1 GBP = 96.00 INR                       

BREAKING NEWS

മനസ്സില്‍ മായാത്ത മനോഹാരിതയായി അവാര്‍ഡ് നൈറ്റ്; കലാവി രുന്നിന്റെ മായാലോകത്ത് മതിമറന്നു സദസും; നഴ്‌സുമാര്‍ക്കു ആദരവായും ദുരന്ത നാടുകളില്‍ മിണ്ടാപ്രാണികള്‍ ഉണ്ടെന്നും ഓര്‍മ്മിപ്പിച്ചു നൃത്ത സംഘങ്ങള്‍ ഇന്നലെ തകര്‍ത്തത് മുന്‍ റെക്കോര്‍ഡു കള്‍; അവാര്‍ഡ് നൈറ്റ് രൂപവും ഭാവവും മാറിയ നിമിഷങ്ങള്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ രൂപവും ഭാവവും മാറുകയാണ്. കവന്‍ട്രി അവാര്‍ഡ് നൈറ്റിന് മുന്‍പും ശേഷവും എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. തുടക്കകാലത്ത് അതാതു നാടുകളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവസരം നല്‍കി വളര്‍ത്തിയെടുത്ത അവാര്‍ഡ് നൈറ്റ് പിന്നീട് മികച്ച കലാകാരന്മാര്‍ക്കുള്ള അവസരമായി മാറുകയായിരുന്നു. ഇടക്കാലത്തു സൗന്ദര്യ മത്സരവും മറ്റും അവാര്‍ഡ് നൈറ്റില്‍ എത്തിയെങ്കിലും പൂര്‍ണമായും പ്രൊഫഷണല്‍ സംഘങ്ങളെയും അവരെ വെല്ലും മട്ടില്‍ പെര്‍ഫോം ചെയ്യാന്‍ കഴിവുള്ള നാട്യ പ്രതിഭകളിലേക്കും വഴി മാറുകയാണ് അവാര്‍ഡ് നൈറ്റ്.

