1 GBP = 92.00INR                       

BREAKING NEWS

കവന്‍ട്രിയില്‍ നേതാക്കളില്ലെങ്കിലും സംഘാടകര്‍ ഉണ്ടെന്നു തെളിയിച്ചു അവാര്‍ഡ് നൈറ്റിന്റെ അശ്വമേധം; നിശബ്ദമായി ഒരു സംഘം ആളുകള്‍ കൈ കോര്‍ത്തപ്പോള്‍ പിറന്നു വീണത് സുന്ദര നിമിഷങ്ങള്‍; ടീം കവന്‍ട്രിക്ക് അഭിമാനിക്കാം

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: നൂറു കണക്കിന് മലയാളികള്‍ താമസിക്കുന്ന കവന്‍ട്രിയില്‍ നേതാക്കള്‍ക്ക് കാര്യമായ ദാരിദ്ര്യം ഉണ്ടെന്നത് പരസ്യമാണ്. ഒരു പക്ഷെ അക്കാരണത്താല്‍ തന്നെ ആയിരിക്കണം പല കഷ്ണങ്ങള്‍ ആയി പിരിയുന്ന യുകെ മലയാളി മാജിക് കവന്‍ട്രിയില്‍ സംഭവിക്കാത്തതും. എന്നാല്‍ നേതാക്കള്‍ ചമഞ്ഞു നടക്കാന്‍ താല്‍പ്പര്യം ഇല്ലെങ്കിലും ഏറ്റവും മികച്ച സംഘാടകരെ തേടിയാല്‍ അതിനു ഉത്തരം കണ്ടെത്താന്‍ കവന്‍ട്രിയിലേക്ക് പോരൂ എന്ന് പറഞ്ഞാണ് അവാര്‍ഡ് നൈറ്റ് വിട വാങ്ങിയിരിക്കുന്നത്.

കാര്യമായ ബഹളം സൃഷ്ടിക്കാതെ പ്രവര്‍ത്തിച്ച ഒരു സംഘം ആളുകളാണ് ഇത്തവണ അവാര്‍ഡ് നൈറ്റിനെ അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നിലയില്‍ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ നാലു മാസത്തിനിടയില്‍ പലവട്ടം കൂടിയാലോചനകള്‍ നടത്തി ഓരോ ഘട്ടത്തിലും ഉള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മുന്നോട്ടു പോയ ഒരു ടീമിന്റെ കഠിനാധ്വാനമാണ് ശനിയാഴ്ച നൂറു കണക്കിനാളുകള്‍ക്കിടയില്‍ പിറന്നു വീണത്.

നാടെങ്ങും നിന്നും എത്തികൊണ്ടിരുന്ന നൂറുകണക്കിന് ആളുകള്‍ മുഴുവന്‍ സമയവും മികവുറ്റ പരിപാടികള്‍ ആസ്വദിച്ചു കൊണ്ടിരുന്നപ്പോള്‍ അതില്‍ ഒന്നിന് പോലും കണ്ണ് നല്‍കാതെ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്ന ടീം അംഗങ്ങള്‍ ആയി മാറുക ആയിരുന്നു ഓരോരുത്തരും. മുഖ്യ സ്പോണ്‍സര്‍ ആയി എത്തിയ അലൈഡ് മോര്‍ട്ടഗേജ് സര്‍വീസസിന്റെ ജോയ് തോമസ് കവന്‍ട്രിയില്‍ എത്തിയ അവാര്‍ഡ് നൈറ്റിനെ സ്വന്തം വീട്ടുകാര്യം എന്ന പോലെയാണ് കൈകാര്യം ചെയ്തത്.
കവന്‍ട്രി മലയാളികള്‍ക്കിടയിലെ ഏറ്റവും സൗമ്യനായ ഒരാള്‍ ആരെന്നു ചോദിച്ചാല്‍ പറയാന്‍ കഴിയുന്ന പേരായ അഡ്വ. ബോബന്‍ ജോര്‍ജ് മുന്നില്‍ നില്‍ക്കാന്‍ എത്തിയപ്പോള്‍ എത്ര പേരെ വേണമെങ്കിലും പിന്നില്‍ നില്‍ക്കാന്‍ കിട്ടുമെന്ന അവസ്ഥയായി. കവന്‍ട്രിക്ക് പുറത്തു നിന്നുള്ളവര്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഡെര്‍ബി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷിബു രാമകൃഷ്ണന്‍ തയ്യാറായപ്പോള്‍ കടുകിട ചോരാത്ത ടീം രൂപപ്പെടുക ആയിരുന്നു.

