1 GBP = 88.40 INR                       

BREAKING NEWS

ജെയ്‌സനും ബിബിനും പോളും നയിക്കുന്ന പുതിയ നേതൃനിര; പരിചയ സമ്പത്തിന്റെ മികവുമായി ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ പത്തിന്റെ നിറവിലേക്ക്

Britishmalayali
ഷാജു കടമറ്റം

ത്താം വര്‍ഷികം ആഘോഷിക്കുന്ന ഇപ് സ്വിച്ച് മലയാളി അസോസിയേഷന്റെ പൊതുസമ്മേളനവും, ആനുവല്‍ ജനറല്‍ ബോഡി യോഗവും ഇപ് സ്വിച്ചിലെ സ്‌കൗട്ട് ഹാളില്‍ ചേര്‍ന്നു. അസോസിയേഷന്‍ പ്രസിഡന്റ് ജോജോ തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജെയിന്‍ കുര്യാക്കോസ് വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഐഎംഎ നടത്തിയിട്ടുള്ള സേവനങ്ങളും ഭവന നിര്‍മ്മാണ പദ്ധതിയും കരഘോഷത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.

വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ഭരണികുളങ്ങര സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അതിനു ശേഷം ട്രഷറര്‍ ബാബു റ്റി.സി അവതരിപ്പിച്ച വിശദമായ വരവ് ചിലവ് കണക്കുകള്‍ യോഗം പാസാക്കി. ചുരുങ്ങിയ കാലയളവില്‍ ഒട്ടേറെ ജനോപകാരപ്രദമായ കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ സഹകരിച്ച ഏവരോടും പ്രസിഡന്റ് ജോജോ തോമസ് നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം സദസ്സിന്റെ അനുമതിയോടെ കമ്മിറ്റി പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചു.

അതിനു ശേഷം നടന്ന പൊതുയോഗം ഐക്യകണ്‌ഠേനെയാണ് അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള ഭരണ സാരഥികളെ തെരഞ്ഞെടുത്തത്.

പ്രസിഡന്റായി ജെയ്‌സന്‍ സെബാസ്റ്റ്യന്‍, സെക്രട്ടറിയായി ബിബിന്‍ ആഗസ്തി, ട്രഷററായി പോള്‍ ഗോപുരത്തിങ്കല്‍, വൈസ് പ്രസിഡന്റായി ഷിബി വൈറ്റസ്, ജോയിന്റ് സെക്രട്ടറിയായി നിഷ ജിനീഷ്, ഐടി കോര്‍ഡിനേറ്ററായി ബാബു മത്തായി, ബിന്‍ സു ബാസി, ആര്‍ട്‌സ് കോര്‍ഡിനേറ്ററായി ജോസ് ഗീവര്‍ഗിസ്, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായി ബാബു മങ്കുഴയില്‍, പബ്ലിക് റിലേഷന്‍സ് ഓഫീസറായി ഷാജു കടമറ്റം എന്നിവരെയും യുക്മ പ്രതിനിധികളായി യഥാക്രമം ബാബു മങ്കുഴിയില്‍, ഷിബി വൈറ്റസ്, ജിനീഷ് ലൂക്ക എന്നിവരെയും യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

പത്താം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന ഐഎംഎ നിരവധി കര്‍മ്മ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. തുടര്‍ന്നുള്ള ഭാവി പദ്ധതികള്‍ക്ക് സ്ഥാനമൊഴിയുന്ന മുന്‍ പ്രസിഡന്റ് ജോജോ തോമസ് എല്ലാ പിന്തുണയും ആശംസകളും നേര്‍ന്നു. ഐഎംഎയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എല്ലാവരോടും മുന്‍ സെക്രട്ടറി ജെയിന്‍ കുര്യാക്കോസ് നന്ദി രേഖപ്പെടുത്തി. സമ്മേളനാനന്തരം അംഗങ്ങള്‍ തയാറാക്കിയ വിഭവ സമൃദ്ധമായ വിരുന്ന് സല്‍ക്കാരത്തില്‍ എവരും പങ്കുകൊണ്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category