രശസ്ത ഗായകന്‍ ജി വേണു ഗോപാല്‍ ആണ് പുരസ്‌കാരം സമ്മാനിച്ചത്. ന്യൂസ് മേക്കര്‍ പുരസ്‌കാരത്തിനായി മത്സരിച്ച മറ്റുള്ളവരും വേദിയില്‍ എത്തിയിരുന്നു.
അഞ്ചു പേരാണ് ബെസ്റ്റ് ന്യൂസ് പേഴ്‌സണ്‍ അവാര്‍ഡിലേക്ക് മത്സരിച്ചത്. ഒന്നിനൊന്നു മികച്ച മത്സരാര്‍ത്ഥികളായിരുന്നു ഇത്തവണത്തേത്. ടാക്സി ഡ്രൈവിങ്ങിനിടയില്‍ ഹരം കയറി സിഎ പരീക്ഷ പാസായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി മാറിയ ഹള്ളിലെ രൂപേഷ് മാത്യു, ബ്രിട്ടനിലെ ഏറ്റവും അറിയപ്പെടുന്ന മലയാളി എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന പിയാനോ സംഗീത പ്രതിഭയും ഐടിവിയുടെ ദി വോയ്സിലൂടെ ബ്രിട്ടീഷ് ഗായക ലോകത്തെത്തി ഏറ്റവും കൂടുതല്‍ ആല്‍ബങ്ങള്‍ വില്‍ക്കപ്പെടുന്ന ശബ്ദത്തിന്റെ ഉടമയായ മലയാളി പെണ്‍കുട്ടി ഗായത്രി നായര്‍, ബിബിസി പ്രൈം ടൈം സീരിയല്‍ നായിക വരദ സേതു, നാടന്‍ പച്ചക്കറികള്‍ ബ്രിട്ടീഷ് മണ്ണില്‍ വിളവെടുത്തു നൂറുകണക്കിനാളുകളെ അടുക്കള കൃഷിയിലേക്കു തിരിയാന്‍ പ്രേരിപ്പിച്ച ജിനേഷ് പോള്‍ എന്നിവരാണ് ജോമോന്‍ കുര്യാക്കോസിനൊപ്പം വാര്‍ത്താ താരമാകാന്‍ മത്സരിച്ചത്. ഇതില്‍ നിന്നും ഏറ്റവും കൂടുതല്‍ വോട്ടു നേടിയാണ് വാര്‍ത്താ താരമായി ജോമോന്‍ തെരഞ്ഞെടുക്കപ്പെട്ടത്.
മത്സരിച്ച അഞ്ചുപേരും ഒരു പോലെ കഴിവുറ്റവര്‍ ആയിരുന്നെങ്കിലും ജോമോന്റെ കൈപ്പുണ്യത്തിന്റെ രുചി അറിഞ്ഞ സായിപ്പന്മാരും ഫേസ്ബുക്ക് കൂട്ടായ്മ വഴി വോട്ട് അഭ്യര്‍ത്ഥിച്ചതും അതു ഫലം കണ്ടതുമാണ് അന്തിമവിധി ജോമോന് അനുകൂലമായത്. പരിചയക്കാരും സുഹൃത്തുക്കളുമായി നിരവധി പേരാണ് പിന്തുണയേകിയതെന്ന് ജോമോന്‍ തന്നെ പറയുന്നു.
മൂന്നു പുരസ്‌കാരങ്ങളിലും കൂടി ജോമോന്‍ തന്നെയാണ് ഏറ്റവും അധികം വോട്ട് നേടിയത്. 26342 പേരാണ് ഇത്തവണ ന്യൂസ് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ വിഭാഗത്തിലേക്ക് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ നിന്നും അറുപതു ശതമാനത്തോളം വോട്ടാണ് ജോമോന്‍ നേടിയത്.
