1 GBP = 87.50 INR                       

BREAKING NEWS

എനിക്ക് 20 വയസ് കുറവായിരുന്നെങ്കില്‍...ട്രംപിന് കൈ കൊടുക്കവെ ഭാര്യയെ നോക്കി വെള്ളമിറക്കി 93കാരനായ മുന്‍ പട്ടാളക്കാരന്‍; ഇപ്പോഴും നിങ്ങള്‍ക്ക് പറ്റുമെന്ന് മറുപടി പറഞ്ഞ് പ്രസിഡന്റ്; ലോകമഹായുദ്ധ സ്മരണക്കിടെ ഇന്നലെ സംഭവിച്ചത്

Britishmalayali
kz´wteJI³

ലണ്ടന്‍: യുകെ സന്ദര്‍ശിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും ലോകമഹായുദ്ധ സ്മരണാ പരിപാടിയില്‍ സംബന്ധിക്കവെ മുന്‍ പട്ടാളക്കാരന്‍ മെലാനിയയെ നോക്കി ശൃംഗാപരമായ കമന്റിട്ടുവെന്ന് റിപ്പോര്‍ട്ട്. ട്രംപിന് കൈ കൊടുക്കവെ 93കാരനായ മുന്‍ ബ്രിട്ടീഷ് പട്ടാളക്കാരനായ തോമസ് കട്ട്‌ബേര്‍ട്ടാണ് മെലാനിയയെ നോക്കി തനിക്ക് 20 വയസ് കുറഞ്ഞിരുന്നുവെങ്കില്‍...എന്ന് പറഞ്ഞ് വെള്ളമിറക്കിയിരിക്കുന്നത്. നിങ്ങള്‍ക്ക് പ്രായമൊന്നും പ്രശ്‌നമല്ലെന്നും ഇപ്പോഴും എല്ലാത്തിനും കഴിവുണ്ടെന്നും തമാശരൂപത്തില്‍ ട്രംപ് ഇതിന് തോമസിന് മറുപടിയേകുകയും ചെയ്തിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധ കാലത്ത് 1944 ജൂണ്‍ ആറിന് നാസി ജര്‍മനിയുടെ അധീനതയില്‍ നിന്നും ഫ്രാന്‍സിനെ തിരിച്ച് പിടിക്കുന്നതിന് യുഎസ്-ബ്രിട്ടീഷ് സേനകള്‍ നടത്തിയ ഡി ഡേ ലാന്‍ഡിംഗിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങില്‍ വച്ചാണ് ഈ നാടകീയമായ സംഭവം അരങ്ങേറിയിരിക്കുന്നത്. എസെക്‌സിലെ എംസ്റ്റെഡ് മാര്‍ക്കറ്റിലുള്ളയാളാണ് ഇത്തരത്തില്‍ മെലാനിയയെ നോക്കി കമന്റിടാന്‍ ധൈര്യം കാണിച്ചിരിക്കുന്ന പട്ടാളക്കാരന്‍. ഇന്നലെ പോര്‍ട്ട്‌സ്മൗത്തില്‍ നടന്ന പരിപാടിക്കിടെ യായിരുന്നു ഈ മുന്‍ സൈനികന്റെ മനസിലിരുപ്പ് പുറത്ത് വന്നത്.

മെലാനിയ വളരെ സുന്ദരിയായിരിക്കുന്നുവെന്നും തനിക്ക് 20 വയസ് കുറഞ്ഞിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നുവെന്നുമാണ് പട്ടാളക്കാരന്‍ ട്രംപിന്റെ കൈപിടിച്ച് കുലുക്കുന്നതിനിടെ മെലാനിയെ അടിമുടി നോക്കി കമന്റിട്ടിരിക്കുന്നത്. ഡി ഡേ ലാന്‍ഡിംഗില്‍ പങ്കെടുത്ത തോമസിനെ 2017ല്‍ ലെജിയന്‍ ഡി ഹോണര്‍ നല്‍കി ആദരിച്ചിരുന്നു. താന്‍ നാവികസേനയില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്തെക്കുറിച്ച് എന്തോ തമാശ പറഞ്ഞ് തോമസ് രാജ്ഞിയുമായും ചാള്‍സ് രാജകുമാരനുമായും പൊട്ടിച്ചിരിക്കുന്നതും കാണാമായിരുന്നു.

ട്രംപിനെ കുറിച്ച് വളരെ നല്ല അഭിപ്രായപ്രകടനമാണ് തോമസ് നടത്തിയിരിക്കുന്നത്. താന്‍ ടിവിയില്‍ ട്രംപിനെ കണ്ടതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് നേരിട്ട് കണ്ട അനുഭവമെന്നും തോമസ് വെളിപ്പെടുത്തുന്നു. തോമസിനെ പോലുള്ള ധീരജവാന്മാരെ കാണാന്‍ അവസരം ലഭിച്ചത് തന്നെ സംബന്ധിച്ചിടത്തോളം ഒരു ബഹുമതിായണെന്നും അതിന് നന്ദി പറയുന്നുവെന്നുമാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്.

രണ്ടാംലോകമഹായുദ്ധത്തില്‍ തോമസിന്റെ നിര്‍ണാകമായ പങ്കിനെപ്പറ്റി രാജ്ഞി ചടങ്ങില്‍ എടുത്ത് കാട്ടിയിരുന്നു. ഡി ഡേ ലാന്‍ഡിംഗില്‍ തോമസ് പ്രകടിപ്പിച്ച അസാമാന്യ ധൈര്യത്തെയും സേവനങ്ങളെയും ചാള്‍സ് രാജകുമാരനും പുകഴ്ത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category