ജോര്‍ജുകുട്ടിയും ജിനുവും ഷാജി പീറ്ററും ത്രിമൂര്‍ത്തികളായപ്പോള്‍ സ്റ്റേജില്‍ പിറന്നത് സുന്ദര സ്വപ്നങ്ങള്‍
ഒരു പരിപാടി കഴിഞ്ഞു പോകുമ്പോള്‍ മനസ് നിറഞ്ഞു മടങ്ങുക എന്നത് അത്ര വേഗത്തില്‍ സംഭവിക്കുന്ന കാര്യമല്ല. ഇത് സാധ്യമാകുന്നതില്‍ പ്രോഗ്രാം കോഡിനേഷന്‍ ടീമിന്റെ പങ്കു നിസ്തുലമാണ്. ഇത്തവണ പ്രോഗ്രാം കൃത്യമായി വേദിയില്‍ എത്തിക്കുന്നതില്‍ ത്രിമൂര്‍ത്തികളെ പോലെ ജോര്‍ജുകുട്ടി, ജിനു കുര്യാക്കോസ്, ഷാജി പീറ്റര്‍ എന്നിവര്‍ ഒന്നിച്ചപ്പോള്‍ ഉച്ചക്ക് രണ്ടര മുതല്‍ രാത്രി ഒന്‍പതര വരെ പിറന്നു വീണ സുന്ദര നിമിഷങ്ങള്‍ അവാര്‍ഡ് നൈറ്റിന്റെ ജീവനായി മാറുകയായിരുന്നു.
പലവട്ടം അവാര്‍ഡ് നൈറ്റില്‍ സംഘടകനായി മാറിയ ജോര്‍ജുകുട്ടിക്കു ഒപ്പം കവന്‍ട്രി കേരള കമ്മ്യൂണിറ്റിയുടെ തുടക്കകാരില്‍ ഒരാളായി പ്രവര്‍ത്തിച്ച ജിനുവിന്റെ സംഘാടക മികവും കൂടിയായപ്പോള്‍ വേദിയില്‍ ഒരു നിമിഷത്തെ ഇടവേളയില്ലാതെ ഒന്നിന് പിന്നാലെ ഒന്നായി പ്രോഗ്രാമുകള്‍ പറന്നിറങ്ങുക ആയിരുന്നു. പിഴവുകളും പോരായ്മകളും നികത്താന്‍ വല്യേട്ടന്‍ റോളില്‍ ഷാജി പീറ്റര്‍ നിന്നപ്പോള്‍ സംഘാടക നിരയ്ക്ക് മൊത്തം അഭിമാനമായി മാറുക ആയിരുന്നു.

അവാര്‍ഡ് വിതരണത്തിന് സുശക്തമായ സംഘം, പിഴവില്ലാത്ത ക്രമീകരണം
ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് പേര് പോലെ തന്നെ ഏറ്റവും ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് അവാര്‍ഡ് വിതരണം. പ്രധാനമായും ശ്രദ്ധിക്കേണ്ടത് അവാര്‍ഡ് ലഭിക്കുന്ന വ്യക്തികളുടെ പേര് വിവരങ്ങള്‍ ചോര്‍ന്നു പോകാതിരിക്കുക എന്ന കടമ്പയാണ് ഇത് കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കണ്ടി വരിക. ആരാണ് വിജയി എന്ന് വേദിയിലെ ഡിജിറ്റല്‍ സ്‌ക്രീനില്‍ തെളിയും വരെ ആ രഹസ്യം ഒരാളും അറിയാതിരിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. അവാര്‍ഡ് വോട്ടിങ് അവസാനിക്കും മുന്‍പേ തന്നെ ലീഡ് നില അറിയാന്‍ മത്സരാര്‍ത്ഥികളും സുഹൃത്തുക്കളും വിളി തുടങ്ങും.