സുരേഷ് പിള്ളയ്ക്കു ശേഷം രണ്ടാം വട്ടവും ബിബിസി മാസ്റ്റര്‍ ഷെഫിന്റെ അടുക്കള പരിസരത്തു മലയാളി സാന്നിധ്യം ഉണ്ടാക്കിയ വ്യക്തിയാണ് ഈസ്റ്റ് ആംഗ്ലിയയിലെ ബസില്‍ഡണ്‍ എന്ന സ്ഥലത്തെ മലയാളി പാചക വിദഗ്ധന്‍ ആയ ജോമോന്‍ കുര്യാക്കോസ്. മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ സെലിബ്രിറ്റികളെ ഇന്ത്യന്‍ രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തിയാണ് ഇന്ത്യന്‍ മണം ബിബിസി മാസ്റ്റര്‍ ഷെഫില്‍ ഒരുക്കിയത്. പാചകത്തെ പ്രൊഫഷണല്‍ സമീപനത്തില്‍ സ്വീകരിച്ചു, കച്ചവട ഫോര്‍മുലകളെ രണ്ടാം സ്ഥാനത്തു നിര്‍ത്തി, സ്നേഹപൂര്‍വ്വം ഉണ്ടാക്കി വിളമ്പിയാണ് ജോമോന്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. 

എന്‍എച്ച്എസിന്റെ കണ്ണിലുണ്ണിയാക്കിയ ഗവേഷണം; തൊട്ടതെല്ലാം പൊന്നാക്കി ബ്രിട്ടീഷ് മലയാളി നഴ്സിംഗ് താരവും
ബെസ്റ്റ് നഴ്സ് പുരസ്‌കാരത്തെ കാണികള്‍ ആകാംഷയോടെയാണ് കാത്തിരുന്നത്. ഒടുവില്‍ ആകാംഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അറുതി വരുത്തി മാഞ്ചസ്റ്ററിലെ സീമാ സൈമണ്‍ വാര്‍ത്താ താരമാകുകയായിരുന്നു. അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ ആദ്യത്തേത് ആയിരുന്നു നഴ്‌സിംഗ് പുരസ്‌കാരം. ഒരു മാസത്തോളം നീണ്ടു നിന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പിന്റെ അന്തിമ ഫലം എന്തെന്നറിയുവാനുള്ള ആകാംക്ഷ കാണികളിലും ഇരച്ചു കയറിയിരുന്നു. ഈ ആകാംക്ഷയെ കൊടുമുടിയില്‍ എത്തിച്ചുകൊണ്ടാണ് നഴ്‌സിംഗ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് പെരിഓപ്പറേറ്റീവ് നഴ്സസ് വേള്‍ഡ് പ്രസിഡന്റ് മോനാ ഗെകൈന്‍ ഫിഷര്‍ ആണ് സീമയ്ക്ക് അവാര്‍ഡ് കൈമാറിയത്. മുന്‍ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് ജേതാവ് മിനിജാ ജോസഫും നഴ്‌സിംഗ് പുരസ്‌കാരത്തിനായി മത്സരിച്ചവരും വേദിയില്‍ എത്തിയിരുന്നു.

നഴ്‌സിംഗ് വിഭാഗത്തിലും ഒന്നിനൊന്നു മികച്ചവര്‍ തന്നെയാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. യുകെയിലെ നഴ്‌സിങ് സമൂഹത്തിന്റെ ശമ്പള വര്‍ദ്ധനയടക്കമുള്ള അവകാശ പോരാട്ടത്തിന് ആര്‍ സി എന്‍ ന്റെ മുന്‍നിരയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന എബ്രഹാം പൊന്നും പുരയിടത്തില്‍, അമേരിക്കന്‍ നഴ്‌സിങ് പുരസ്‌കാരമായ ഡെയ്‌സി അവാര്‍ഡ് നേടിയ നോട്ടിന്‍ഹാമിലെ നിഷ തോമസ്, യുകെയിലെ നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ രൂപം നല്‍കിയ നഴ്‌സിങ് അസോസിയേറ്റഡ് പ്രോഗ്രാമിലെ ആദ്യ വിജയികളായ സ്റ്റോക് ഓണ്‍ ട്രെന്റിലെ ജ്യോതിയും റെജുവും, ഒരൊറ്റ പ്രസവത്തിലെ നാല് കുട്ടികളില്‍ മൂന്നു പേരും നഴ്സിങ് തിരഞ്ഞെടുത്ത സാഫോക് യൂണിവേഴ്സിറ്റി നഴ്‌സിങ് വിദ്യാര്‍ഥികളായ അന്‍ജെല്‍, അലീറ്റ, അലീന എന്നിവരാണ് ഈ വര്‍ഷത്തെ നഴ്‌സിങ് പുരസ്‌കാരത്തിന് മത്സരിച്ചത്.
