1 GBP = 88.00 INR                       

BREAKING NEWS

അപകടമുണ്ടായത് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്സിറ്റില്‍ നിയന്ത്രണം വിട്ട് ബസ് ട്രാഫിക്സിഗ്നലിലേക്ക് ഇടിച്ചു കയറി; മരിച്ച 17 പേരില്‍ പത്ത് പേരും ഇന്ത്യാക്കാര്‍; കൊല്ലപ്പെട്ടവരില്‍ ആറു മലയാളികളും; തിരിച്ചറിഞ്ഞത് നാല് മലയാളികളേയും; ചെറിയ പെരുന്നാള്‍ ആഘോഷത്തിനായി ഒമാനില്‍ പോയി മടങ്ങി വരുമ്പോള്‍ ഉണ്ടായ അപകടം; ദുബായിയെ കരയിപ്പിച്ച് ഈദ് ആഘോഷത്തിനിടെ ദുരന്തവും

Britishmalayali
kz´wteJI³

ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്സിറ്റില്‍ നിയന്ത്രണം വിട്ട് ബസ് ട്രാഫിക്സിഗ്നലിലേക്ക് ഇടിച്ചു കയറി 17 പേര്‍ മരിച്ചു. ഒമാനില്‍ നിന്ന് ദുബായിലേക്കു വന്ന യാത്രാബസാണ് അപകടത്തില്‍പ്പെട്ടതെന്ന് ദുബായ് പൊലീസ് അറിയിച്ചു. മരിച്ചവരില്‍ വിവിധ രാജ്യക്കാര്‍ ഉള്‍പ്പെടുന്നു. 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

മരിച്ചവരില്‍ പത്ത് പേര്‍ ഇന്ത്യാക്കാരാണ്. ഇതില്‍ ആറുപേര്‍ മലയാളികളും. ഇതില്‍ നാലു പേരെ തിരിച്ചറിഞ്ഞു. ദിലീപ് കുമാര്‍, ജമാലുദ്ദീന്‍, വാസുദേവന്ഡ, തിലകന്‍ എന്നിവരാണ് മരിച്ചത്. ഇതില്‍ ദിലീപ് കുമാറിന്റെ ഭാര്യയും കുട്ടികളും അപകടത്തില്‍ പെട്ടിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ല. മൂന്ന് പേരെ ഇനിയും തിരിച്ചറിയാനുണ്ട്. ഒമാനില്‍ അവധി ആഘോഷിച്ച് മടങ്ങിയെത്തും വഴിയായിരുന്നു അപകടം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളേയോടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയയ്ക്കുമെന്നാണ് സൂചന.

റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്തെ സിഗ്നലിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബസ് നിശേഷം തകര്‍ന്നു. പൊലീസും സിവില്‍ ഡിഫന്‍സും രക്ഷാ പ്രവര്‍ത്തനം നടത്തി.പരുക്കേറ്റവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ഇതേ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒമാന്‍ നമ്പര്‍ പ്‌ളേറ്റുള്ള ടൂറിസ്റ്റ് ബസാണ് അപകടമുണ്ടാക്കിയത്. അപകടം നടന്നതെങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ഇതേ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

ബസില്‍ 31 ആളുകള്‍ ഉണ്ടായിരുന്നതായി ദുബയ് പൊലീസ് വ്യക്തമാക്കി. പെരുന്നാളിന് ശേഷം അവധി കഴിഞ്ഞ് വരികയായിരുന്നവരാണ് ബസില്‍ ഉണ്ടായിരുന്നത്. മരിച്ച പതിനഞ്ച് പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ദുബായ് സമയം വൈകീട്ട് 5.45 നായിരുന്നു അപകടം. പരിക്കേറ്റവരെയും മൃതദേഹങ്ങളും സമീപത്തുള്ള റാഷിദ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഈദ് ആഘോഷിച്ച ശേഷം ഒമാനില്‍ നിന്ന് മടങ്ങിയെത്തിയവരാണ് ബസിലുണ്ടായിരുന്നതില്‍ ഭൂരിഭാഗം പേരുമെന്നും പൊലീസ് അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് മസ്‌കത്തില്‍ നിന്നു ദുബായിലേക്കും തിരിച്ചുമുള്ള മൊഹിസലാത്ത് യാത്രാ ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇനി അറിയിപ്പിനു ശേഷമേ സര്‍വീസ് പുനരാരംഭിക്കൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category