ബ്രിട്ടീഷ് മലയാളിയുമായ ബന്ധം ഉള്ളവരെ ബന്ധപ്പെട്ട ശേഷം ഒടുവിലാകും അവാര്‍ഡ് നൈറ്റിന്റെ സംഘാടകരെ ബന്ധപ്പെടുക. ഇത്തവണയും വിജയികള്‍ ആരെന്നറിയാന്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായെങ്കിലും അവസാന നിമിഷം വരെ രഹസ്യം പരസ്യമാക്കാതിരിക്കാന്‍ ബീറ്റജ് അഗസ്റ്റിന്‍, എബ്രഹാം കുര്യന്‍, ലാലു സ്‌കറിയ, മഞ്ജു പ്രവീണ്‍, റോഷ്‌നി നിഷാന്ത് എന്നിവരടങ്ങിയ അവാര്‍ഡ് കോ ഓഡിനേഷന്‍ ടീമിന് കഴിഞ്ഞു എന്നതാണ് സത്യം. വേദിയില്‍ പേര് പ്രഖ്യാപിക്കപ്പെടുമ്പോള്‍ പുരസ്‌കാരത്തില്‍ എന്‍ഗ്രീവ് ചെയ്ത പേരുകള്‍ കവര്‍ നീക്കി വേദിയില്‍ എത്തിക്കുക എന്ന ചുമതല അല്‍പം പോലും സമയം നഷ്ടം കൂടാതെ നിര്‍വഹിക്കാന്‍ ഈ ടീമിനു സാധിച്ചു എന്നത് അവാര്‍ഡ് നിശയില്‍ പതിവ് പോലെ വേറിട്ട അനുഭവമായി മാറുക ആയിരുന്നു. പ്രോഗ്രാം മനോഹരമാക്കാന്‍ റോബിന്‍ സ്‌കറിയ, സോഞ്ച റോബിന്‍, രേവതി നായര്‍, സ്മിത ഷീജോ എന്നിവരുടെ ശ്രമവും ഏറെ സഹായകമായി.
ഹാള്‍ മാനേജ്‌മെന്റും പ്രോട്ടോകോള്‍ സംഘവും കൈകോര്‍ത്തപ്പോള്‍ ടെന്‍ഷനില്ലാത്ത അവാര്‍ഡ് നൈറ്റും സാധ്യമായി
പല വര്‍ഷങ്ങള്‍ അവാര്‍ഡ് നൈറ്റിന് പല സ്ഥലങ്ങളില്‍ വേദിയായിട്ടുണ്ടെങ്കിലും അച്ചടക്കത്തിലും മികവിലും ഇത്തവണ അവാര്‍ഡ് നൈറ്റ് ഉയര്‍ന്നു നിന്നതില്‍ ഹാള്‍ മാനേജ്‌മെന്റ്, പ്രോട്ടോകോള്‍ ടീമിന്റെ സേവനം ഏറെ വിലപ്പെട്ടതായി വിലയിരുത്തപ്പെടുകയാണ്. അതിഥികള്‍ ഉള്‍പ്പെടെ ഉള്ളവരുടെ നീണ്ട നിര തന്നെ ഉള്ളതിനാല്‍ ഇരു ടീമിനും പിടിപ്പതു പണികള്‍ ചെയ്യാനുണ്ടായിരുന്നു. അവാര്‍ഡ് ലിസ്റ്റിലെ പതിനഞ്ചു പേര്‍ക്കും പേരെഴുതി റിസേര്‍വ് ചെയ്ത കസേരകളും വിഐപികള്‍ക്കും സ്പോണ്‍സേര്‍സിനും അടക്കമുള്ള കസേരകളില്‍ മറ്റുള്ളവര്‍ കയ്യടക്കാതെ നോക്കാനുമുള്ള ചുമതലകള്‍ അടക്കമാണ് പ്രോട്ടോകോള്‍, ഹാള്‍ മാനേജ്‌മെന്റ് ടീം ഏറ്റെടുത്തത്.