9948 പേരാണ് നഴ്‌സിംഗ് വിഭാഗത്തിലേക്ക് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ നിന്നും 40 ശതമാനത്തോളം വോട്ടാണ് സീമയ്ക്ക് ലഭിച്ചത്. അസുഖ അവധി എടുക്കാതെ ജോലിക്കെത്തിയാല്‍ പോലും പ്രത്യേക പരിഗണന ലഭിക്കുന്ന നാളുകളില്‍ വൃദ്ധ ജനത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും നേരത്തെ വാര്‍ധക്യ ജന്യ രോഗം പിടികൂടുന്നത് തടയാനും ഉള്ള ഗവേഷണത്തിലാണ് മാഞ്ചസ്റ്ററിലെ മലയാളി നഴ്സ് സീമ ജിജു സൈമണ്‍.

നിലവില്‍ ജെറിയാട്രിക് ആന്റ് അക്യൂട്ട് മെഡിസിനില്‍ ബാന്‍ഡ് 8 എ അഡ്വാന്‍സ്ഡ് നഴ്സ് പ്രാക്ടീഷണര്‍ ആയി ജോലി ചെയ്യുന്ന സീമ സൈമണ്‍ തൊഴില്‍ രംഗത്ത് ഇനിയും കയ്യെത്തി പിടിക്കാന്‍ അധികം പടവുകള്‍ ബാക്കിയില്ലെന്ന നിലയിലാണ്. മാഞ്ചസ്റ്റര്‍ മെട്രോ പൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് ഫെല്ലോ ട്യൂട്ടറുമാണ് സീമ. ഇതിനൊപ്പം രോഗികളില്‍ കിടക്കയില്‍ നിന്നും ഉള്ള വീഴ്ച തടയുന്നതിനുള്ള പ്രത്യേക പദ്ധതിക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതോടെ മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫെര്‍മറി ട്രസ്റ്റ് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചപ്പോള്‍ യുകെയിലെ മലയാളി നഴ്‌സുമാരുടെ സേവന മികവിനുള്ള മറ്റൊരു കയ്യൊപ്പായി അതു മാറുക ആയിരുന്നു. 

സാധാരണ തൊഴിലുമായി ബന്ധപ്പെട്ട് ഉയരങ്ങള്‍ തേടുന്നവര്‍ക്കിടയിലും സീമക്ക് വേറിട്ട മുഖമാണ്. ജോലിയുടെ പ്രാരാബ്ധങ്ങളില്‍ കുടുംബത്തെ പോലും വേണ്ട വിധം പരിചരിക്കാന്‍ സാധിക്കില്ലെന്ന പരാതികള്‍ക്കിടയിലാണ് സീമ തന്റെയും ഭര്‍ത്താവിന്റെയും ജീവകാരുണ്യ പ്രവര്‍ത്തികളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും മുഴുവന്‍ സമയവും സജീവമാകുന്നത്.
ബ്രിട്ടീഷ് മലയാളിയുടേത് ഉള്‍പ്പെടെയുള്ള സാമൂഹിക സാംസ്‌കാരിക പരിപാടികളുടെ നിറ സാന്നിധ്യമായ സീമ മാഞ്ചസ്റ്റര്‍ കേന്ദ്രമാക്കി മലയാളികളുടെ നേതൃത്വത്തില്‍ പിറവി എടുത്ത ഉപഹാര്‍ എന്ന ജീവകാരുണ്യ സംഘടനയുടെയും നിഴലായി പ്രവര്‍ത്തിക്കുകയാണ്.
