1 GBP = 96.00 INR                       

BREAKING NEWS

പ്രണയവും തീക്ഷ്ണതയും പെയ്‌തൊഴിഞ്ഞ വയലിന്‍ തന്ത്രികള്‍; മനോജ് ജോര്‍ജ്ജിന്റെ വിരല്‍ സ്പര്‍ശനത്തിനു മുന്‍പില്‍ നിശബ്ദമായി സദസ്

Britishmalayali
kz´wteJI³

രാണീ മനോജ് ജോര്‍ജ്? ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിനു വന്നവര്‍ക്ക് അധികം ആര്‍ക്കും അറിയാമായിരുന്നില്ല. എന്നാല്‍ ഗ്രാമിയുടെ പുരസ്‌കാര മികവ് വരെ നേടിയ അപൂര്‍വ്വ പ്രതിഭയായ ഈ ലേഖകന്‍ ഇന്നലെ കാണികളെ കൈവിരല്‍ സ്പര്‍ശത്താല്‍ പുളകിതരാക്കി. വയലിന്റെ തന്ത്രികളില്‍ വീണമീട്ടിയ മനോജ് ജോര്‍ജ്ജിന്റെ പതിഞ്ഞ വാക്കുകള്‍ പോലും ഒരു കവിത പോലെയാണ് കാണികള്‍ കേട്ടിരുന്നത്. സ്വന്തമായി കമ്പോസ് ചെയ്ത പാട്ടുകള്‍ക്കൊപ്പം ലോക പ്രശസ്തമായ ഹോളിവുഡ് ബോളിവുഡ് മലയാള ഗാനങ്ങളും മനോജ് ജോര്‍ജ് ഈണമീട്ടി.

മുഖ്യാതിഥിയായ എത്തിയ വേണുഗോപാലിന് ആദരവ് അര്‍പ്പിച്ചു കൊണ്ട് പഴയ ഒട്ടേറെ വേണു ഗീതങ്ങള്‍ മനോജ് വയലിന്‍ തന്ത്രികളില്‍ വായിച്ചു പാടിയപ്പോള്‍ സദസ്സ് നിശബ്ദമായിരുന്നു. സ്വന്തം ശബ്ദം വയലിനിലൂടെ തെറ്റാതെ ഒഴുകിയെത്തിയപ്പോള്‍ കണ്ണടച്ചു താളമിട്ടു വേണുഗോപാലും സദസ്സിന്റെ ആവേശം ഇരട്ടിയാക്കി. സംഗീതത്തിന്റെ ഒട്ടേറെ വിസ്മയകരമായ ലോകത്തു കൂടി മെല്ലെമെല്ലെ മനോജ് നടന്നു നീങ്ങിയപ്പോള്‍ സദസ്സില്‍ ഉണ്ടായിരുന്ന ഇംഗ്ലീഷുകാര്‍ പോലും ആഹ്ലാദചിത്തരായി. നഴ്‌സിങ് പുരസ്‌കാരം നല്‍കാന്‍ എത്തിയ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് പെരിഓപ്പറേറ്റീവ് നഴ്സസ് വേള്‍ഡ് പ്രസിഡന്റ് മോനാ ഗെകൈന്‍ ഫിഷര്‍ സ്വന്തം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്താണ് മനോജിന്റെ വിരല്‍ സ്പര്‍ശം സ്വന്തമാക്കിയത്.