റിസ്പഷനില്‍ എത്തുന്നവരെ കയ്യോടെ കസേരകളില്‍ എത്തിച്ചു അവാര്‍ഡ് കോ ഓഡിനേഷന്‍ ടീമില്‍ വിവരം എത്തിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ഈ സംഘമാണ് ഏറ്റെടുത്തത്. പ്രോട്ടോകോള്‍ ടീമില്‍ ഏറ്റവും ശക്തരായ സംഘടകരാണ് ഉത്തരവാദിത്വം ഏറ്റെടുത്ത്. ഇക്കൂട്ടത്തില്‍ ഷിന്‍സണ്‍ മാത്യു, ജോര്‍ജുകുട്ടി വടക്കേക്കുറ്റ്, രാജു ജോസഫ്, ലൂയിസ് മേനാച്ചേരി എന്നിവരും ഹാള്‍ മാനേജ്‌മെന്റില്‍ അവാര്‍ഡ് നൈറ്റ് ജോയിന്റ് കണ്‍വീനര്‍ ഷിബു രാമകൃഷ്ണന്‍, ബാബു കളപ്പുരയ്ക്കല്‍, രാജീവ് നായര്‍, ഗോകുല്‍ ദിനേശ് എന്നിവരും കടുകിട ചോരാത്ത വൈദഗ്ധ്യമാണ് സാധ്യമാക്കിയത്.

റിസപ്ഷനില്‍ വനിതാ സംഘത്തിന്റെ മേല്‍നോട്ടം, വെയില്‍ മൂത്തിട്ടും ഇവന്റ് ടീം വാടിയില്ല
അവാര്‍ഡ് നൈറ്റിലേക്കു വ്യത്യസ്ത തരത്തില്‍ പെട്ടവര്‍ അതിഥികളായി എത്തുമ്പോള്‍ അവരെ ഓരോ വിഭാഗത്തിലേക്കും എത്തിക്കുക എന്ന ഭാരിച്ച ചുമതല ഏറ്റെടുത്ത വനിതാ സംഘം മികച്ച പ്രകടനമാണ് നടത്തിയത്. റീജ ബോബിയും സ്വപ്ന പ്രവീണും ബിന്ദു പോള്‍സണും ഷീനയും ഒക്കെ മേല്‍നോട്ടത്തിന് എത്തിയപ്പോള്‍ കൂടെ ബ്ലെസന്റ് ജോര്‍ജും കൈസഹായിയായി. അവാര്‍ഡ് നോമിനികള്‍, വിശിഷ്ട അതിഥികള്‍, പെര്‍ഫോമന്‍സ് സംഘങ്ങള്‍ തുടങ്ങി ഓരോ വിഭാഗവും ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥാലം എന്ന നിലയില്‍ നാടിന്റെ നാനാ ഭാഗത്തു നിന്നും എത്തിയവരെ സൂക്ഷമതയോടെ സ്വീകരിച്ച് അതാതിടങ്ങളിലേക്കു വഴി തിരിച്ചു വിടാന്‍ മണിക്കൂറുകളോളം ഈ സംഘത്തിന്റെ അദ്ധ്വാനം ഉണ്ടായി.

എന്നാല്‍ പുറത്തു ചൂട് 24 ഡിഗ്രി ആയി ഉയര്‍ന്നപ്പോള്‍ ആള്‍ക്കൂട്ടം കൂടിയായതോടെ ചൂട് ക്രമാതീതമായി. എയര്‍ കണ്ടീഷന്‍ ഉപയോഗിച്ചിട്ടും ചൂടിന് ശമനമില്ല. എന്നിട്ടും ഇവന്റ് ടീം തളരാതെ പിടിച്ചു നിന്നത് ഒന്നോ രണ്ടോ മണിക്കൂറല്ല, ഒടുവില്‍ ഹാള്‍ വൃത്തിയാക്കുന്നിടം വരെ ഇവരുടെ സേവനം പ്രയോജനപ്പെട്ടു. ഇക്കൂട്ടത്തില്‍ ഷൈജി ജേക്കബ്, സുനില്‍ ഡാനിയല്‍, ബിപിന്‍ ലൂക്കോസ്, ജോബി മാത്യു, താജ് തോമസ്, ജോബി ഐയ്ത്തില്‍, മഹേഷ് കൃഷ്ണന്‍ എന്നിവരൊക്കെ നിസ്വാര്‍ത്ഥ സേവനമാണ് അവാര്‍ഡ് നൈറ്റിന് വേണ്ടി നടത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category