വഴിത്തിരിവായത് സിബിബിസി തന്നെ; പിന്നാലെ ഡെന്നയെ തേടിയെത്തിയത് പാശ്ചാത്യ സംഗീത വേദികള്‍
ആകാംക്ഷയുടെ മുന ഒടിച്ചുകൊണ്ടാണ് യുവ പ്രതിഭ പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. നോമിനേഷന്‍ റൗണ്ടിലെ വാശിയെല്ലാം പ്രകടമാക്കുന്നതായിരുന്നു അവാര്‍ഡ് പ്രഖ്യാപന വേദി. നോമിനേഷന്‍ റൗണ്ടിലെ വാശിയെല്ലാം പ്രകടമാക്കുന്നതായിരുന്നു അവാര്‍ഡ് പ്രഖ്യാപന വേദി. ഒന്നിനൊന്നു മികച്ച പോരാട്ടം കാഴ്ച വച്ച കുട്ടികളില്‍ നിന്നും ഏറ്റവും കൂടുതല്‍ വോട്ടു നേടി വിജയിച്ചത് ഡെന്നാ ആന്‍ ജോമോന്‍ ആണ്. ജി വേണു ഗോപാല്‍ ആണ് ഡെന്നയ്ക്ക് അവാര്‍ഡ് കൈമാറിയത്. യംഗ് ടാലന്‌റ് പുരസ്‌കാരത്തിനായി മത്സരിച്ച മറ്റു കുട്ടികളും വേദിയില്‍ എത്തിയിരുന്നു.
മുതിര്‍ന്നവരുടെ മത്സരത്തിനൊപ്പം തന്നെ കിടപിടിക്കുന്നതായിരുന്നു യംഗ് ടാലന്റ് അവാര്‍ഡിനുള്ള പോരാട്ടം. യുക്മ കലാതിലകം ശ്രുതി അനിലും ചെറുപ്രായത്തില്‍ തന്നെ മികച്ച പാട്ടുകാരിയായി ടെസ്സ ജോണ്‍ എന്നിവരും ജിസിഎസ്ഇ പരീക്ഷ ജേതാവ് നിമിഷാ നോബിയും അധികമാരും കയ്യെത്തിപിടിക്കാത്ത മികവിന് ഉദാഹരണമായി യുവ പൈലറ്റിന്റെ വേഷമിടാന്‍ തയ്യാറെടുക്കുന്ന അലന്‍ ജോബിയും ആണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.
ഇവരെയെല്ലാം പിന്തള്ളിക്കൊണ്ടാണ് ബെഡ്ഫോര്‍ഡിലെ ഒന്‍പാതം ക്ലാസുകാരിയായ ഡെന്നാ ജോമോന്‍ ബ്രിട്ടീഷ് അവാര്‍ഡ് നൈറ്റിന്റെ യംഗ് ടാലന്റ് പുരസ്‌കാരം നേടിയത്. 14661 പേരാണ് യംഗ് ടാലന്റ് വിഭാഗത്തിലേക്ക് വോട്ട് ചെയ്തത്. വാര്‍ത്താ താരം മത്സരം കഴിഞ്ഞാല്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടന്നത് യംഗ് ടാലന്റ് പുരസ്‌കാരത്തിനാണ്. അന്‍പത് ശതമാനത്തോളം വോട്ടാണ് ഡെന്ന നേടിയത്.
