1 GBP = 86.00INR                       

BREAKING NEWS

എഡിറ്റേര്‍സ് ട്രോഫി ഏറ്റുവാങ്ങി രശ്മി പ്രകാശ്; മലയാളി നഴ്സുമാരുടെ മഹത്വം വിളിച്ചു പറഞ്ഞ് എന്‍എച്ച്എസ് മാനേജര്‍; സന്തോഷ നിറവില്‍ ജി വേണുഗോപാല്‍

Britishmalayali
kz´wteJI³

ശ്മി പ്രകാശ് എന്ന ലണ്ടനിലെ മലയാളി നഴ്സിനെ അറിയാത്ത യുകെ മലയാളികള്‍ ഉണ്ടാവില്ല. സാധാരണ ഒരു നഴ്സ് എന്ന നിലയില്‍ ജോലി ചെയ്യുമ്പോഴും കഥകള്‍ക്കും കവിതകള്‍ക്കും നൃത്തത്തിനും ഒക്കെ വേണ്ടി ജീവിതം മാറ്റി വച്ച കലാകാരി കൂടിയാണ് രശ്മി. ഇന്നലെ കവന്‍ട്രിയിലെ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് വേദി രശ്മിക്ക് ഇരട്ടി മുധുരത്തിന്റേത് ആയിരുന്നു. അനുഗ്രഹീത ഗായകന്‍ ജി വേണുഗോപാലിനെ അതിഥിയായി സ്വീകരിച്ചു അവാര്‍ഡ് വേദിയില്‍ മധുരമായ സ്വരത്തില്‍ പരിചയപ്പെടുത്തിയത് മാത്രമല്ല ബ്രിട്ടീഷ് മലയാളി എഡിറ്റേഴ്സ് ട്രോഫി ഏറ്റു വാങ്ങിയതും രശ്മി തന്നെ ആയിരുന്നു.

നിറഞ്ഞ കയ്യടിയോടെയാണ് രശ്മി അവാര്‍ഡ് ഏറ്റുവാങ്ങിയത്. നഴ്സിംഗ് ജോലി തിരക്കിനിടയിലും പഠനത്തിലും മലയാളം പഠിപ്പിക്കലിലും ആങ്കറിംഗിലും എഴുത്തിലും നൃത്തത്തിലും റേഡിയോ ജോക്കി പരിപാടികളിലും ഒക്കെ പ്രതിഭ തെളിയിച്ച രശ്മിയെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത് ബ്രിട്ടീഷ് മലയാളി എഡിറ്റോറിയല്‍ ടീമാണ്. ബ്രിട്ടീഷ് മലയാളി ടീം അംഗങ്ങളോ കോണ്‍ട്രിബ്യൂട്ടര്‍മാരെയോ ആയവരെ മാത്രമാണ് ഈ പുരസ്‌കാരത്തിനു പരിഗണിക്കുക. ലണ്ടനിലെ ബ്രൂംഫീല്‍ഡ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുന്ന രശ്മി കോട്ടയം കുമരകം സ്വദേശിനിയാണ്.
നഴ്സായി ജോലി ചെയ്യുമ്പോഴും യുകെയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തും വേറിട്ട മുഖമായി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ് രശ്മിയുടേത്. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍, സോഷ്യല്‍ മാധ്യമങ്ങളിലും സജീവമായി എഴുതുന്ന രശ്മിയുടെ 'മുഖങ്ങള്‍' എന്ന നോവല്‍ എല്ലാ ഞായറാഴ്ചയും ബ്രിട്ടീഷ് മലയാളിയില്‍ പ്രസിദ്ധീകരിച്ചു വരികയാണ്. മുന്‍പ് 'മഞ്ഞിന്റെ വിരിയിട്ട ജാലകങ്ങള്‍' എന്ന നോവലും ബ്രിട്ടീഷ് മലയാളിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

സാഹിത്യ രംഗത്തു നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തിയാണ് രശ്മി. രശ്മിയുടെ ഏകം എന്ന കവിതാസമാഹാരവും, മഞ്ഞിന്റെ വിരിയിട്ട ജാലകങ്ങള്‍ എന്ന നോവലും 2018ല്‍ കോട്ടയം പ്രസ് ക്ലബ്ബില്‍ വച്ച് പ്രകാശനം ചെയ്തിരുന്നു. തുടര്‍ച്ചയായി കവിതയും കഥയും നോവലുകളും എഴുതാറുണ്ട്. 2014-ല്‍ ഫോബ്മയുടെ കവിതാ രചന മത്സരത്തില്‍ ഒന്നാം സ്ഥാനവും നേടിയിരുന്നു.

