1 GBP = 93.50 INR                       

BREAKING NEWS

എല്‍ഇഡി വാളിന്റെ തിളക്കത്തിനു പിന്നിലെ കൈകള്‍ വെല്‍സ് ചാക്കോയുടേത്; ലൈറ്റിംഗില്‍ മാസ്മരികത കാട്ടി ജോബിയും അതിഥികളുടെ അഭിനന്ദനം ഏറ്റുവാങ്ങി റെനിനും; താരങ്ങളായി സുപ്രഭയും അനിലും

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് കണ്ടു മടങ്ങിയവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത് വേദിയില്‍ മിന്നിമറഞ്ഞ ദൃശ്യ വിസ്മയങ്ങളെ കുറിച്ചായിരുന്നു. ഇടവേളകളില്ലാതെ അരങ്ങിലെത്തിയ സംഗീത നൃത്ത വിസ്മയങ്ങള്‍ക്ക് സൗന്ദര്യവും ആവേശവും പകര്‍ന്നത് മൂന്നു പേരാണ്. എല്‍ഇഡി വാളില്‍ ഗ്രാഫിക്സ് വിസ്മയം തീര്‍ത്ത വെല്‍സ് ചാക്കോയും സൗണ്ട് എഞ്ചിനീയര്‍മാരായി പ്രവര്‍ത്തിച്ച ജോബിയും റെനിനും ആണ് ആ മൂവര്‍ സംഘം.

ഓരോ കലാസൃഷ്ടിക്കും അതു നൃത്തമായാലും സംഗീതമായാലും, ഓരോന്നിനും അനുസരിച്ചുള്ള ഗ്രാഫിക്സുകളാണ് എല്‍ഡി വാളില്‍ തെളിഞ്ഞത്. വേദിയിലെത്തുന്ന ഓരോ കലാപ്രകടനവും മനോഹരമാക്കുന്നതില്‍ ഈ ഗ്രാഫിക്സുകള്‍ പ്രത്യേക പങ്കു തന്നെ വഹിച്ചു. ഓരോ പരിപാടിയുടെയും മിനിറ്റുകളും സെക്കന്റുകളും കുറിച്ചെടുത്ത് അതിനനുസരിച്ചാണ് വെല്‍സ് ചാക്കോ ഗ്രാഫിക്സ് വിസ്മയം ഒരുക്കിയത്.

മഞ്ജു സുനില്‍, കലാഭവന്‍ നൈസ്, ചിത്രാലക്ഷ്മി എന്നിവരുടെ എല്ലാം നൃത്തങ്ങള്‍ മനോഹരമാക്കി കാണികള്‍ക്കു മുന്നിലേക്ക് എത്തിക്കുവാന്‍ എല്‍ഇഡി വാള്‍ ഗ്രാഫിക്സും മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നെറ്റില്‍ അവതരിക്കപ്പെടുന്ന പ്രോഗ്രാമുകളുടെ കൊറിയോഗ്രാഫി മനസിലാക്കി ഡയറക്ടര്‍ ജോര്‍ജ്കുട്ടി എണ്ണംപ്ലാശേരിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് വെല്‍സ് ചാക്കോ ഗ്രാഫിക്സ് ചെയ്തത്.

പരിപാടിയുടെ മറ്റൊരു ആകര്‍ഷണമായത് സൗണ്ട് സിസ്റ്റത്തിന്റെ പെര്‍ഫെക്ട് തന്നെയാണ്. ടീനു ടെല്ലന്‍സിന്റെയും ജിന്‍സ് ഗോപിനാഥിന്റെയും അഭിനന്ദനം ഏറ്റുവാങ്ങി താരമായതാണ് റെനിന്‍ ചാര്‍ളി. കടുത്തൂസ് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നെറ്റില്‍ സൗണ്ട് എഞ്ചിനിയറായി പ്രവര്‍ത്തിച്ചത് റെനിന്‍ ആണ്. കവന്‍ട്രി ഡെന്റല്‍ സര്‍ജറിയിലെ ഡെന്റല്‍ ടെക്‌നീഷ്യനായി വര്‍ക്ക് ചെയ്യുന്ന റെനിന്‍ ഒരു സകലകലാ വല്ലഭന്‍ ആണ് ആര്‍ട്ട് ഡിസൈനിങ്ങും, സൗണ്ട് മിക്സിങ്ങും ഒക്കെ റെനിന്റെ പാഷന്‍ ആണ്.