ഇതിന്റെ ഉദാഹരണമായി മാറുകയാണ് ഇന്നലെ കവന്‍ട്രിയില്‍ നടന്ന ഒന്‍പതാം അവാര്‍ഡ് നൈറ്റ്. പാട്ടിനു പാട്ട്, തമാശക്ക് തമാശ, ക്ലാസിക്കലും സിനിമാറ്റിക്കും തിരുവാതിരയും തകര്‍പ്പന്‍ മോഹിനിയാട്ടവും തീമാറ്റിക് ഡാന്‍സുകളും എല്ലാം ചേര്‍ന്നപ്പോള്‍ ഏതോ മായാലോകത്തെ അനുഭവമായി മാറുകയായിരുന്നു കാണികള്‍ക്ക്. ഇനി കവന്‍ട്രിക്ക് മുന്‍പും പിന്‍പും എന്നറിയപ്പെടുകയാണ് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ്. അത്രയ്ക്കും മികച്ച ദൃശ്യാനുഭവമാണ് ഇന്നലെ ഇതള്‍ വിരിഞ്ഞത്.
ക്ലാസിക്കല്‍ ഡാന്‍സര്‍ ചിത്രാലക്ഷ്മിയും ബോളിവുഡ് ഡാന്‍സര്‍ കലാഭവന്‍ നൈസും നേര്‍ക്ക് നേര്‍ എത്തിയ അവാര്‍ഡ് നൈറ്റില്‍ ഇരുവരും തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിന്റെ ഗുണം ലഭിച്ചത് കാണികള്‍ക്കാണ്. മനവും മിഴിയും നിറഞ്ഞ കാഴ്ചകളാണ് ഇന്നലെ പെയ്തിറങ്ങിയത്.
ഇവരേക്കാള്‍ തങ്ങള്‍ ഒട്ടും മോശമല്ല എന്ന് കാട്ടിയാണ് ലെമിങ്ടന്‍ സ്പായിലെ റോഷ്നി നിഷാന്തിന്റെ മോഹിനിയാട്ടവും കവന്‍ട്രി കിഡ്‌സ് എന്ന് വിശേഷിപ്പിക്കുന്ന കൗമാര സംഘത്തിന്റെ പ്രളയത്തെ അനുസ്മരിപ്പിച്ചു തീമാറ്റിക് ഡാന്‍സും അരങ്ങേറിയത്.
രാജ്യത്തെ നേഴ്സുമാര്‍ക്ക് ആദരവായി മാറിയ ഫ്‌ലോറന്‍സ് നൈറ്റിന്‍ഗേലിനുള്ള സമര്‍പ്പണം എന്ന നിലയില്‍ ബിര്‍മിന്‍ഹാമിലെ നഴ്സിങ് ടീം അവതരിപ്പിച്ച നൃത്ത ശില്‍പ്പത്തിന് ലഭിച്ച കയ്യടിയും ശ്രദ്ധയും കാണികളുടെ വ്യത്യസ്തത ആഗ്രഹിക്കുന്ന മനസിന്റെ നേര്‍ക്കാഴ്ചയായി മാറി. 
അവസാന ഘട്ടത്തില്‍ എത്തിയെങ്കിലും റെഡ്ഡിങ്ങിലെ മഞ്ജു സുനിലും സംഘവും അവതരിപ്പിച്ച മനോഹരമായ ഫ്യുഷനും സ്റ്റോക് ഓണ്‍ ട്രെന്റിലെ യുവ സംഘത്തിന്റെ സിനിമാറ്റികും ഗ്ലോസ്റ്ററിലെ ടീനേജ് നര്‍ത്തകി സംഘത്തിന്റെ അറബി നൃത്തവും ഒക്കെ ചേര്‍ന്നപ്പോള്‍ ഒന്നിനൊന്നു മെച്ചമായ പരിപാടികളുമായി വലിയൊരു ആഘോഷമായി മാറുകയായിരുന്നു അവാര്‍ഡ് നൈറ്റ്. നിറഞ്ഞാടിയ തിരുവാതിരയും തകര്‍ത്തു കൊട്ടിക്കയറിയ ചെണ്ടമേളവും ചേര്‍ന്നപ്പോള്‍ ആതിഥേയരായ കവന്‍ട്രിക്കാരില്‍ നല്ലപങ്കിനും പങ്കളിതമുള്ള പരിപാടിയായി അവാര്‍ഡ് നൈറ്റ് വളരുകയായിരുന്നു. 
ഹാള്‍ നിറഞ്ഞതോടെ ഹാളിലെ ചൂട് സഹിക്കാനാകാതെ പിന്നാലെ വന്നവര്‍ പുറത്തിറങ്ങേണ്ടി വരിക ആയിരുന്നു. പ്രതീക്ഷിച്ചതിന്റെ ഇരട്ടി ആളുകളാണ് അവാര്‍ഡ് നൈറ്റിന് ജീവന്‍ പകരാന്‍ എത്തിയത്. ഇതിന്റെ തെളിവായിരുന്നു അടുത്ത അവാര്‍ഡ് നൈറ്റ് ആവശ്യപ്പെട്ടു എത്തിയ സംഘാടക സംഘങ്ങളുടെ ആവേശം.
എവിടെ നടത്തണം എന്ന ചെറിയൊരു ആശയക്കുഴപ്പം മാത്രമേയുള്ളൂ, എവിടെയായാലും സംഘാടക സമിതി തയ്യാര്‍. ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് സൃഷ്ടിച്ച മറ്റൊരു തരംഗമാണ് ഈ ആവേശം. ഇനി ഈ അവാര്‍ഡ് നൈറ്റിന് മുന്‍പും പിന്‍പും എന്ന പേരില്‍ കാര്യങ്ങള്‍ എഴുതി ചേര്‍ക്കപ്പെടുകയാണ്. അത്രയ്ക്കും കുറ്റമറ്റ കാഴ്ചകളാണ് വേദിയില്‍ നിറഞ്ഞൊഴുകിയത്. 

