1 GBP = 87.30 INR                       

BREAKING NEWS

കൊളസ്ട്രോളിനെ പേടിക്കാതെ ഭക്ഷണം കഴിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ ആരാണ്? പപ്പായയും ആപ്പിളും മുതല്‍ സാല്‍മണ്‍ ഫിഷ് വരെ എന്തുകൊണ്ടാണ് കൊളസ്ട്രോള്‍ രോഗികള്‍ക്ക് ഗുണകരമാകുന്നത്? ഹൃദയാഘാ തം വരെയുണ്ടാക്കാവുന്ന കൊളസ്ട്രോളിനെ ചെറുക്കാന്‍ കഴിക്കാവുന്ന ഭക്ഷണങ്ങളും അവയുടെ ഗുണങ്ങളും ഇവയാണ്

Britishmalayali
kz´wteJI³

ജീവിതത്തിലെ ഏറ്റവും വലിയ വില്ലന്മാരില്‍ ഒന്നാണ് കൊളസ്ട്രോള്‍. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്.

ചീത്ത കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ്. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. കൊളസ്‌ട്രോളിന്റെ അളവ് കൂടുതലായാല്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ധിക്കും. ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും.

ആരോഗ്യമുള്ള ഒരാളുടെ ശരീരത്തില്‍ ആവശ്യാനുസൃതം കൊളസ്ട്രോള്‍ നിര്‍മ്മിക്കുന്നുണ്ട്. വളരെ കുറച്ചു കൊളസ്ട്രോള്‍ മാത്രമേ ഭക്ഷണത്തില്‍ നിന്ന് എടുക്കുന്നുള്ളൂ. എന്നാല്‍ കൂടുതല്‍ കൊളസ്ട്രോള്‍ അടങ്ങിയ ഭക്ഷണം നാം കഴിക്കുമ്പോള്‍ മെഴുകുപോലെയുള്ള ഈ വസ്തു രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടുന്നു. ഇതു രക്തക്കുഴലുകളുടെ വികസിക്കുവാനുള്ള കഴിവു നഷ്ടപ്പെടുത്തുന്നു.

കൊളസ്ട്രോള്‍ കൂടുതലുള്ള ഭക്ഷണം നിത്യാഹാരത്തില്‍ കുറയ്ക്കുക. എണ്ണകള്‍ തരം തിരിച്ചു കൊളസ്ട്രോള്‍ ഉണ്ടാക്കുന്നവ, ഉണ്ടാക്കാത്തവ എന്നു പൊതുവേ അറിയപ്പെടുന്നുണ്ട്. 'എണ്ണ ഏതായാലും കുറച്ചു മാത്രം' എന്നതാണ് ഏത് എണ്ണ ഉപയോഗിക്കുന്നു എന്നതിലേറെ പ്രധാനം. പൂരിത കൊഴുപ്പു കുറഞ്ഞ എണ്ണകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. പൂരിത കൊഴുപ്പുകള്‍ കൊളസ്ട്രോള്‍ ഉല്‍പാദനത്തെ കുറയ്ക്കുന്നു. പൊരിച്ച വകകള്‍, വറ്റലുകള്‍, ട്രാന്‍സ്ഫാറ്റ് ഉപയോഗിക്കുന്ന ബേക്കറി സാധനങ്ങള്‍, പായ്ക്കറ്റുകളില്‍ ലഭിക്കുന്ന 'കറുമുറെ ചവച്ചു' തിന്നാവുന്ന വസ്തുക്കള്‍ എന്നിവ ഒഴിവാക്കിയാല്‍ തന്നെ കൊളസ്ട്രോള്‍ കുറയ്ക്കാം.

കൊളസ്ട്രോള്‍ നല്ല കൊളസ്ട്രോള്‍, ചീത്ത കൊളസ്ട്രോള്‍ എന്നിങ്ങനെ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. നല്ല കൊളസ്ട്രോളായ 'എച്ച്ഡിഎല്‍' ഹൃദ്രോഗത്തെ തടയുകയും എല്‍ഡിഎല്‍ന്റെ അളവു കുറയ്ക്കുകയും ചെയ്യുന്നു. ഒലിവ് എണ്ണ, തവിട് എണ്ണ എന്നിവയിലുള്ള ഒമേഗ3 എച്ച്ഡിഎല്‍ അളവു കൂട്ടുന്നു. ഒന്നര ടേബിള്‍സ്പൂണ്‍ എണ്ണ മാത്രം ഉപയോഗിക്കുക. പഴം പൊരി, വടകള്‍ ഉഴുന്നുവട, ഉള്ളിവട, പരിപ്പുവട ഇവയൊ ന്നും സമീകൃതാഹാരത്തില്‍ വേണ്ട.

