1 GBP = 94.20 INR                       

BREAKING NEWS

ഈ ഒത്തൂകൂടലുകള്‍ നല്‍കുന്ന ധൈര്യം വലുതെന്ന് തിരിച്ചറിഞ്ഞ് രാമചന്ദ്രേട്ടന്‍; തിരികെ വരാന്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നുമുള്ള തിരിച്ചറിവുകളുമായി നോമ്പുതുറയുടെ പുണ്യം നുകരാനെത്തുന്നത് ദിവസവും നിരവധി പേര്‍; നോമ്പുതുറ ഈ വീട്ടില്‍ ആഘോഷിച്ച് ദുബായിലെ മലയാളികള്‍; ഫീനക്സ് പക്ഷി കുതിച്ചുയരുമെന്ന സൂചന നല്‍കി ഓഹരി മുന്നേറ്റവും; അറ്റ്ലസ് രാമചന്ദ്രന്‍ എന്നും മലയാളിയുടെ പൊന്‍താരകം തന്നെ

Britishmalayali
kz´wteJI³

ദുബായ്: റംസാന്‍ മാസം ദുബായിലെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്നത് മലയാളിയുടെ മനസ്സില്‍ വിശ്വസ്തതയുടെ വിത്തിട്ട ബിസിനസ്സുകാരനെ തന്നെ. അറ്റ്ലസ് ജൂവലറി ഗ്രൂപ്പ് മേധാവിയായ അറ്റ്ലസ് രാമചന്ദ്രന്റെ ആ വീട് അക്ഷരാര്‍ഥത്തില്‍ വീണ്ടും സജീവമാവുകയാണ് ഈ റംസാന്‍ മാസക്കാലത്ത്. വീണ്ടും ആളനക്കം വീട്ടിലേക്ക് എത്തുന്നു. നോമ്പുതുറയുടെ പുണ്യത്തില്‍ രാമചന്ദ്രനൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ ഈ വീട്ടില്‍ വീണ്ടുമെത്തുകയാണ്. സുഖത്തിലുണ്ടാം സഖിമാരനേകം ദുഃഖം വരുമ്പോള്‍ പുനരാരുമില്ലാ എന്ന വരികള്‍ക്ക് അപ്പുറത്തേക്ക് എത്തുന്ന മനുഷ്യമനസ്സുകളാണ് ഇന്ന് രാമചന്ദ്രന്റെ കരുത്ത്.

ഈ ഒത്തുകൂടലുകള്‍ നല്‍കുന്ന ധൈര്യം വലുതാണെന്നാണ് അറ്റലസ് രാമചന്ദ്രനും തിരിച്ചറിയുന്നു. തന്റെ പ്രവര്‍ത്തനമേഖലയിലേക്ക് തിരികെവരാന്‍ ഈ സൗഹൃദം ആവേശം പകരുന്നു. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന തോന്നലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും രാമചന്ദ്രന്‍ തുറന്ന് സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ റംസാന്‍ മാസത്തിന് ശേഷം പുതിയ അറ്റ്ലസിന്റെ പിറവിയും മലയാളികള്‍ മനസ്സില്‍ കാണുന്നു. കടങ്ങളെല്ലാം അതിജീവിച്ച് വീണ്ടും മലയാളിയുടെ വിശ്വസ്ത സ്ഥാപനമായി അറ്റ്ലസിനെ വളര്‍ത്താനുള്ള കഴിവ് രാമചന്ദ്രനുണ്ടെന്ന് പ്രവാസി മലയാളികളും കരുതുന്നു.

