1 GBP = 86.80 INR                       

BREAKING NEWS

ലിഫ്റ്റ് കൊടുത്ത് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം മുങ്ങി; കാറില്‍ നിന്നും ലഭിച്ച ഇയര്‍ഫോണിലൂടെ ഡിഎന്‍എ പരിശോധന നടത്തി കുറ്റം തെളിയിച്ച് പോലീസ്; ബലാത്സംഗ കേസില്‍ സഫോള്‍ക്കിലെ ഇന്ത്യക്കാരന്‍ അകത്തായത് ഇങ്ങനെ

Britishmalayali
kz´wteJI³

കാറില്‍ ലിഫ്റ്റ് കൊടുത്ത ശേഷം യുവതിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഇന്ത്യക്കാരന് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി.2 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ ഇന്ത്യാക്കാരനായ അജയ് റാണ എന്ന 35 കാരാനാണ് ശിക്ഷിക്കപ്പെട്ടത്. അജയ് റാണ ഉപയോഗിച്ചിരുന്ന ഹെഡ് സെറ്റാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചതെന്ന് പോലീസ് പറഞ്ഞു.

2017 ഡിസംബര്‍ 9 നാണ് കേസിനാസ്പദമായ സംഭവം. മുപ്പത് വയസുകാരിയായ യുവതിയെ കാറില്‍ കയറ്റി കൊണ്ട് പോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. സഫോള്‍ക്ക് നഗരത്തിലൂടെ കാറോടിച്ച് പോവുകയായിരുന്ന അജയ് യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. ഇംഗ്ലണ്ടിലെ ശൈത്യകാലമായിരുന്നതില്‍ തനിച്ചുള്ള ഡ്രൈവിങ്ങ് അപകടകരമാകുമെന്ന് ചിന്തിച്ചാണ് യുവതി അജയുടെ ഓഫര്‍ സ്വീകരിച്ചത്. അല്‍പസമയം മുന്നോട്ടുപോയ അജയ് പെട്ടെന്ന് കാര്‍ നിര്‍ത്തി അവരെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് കാറില്‍ നിന്ന് രക്ഷപെട്ടോടിയ യുവതി അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയ ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഡിസംബര്‍ 13 ന് പ്രതി ഇന്ത്യയിലേയ്ക്ക് കടന്നിരുന്നു. സുഖമില്ലാത്ത അമ്മയെ സന്ദര്‍ശിക്കാന്‍ ഇന്ത്യയില്‍ പോകുന്നതെന്നായിരുന്നു പ്രതി സുഹൃത്തിനോട് പറഞ്ഞിരുന്നത്. ഇതിനിടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതി സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞത്. കാറില്‍ നിന്ന് പ്രതി ഉപയോഗിച്ചിരുന്ന ഹെഡ് സെറ്റ് കിട്ടിയിരുന്നു. ഈ ഹെഡ്സെറ്റിലെ സ്രവവും പീഡനത്തിനിരയായ യുവതിയില്‍ നിന്നും ശേഖരിച്ച സ്രവങ്ങളും ഒന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇത് പ്രതിക്കെതിരെ നിര്‍ണായക തെളിവായി.

കാര്‍ അജയ് റാണയുടെ സുഹൃത്തിന്റെ പേരിലായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ താമസസ്ഥലത്ത് എത്തുന്നതിന് മുന്‍പു തന്നെ പ്രതി ഇന്ത്യയിലേയ്ക്ക് രക്ഷപ്പെട്ടിരുന്നു.
പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 
 
യൂറോപ്യന്‍ യൂണിയന്റെ കീഴില്‍ വരുന്ന ഏത് രാജ്യത്തുവച്ചും അജയ് റാണയെ അറസ്റ്റുചെയ്യാന്‍ ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബറില്‍ സ്പെയിനില്‍ വച്ചാണ് റാണ അറസ്റ്റിലാകുന്നത്. സ്പാനിഷ് പൊലീസ് നവംബറില്‍ യുകെ പൊലീസിന് അജയ് റാണയെ കൈമാറുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category