ഈ അവാര്‍ഡ് നൈറ്റില്‍ ഏറ്റവും അധികം സമയം മാറ്റി വച്ചതും മനോജിനു വേണ്ടിയായിരുന്നു. ഏതാണ്ട് അരമണിക്കൂറോളം മനോജ് പ്രേക്ഷകരെ നിശബ്ദമായ സംഗീതത്തിന്റെ വിസ്മയത്തിലേക്ക് തള്ളിവിട്ടു. സംഗീതത്തിന്റെ ഈറ്റില്ലമായ ലണ്ടന്‍ ട്രിനിറ്റി കോളേജിലാണ് തൃശൂര്‍ക്കാരനായ മനോജ് ജോര്‍ജ്ജ് പഠിച്ചത്. നാലു വര്‍ഷം മുന്‍പാണ് ഗ്രാമി അവാര്‍ഡ് ലഭിച്ചത്. സംഗീത ലോകത്ത് നിറഞ്ഞു നിന്നും ലോകമൊട്ടാകെയുള്ള വേദികളില്‍ തന്റെ മാന്ത്രിക വയലിനുമായി എത്തിയിട്ടും മലയാളികള്‍ക്ക് അത്ര പരിചിതമായ പേര് അല്ലായിരുന്നു ഈ പ്രതിഭയുടേത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയിലധികമായി യുകെ മലയാളികള്‍ ആസ്വദിക്കുകയും തിരിച്ചറിയുകയും ചെയ്ത പ്രതിഭയാണ് മനോജ്.
സാധാരണ ഗതിയില്‍ സ്വന്തം നാട്ടില്‍ പ്രശസ്തി നേടിയ ശേഷം വിദേശത്ത് അറിയപ്പെടുക എന്നതാണ് നാട്ടുനടപ്പ്. എന്നാല്‍ മനോജിന്റെ കാര്യത്തില്‍ അല്‍പം വ്യത്യസ്തമാണ് കാര്യങ്ങള്‍. യുകെയില്‍ അടക്കമുള്ള ലോക രാജ്യങ്ങളില്‍ ആരാധകരെ സൃഷ്ടിച്ച ശേഷമാണു അദ്ദേഹം മലയാളികള്‍ക്കിടയില്‍ താരമായി മാറുന്നത്. ഒരു ലോകോത്തര കലാകാരന്റെ സംഗീത വിസ്മയം മതിവരുവോളം ആസ്വദിക്കാന്‍ സാധിച്ചുവെന്ന സന്തോഷത്തോടെയാണ് ഇന്നലെ കവന്‍ട്രിയില്‍ എത്തിയവര്‍ വീടുകളിലേക്ക് മടങ്ങിയത്. 
വയലിന്‍ കയ്യിലെടുത്താല്‍ എന്തോ മാന്ത്രിക ജാലമാണ് മനോജ് ജോര്‍ജ് പുറത്തെടുക്കുന്നത്. വേദിയില്‍ നില്‍ക്കുമ്പോഴുള്ള അസാധ്യമായ ഊര്‍ജ്ജ പ്രവാഹമാണ് അദ്ദേഹത്തിന്റെ സംഗീതത്തിന്റെ പ്രസക്തി. വയലിന്‍ തന്ത്രികളില്‍ നിന്നുതിര്‍ന്നു വീഴുന്നതാണോ ഈ ശബ്ദം എന്ന് സ്രോതാവിനെ അനായാസം വിസ്മയിപ്പിക്കാന്‍ കഴിയുന്ന മനോജിനു സംഗീതത്തിലൂടെ അതിരുകള്‍ ഇല്ലാത്ത ലോകത്തേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടു പോകാന്‍ നിഷ്പ്രയാസം സാധിക്കുകയാണ്.
വാക്കുകള്‍ക്ക് അതീതമാണ് ആ സംഗീത ലഹരി. അത് അനുഭവിച്ചു അറിയുക തന്നെ വേണം. അതിനാല്‍ ഈ രാജ്യാന്തര കലാകാരനെ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ ലഭിച്ചപ്പോള്‍ അതൊരു ഭാഗ്യമായി കരുതുകയായിരുന്നു. കീ ബോര്‍ഡും ഗിറ്റാറും ഓടക്കുഴലും അടക്കം എന്തിനോടും ജുഗല്‍ബന്ധി രീതിയില്‍ മത്സരിച്ചു തന്റെ വയലിനുമായി അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതും മനോജിന്റെ ഹരമാണ്.
പ്രശസ്തിക്കു പിന്നാലെ പായുന്നില്ല എന്നതാണ് അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി മാറ്റുന്നത്. ഗ്രാമി അവാര്‍ഡ് ലഭിച്ച മനോജിനെ കാണാന്‍ ആഗ്രഹിച്ച അന്നത്തെ മുഖ്യമന്ത്രിക്ക്. മുന്നില്‍ അദ്ദേഹത്തിന് ഒറ്റ കാര്യമേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ. കേരളത്തില്‍ സംഗീതത്തില്‍ നിന്നും വരുമാനം കണ്ടെത്തി ജീവിക്കുന്നത് വെറും 20 ശതമാനം ആളുകള്‍ മാത്രമാണ്, അതും സിനിമ രംഗത്തുള്ളവര്‍ക്ക് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഒന്ന്.

ബാക്കിയുള്ളവരൊക്കെ കഷ്ടപ്പെടുകയാണ്, ആയിരങ്ങളാണ് അക്കൂട്ടത്തില്‍ ഉള്ളത്. അവര്‍ക്കായി സര്‍ക്കാര്‍ മുന്‍കൈ എടുത്തു എന്തെങ്കിലും ചെയ്തേ പറ്റൂ. അത് ചെവികൊണ്ട മുഖ്യ മന്ത്രി അക്കാലത്തെ സര്‍ക്കാര്‍ ഓണാഘോഷ പരിപാടിയില്‍ സംഗീത കലാകാരന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. സ്വന്തം നേട്ടങ്ങള്‍ സാധ്യമായപ്പോഴും ആ രംഗത്തുള്ള സാധാരണക്കാരെ ഓര്‍മ്മിക്കാന്‍ തയ്യാറായതാണ് മനോജിന്റെ സംഗീതത്തെ കൂടുതല്‍ സൗന്ദര്യമുള്ളതാക്കി മാറ്റുന്നത്. 
പള്ളിപ്പാട്ട് കേള്‍ക്കാന്‍ എന്നും അമ്മയോടൊപ്പം പള്ളിയില്‍ എത്തിയിരുന്ന ഒരു ഏഴുവയസുകാരനില്‍ നിന്നും ലോകം അറിയുന്ന സംഗീത പ്രതിഭയായി മനോജ് മാറിയതില്‍ പിന്നില്‍ വര്‍ഷങ്ങളുടെ സംഗീത സപര്യയുടെ കഥകളാണ് പറയാന്‍ ഉള്ളത്. എവിടെ നോക്കിയാലും സംഗീതത്തിന്റെ ഒരംശം കണ്ടെത്താന്‍ കഴിയുന്ന വീട്ടില്‍ പിറന്നത് കൊണ്ടാകണം താനും സംഗീത വഴിയില്‍ സഞ്ചരിക്കാന്‍ ഇടയായത് എന്നും മനോജ് ഓര്‍മ്മിക്കും. ഉര്‍വി എന്ന കന്നഡ സിനിമ അടക്കം ഒന്നിലേറെ സിനിമകള്‍ക്കും മനോജിന്റെ സംഗീതം കരുത്തായി മാറിയിട്ടുണ്ട്.
ഫോട്ടോ കടപ്പാട്: സിജു സിദ്ധാര്‍ത്ഥ്, സന്തോഷ്, അജിമോന്‍ എടക്കര, സോണി ചാക്കോ, സന്തോഷ് ബെഞ്ചമിന്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category