1 GBP = 91.50 INR                       

BREAKING NEWS

പതിവുപോലെ സ്‌കൂള്‍ തുറക്കും നേരം നമ്മള്‍ പനി ആഘോഷത്തിന് തുടക്കമിട്ടു കഴിഞ്ഞു; ഇക്കുറി ഭീകരന്‍ പനി തുടക്കത്തിലേ എത്തിയെന്നുമാത്രം; ഡെങ്കിപ്പനി... എലിപ്പനി... പന്നിപ്പനി... കുരങ്ങുപനി... പക്ഷിപ്പനി അങ്ങനെ എന്തെല്ലാം കാണാന്‍ കിടക്കുന്നു... നാണമില്ലേ എന്നു മാത്രമാണ് ബാക്കിയാവുന്ന ചോദ്യം; നിപ്പ ഒരു തുടക്കം മാത്രം...ഇനി എന്തെല്ലാം കാണാനിരിക്കുന്നു

Britishmalayali
ഷാജന്‍ സ്‌കറിയ

റ്റൊരു മഴക്കാലം കൂടി ആരംഭിച്ചിരിക്കുന്നു ഒപ്പം പനിക്കാലവും. ഓരോ ജൂണും പനിയുടേതാക്കി മാറ്റുക എന്നത് വര്‍ഷങ്ങളായി മലയാളികളുടെ ജീവിതത്തിന്റെ അനിവാര്യ ഘടകങ്ങളില്‍ ഒന്നായിരിക്കുന്നു. എന്നാല്‍ ഇക്കുറി മുന്‍പത്തേക്കാള്‍ നേരത്തെ പനി ആരംഭിച്ചിരിക്കുന്നു. പനി ആരംഭിച്ചു എന്നതല്ല പ്രധാനം പനിയുടെ അവസാന ഘട്ടത്തില്‍ വരുന്ന ഭീകരന്‍ പനികള്‍ ആദ്യം തന്നെ തേടിയെത്തുന്നു എന്നതാണ് പ്രധാനം. എന്തുകൊണ്ടാണ് മഴക്കാലം തുടങ്ങുന്നതിന് മുന്‍പ് തന്നെ നിപ്പ പോലെ ഭീകരന്‍ പനി മലയാളികളെ തേടിയെത്തുന്നത്. തീര്‍ച്ചയായും ഇതിന്റെ പിന്നിലുള്ള ഗൂഢാലോചനാ തിയറികള്‍ പരിഗണിക്കേണ്ടത് തന്നെയാണ്.

അതായത് മരുന്ന് ലോബിക്ക് കേരളം കീഴടക്കുന്നതിന് വേണ്ടി അവര്‍ സൃഷ്ടിക്കുന്ന ചില കലാപരിപാടികളുടെ ഭാഗമാണോ ഈ ഭീകര പനികളുടെ തുടക്കം എന്ന ചോദ്യം അഡ്രസ് ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ നിപ്പാ ബാധയ്ക്ക് ശേഷം അതിനെ കുറിച്ച് എന്തു തരം അന്വേഷണം നമ്മള്‍ നടത്തി. ഏത് തരം വൈറസായിരുന്ന അന്ന് നിരവധി പേരുടെ ജീവനെടുക്കുന്ന തരത്തിലേക്ക് വ്യാപിച്ചത്. അത് എവിടെ നിന്നായിരുന്നു എത്തിയത്. എങ്ങനെയാണ് അത് പിടിപെട്ടത്. എങ്ങനെയാണ് അത് പടര്‍ന്നത്. അത്തരത്തിലുള്ള ഒരു പഠനവും നമ്മള്‍ നടത്തിയിട്ടില്ല. എന്നാല്‍ നിപ്പ അടക്കമുള്ള പ്രതിരോധ പരിപാടികളുടെ പേരില്‍ നമ്മുടെ മന്ത്രി വിദേശത്ത് പോയി അവാര്‍ഡ് വാങ്ങി.

അതുകൊണ്ട് തന്നെ ഇക്കുറി ആ പനി വീണ്ടും തിരിച്ച് വരുമ്പോള്‍ മറ്റൊരു അവാര്‍ഡിനുള്ള സാഹചര്യം കൂടി മന്ത്രിക്കൊരുങ്ങുന്നു എന്നതിനപ്പുറത്തേക്ക് പ്രാധാന്യമൊന്നും കല്‍പ്പിക്കേണ്ടതില്ല. നമ്മളോട് ഇത് നിപ്പയാണ് എന്ന് പറയുമ്പോള്‍ നമ്മള്‍ അത് കേള്‍ക്കാന്‍ ബാധ്യസ്ഥരായി തീരുന്നു. എന്താണ് നിപ്പ എന്ന് നമുക്കറിയില്ല. ചില കടുത്ത പ്രകൃതി ചികിത്സകര്‍ പറയുന്നത് പോലെ നിപ്പയെ തള്ളി പറയുകയല്ല. എന്നാല്‍ നിപ്പയുടെ ചുറ്റും സര്‍ക്കാര്‍ സൃഷ്ടിക്കുന്ന ദുരൂഹത ചൂണ്ടിക്കാണിക്കുക തന്നെ വേണം എന്ന് വിശ്വസിക്കുകയാണ്. എന്തുകൊണ്ടാണ് ഇന്നലെ മുതല്‍ നിപ്പയെ കുറിച്ച് സംസാരിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കരുതലും പരുങ്ങലുമുള്ളത്.


എന്തുകൊണ്ടാണ് തുടരെ തുടരെ മാധ്യമങ്ങള്‍ കാണിച്ച ശുഷ്‌കാന്തിക്ക് നന്ദി എന്നൊക്കെ ആരോഗ്യമന്ത്രി പറഞ്ഞത്. ആകെക്കൂടെ എന്തൊക്കെയോ ദുരൂഹതകളുണ്ട്. എന്റെ വിഷയം നിപ്പയല്ല നേരെ മറിച്ച് മഴ തുടങ്ങുന്നതിന് മുന്‍പ് നിപ്പ വന്നു എന്നാണ്. അപ്പോള്‍ ഇനി വരാന്‍ പോകുന്ന ദിവസങ്ങളില്‍ എന്തായിരിക്കും ഈ നാട്ടില്‍ സംഭവിക്കുക. ഡെങ്കിപ്പനി, പന്നിപ്പനി, കുരങ്ങ് പനി, എലിപ്പനി പക്ഷിപ്പനി അങ്ങനെ അങ്ങനെ അങ്ങനെ അനേകം പനികള്‍ മലയാളികളെ കാത്തിരിക്കുന്നു.

ഒരിക്കല്‍ ചിക്കുന്‍ ഗുനിയ വന്നതിന്റെ ഓര്‍മ്മ ഇന്നും മലയാളികളെ വേട്ടയാടുകയാണ്. മലയോര പ്രദേശങ്ങളില്‍ ചിക്കുന്‍ ഗുനിയയുടെ ആക്രമണത്തിന് ഇരയാകാത്ത ഒരു മനുഷ്യന്‍ പോലും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അതിന്റെ ദുരന്തം അവര്‍ ഏറ്റുവാങ്ങിയത് തുടര്‍ വര്‍ഷങ്ങളിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category