1 GBP = 96.00 INR                       

BREAKING NEWS

വിശാലമായ ഹാള്‍ നിറഞ്ഞു കലാസ്വാദകര്‍; മിന്നല്‍പിണര്‍ പോലെ വേദി നിറഞ്ഞു എല്‍ഇഡി വാളിലെ നിറക്കാഴ്ചകള്‍; ഹൃദയത്തിന്റെ ഭാഷയില്‍ സ്‌നേഹം പൊഴിച്ചു ജി വേണുഗോപാല്‍; കാണികളെ രസിപ്പിച്ചു റെജി രാമപുരം; വയലിന്‍ മാന്ത്രികത വിതറി മനോജ് ജോര്‍ജ്; സംഗീതം പൊട്ടിയൊഴുക്കി ജിന്‍സ് ഗോപിനാഥും ടിനുവും: നിലക്കാത്ത ചിലമ്പൊലിയൊച്ചകളും സംഗീത സുഗന്ധവും

Britishmalayali
ഷാജന്‍ സ്‌കറിയ

കവന്‍ട്രി: കവന്‍ട്രി ഇങ്ങനെ ഒരു കാഴ്ച ഇതിനു മുന്‍പ് കണ്ടു കാണില്ല. പ്രശസ്തമായ വില്ലെന്‍ഹാള്‍ സോഷ്യല്‍ ക്ലബില്‍ തിക്കിതിരക്കി മലയാളികളായ കലാസ്വാദകര്‍ നിറഞ്ഞു കവിയുക ആയിരുന്നു. 1500ല്‍ അധികം ആരാധകരാണ് ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി ഒന്‍പതര വരെ ഈ ഹാളില്‍ തിങ്ങി കൂടിയത്. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചത് എന്നു രേഖപ്പെടുത്താന്‍ പറ്റുന്ന അവാര്‍ഡ് നൈറ്റ് ഒരു മണിക്കൂറോളം വൈകി തുടങ്ങിയെങ്കിലും ശ്വാസമടക്കി കഴിയാന്‍ പറ്റുന്ന ഒരു മഹാ സംഭവമായി മാറുക ആയിരുന്നു.

നിലയ്ക്കാത്ത ചിലമ്പൊലിയൊച്ചകളുമായി നര്‍ത്തകര്‍ അരങ്ങു വാണപ്പോള്‍ ജി വേണുഗോപാലിന്റെ മഹനീയ സാന്നിധ്യത്തില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ജിന്‍സ് ഗോപിനാഥും ടീനുവും അരങ്ങു തകര്‍ക്കുക ആയിരുന്നു. റെജി രാമപുരം എന്ന ടെലിവിഷന്‍ ആര്‍ട്ടിസ്റ്റാവട്ടെ അവതാരകന്റെ വേഷം കെട്ടി ഹാസ്യത്തിന്റെ നുറുങ്ങ് വെട്ടവുമായി സ്റ്റേജ് ഷോയുടെ ആദ്യം മുതല്‍ അവസാനം വരെ ഗംഭീരമാക്കുക ആയിരുന്നു.
ചിത്രാ ലക്ഷ്മി ടീച്ചറുടെ വെല്‍ക്കം ഡാന്‍സ് മുതല്‍ കലാഭവന്‍ നൈസും സംഘവും ചേര്‍ന്നു അവതരിപ്പിച്ച സംഘനൃത്തങ്ങള്‍ വരെ കാണികളെ പിടിച്ചിരുത്തി. ഗ്രാമി ജേതാവായ മനോജ് ജോര്‍ജിന്റെ വയലിന്‍ ഷോ ആയിരുന്ന മറ്റൊരു ശ്രദ്ധേയമായ പരിപാടി.
മോഹിനിയാട്ടവും ഭരത നാട്യവും തിരുവാതിരയും മുതല്‍ സര്‍വ്വ കലകളും ആണ് കവന്‍ട്രിയിലെ ഹാളില്‍ ഇന്നലെ ആടി തിമര്‍ത്തത്. ഒന്നു കഴിഞ്ഞാല്‍ മറ്റൊന്ന് എന്ന തരത്തിലായിരുന്നു പരിപാടികള്‍ നടന്നത്. തുടങ്ങാന്‍ അല്‍പ്പം വൈകിയത് രാത്രി ഒന്‍പതര വരെ നീളാന്‍ കാരണമായെങ്കിലും ആരെയും ബോറടിപ്പിക്കാതെ ശബ്ദവും നിറവും സൗന്ദര്യവും ഒരുമിച്ചു ആറാടുക ആയിരുന്നു. അതിനിടയില്‍ മൂന്നു സമയത്തായി മൂന്നു പ്രധാന പുരസ്‌കാരങ്ങളും രശ്മി പ്രകാശിനുള്ള ബ്രിട്ടീഷ് മലയാളി എഡിറ്റേഴ്സ് ട്രോഫിയും സമ്മാനിച്ചു.
അത്യന്തം നാടകീയത മുറ്റി നിന്ന കലാവിരുന്നായിരുന്നു അവാര്‍ഡ് നൈറ്റ്. കവന്‍ട്രിയിലെ മേളപ്പൊലിമയുടെ ചെണ്ടമേളത്തോടു കൂടിയാണ് അവാര്‍ഡ് നൈറ്റിന് തിരശ്ശീല ഉയര്‍ന്നത്. കുട്ടികളും വനിതകളും പുരുഷന്മാരും അടക്കം അണിനിരന്ന് സ്‌റ്റേജിനു താഴെ, കാണികള്‍ക്കു മുന്‍പിലായി ആണ് ചെണ്ടമേളം കൊട്ടിക്കയറിയത്. അവാര്‍ഡ് നൈറ്റിന്റെ ആവേശം വിളിച്ചൊതുന്നതായിരുന്നു ഈ പ്രകടനം.