ചെറുപ്പത്തിലേ പാട്ടു പഠിക്കാന്‍ ആരംഭിച്ച ഡെന്ന ഏറെ ശ്രമപ്പെട്ടാണ് മലയാളത്തെ തന്റെ കൈകളില്‍ ഒതുക്കിയത്. കൂടെ പിന്തുണയുമായി അച്ഛന്‍ ജോമോന്‍ മാമ്മൂട്ടിലും 'അമ്മ ജിന്‍സിയും കൂടെ നിന്നു. പിതാവ് നയിക്കുന്ന സെവന്‍ ബീറ്റ്‌സ് മ്യൂസിക് ടീമിന് ഒപ്പമാണ് ആദ്യ അരങ്ങേറ്റം നടത്തിയത്. എന്നാല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത് ബ്രിട്ടനിലെ ടീന്‍ സ്റ്റാര്‍ എന്ന പരിപാടിയിലൂടെയാണ്. ഇതു വഴിയാണ് ചാനല്‍ സിബിബിസിയില്‍ എത്തിയത്. സിബിബിസിക്ക് വേണ്ടി ''ഗോട്ട് വാട്ട് ഇറ്റ് ടെക്സ്'' എന്ന മ്യൂസിക്കല്‍ ഷോയുടെ ഓഡിഷനില്‍ മൂന്നു പ്രാവശ്യം തിളങ്ങിയ പ്രശസ്തിയും ഡെന്നക്ക് ഒപ്പമുണ്ട്.
കര്‍ണാടിക് സംഗീതത്തില്‍ ലെവല്‍ ഒന്നും രണ്ടും മൂന്നും ഡിസ്റ്റിങ്ഷനും നേടിയിട്ടുണ്ട്. പാട്ടിനൊപ്പം നല്ല സുന്ദരമായി ശാസ്ത്രീയ നൃത്തം വേദിയില്‍ അവതരിപ്പിക്കാനും ഡെന്ന മിടുക്കിയാണ്. ബെഡ്‌ഫോര്‍ഡ്ഷയറിലെ മ്യൂസിക് ഫെസ്റ്റില്‍ ഏഷ്യന്‍ വിഭാഗത്തില്‍ വിജയി ആയതും ബര്‍മിങ്ഹാം അരീനയില്‍ നടന്ന ടീന്‍ സ്റ്റാര്‍ പരിപാടിയില്‍ ഫൈനലില്‍ എത്തിയതും ഡെന്ന എന്ന പാട്ടുകാരിയുടെ കരിയര്‍ ഗ്രാഫ് ഉയരങ്ങള്‍ തേടുകയാണ് എന്നാണ് തെളിയിക്കുന്നത്.
ബെഡ്ഫോര്‍ഡ് കൗണ്‍സില്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ 2017ലെ മികച്ച പാട്ടുകാരിയായും ഡെന്ന അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം നടക്കുന്ന ലീഗലി ബ്ലോണ്ട് മ്യൂസിക്കല്‍ എന്ന പരിപാടിയിലും ഓഡിഷന്‍ പൂര്‍ത്തിയാക്കി ഡെന്ന ക്ഷണിക്കപ്പെട്ടിരിക്കുകയാണ്. രണ്ടു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ആത്മഭോജ്യം, കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ദി ഗ്ലോറി റ്റു ഗോഡ് എന്നീ സംഗീത ആല്‍ബങ്ങളില്‍ ഡെന്ന പാടിയ പാട്ടുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഗായകന്‍ വിജയ് യേശുദാസിനൊപ്പം പാടിയ ഡെന്ന സിങ് വിത് സ്റ്റീഫന്‍ ദേവസി പരിപാടിയില്‍ റണ്ണര്‍ അപ് ആയിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയിലെ ഓണരഥം എന്ന പരിപാടിയിലും ഏതാനും വര്‍ഷം മുന്‍പ് ഡെന്ന പങ്കെടുത്തിട്ടുണ്ട്. യുകെയിലെ ബൈബിള്‍ കലോത്സവ വേദികളില്‍ നിന്നും നിരവധി പുരസ്‌കാരങ്ങള്‍ വീട്ടില്‍ എത്തിക്കാനും ഡെന്നയ്ക്കു പാട്ടിലൂടെ കഴിഞ്ഞിട്ടുണ്ട്.
ഫോട്ടോ കടപ്പാട്: സിജു സിദ്ധാര്‍ത്ഥ്, സന്തോഷ്, അജിമോന്‍ എടക്കര, സോണി ചാക്കോ, സന്തോഷ് ബെഞ്ചമിന്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category