ഒരു കാലത്ത് അക്ഷരശ്ലോക സദസ്സുകളുടെ കേന്ദ്രമായിരുന്ന ദുബായിലെ അറ്റ്ലസ് വസതിയില്‍. ഒരു കാലത്ത് രാഷ്ട്രീയക്കാരും വ്യവസായ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരിക പരിപാടികളുടെ സംഘാടകരുമെല്ലാം തിക്കിത്തിരക്കിയിരുന്ന വീട്. എന്നാല്‍ സാമ്പത്തിക കേസില്‍ രാമചന്ദ്രന്‍ അഴിക്കുള്ളിലായതോടെ വീടും ശോകമൂകമായി. മൂന്നു വര്‍ഷത്തോളം ആഘോഷമില്ലാതിരുന്ന വീട്ടിലാണ് പ്രതീക്ഷയുടെ വെട്ടമായി റംസാന്‍ മാസം വീണ്ടും എത്തിയത്. ഒട്ടനവധി ഇഫ്താറുകളും വിരുന്നുകളും നടന്നിരുന്ന അറ്റ്ലസ് ഭവനം വീണ്ടും പഴയ ഓര്‍മ്മകളിലേക്ക് പതിയെ നടക്കുകയാണ്.

ജയിലില്‍ നിന്നുള്ള രാമചന്ദ്രന്റെ മടങ്ങി വരവിന്റെ ഒന്നാം വര്‍ഷം രേഖപ്പെടുത്തുന്ന ഈ റമദാന്‍ മാസത്തില്‍ രാമചന്ദ്രേട്ടന്‍ ഒറ്റക്കല്ല എന്ന് വിളിച്ചു പറയാന്‍ ഒരുപാടുപേരുണ്ടായിരുന്നു. അറ്റ്‌ലസ് രാമചന്ദ്രേട്ടനോടൊപ്പം ഒരു ഇഫ്താര്‍ എന്ന പേരില്‍ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ബഷീര്‍ തിക്കോടി മുന്‍കൈയെടുത്തു വിരുന്ന് പോലും സംഘടിപ്പിച്ചു. തീര്‍ത്തും ആവേശം നിറഞ്ഞ സംഗമം. തിരിച്ചടികളെ മറികടക്കാന്‍ ശ്രമം തുടരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ അതെല്ലാം അതിജയിച്ച് വീണ്ടും കച്ചവടത്തിന്റെയും കലയുടെയും മുഖ്യ ധാരയിലേക്ക് കടന്നുവരട്ടെയെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രത്യാശിച്ചു.

ഇഫ്താറിനെത്തിയവര്‍ തീരുമാനിച്ചതു പ്രകാരം ലേബര്‍ ക്യാമ്പുകളില്‍ പെരുന്നാള്‍ സമ്മാനങ്ങളും ഭക്ഷണ സാമഗ്രികളുമായി സന്ദര്‍ശിച്ചപ്പോള്‍ സംഘത്തിന് ഊര്‍ജം പകര്‍ന്ന് അറ്റ്ലസ് രാമചന്ദ്രനും ഒപ്പം ചേര്‍ന്നിരുന്നു. . ഭാര്യ ഇന്ദു, മകള്‍ മഞ്ജു എന്നിവരും പങ്കെടുത്തു. ഫോട്ടോഗ്രാഫര്‍ ജയപ്രകാശ് പയ്യന്നൂര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ അറ്റ്‌ലസ് രാമചന്ദ്രന് ഉപഹാരമായി നല്‍കി.

മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് അറ്റ് ലസ് ജൂവലറി ഇന്ത്യ ലിമിറ്റഡ് കമ്പനി കഴിഞ്ഞ ഒരു മാസം കൊണ്ട് 30 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി കഴിഞ്ഞു. കമ്പനിയുടെ ഷെയര്‍ഹോള്‍ഡേഴ്സിന്റെ ലിസ്റ്റ് നോക്കുമ്പോള്‍ അതില്‍ അറ്റ്ലസ് രാമചന്ദ്രന്റെ പേരില്ലെന്നതാണ് കൗതുകകരം. ഓഹരിയുടെ കുതിച്ചു ചാട്ടത്തിന് രാമചന്ദ്രന്റെ തിരിച്ചു വരവും ഒരു കാരണമായി എന്നു വേണം കരുതാന്‍.കഴിഞ്ഞ ഏഴ് ദിവസത്തെ കണക്ക് മാത്രമെടുത്താല്‍ തന്നെ അറ്റ്ലസ് ജൂവലറിയുടെ തിരിച്ചുവരവിന്റെ വേഗത മനസ്സിലാകും. 120 രൂപ മാത്രമുണ്ടായിരുന്ന ഓഹരി ഇപ്പോള്‍ വില്‍പ്പന നടത്തുന്നത് 133ലാണ്.