തുടര്‍ന്ന് അവതാരകര്‍ വേദിയുടെ നിയന്ത്രണം ഏറ്റെടുത്തു. കേരളത്തിലെ വേദികളില്‍ കയ്യടക്കത്തോടെ കാണികളെ തനിക്കൊപ്പം നിര്‍ത്തുന്ന ചാനല്‍ കൊമേഡിയന്‍ റെജി രാമപുരം, യുകെ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയായ സുപ്രഭ മേനോന്‍ എന്നിവരാണ് അവാര്‍ഡ് നൈറ്റിന് ജീവന്‍ നല്‍കാന്‍ വേദിയില്‍ എത്തിയത്. അവാര്‍ഡ് വിതരണ ഘട്ടത്തില്‍ വേറിട്ട ശബ്ദമായി അനില്‍ മംഗലത്തും വേദിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് പ്രാര്‍ത്ഥന ഗാനം. ചുപെണ്‍കുട്ടികളും ആണ്‍കുട്ടികളും രണ്ടു സംഘമായി നിന്ന് ചുവപ്പം വെള്ളയും വസ്ത്രമണിഞ്ഞാണ് പ്രാര്‍ത്ഥന ഗാനം ആലപിച്ചത്.
തുടര്‍ന്നാണ് 15 മിനിട്ടു മാത്രം ദൈര്‍ഘ്യമുള്ള സ്വാഗത പ്രസംഗവും ഉദ്ഘാടനവും നടന്നത്. തുടര്‍ന്ന് കലാവിസ്മയങ്ങള്‍ക്കായി വേദി ഒരുങ്ങി. കവന്‍ട്രിയിലെ കുട്ടികളുടെ സെമി ക്ലാസിക്കല്‍ ഡാന്‍സാണ് ആദ്യം വേദിയിലെത്തിയത്. പിന്നാലെ, റോഷ്‌നി നിശാന്തിന്റെ മോഹിനിയാട്ടവും ജിന്‍സ് ഗോപിനാഥിന്റെയും പാട്ടും ചിത്ര ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള മനോഹരമായ സ്വാഗത നൃത്തവും ശ്രുതി അനിലിന്റെ ക്ലാസിക്കല്‍ ഡാന്‍സും അരങ്ങേറി.

