1 GBP = 88.00 INR                       

BREAKING NEWS

ആകാശം വരെ പറന്നുയര്‍ന്ന് ഒരൊറ്റ ചാട്ടം! നിങ്ങള്‍ റെഡിയെ ങ്കില്‍ സെപ്തംബര്‍ 28ന് നമുക്ക് ഒരുമിച്ചു ചാടാം: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനൊപ്പം സ്‌കൈ ഡൈവിങ് നടത്തി പാവപ്പെട്ട നഴ്സിങ് വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ കൈകോര്‍ക്കാം

Britishmalayali
രശ്മി പ്രകാശ്

കാശത്തു നിന്നും എടുത്തു ചാടുന്നത് നിങ്ങള്‍ സ്വപ്‌നം കണ്ടിട്ടുണ്ടോ? എങ്കില്‍ ഇതാ ഒരു സുവര്‍ണാവസരം. നിങ്ങളുടെ ചാട്ടം വഴി നിങ്ങള്‍ പോലും അറിയാതെ ഏതോ ഒരു പാവപ്പെട്ട നഴ്‌സിങ് വിദ്യാര്‍ത്ഥി അവളുടെ ഭാവി ജീവിതത്തിലേയ്ക്കുള്ള കവാടം തുറക്കുക കൂടി ചെയ്യുമ്പോള്‍ ഒരേ സമയം ത്രില്ലും നന്മയും കൂടി ചേരുന്ന അപൂര്‍വ്വ അവസരമായി ഇതു മാറും. അങ്ങനെ എങ്കില്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സ്‌കൈ ഡൈവിങ് കാംപെയിനിന്റെ ഭാഗമാകുക. സെപ്തംബര്‍ 28ന് സാലിസ്ബറിയില്‍ വച്ചാണ് ഇക്കുറി ആകാശച്ചാട്ടം ഒരുക്കുന്നത്. 

ഇത്തവണയും സ്‌കൈ ഡൈവിംഗ് നടത്താന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ തീരുമാനിച്ചിരിക്കുകയാണ്. സെപ്തംബര്‍ 28നു ശനിയാഴ്ച സാലിസ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ വച്ചാണ് സ്‌കൈ ഡൈവിംഗ് നടത്തുക. സ്‌കൈ ഡൈവിംഗിലേക്കുള്ള താല്‍പ്പര്യം അറിയിച്ചു കൊണ്ട് ഇത്തവണ നേരത്തെ തന്നെ വായനക്കാരില്‍ നിന്നുള്ള അന്വേഷണം എത്തിത്തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം കവന്‍ട്രിയില്‍ വച്ചു കൂടിയ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റി മീറ്റിങ്ങില്‍, വായനക്കാരില്‍ നിന്നുള്ള അഭിപ്രായത്തെ മാനിച്ചു കൊണ്ട് സ്‌കൈ ഡൈവിങ്ങിനെക്കുറിച്ചു ചര്‍ച്ച നടത്തുകയും, ഈ വര്‍ഷം സ്‌കൈ ഡൈവിംഗ് തന്നെ നടത്താം എന്ന തീരുമാനത്തില്‍ ട്രസ്റ്റിമാര്‍ എത്തിച്ചേരുകയും ആയിരുന്നു.

കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്നത് എല്ലാ മാതാപിതാക്കളുടെയും സ്വപ്നമാണ്. സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്ന വീടുകളിലെ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ കണ്ടെത്തി അവരെ നഴ്സിംഗ് പഠനത്തില്‍ സഹായിക്കുക. അത് മൂലം ഒരു കുടുംബം രക്ഷപ്പെടുക എന്നതാണ് ഇത്തവണത്തെ ചാരിറ്റി ഇവന്റിന്റെ ലക്ഷ്യം. ആദ്യം പേര് നല്‍കുന്ന 30 പേര്‍ക്കാകും ആകാശച്ചാട്ടത്തിന് അവസരം ലഭിക്കുക. 16 വയസുകഴിഞ്ഞ നിങ്ങളുടെ മക്കള്‍ക്കും ഇതൊരു നല്ല അവസരമായിരിക്കും. ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സെര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക.

താല്‍പ്പര്യമുള്ളവര്‍ അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും [email protected] എന്ന ഇമെയില്‍ ഐഡിയില്‍ ബന്ധപ്പെടുക.

എല്ലാ വര്‍ഷവും യുകെ മലയാളികള്‍ ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ ഫണ്ട് റൈസിംഗ് പ്രോഗ്രാം. നാഷണല്‍ ത്രീ പീക്ക് ചലഞ്ചാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്, എന്നാല്‍ 2017 ല്‍ നോട്ടിംഗാമിലെ ലാന്‍കറില്‍ വച്ച് നടത്തിയ സ്‌കൈ ഡൈവിംഗ് ആയിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ട ഫണ്ട് റൈസിംഗ് പ്രോഗ്രാം. മുപ്പത്തിമൂന്നുപേര്‍ പങ്കെടുത്തിരുന്ന ആ ഇവന്റില്‍ 42,000 പൗണ്ട് സമാഹരിച്ചിരുന്നു.

മാത്രമല്ല, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ 2017ല്‍ 33 പേരാണ് നോട്ടിംഗാമില്‍ വച്ച് ആകാശച്ചാട്ടം നടത്തിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് വാര്‍ത്തയ്‌ക്കൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുകെ മലയാളികളുടെ തന്നെ ചരിത്രത്തിലെ കുതിപ്പ് എന്നു വിശേഷിപ്പിക്കാവുന്ന ചാരിറ്റി ഫണ്ട് ശേഖരണത്തിന്റെ ഭാഗമായിട്ടായിരുന്നു ആ ആകാശച്ചാട്ടം. അന്നു 101 നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 350 പൗണ്ടു വീതവും ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിക്ക് 500 പൗണ്ടും അടക്കം 35850 പൗണ്ടാണ് വിതരണം ചെയ്തത്. അതിനു ശേഷം കഴിഞ്ഞ വര്‍ഷം നടത്തിയ ത്രീ പീക്ക് ചലഞ്ച് എന്ന ഉദ്യമത്തിലൂടെയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ധനസഹായ വിതരണം നടത്തിയിരുന്നു. സ്‌കൈ ഡൈവിംഗിനും ത്രീ പീക്ക് ചലഞ്ചിനും നിങ്ങള്‍ നല്‍കിയ മികച്ച പിന്തുണയും പ്രോത്സാഹനവും ഒരിക്കല്‍ കൂടി നല്‍കുവാന്‍ അവസരം ഒരുങ്ങുകയാണ്.
സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്‌സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവംഗിനായി തയ്യാറാക്കുക. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും ആരോഗ്യവും പ്രായവും അനുസരിച്ച് 30 പേരെ തിരഞ്ഞെടുക്കുകയും അവര്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തു നല്‍കുകയും ചെയ്യും. ഇതുവഴി ആയിരിക്കും ഫണ്ട് ശേഖരണം നടത്തുക. മാത്രമല്ല സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്ന ഓരോരുത്തരെയും കുറിച്ച് ബ്രിട്ടീഷ് മലയാളി വാര്‍ത്തകള്‍ നല്‍കുന്നതായിരിക്കും. എല്ലാ നിയമ നടപടി ക്രമങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു തന്നെയായിരിക്കും സ്‌കൈ ഡൈവിംഗ് നടത്തുക. കൂടാതെ സ്‌കൈ ഡൈവിംഗ് നടത്തുന്ന വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നതിനും അവസരമുണ്ടായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category