1 GBP = 88.40 INR                       

BREAKING NEWS

കലയുടെ കേളി കൊട്ടുയരുന്ന സംസ്‌കൃതി ദേശീയ കലാമേള ജൂലൈ 6 ന് ബാലാജി ക്ഷേത്രത്തില്‍

Britishmalayali
kz´wteJI³

നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ സംസ്‌കൃതി 2019 ദേശീയ കലാ മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഈ വരുന്ന ജുലൈ 6നു രാവിലെ 09.00 മുതല്‍ ബര്‍മ്മിങ്ഹാം ക്ഷേത്രസമുച്ചയത്തിലുള്ള സാംസ്‌കാരിക വേദികളില്‍ വച്ച് നടത്തപെടുന്ന കലാമത്സരങ്ങളില്‍ സബ് ജൂനിയര്‍ ,ജൂനിയര്‍ ,സീനിയര്‍ എന്നീ തലങ്ങളിലായിനൃത്തം ,സംഗീതം ,ചിത്ര രചന ,സാഹിത്യം, പ്രസംഗം, തിരുവാതിര ,ഭജന,ലഘു നാടകം,ചലച്ചിത്രം എന്നിങ്ങനെ വിവിധ മേഖലകളിലുള്ള
മത്സരയിനങ്ങളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഹൈന്ദവസംഘടനാ അംഗങ്ങളും ,പ്രതിഭകളും മാറ്റുരയ്ക്കുന്നു.

ജൂലൈ 6നു രാവിലെ 8 നും 9 നും ഇടയിലായി മത്സരാര്‍ത്ഥികള്‍
രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ചെസ്‌ററ് നമ്പറുകള്‍
കൈപ്പറ്റേണ്ടതാണ്. ഭാരതീയ ഹൈന്ദവ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കിഒരുക്കുന്ന ഈ കലാ മാമാങ്കത്തില്‍ പങ്കെടുക്കുവാന്‍ യുകെയിലെ ഹൈന്ദവസമാജങ്ങളിലെ അംഗങ്ങള്‍ ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നു.

പ്രവാസ ലോകത്തു വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച
ഓരോരുത്തരുടെയും ഉള്ളിലെ കലാപരമായ അംശങ്ങളെ മുഖ്യ ധാരയിലേക്ക്കൊണ്ട് വരികയും ആദരിക്കുകയും ചെയ്യുക എന്നുള്ളതാണ് സംസ്‌കൃതി2019 ന്റെ മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്ന് എന്ന് സംഘാടകര്‍ വ്യക്തമാക്കി .

ജുലൈ 6നു വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വച്ച്മുഖ്യാതിഥികള്‍ ആയ രാജമാണിക്യം IAS,നിശാന്തിനി IPS
എന്നിവര്‍ - വിജയികള്‍ ,കലാ പ്രതിഭ ,കലാ തിലകം എന്നിവരെ
പ്രശസ്തിപത്രം ,ഫലകം എന്നിവ നല്‍കി ആദരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നതായിരിക്കും.

സംസ്‌കൃതി 2019 ദേശീയ കലാമേളയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നമത്സരാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ , പരിപാടികള്‍ക്കുള്ള മ്യൂസിക് ട്രാക്കുകള്‍എന്നിവ ജൂണ്‍ 20നു മുന്‍പായി സമര്‍പ്പിക്കേണ്ടതും നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുമാണ്. രജിസ്ട്രേഷന്‍ നടപടികള്‍ക്കായി nതാഴെകൊടുത്തിരിക്കുന്നഫോണ്‍നമ്പറുകളില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു .കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രേജിസ്ട്രഷനും നാഷണല്‍ കൗണ്‍സില്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുക.
Contacts for details :
Harish Pala : 07578148446
Prashant Ravi : 07863978338
Pramod Pillai : 07540941596

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category