തഴുതാമയില, ചീരയില, മുരിങ്ങയില, ഉലുവാ, വെളുത്തുള്ളി, ചെറിയ ഉള്ളി, തുളസിയില, കൂവരക്, തവിട്, കറിവേപ്പില, മത്തി, അയില, ചൂര തൊലികളഞ്ഞ കോഴി ഇവയൊക്കെ ദൈനംദിനാഹാരത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. കൊളസ്ട്രോളിനെ പേടിക്കാതെ ഭക്ഷണം കഴിക്കാം. കൊളസ്ട്രോള്‍ രോഗികള്‍ക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

പപ്പായ
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള പപ്പായ ശരീരത്തിലെ രക്ത സമ്മര്‍ദ്ദം കുറയ്ക്കുകയും കൊളസ്ടോള്‍ നിയന്ത്രിക്കുകയും ചെയ്യും. അതിനാല്‍ കൊളസ്ട്രോള്‍ രോഗികള്‍ പപ്പായ ധാരാളം കഴിക്കുന്നത് നല്ലതാണ്.

ആപ്പിള്‍
ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിള്‍. ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാം എന്ന് പറയുന്നത് വെറുതെയല്ല. നിരവധി രോഗങ്ങളില്‍ നിന്നും ആപ്പിള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യത്തിന് ആപ്പിള്‍ വളരെ നല്ലതാണ്. ഹൃദയധമനികളില്‍ കൊഴുപ്പടിഞ്ഞ് കൂടുന്നത് തടയാന്‍ ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കും. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പോട്ടാസ്യവും മിനറലുകളും രക്തത്തിലെ കൊളസ്ടോള്‍ നിയന്ത്രിച്ച് സ്ട്രോക്ക് വരാതെ സംരക്ഷിക്കുന്നു.

വെണ്ണപ്പഴം
കൊളസ്ട്രോള്‍ രോഗികള്‍ അവകാഡോ അല്ലെങ്കില്‍ വെണ്ണപ്പഴം കഴിക്കുന്നത് ഏറെ നല്ലതാണ്. വെണ്ണപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ, സി, ബി5, ബി6, ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവ ഹൃദയത്തെ സംരക്ഷിക്കും. കൂടാതെ സ്ട്രോക് വരാതിരിക്കാനും വെണ്ണപ്പഴം കഴിക്കുന്നത് നല്ലതാണ്. രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്കും വെണ്ണപ്പഴം കഴിക്കുന്നത് നല്ലതാണ്.

തക്കാളി
വിറ്റാമിന്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതാണ് തക്കാളി. ഇതിലുള്ള അയണ്‍, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം തക്കാളിയുടെ ഗുണം കൂട്ടുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ബി, കെ, സി എന്നിവ കണ്ണുകള്‍ക്കും ത്വക്കിനും ഹൃദയത്തിനും നല്ലതാണ്. പൊട്ടാസ്യം ഹൃദയസംരക്ഷണത്തിനും നല്ലതാണ്. അതിനാല്‍ തന്നെ തക്കാളി കൊളസ്ട്രോള്‍, രക്ത സമ്മര്‍ദ്ദം, സ്ട്രോക് എന്നിവ തടയാന്‍ സഹായിക്കും.

ഓട്സ്
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് ഓട്സ്. ഓട്സ് പാലിലോ അല്ലാതെയോ കഴിക്കുന്നതുകൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ എല്‍ഡിഎല്‍ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഓട്സിന് കഴിവുണ്ട്. ദിവസവും ഒന്നര കപ്പ് ഓട്സ് കുടിക്കുന്നത് മൂന്ന് ശതമാനത്തോളം കൊളസ്ട്രോള്‍ കുറയ്ക്കുമെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനിലെ വിദഗ്ധര്‍ പറയുന്നു.

ബദാം
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് ആല്‍മണ്ട് അഥവാ ബദാം. ദിവസവും മൂന്നോ നാലോ ആല്‍മണ്ട് കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കും. കൊളസ്ട്രോളിന് മാത്രമല്ല, ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ബദാം. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കാന്‍ ആല്‍മണ്ട് ഏറെ നല്ലതാണ്. ബദാമില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ, പൊട്ടാസ്യം എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും ബദാം കഴിക്കുന്നത് ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കും.

സാല്‍മണ്‍ ഫിഷ്
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മീനാണ് സാല്‍മണ്‍. കൊളസ്ട്രോള്‍ പ്രശ്നമുള്ളവര്‍ക്ക് ഏറ്റവും നല്ലതാണ് സാല്‍മണ്‍ ഫിഷ്. സാല്‍മണ്‍ ഫിഷില്‍ 1.8 ഗ്രാം ഇക്കോസപ്പന്റാനോയ് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇക്കോസപ്പന്റാനോയ് ആസിഡ് കൊളസ്ട്രോള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, നീര്‍ക്കെട്ട്, രക്തസമ്മര്‍ദ്ദം പോലുള്ള അസുഖങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category