ബെംഗളൂരു, താനെ എന്നിവിടങ്ങളിലുള്ള അറ്റ്‌ലസിന്റെ ബ്രാഞ്ചുകള്‍ നല്ല രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലും ഗള്‍ഫിലുമായി നിലവില്‍ 15 ജൂവലറികളാണ് രാമചന്ദ്രന്റെ അറ്റ്‌ലസ് ഗ്രൂപ്പിനുള്ളത്. കൂടുതല്‍ ബ്രാഞ്ചുകള്‍ ജനപങ്കാളിത്തത്തോടെ ദുബായിലും, ഇന്ത്യയിലും തുടങ്ങി ബിസിനസ് വ്യാപിപ്പിക്കാനാണ് ഇനി ലക്ഷ്യമിടുന്നത്. ജയില്‍ മോചനം കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സാധ്യമായെനങ്കിലും നാട്ടിലേക്ക് മടങ്ങുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ നേരത്തെ വ്യക്തമായിരുന്നില്ല. ദുബായില്‍ നിന്ന് ബാങ്കുകളുടെ ബാധ്യത മുഴുവന്‍ തീര്‍ത്ത ശേഷം മാത്രമെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയൂ എന്നാണ് അന്നു വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്.

ബിസിനസിന്റെ തുടക്കം മൂന്നു പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച അറ്റ്ലസ് ജൂവലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി അന്‍പതോളം ശാഖകളുണ്ട്; യുഎഇയില്‍ മാത്രം 12 ഷോറൂമുകളുണ്ട്. കേരളത്തിലും ശാഖകളുണ്ട്. ഹെല്‍ത്ത്കെയര്‍, റിയല്‍ എസ്റ്റേറ്റ്, ചലച്ചിത്രനിര്‍മ്മാണ മേഖലകളിലും അറ്റ്‌ലസ് സാന്നിധ്യമുറപ്പിച്ചിരുന്നു. രാമചന്ദ്രന്‍ മലയാളത്തിലെ പല ഹിറ്റു ചിത്രങ്ങളുടേയും നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്നു. വൈശാലി, സുകൃതം, ധനം,വാസ്തുഹാര,കൗരവര്‍,ചകോരം,ഇന്നലെ,വെങ്കലം എന്നീ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചു. അറബിക്കഥ, മലബാര്‍ വെഡ്ഡിങ്, ടു ഹരിഹര്‍ നഗര്‍,സുഭദ്രം,ആനന്ദഭൈരവി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്സ് എന്ന ചിത്രം സംവിധാനം ചെയ്തു.

പരീക്ഷണങ്ങള്‍ പുതുമയല്ലെന്നും, തടവറയിലെ തണുപ്പില്‍ ജീവിക്കുമ്പോഴും മനസ്സ് മരവിച്ചിരുന്നില്ലെന്നും എല്ലാ പ്രശ്നങ്ങളും തീര്‍ക്കാമെന്നും ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കാമെന്നും ആത്മവിശ്വാസമുണ്ടെന്നും, ബാധ്യതകളില്‍ നിന്ന് ഒളിച്ചോടരുതെന്നു നിര്‍ബന്ധമുണ്ടായിരുന്നെന്നും, കഷ്ടപ്പെട്ട് ഉണ്ടാക്കിയ ചില ആസ്തികള്‍ വിലയ്ക്കു വില്‍ക്കേണ്ടിവന്നതില്‍ വിഷമമുണ്ടെന്നും തിരിച്ചടി താല്‍ക്കാലികമാണെന്നും അറ്റ്ലസ് രാമചന്ദ്രന്‍ നേരത്തെ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് ശരിയാകുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ അറ്റ്ലസിനെ ഇപ്പോഴും നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category