1 GBP = 89.40 INR                       

BREAKING NEWS

ബാലഭാസ്‌ക്കറിന്റെ മരണത്തിന് പിന്നാലെ മറുനാടന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേട്ട് പുലഭ്യം വിളിച്ചവരൊക്കെ എവിടെ? ഇന്ന് ഞങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ കളവെന്ന് പറയുന്നത് നാളെ സത്യമായി മാറുമ്പോഴെങ്കിലും തെറിവിളിച്ചവര്‍ ക്ഷമ പറയേണ്ടതല്ലേ? ഹീരയും മാംഗോയും ചെമ്മണ്ണൂരും അടക്കം എത്രയോ ഞെട്ടിക്കുന്ന നുണകള്‍ സത്യങ്ങളായി മാറി? അറിയുക ഈ കാലത്തിന്റെ സത്യം മറുനാടനാണ്... മറുനാടന്‍ മാത്രമാണ്..

Britishmalayali
kz´wteJI³

ബാലഭാസ്‌കര്‍ എന്ന അനുഗ്രഹീത കലാകാരന്‍ തന്റെ യൗവനം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഈ ലോകത്തോട് വിടപറഞ്ഞു. ബാലഭാസ്‌കറിന്റെ മരണത്തില്‍ മലയാളിക്കുണ്ടായ ഞെട്ടലും വേദനയും ഇനിയും മാറിയിട്ടില്ല. ബാലഭാസ്‌കര്‍ എങ്ങനെ മരിച്ചു എന്നത് ഇന്ന കേരളം വേദനയോടുകൂടി ചര്‍ച്ച ചെയ്യുന്നു. അത് ഒരു സ്വാഭാവിക മരണം അല്ലെങ്കില്‍ അപകടം ആയിരുന്നില്ലെന്നും അതൊരു കരുതിക്കൂട്ടിയുള്ള കൊലപാതകം ആയിരുന്നു എന്നും കേരളം ഇന്ന് പേടിയോടുകൂടി കേള്‍ക്കുന്നു. എല്ലാവരെയും പോലെ എനിക്കും ആ കലാകാരന്റെ നഷ്ടത്തില്‍ വേദനയുള്ളതുകൊണ്ടു തന്നെ ഇതിന്റെ പിന്നില്‍ ആരെങ്കിലും പരോക്ഷമായെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അവരെ തുറുങ്കിലടയ്ക്കണമെന്ന് വിശ്വസിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു.

ഒരു യുവകലാകാരന്‍ ഇങ്ങനെ അകാലത്തില്‍ കൊല്ലപ്പെടുക എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം അപമാനമാണ്, വേദനാജനകമാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് സ്വര്‍ണ്ണക്കടത്ത് മാഫിയ ആണെങ്കിലും, സുഹൃത്തുക്കള്‍ എന്നപേരില്‍ കൂടെക്കൂടിയ ചതിയന്മാര്‍ ആണെങ്കിലും അത് സത്യമറിയട്ടെ. ലോകം നീതി നേടിത്തരട്ടെ. എന്നാല്‍, എന്റെ വിഷയം അതല്ല. ബാലഭാസ്‌കറിന്റെ മരണം കൊലപാതകം ആണെങ്കില്‍ ആ കൊല നടത്തിയവരെ സമൂഹത്തിന് മുന്നില്‍ എത്തിക്കണം എന്ന കാര്യത്തില്‍ എന്തിനാണ് തര്‍ക്കിക്കുന്നത്. അങ്ങനെ തന്നെ വേണം. എന്നാല്‍, ഈ വിഷയം ആദ്യം ഈ ലോകത്തോട് വിളിച്ചുപറഞ്ഞത് മറുനാടനായിരുന്നു എന്നത് ഇപ്പോഴെങ്കിലും പറയേണ്ടതില്ലേ?

അന്ന ഞങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ എന്നെയും മറുനാടനെയും പുലഭ്യം വിളിച്ചവര്‍ എവിടെയാണ്? ബാലഭാസ്‌കറിന്റെ മരണത്തിന്റെ ഏതാനും ദിവസങ്ങള്‍ക്കകം ഞാന്‍ നേരിട്ടു പ്രത്യക്ഷപ്പെട്ടു നടത്തിയ ഒരു വീഡിയോയില്‍ ഈ മരണത്തിന്റെ പിന്നില്‍ കൃത്യമായ ഒരു അജണ്ടയുണ്ട് എന്ന വീട്ടുകാര്‍ സംശയിക്കുന്നു എന്ന് പറഞ്ഞിരുന്നു. ആ വീഡിയോ നിങ്ങള്‍ക്ക് സെര്‍ച്ച് ചെയ്താല്‍ കിട്ടും. അല്ലെങ്കില്‍ ലിങ്കും ഇതിനോടൊപ്പം കൊടുക്കാം. അന്നും ഇത് ഒരപകടമരണം ആകാനാണ് സാധ്യത എന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍, മരണത്തിന് പിന്നില്‍ ചില ദുരൂഹതകളുണ്ട്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category