1 GBP = 88.70 INR                       

BREAKING NEWS

മെഡ്വേയിലെ സംയുക്ത ഓണാഘോഷം മുന്നൂറ് അനാഥര്‍ക്ക് അന്നമേകി മാതൃകയാവുന്നു; ആഘോഷപരിപാടി സെപ്റ്റംബര്‍ 14ന്

Britishmalayali
മാത്യു പുളിക്കത്തോട്ടില്‍

ലോകമെങ്ങുമുള്ള മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഓണത്തിന് ഇനിയുമുണ്ട് മാസങ്ങള്‍. പക്ഷെ ഇംഗ്ലണ്ടിന്റെ ഉദ്യാനനഗരിയിലെ മെഡ്വേ മലയാളികള്‍ ഓണത്തിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. മെഡ്വേയിലെ മലയാളി അസ്സോസിയേഷനുകളായ മെഡ്വേ കേരള കമ്മ്യൂണിറ്റിയും, കെന്റ് മലയാളീ അസ്സോസിയേഷനും പത്തു വര്‍ഷത്തിലേറെ നീണ്ട വലിയ ഇടവേളക്കുശേഷം ഒത്തൊരുമയുടെ ഓണം ആഘോഷിക്കുന്ന ആവേശത്തിലാണ്.

പ്രളയം ദുരിതം വിതച്ച കേരളക്കരയ്ക്ക് സഹായഹസ്ത മേകുവാനായി പരിഭവങ്ങളും പരാതികളും മറന്ന് മെഡ്വേ മലയാളികള്‍ ഒന്നിച്ച സ്വാന്തനം 2018 ആണ് സംയുക്ത ഓണാഘോഷത്തിന് വഴി തെളിച്ചത്. ഒരേ ദിവസം 200 മീറ്റര്‍ മാത്രം അകലമുള്ള രണ്ടു സ്‌കൂളുകളില്‍ ഒരേ സമയം ഓണം ആഘോഷിച്ചവരാണ് മെഡ്വേ മലയാളികലാണ് സംയുക്ത ഓണാഘോഷത്തിനായി കൈ കോര്‍ക്കുന്നത്.

സെപ്റ്റംബര്‍ 14 നു മെഡ്വേയിലെ ഏറ്റവും വലിയ ഓണാഘോഷത്തിന് തയ്യാറെടുക്കുമ്പോളും ഓണസദ്യയുണ്ണുന്ന ഓരോരുത്തരും കേരളത്തിലെ അനാഥര്‍ക്ക് ഓണസദ്യ നല്‍കുന്ന 'അനാഥര്‍ക്കൊപ്പം ഒരോണം' എന്ന പ്രത്യേകതയും മെഡ്വേ യിലെ ഓണാഘോഷത്തിനുണ്ട്. 40 മങ്കമാര്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര,സിംഫണി ഓര്‍ക്കസ്ട്രയുടെ ഗാനമേളയുമൊക്കെ ഈ ഓണത്തിന് കൂടുതല്‍ മിഴിവേകും.

ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി ജൂലൈ 13 നു സ്പോര്‍ട്സ് ഡേ വിത്ത് ബാര്‍ബിക്യൂ വും മെഡ്വേ മലയാളികള്‍ സംയുക്ത മായി നടത്തുണ്ട്. മെഡ്വേയിലെ മലയാളി അസ്സോസിയേഷനു കളുടെ ചരിത്രം തന്നെ മാറ്റിയെഴുതന്ന ഒരു ഓണമാകും ഒരുപക്ഷെ ഈ  വര്‍ഷത്തെ ഓണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category