കേരളത്തില്‍ നിന്നെത്തിയ അഞ്ചു താരങ്ങളും, എല്‍ഇഡി വാള്‍ സൃഷ്ടിച്ച ദൃശ്യഭംഗിയും ചേര്‍ന്നാണ് അവാര്‍ഡ് നൈറ്റിന് മനസ്സില്‍ മായാത്ത മനോഹാരിത സമ്മാനിച്ചത്. കേരളത്തില്‍ നിന്നും എത്തിയ ജി വേണുഗോപാല്‍, ഗ്രാമി അവാര്‍ഡ് വിന്നര്‍ മനോജ് ജോര്‍ജ്, പിന്നണി ഗായിക ടീനു ടെല്ലന്‍സ്, ചാനല്‍ കൊമേഡിയന്‍ റെജി രാമപുരം, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ജിന്‍സ് ഗോപിനാഥ് എന്നിവര്‍ ഒത്തുചേര്‍ന്നപ്പോള്‍ സൃഷ്ടിക്കപ്പെട്ട മനോഹര നിമിഷങ്ങളാണ് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ വഴിത്തിരിവായി മാറിയിരിക്കുന്നത്. പരിപാടികളുടെ മികവിലും കാഴ്ചക്കാരിലും അതിഥികളിലും ഒക്കെ പുത്തന്‍ റെക്കോര്‍ഡ് ഇട്ടു മുന്നേറുകയാണ് അവാര്‍ഡ് നൈറ്റ്. 
ഇതിനിടയില്‍ റെജിയും സുപ്രഭയും അനിലും ചേര്‍ന്നു അവാര്‍ഡ് നൈറ്റിന്റെ മുഴുവന്‍ ചാരുതയും ചേര്‍ത്തെടുത്ത അവതരണ മികവില്‍ ഏറെ ആസ്വാദ്യകരമായ അനുഭവമാണ് കാഴ്ച്ചക്കാര്‍ പങ്കിട്ടത്. എല്ലാ കാര്യങ്ങളും തന്മയത്തത്തോടെ ചെയ്യാന്‍ കഴിവുള്ളവരിലേക്കു അവാര്‍ഡ് നൈറ്റ് എത്തിയപ്പോള്‍ ഉണ്ടായ സ്വാഭാവിക മേന്മയാണ് ഇത്തവണ ഉണ്ടായതെന്നും സുനിശ്ചിതം. അഞ്ചു വര്‍ഷത്തെ മികവുറ്റ അനുഭവ സമ്പത്തുമായി ജോര്‍ജുകുട്ടി എണ്ണംപ്ലാശേരി പിന്നണിയില്‍ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ മുന്നണിയില്‍ കവന്‍ട്രിയിലെ അന്‍പതോളം പേരുടെ സൗഹൃദ സംഘമാണ് നിറഞ്ഞു നിന്നത്.
ഏഴു സബ് കമ്മറ്റികളായി തിരിഞ്ഞു പ്രവര്‍ത്തിച്ച ടീം അംഗങ്ങള്‍ രാത്രി പത്തരയോടെ ഹാളും പരിസരവും വൃത്തിയാക്കി മടങ്ങുമ്പോള്‍ ജീവിതത്തിലെ മനോഹരമായ ഒരു സന്ധ്യക്ക് പങ്കാളിയും പടയാളിയും ആയ അനുഭവത്തിലൂടെയാണ് കടന്നു പോയത്. അവര്‍ക്കു തോല്‍ക്കാനാകുമായിരുന്നില്ല, ആ ദൃഢ നിശ്ചയമാണ് കവന്‍ട്രിയില്‍ പുത്തന്‍ ചരിത്രമായി മാറിയത്. 
ഫോട്ടോ കടപ്പാട്: സിജു സിദ്ധാര്‍ത്ഥ്, സന്തോഷ്, അജിമോന്‍ എടക്കര, സോണി ചാക്കോ, സന്തോഷ് ബെഞ്ചമിന്‍

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category