യുകെ മലയാളികള്‍ ഇതുവരെ കാണാത്ത സ്റ്റേജ് ലൈറ്റിംഗിന്റെ മാസ്മരികത ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലൂടെ മലയാളികള്‍ക്ക് കാട്ടിക്കൊടുത്ത വ്യക്തിയാണ്  വി സൗണ്ട്സ് ജോബി. യുകെയിലെ വണ്‍ ഓഫ് ദ ബേസ്ഡ് ലൈറ്റ് ആന്‍ഡ് സൗണ്ട് എന്‍ജിനിയര്‍ കൂടിയാണ് ജോബി. അവാര്‍ഡ് നൈറ്റിന്റെ ഫോട്ടോയും വീഡിയോയും കണ്ടാല്‍ മനസിലാകും ലൈറ്റിങ്ങിന്റെ സവിശേഷത. വി സൗണ്ട്സ് ജോബി എന്നറിയപ്പെടുന്ന ജോബി വൂള്‍വറാംപ്ടണ്‍ സിറ്റി കോണ്‍സിലില്‍ സോഷ്യല്‍ വര്‍ക്കര്‍ ആയി ജോലിചെയ്യുകയാണ്. ജോബിക്ക് ലൈറ്റ് ആന്‍ഡ് സൗണ്ട് ചെയ്യുന്നത് ഒരു പാഷന്‍ ആണ്.

മാറ്റു കുറയ്ക്കാതെ അവതാരകരും തിളങ്ങി; വേദിയിലെ നക്ഷത്രമായി സുപ്രഭ
കേരളത്തില്‍ നിന്നെത്തിയ റെജി രാമപുരത്തിനും ജിന്‍സ് ഗോപിനാഥിനും ഒപ്പത്തിനൊപ്പം നിന്ന് തിളങ്ങിയവരാണ് സുപ്രഭയും അനിലും. അവാര്‍ഡ് നൈറ്റിലെ ഫീമെയില്‍ ലീഡ് റോളിലാണ് സുപ്രഭ എത്തിയത്. അവതാരക എന്ന ദൗത്യത്തിനൊപ്പം പാട്ടുകള്‍ ആലപിച്ചും സുപ്രഭ തിളങ്ങി. ഇന്ത്യയില്‍ വച്ച് പ്രസിഡന്റിന്റെ ഗോള്‍ഡ് മെഡല്‍ നേടിയ ആര്‍ട്ടിസ്റ്റ് ആയാണ് സുപ്രഭ യുകെയില്‍ എത്തിയത്. കഴിഞ്ഞ പത്തു വര്‍ഷമായി യുകെ മലയാളിയായ സുപ്രഭ കൈവയ്ക്കാത്ത ഒരു മലയാളി പരിപാടിയും യുകെയില്‍ ഇല്ലെന്നു പറയാം. അഞ്ചു വര്‍ഷം മുന്‍പ് ക്രോയ്ഡോണ്‍ അവാര്‍ഡ് നൈറ്റില്‍ മിന്നിത്തിളങ്ങിയ സുപ്രഭ ഇതു രണ്ടാം തവണയാണ്  അവാര്‍ഡ് നൈറ്റിലേക്കു മടങ്ങി എത്തിയത്. പാട്ടും ഡാന്‍സും അവതരണം എല്ലാം കൂടെയുള്ള സുപ്രഭ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ലണ്ടനില്‍ എത്തിയ ചടങ്ങു വിവിധ മാധ്യമങ്ങള്‍ക്കായി റിപ്പോര്‍ട്ട് ചെയ്തു മാധ്യമ പ്രവര്‍ത്തകയുടെ റോളിലും സുപ്രഭ തിളങ്ങിയിരുന്നു.
 
അവാര്‍ഡ് വിതരണ ഘട്ടത്തില്‍ അവതാരകനായി എത്തിയത് അനില്‍ മാത്യു മംഗലത്താണ്. ബ്രിസ്റ്റോള്‍ മലയാളിയായ അനിലും ഇതു രണ്ടാം തവണയാണ് അവാര്‍ഡ് നൈറ്റിലേക്ക് എത്തിയത്. നാലു വര്‍ഷം മുന്‍പ് സൗത്താംപ്ടണില്‍ നടന്ന അവാര്‍ഡ് നിശയിലും അനില്‍ അവതാരകനായി എത്തിയിരുന്നു. സംഘാടകരില്‍ നിന്നും ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ തന്റെ ദൗത്യം ഏറ്റെടുത്ത് മനോഹരമാക്കിയാണ് അനില്‍ സംഘാടകരെ വിസ്മയിപ്പിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category