1 GBP = 87.20 INR                       

BREAKING NEWS

125 കൊല്ലം മുമ്പ് ഇന്ത്യക്കാര്‍ എങ്ങനെയാണ് ജീവിച്ചിരുന്നത് എന്നറിയാമോ? 1895ലെ ചിത്രങ്ങള്‍ക്ക് നിറം കൊടുത്തപ്പോള്‍ തെളിയുന്നത് ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യന്‍ ജീവിതം

Britishmalayali
kz´wteJI³

മേരിക്കന്‍ ഫോട്ടോഗ്രാഫറായ വില്യം ഹെന്‍ റി ജാക്ക്സന്‍ പകര്‍ത്തിയ അത്യപൂര്‍വമായ ഫോട്ടോകള്‍ പുറത്ത് വന്നു. 125 കൊല്ലം മുമ്പെടുത്ത ഈ ഫോട്ടോകള്‍ ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യന്‍ ജീവിതത്തെ വെളിപ്പെടുത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആദ്യം ബ്ലാക്ക് ആന്‍ഡ് വൈറ്റിലെടുത്ത ഈ ഫോട്ടോകളുടെ കളര്‍ പതിപ്പ് പിന്നീട് തയ്യാറാക്കുകയായിരുന്നു. 125 കൊല്ലങ്ങള്‍ക്ക് മുമ്പ് ഇന്ത്യക്കാര്‍ എത്തരത്തിലാണ് ജീവിച്ചതെന്ന് 1895ലെ ഈ ചിത്രങ്ങള്‍ക്ക് നിറം കൊടുത്തതോടെ തെളിയുകയാണ്. റെയില്‍വേസിനെക്കുറിച്ചുള്ള ഫോട്ടോകള്‍ പകര്‍ത്താനും വിശദാംശങ്ങള്‍ മനസിലാക്കാനുമായി ഏഷ്യ, ആഫ്രിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിലൂടെ അക്കാലത്ത് കറങ്ങാനിറങ്ങി ജാക്ക്സന്‍  അതത് പ്രദേശത്തുള്ളവരുടെ ഫോട്ടോകള്‍ പകര്‍ത്തുകയായിരുന്നു. 

19ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ജീവിതത്തിന്റെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യുന്ന ചിത്രങ്ങളാണ് ജാക്സന്റെ ശേഖരത്തിലുള്ളത്. രണ്ട് ചുളിഞ്ഞ ലോഹഷീറ്റുകള്‍ പുറകിലേറ്റി നടന്ന് നീങ്ങുന്ന ഒരു ഇന്ത്യന്‍ സ്ത്രീയുടെ ഫോട്ടോയാണ് അതിലൊന്ന്.  ഗ്രാമപ്രദേശത്തെ കുട്ടികള്‍ വെയിലില്‍ നിന്നും രക്ഷപ്പെടാന്‍ പാടുപെടുന്ന ഫോട്ടോയും അക്കൂട്ടത്തിലുണ്ട്. രണ്ട് നാടോടികള്‍ തങ്ങളുടെ ഇന്‍സ്ട്രുമെന്റ് വായിച്ച് പണം പിരിക്കാന്‍ ശ്രമിക്കുന്ന ചിത്രവും ആനപ്പുറത്ത് സായിപ്പന്‍മാര്‍ കയറിപ്പോകുന്നതും ഒരാളെ മഞ്ചലില്‍ എടുത്ത് കൊണ്ട് പോകുന്ന ഫോട്ടോയും ജാക്സന്‍ പകര്‍ത്തിയ ഫോട്ടോകളില്‍ ചിലതാണ്. 

വേള്‍ഡ്സ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മീഷന് വേണ്ടി താന്‍ നടത്തിയ ടൂറിനിടെയാണ് ജാക്സന്‍ ഈ ഫോട്ടോകള്‍ എടുത്തിരിക്കുന്നത്.  ലോകത്തിലെ വ്യത്യസ്തമായ റെയില്‍-റോഡ് സിസ്റ്റങ്ങളെക്കുറിച്ച് പര്യവേഷണം നടത്തുന്നതിനായുള്ള ഈ ടൂര്‍ സംഘടിപ്പിച്ചിരുന്നത് റെയില്‍ റോഡ് മാഗ്‌നറ്റായ ജോസഫ് ഗ്ലാഡിംഗ് പാന്‍ഗ്ബോണായിരുന്നു. എന്നാല്‍ ഈ പര്യടനത്തിനിടെ തന്റെ ഡ്യൂട്ടി ചെയ്യുന്നതിനൊപ്പം തന്നെ താന്‍ എത്തിപ്പെടുന്ന ഇടങ്ങളിലെ അക്കാലത്തെ പ്രാദേശിക ജീവിതത്തിന്റെ ചിത്രങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തുന്നതിന് ഈ ഫോട്ടോഗ്രാഫര്‍ സമയം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചരിത്രത്തിന്റെ തിരുശേഷിപ്പുകളെന്നോണം ഈ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. 

ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നിരവധി പബ്ലിക്കേഷനുകളിലൂടെ പുറത്ത് വന്നിരുന്നു. തങ്ങള്‍ സ്വപ്നങ്ങളില്‍ മാത്രം കാണുന്ന വിവിധ രാജ്യങ്ങളിലെ ജീവിതത്തിന്‍രെ യഥാര്‍ത്ഥ മുഖം മനസിലാക്കാന്‍ ജനത്തിന് ഇതിലൂടെ സാധിക്കുകയും ചെയ്തിരുന്നു. താന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളായിരുന്നു പകര്‍ത്തിയിരുന്നതെങ്കിലും അവയെ കൂടുതല്‍ റിയലിസ്റ്റിക്കാക്കുന്നതിന് വേണ്ടി ജാക്സന്‍ തന്നെ അവയില്‍ ചിലതിന്  പിന്നീട് കളര്‍ കൊടുക്കുകയായിരുന്നു. ഇത്തരത്തില്‍ ജാക്സന്‍ ഇന്ത്യ സന്ദര്‍ശിച്ചതിന് ശേഷം പിന്നീട് 50 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യയ്ക്ക് ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചിരുന്നത്. ഈ ഫോട്ടോകള്‍ ഇപ്പോള്‍ വന്‍ പ്രാധാന്യത്തോടെയാണ് പ്രമുഖ ബ്രിട്ടീഷ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category