1 GBP = 88.70 INR                       

BREAKING NEWS

യുകെയുടെ മണ്ണില്‍ വീണ്ടും വടംവലിയുടെ കാഹാളധ്വനികള്‍; ഹെറിഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഓള്‍ യുകെ വടംവലി മാമാങ്കം 22ന്

Britishmalayali
ബിനോ മാത്യു

യുകെയിലെ സജീവ സംഘടനയായ ഹെറിഫോര്‍ഡ് മലയാളി അസോസിയേഷന്റെ (HEMA) ആഭിമുഖ്യത്തില്‍ ഒന്നാമത് ഓള്‍ യുകെ വടംവലി മാമാങ്കം ഈ മാസം (ജൂണ്‍) 22ാം തിയതി ശനിയാഴ്ച ഹെറിഫോര്‍ഡിലെ വൈറ്റ് ക്രോസ് സ്‌കൂളില്‍ വെച്ച് നടത്തുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. 

രാവിലെ പത്ത് മുതല്‍ നടക്കൂന്ന വാശിയേറിയ മത്സരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഒന്നുമുതല്‍ ഏഴാം സ്ഥാനം വരെ ലഭിക്കുന്ന ടീമുകള്‍ക്ക് കാഷ് പ്രൈസ് നല്‍കുന്നതാണ്. ഒന്നാംസ്ഥാനം നേടുന്ന ടീമിന് 1001 പൌണ്ടും ട്രോഫിയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 601 പൌണ്ടും ട്രോഫിയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 401 പൌണ്ടും ട്രോഫിയും നല്‍കുന്നതാണ്. കൂടാതെ ഏറ്റവും നല്ല വലിക്കാരനുള്ള അവാര്‍ഡും നല്‍ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

ഈ മല്‍സരത്തോടനുബന്ധിച്ചു കലാപരിപാടികളും കേരളതനിമയിലുള്ള നാടന്‍ ഭക്ഷണശാലകളും ഉണ്ടായിരിക്കുന്നതാണ്. വടംവലിയിലെ രാജാക്കന്മാള്‍ ഏറ്റുമുട്ടുന്ന വാശിയേറിയ മത്സരങ്ങള്‍ കാണാനും ആസ്വദിക്കാനും പങ്കെടുക്കാനും എല്ലാ വടംവലി പ്രേമികളെയും ഹെറിഫോര്‍ഡിന്റെ മണ്ണിലേയ്ക്ക് സാദരം ക്ഷണിക്കുന്നു

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category