ചെണ്ടമേളത്തിന്റെ പ്രത്യേക അവതരണമാണ് പിന്നീട് വേദിയില്‍ എത്തിയത്. ഡെന്നാ ആന്‍ ജോമോന്റെ ഗാനാലാപനമാണ് പിന്നാലെ വേദിയില്‍ എത്തി. തുടര്‍ന്ന് ടീനുവിന്റെയും സുദേവിന്റെയും ഗാനാലാപാനമാണ് വേദിയില്‍ ഉയര്‍ന്നു കേട്ടത്. വയലിന്റെ മാസ്മരികത വിതറി മനോജ് ജോര്‍ജ്ജിന്റെ സംഗീത വിസ്മയം കാണികളെ ത്രസിപ്പിക്കുന്നതായിരുന്നു. തുടര്‍ന്ന് എഡിറ്റേഴ്‌സ് ട്രോഫി അവാര്‍ഡ് രശ്മി പ്രകാശിന് ജി വേണുഗോപാല്‍ കൈമാറി. 
ഇതിനു ശേഷം ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലെ അവാര്‍ഡ് പ്രഖ്യാപനത്തിന് തുടക്കം കുറിച്ചു. ബെസ്റ്റ് നഴ്‌സ് പുരസ്‌കാരം സീമാ സൈമണിന് കൈമാറിക്കൊണ്ടായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നാലെ യംഗ് ടാലന്റ് അവാര്‍ഡും പ്രഖ്യാപിച്ചു. ടീനുവും ജിന്‍സും ചേര്‍ന്നുള്ള പാട്ടാണ് പിന്നീട് അരങ്ങിലെത്തിയത്.
അവാര്‍ഡ് ദാനത്തിനു ശേഷം കലാഭവന്‍ നൈസിന്റെയും ടീമിന്റെയും സിനിമാറ്റിക് ഡാന്‍സും ടീനുവും ജിന്‍സും ചേര്‍ന്നുള്ള പാട്ടുകളും വേദിയിലെത്തി. കവന്‍ട്രി ടീമിന്റെ സിനിമാറ്റിക് തീം ഡാന്‍സും ഇതിനിടയില്‍ ആവേശം നല്‍കാനെത്തി. ഇതിന്റെ ആവേശം ഇരട്ടിയാക്കുവാന്‍ ഗ്ലോസ്റ്ററില്‍ നിന്നുള്ള സിനിമാറ്റിക് സെമി അറബിക് ഡാന്‍സും സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള സിനിമാറ്റിക് ഡാന്‍സും മഞ്ജു സുനിലിന്റെ സിനിമാറ്റിക് ഡാന്‍സും സ്റ്റോക്ക് ഓണ്‍ ട്രെന്റ് ടീമിന്റെ സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സും കലാഭവന്‍ നൈസിന്റെയും ടീമിന്റെയും സിനിമാറ്റിക് ഡാന്‍സും ഒന്നിനു പിന്നാലെ ഒന്നായി അരങ്ങു കീഴടക്കുവാന്‍ എത്തി.
തുടര്‍ന്ന് പ്രേക്ഷകര്‍ കാത്തിരുന്നത് കവന്‍ട്രിയില്‍നിന്നുള്ള തിരുവാതിര എത്തിയത്. പച്ച ബ്ലൗസും സെറ്റു സാരിയും അണിഞ്ഞ് മലയാളി മങ്കമാര്‍ ലാസ്യ ചുവടുകള്‍ വച്ചപ്പോള്‍ കാണികളുടെ മനം നിറഞ്ഞു. തുടര്‍ന്നാണ് കാണികള്‍ ഏറ്റവും അധികം ആവേശത്തോടെ കാത്തിരിക്കുന്ന ന്യൂസ് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. ജോമോന്‍ കുര്യാക്കോസിനെ വിജയി ആയി പ്രഖ്യാപിച്ച ചടങ്ങിനു ശേഷം വിശിഷ്ടാതിഥികള്‍ക്കായുള്ള മൊമന്റോയും അവതാരകര്‍ക്കുള്ള മൊമന്റോയും കൈമാറി.
മികച്ച സംഘാടകര്‍ക്കും തുടര്‍ന്ന് ജനീറ്റാ തോമസിന്റെ സിനിമാറ്റിക് ഡാന്‍സും ജിന്‍സ് ഗോപിനാഥിന്റെ ഒരു മെലഡി ഗാനവും കലാഭവന്‍ നൈസിന്റെ സിനിമാറ്റിക് ഡാന്‍സും അരങ്ങേറി. തുടര്‍ന്നാണ് അവാര്‍ഡ് നൈറ്റിനു കലാശക്കൊട്ടായി ജിന്‍സ് ഗോപിനാഥ് വേദി കയ്യേറുന്നത്. തുടര്‍ന്നങ്ങോട്ട് അവാര്‍ഡ് നൈറ്റിനെത്തിയവരെല്ലാം ഒന്നിച്ചു നൃത്തം ചെയ്തും അടിച്ചു പൊളിച്ചും മതിമറന്ന് ആഘോഷിക്കുകയായിരുന്നു. ഡാന്‍സ്, മ്യൂസിന് വര്‍ക്ഷോപ്പും ജിന്‍സ് നയിച്ച ഡിജെയും ആവേശം പൊടിപൊടിച്ചു.
ഒന്നാംതരം കലാവിരുന്നിനൊപ്പം രുചികരമായ ഭക്ഷണവും ആണ് ഒരുക്കിയത്. ഈ അപൂര്‍വ്വമായ ജനകീയ കലാമേളയില്‍ പങ്കെടുത്തവര്‍ക്കൊന്നും ഇനി ഇതു മറക്കാന്‍ കഴിഞ്ഞെന്നു വരില്ല. അടുത്ത വര്‍ഷവും ഇവരെല്ലാം അവാര്‍ഡ് നൈറ്റിനായി കാത്തിരുന്ന് എത്തുമെന്ന് തീര്‍ച്ചയാണ്.
ഫോട്ടോ കടപ്പാട്: സിജു സിദ്ധാര്‍ത്ഥ്, സന്തോഷ്, അജിമോന്‍ എടക്കര, സോണി ചാക്കോ, സന്തോഷ് ബെഞ്ചമിന്‍
 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category