രശ്മിയുടെ ആദ്യ മലയാള ആല്‍ബം- ഏകം 2014 നവംബറില്‍ പുറത്തിറങ്ങിയിരുന്നു. 2018ല്‍ പുറത്തിറങ്ങിയ പ്രശസ്ത പിന്നണി ഗായകന്‍ ജി വേണുഗോപാല്‍ സംഗീതം നല്‍കി ആലപിച്ച മഴനൂല്‍ക്കനവ് എന്ന ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ തുടര്‍ച്ചയായി മലയാളി മങ്ക, മിസ് കേരള പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു. നിരവധി സ്റ്റേജ് പ്രോഗ്രാമുകളുടെ അവതാരകയായി പ്രവര്‍ത്തിച്ചു വരുന്ന രശ്മി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റി കൂടെയാണ്.

നിരവധി സ്റ്റേജ് പ്രോഗ്രാമുകളുടെ അവതാരകയായും മദേഴ്‌സ്ചാരിറ്റിയുടെ സജീവ പ്രവര്‍ത്തകയുമായ രശ്മി കേരള ഗവണ്മെന്റിന്റെ മലയാളം മിഷന്‍ ക്ലാസ്സുകളില്‍ അധ്യാപികയായും പ്രവര്‍ത്തിച്ചു വരികയാണ്. ലണ്ടന്‍ മലയാളം റേഡിയോയില്‍ മാണിക്യവീണ എന്ന പരിപാടിയാണ് അവതരിപ്പിച്ചിരുന്നത്.
2009ലാണ് രശ്മി യുകെയിലേക്ക് എത്തിയത്. ആദ്യം സട്ടനിലായിരുന്നു കുടുംബ സമേതം താമസിച്ചിരുന്നത്. യുകെയിലെ സാമൂഹിക കലാരംഗത്ത് സജീവമായി പങ്കെടുക്കുന്ന രശ്മിയ്ക്ക് പൂര്‍ണ പിന്തുണയും നല്‍കി ഒപ്പം നില്‍ക്കുന്നത് ഭര്‍ത്താവ് രാജേഷ് കരുണാകരനും മകന്‍ ആദിത്യ തേജസ്സ് രാജേഷുമാണ്. ചെംസ്ഫോര്‍ഡില്‍ കുടുംബ സമേതമാണ് താമസം.

പത്തു വയസു മുതല്‍ സ്‌കൂള്‍ മാഗസിനില്‍ കവിതകള്‍ എഴുതിത്തുടങ്ങിയ രശ്മി പഠനകാലത്ത് ദേവകി അന്തര്‍ജനത്തിന്റെ കീഴിലും അതിനു ശേഷം സീത മണിഅയ്യരുടെ കീഴിലും നൃത്തം അഭ്യസിച്ചു. സ്‌കൂള്‍, കോളേജ് വേദികളില്‍ തുടര്‍ച്ചയായി നൃത്തം അവതരിപ്പിച്ചിട്ടുമുണ്ട്. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും സേലിയസ് കോളേജില്‍ നിന്നു കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. നാട്ടില്‍ കോട്ടയം കുമരകം സ്വദേശിനിയായ രശ്മി കെ കെ പ്രകാശ്, പൊന്നമ്മ പ്രകാശ് ദമ്പതികളുടെ മകളാണ്. സഹോദരന്‍ മിഥുന്‍ പ്രകാശ്.
ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് പെരിഓപ്പറേറ്റീവ് നഴ്‌സസ് വേള്‍ഡ് പ്രസിഡന്റ് മോനാ ഗെകൈന്‍ ഫിഷറിന്റെ പ്രസംഗം കാണികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കുന്നതായിരുന്നു. മലയാളികളുടെ മഹത്വത്തിനെ പ്രകീര്‍ത്തിച്ച് മതിയാവാതെ ആയിരുന്നു മോനായുടെ പ്രസംഗം. ഒരുപാട് നഴ്സുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരില്‍ ഏറ്റവും മികച്ചത് മലയാളി ആണ്. ഇവിടുത്തുകാര്‍ക്കില്ലാത്ത ഡെഡിക്കേഷന്‍ അവര്‍ക്കുണ്ട് എന്ന് മോനാ ഗെകൈന്‍ ഫിഷര്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.
ചികിത്സ മൂലം ശബ്ദത്തിന് വിശ്രമം ആവശ്യമായ ജി വേണുപോഗാലും ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ അതിഥിയായി എത്തിയപ്പോള്‍ തന്നെ പാടില്ല എന്നു പറഞ്ഞിരുന്നു. എന്നിട്ടും ഒരു പാട്ടിന്റെ നാലു വരി അദ്ദേഹം സ്റ്റേജില്‍ പാടി. ആദ്യാവസാനം മുഖ്യാതിഥിയായി പരിപാടിക്കൊപ്പം തന്നെ നിന്ന വേണുഗോപാല്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കെല്ലാം ആവേശമായി.
ഫോട്ടോ കടപ്പാട്: സിജു സിദ്ധാര്‍ത്ഥ്, സന്തോഷ്, അജിമോന്‍ എടക്കര, സോണി ചാക്കോ, സന്തോഷ് ബെഞ്ചമിന്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category